2016, ജൂലൈ 19, ചൊവ്വാഴ്ച

ധർമ്മശാസ്ത്രമനുസരിച്ച് വ്യാഖ്യാനിക്കുമ്പോൾ!

മരണാനന്തര ക്രിയകളെക്കുറിച്ച് 2പോസ്റ്റുകൾ ഇട്ടു നിരവധി കമൻറുകളും വന്നു - തൃപ്തികരമായ ഒരു കമന്റും കണ്ടില്ല ഇനി ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കി നമുക്ക് ഒന്നു പരിശോധിച്ചു നോക്കാം

ഗീതയിലെ ചില സാരങ്ങൾ നോക്കാം - നീ ആരെയും കൊല്ലുന്നില്ല ആരും നിന്നാൽ കൊല്ലപ്പെടുന്നും ഇല്ല. നീ യുദ്ധം ചെയ്തില്ലെങ്കിലും ഇവർ ഈ ശരീരം ഒഴിവാക്കും അത് നേരത്തെ തീരുമാനിച്ചതാണ് ഇവരുടെ പ്രയാണത്തിൽ നിനക്ക് യാതൊരു പങ്കും ഇല്ല കാരണം സായൂജ്യം വരെയുള്ള ജീവാത്മാക്കളുടെ യാത്ര നേരത്തെ നിശ്ചയിക്കപ്പെട്ടതാണ് - ആർക്കും ഞാൻ കർതൃത്വം നൽകിയ ട്ടില്ല സ്വഭാവമേ നൽകിയിട്ടുള്ളൂ  പക്ഷെ നീ നിന്റെ കർമ്മം എന്നിൽ സമർപ്പിച്ച് ചെയ്യുക അങ്ങിനെ സർവ്വം എന്നിൽ സമർപ്പിച്ച് കർമ്മം അനുഷ്ഠിക്കുന്നവൻ മോക്ഷപ്രാപ്തിക്ക് അർഹനാകുന്നു

ഇത് എല്ലാ കാര്യത്തിലും ബാധകമാണ്   നീ കർമ്മം ചെയ്താലും ഇല്ലെങ്കിലും പരേതാത്മാവിന് എത്തിപ്പെടേണ്ട സ്ഥാനത്ത് അത് എത്തിക്കൊള്ളും അവരുടെ യാത്രയിൽ നീ കാരണക്കാരനാകുന്നില്ല പക്ഷിമൃഗാദികളും ശരീരനാശം സംഭവിച്ച് അതിലുള്ള ജീവാത്മാവ് അടുത്ത ഘട്ടത്തിലേക്ക് പ്രയാണം ചെയ്യാറുണ്ടല്ലോ! വിശേഷബുദ്ധി തന്നതിനാൽ നിനക്ക് നിന്റെ കർമ്മബന്ധം അവസാനിപ്പിക്കാനുള്ള ബാദ്ധ്യത ഉള്ളതിനാൽ ശേഷക്രിയകൾ ചെയ്യുക എല്ലാം ഭഗവാനിൽ സമർപ്പിച്ചു കൊണ്ട്

ഇവിടെ ഒരു കാര്യം വ്യക്തമാണ് നാം ചെയ്യുന്ന ഏത് കാര്യവും നമ്മുടെ മോക്ഷപ്രാപ്തി ലക്ഷ്യമാക്കിയുള്ളതാണ്. ഞാൻ എന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ചെയ്യുന്ന കാര്യങ്ങൾ മറ്റു ജീവാത്മാക്കൾക്ക് ഗുണമൊ ദോഷമോ ആയി ഭവിക്കും എന്ന ചിന്തയും വ്യർത്ഥമാണ് കാരണം അവരുടെ യാത്ര നേരത്തെ തീരുമാനിച്ചതാണ്  - ഇവിടെ നിനക്ക് ചെയ്യാനുള്ളത് ഈശ്വരാർപ്പിതമായി ആചാര്യ ഉപദേശം സ്വീകരിക്കൽ മാത്രമാണ്

വൈഷ്ണവ സന്യാസിമാരെ ഷാരകൾ എന്ന് പറയുന്നു അവരുടെ വംശപരമ്പരയാണ് ഇന്നത്തെ പിഷാരോടി മാർ എന്ന് പറയപ്പെടുന്ന അമ്പലവാസി സമുദായം സന്യാസിമാരുടെ അവസ്ഥ മോക്ഷമാണ് ആയതിനാൽ പിൻ തലമുറക്കാർ പിണ്ഡ കർമ്മത്തിൽ പരേതനായ വ്യക്തിയിൽ ഉള്ള ജീവാത്മാവിനെ വിഷ്ണുവിൽ ലയിപ്പിച്ച് ഉ ധ്വസിക്കുന്നു  പിന്നെ ശ്രദ്ധ മോ ബലിതർപ്പണമോ ചെയ്യേണ്ടതില്ല  വളരെക്കാലത്തെ അന്വേഷണത്തിന് ശേഷമാണ് ഇങ്ങിനെ ഒരു നിഗമനത്തിലെത്തിയതും  ഞാൻ ബലികർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കുന്ന തും

എന്നാൽ മറ്റു പല സമുദായങ്ങളും വിഷ്ണു സാമീപ്യമേ ആക്കുന്നുള്ളു അപ്പോൾ വിഷ്ണു സായുജ്യത്തിനായി കർമ്മങ്ങൾ ചെയ്യുന്നു' എന്നാൽ അതും മരിച്ചു പോയവർക്ക് വേണ്ടിയല്ല കാരണം അവരുടെ യാത്ര തീരുമാനിക്കപ്പെട്ടതാണ് പിതാവിന് വിഷ്ണു സായൂജ്യം ലഭിക്കണം എന്ന പുത്രന്റെ ആഗ്രഹപ്രകടനം മാത്രമാണ് ഈ ബലി കർമ്മങ്ങൾക്ക് ആധാരം

വിഷ്ണു സായൂജ്യം ലഭിച്ചു എന്ന് എങ്ങിനെ മനസ്സിലാക്കാം?പൂജാരി ചെയ്യുന്ന കർമ്മങ്ങൾ ശുദ്ധമാണോ?

ഇവിടെ കർമ്മം ചെയ്യുന്നത് മക്കളാണ് പൂജാരി ഒരു മാദ്ധ്യമം മാത്രം മക്കളുടെ ചിന്തയാണ് ഇവിടെ പ്രതിഫലിക്കുന്നത്-മാസിഷ്ഠ സുധയിലെ തത്വം നോക്കാം

യത്കൃതം മനസാ താവത് തത് കൃതം വിദ്ധി രാഘവാ
യദ് ത്യക്തം മനോ താവത് തദ് ത്യക്തം വിദ്ധി രാഘവ

അല്ലയോ രാമാ എന്താണോ നീ മനസ്സിൽ നിനച്ചത് അത് ഭവിച്ചതായി ധരിക്കുക  എന്താണോ മനസ്സ് കൊണ്ട് ഒഴിവാക്കിയത് അത് ഒഴിഞ്ഞു പോയതായും ധരിക്കുക

അപ്പോൾ എന്റെ പിതാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന ജീവാത്മാവ് സായൂജ്യം നേടണം എന്ന ചിന്തയാൽ ഞാൻ ഈശ്വരാർപ്പിതമായി ചെയ്ത കാര്യങ്ങൾ ഭവിച്ചതായി ധരിക്കാം എന്ന് സാരം വീണ്ടും സംശയങ്ങൾ ഉടലെടുക്കുകയാണെങ്കിൽ ഗുരുവിലും ഗുരു വചനങ്ങളിലും അവിശ്വാസിയാണ് എന്നു സാരം  തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ