ഇന്നത്തെ ചിന്താ വിഷയം
പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആദ്ധ്യാത്മിക പ്രവർത്തനം നടത്തുന്ന സാറ് ആദ്ധ്യാത്മിക സംഘടനകളോട് എന്താ താല്പര്യം പ്രകടിപ്പിക്കാത്തത് എന്ന്
മറുപടി
******
ആദ്ധ്യാത്മിക പ്രവർത്തനം എന്നാൽ എന്റെ മനസ്സിൽ വിവേകാനന്ദന്റെ പ്രവർത്തനമാണ് അത്തരത്തിലുള്ള ഒരു പ്രവർത്തനം ആദ്ധ്യാത്മിക സംഘടനകൾ നടത്തുന്നുണ്ടോ?ഇന്ന് വ്യാപാരത്തിനുള്ള വഴിയായാണ് ആദ്ധ്യാത്മികതയെ കാണുന്നത് അശുപത്രി,സ്കൂൾ മറ്റ് പലതരത്തിലുള്ള കച്ചവടം അശരണർക്ക് അവലംബം എന്ന പേരിലാണ് എന്ന് മാത്രം
ഏത് മതത്തിലേതായാലും ഇന്നത്തെ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങൾക്ക് കോടികളുടെ ആസ്തിയാണുള്ളത് സമ്പത്ത് എവിടെ കൂടുന്നുവോ അവിടെ അധർമ്മം കൂടെയുണ്ടാകും എന്നത് ഒരു തത്ത്വമാണ് അവിടെ അനാചാരങ്ങളും ഉണ്ടാകും അതു കോണ്ടു തന്നെയാണ് പരാതികൾ ഉയരുന്നതും പിന്നെ കൂട്ടത്തിൽ ചില പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് മാത്രം അതൊരു ബോണസ്സായി കരുതിയാൽ മതി ഇന്നത്തെ വിവാഹം പോലെ സത്യത്തിൽ വിവാഹം സന്തതി പരമ്പര നിലനിർത്തുവാനുള്ള ഉദ്ദേശത്തോടെ ആയിരിക്കണം എന്നാൽ ഇന്ന് കാമസംപൂർത്തിയാണ് ലക്ഷ്യം അതിന്റെ കൂടെ കിട്ടുന്ന ബോണസ്സാണ് സന്താനങ്ങൾ
പിന്നെ ഭാരതീയ സനാതന ധർമ്മത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ചില സംഘടനകൾ ഉണ്ട് ഏതു തത്ത്വ ശാസ്ത്രത്തേയും നമ്മൾ അംഗീകരിച്ചിട്ടുണ്ട് എന്നാൽ അതൊന്നും അനുസരിച്ചിട്ടില്ല നഅദ്വൈതത്തെ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ
ജീവാത്മാവും പരമാത്മാവും ഒന്നല്ലെന്ന് വാദിക്കുന്നവരുണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ശങ്കരാചാര്യർ സ്ഥാപിച്ച അദ്വൈത സിദ്ധാന്ത ത്തെ ചില അല്പബുദ്ധികൾ തള്ളിക്കളയുമ്പോൾ അത് അംഗീകരിക്കാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമാകും വലിയ ബുദ്ധിഒന്നും ഇല്ലെങ്കലും ഈ അല്പജ്ഞരെ അംഗീകരിക്കാനും ശങ്കരാചാര്യ ഗുരുവിനെ നിന്ദിക്കാനും ഭഗവാന്റെ കാരുണ്യത്താൽ എനിക്ക് കഴിയില്ല
ഈയിടെ ജനം ടിവിയിലാണോ അമൃതാ ടീവിയിലാണോ എന്ന് ഓർമ്മയില്ല ഒരു പ്രഭാഷണം കേട്ടു അതിൽ സത്യ വിരുദ്ധ മായ ഒരു വാചകം കേട്ടു ദൈവം കുടിയിരിക്കുന്നത് പരമാത്മാവിലാണ് എന്ന് ദൈവം എന്നാൽ ഈശ്വരൻ എന്നാണല്ലോ! ഈശ്വരൻ ഇരിക്കുന്ന് പരമാത്മാവിൽ ആണെന്ന് പറയുമ്പോൾ ഈശ്വരനും പരമാത്മാവും രണ്ടാണ് എന്ന അർത്ഥമല്ലേ വരിക? ബ്രഹ്മം,പരമാത്മാവ്,ഈശ്വരൻ, എന്നിവ ഒരേ ശക്തി വിശേഷത്തിന്റെ വിവിധ നാമങ്ങളാകുമ്പോൾ ഈനാമങ്ങളൊക്കെ ഒന്നല്ലേ? അപ്പോൾ ഈശ്വരൻ എന്നതും പരമാത്മാവ് എന്നതും വേറെവേറെയാണ് എന്നു പറയുന്ന പ്രഭാഷകൻ അജ്ഞാനം മൂലം ജനങ്ങളെ വഴിപിഴപ്പിക്കുക യല്ലേ ചെയ്യുന്നത്?പ്രഭാഷണ ശൈലി കണ്ടിട്ട് ഇയാളും ഒരു പ്രസ്ഥാനത്തിന്റെ വക്താവാണ് അങ്ങിനെയുള്ളപ്പോൾ എനിക്ക് ഈ പ്രസ്ഥാനങ്ങളോട് എങ്ങിനെ അനുഭാവമുണ്ടാകും?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ