2016, ജൂലൈ 26, ചൊവ്വാഴ്ച

രണ്ടാം ഭാഗം തെറ്റിദ്ധരിപ്പിക്കപ്പെട്ട ചാർവാക സംഹിത

1 പ്രത്യക്ഷം മാത്രമാണ് പ്രമാണം - അതായത് കണ്ടതേവിശ്വസിക്കാവു- ശരി തന്നെ പക്ഷെ എന്താണ്, പ്രത്യക്ഷം? ഇവിടെ കണ്ടതേവിശ്വസിക്കാവു എന്ന് പറയുമ്പോൾ ബാഹ്യമായ കാഴ്ചയല്ല എന്ന് വ്യക്തമാണ് കാരണം കരിമ്പിന് മധുരമുണ്ട് എന്ന് കണ്ടാൽ അറിയുമോ? ഒരിക്കലെങ്കിലും അതൊന്ന് രുചിച്ചു നോക്കണ്ടേ? അപ്പോൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിഞ്ഞത് എന്നാണ് പ്രത്യക്ഷം എന്നതിന് അർത്ഥം ഇതിൽ നിരീശ്വരവാദം എവിടെയാണ്? ഓരോ വ്യക്തിയുടെയും പ്രത്യക്ഷം ഒരേ പോലെ ആകുമോ? ഓരോരുത്തരുടേയും പ്രത്യക്ഷം അവരവരുടെ ജ്ഞാനത്തിന് അനുസരിച്ചല്ലേ? ഒരു ഗ്രന്ഥത്തിൽ ചിലർ വാക്യാർത്ഥം കാണുന്നു  ചിലർ ആന്തരികാർത്ഥം കാണുന്നു  അപ്പോൾ ഇതിൽ ഏതാണ് പ്രത്യക്ഷം?   ചുരുക്കിപ്പറഞ്ഞാൽ ഓരോരുത്തരുടേയും അനുഭവമാണ് പ്രത്യക്ഷം എല്ലാവരുടേയും അനുഭവം ഒന്നായിത്തീരുകയും ഇല്ല അപ്പോൾ അവനവന്റെ അനുഭവം ആണ് അവനവന് പ്രത്യക്ഷം

ഇത്രയൊന്നും ചിന്തിക്കാത്ത ചിലരാണ് ചാർവാക സിദ്ധാന്തം നിരീശ്വരവാദമാണ് എന്ന് പറയുന്നത്  പ്രത്യക്ഷമായതിൽ വിശ്വസിക്കുക എന്നാൽ പ്രത്യക്ഷ മായ പ്രകൃതിയിൽ വിശ്വസിക്കുക എന്ന് സാരം  അതായത് ആദ്യം പ്രകൃതിയിൽ വിശ്വസിച്ചു മുന്നോട്ട് പോവുക സ്വാഭാവികമായും പുരുഷനെക്കുറിച്ചുള്ള അറിവ് വന്നു ചേരും  അതിനാൽ ത്തന്നെ ഞാൻ പറയുന്നു വേദാന്ത പ0നത്തിന്റെ പ്രാഥമിക പാഠ്യ പദ്ധതിയാണ് ചാർവാക സിദ്ധാന്തം  ഇത് ദേവഗുരൂവായ ബൃഹസ്പതി തന്നേയാകാനാണ് സാദ്ധ്യത. ജ്ഞാനികൾ എന്ന് സ്വയം നടിക്കൂന്നവർ ചാർവാക ദർശനത്തെ തെറ്റായി വിലയിരുത്തീയതാണ് യാതൊരു സംശയവും ഇല്ല ഇതേ ക്കുറിച്ച് ഒരു സംവാദത്തിനും ഞാൻ തയ്യാറാണ് പക്ഷേ ഏതെങ്കിലും വ്യക്തികൾ രചിച്ച ചാർവാക സംഹിതയായിരിക്കരുത്

ചാർവാക സിദ്ധാന്തത്തിൽ ചില ചോദ്യങ്ങൾ ചോദിക്കുന്നൂ  മയിൽ നൃത്തം ചെയ്യുന്നില്ലേ?കുയിലുകൾ കൂകൂന്നില്ലേ? വെള്ളം ഒഴുകുന്നില്ല?  ഉത്തരവും പറയുന്നു  ഇതൊക്കെ അതാതിന്റെ സ്വഭാവമാണ്  എന്ന്

സ്വഭാവം എന്താണ് അർത്ഥം?  സ്വന്തം ഭാവം
അപ്പോൾ എന്റെ ഭാവം അപ്പോൾ ഞാൻ ആരാണ്?  ബ്രഹ്മം അപ്പോൾ ചാർവാക സിദ്ധാന്തം എങ്ങിനെയാണ് നിരീശ്വരവാദമാകുന്നത്?  ചിന്തിക്കുക. തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ