ഭഗവദ് ഗീതാ പഠനം 382-ആം ദിവസം അദ്ധ്യായം 13 ശ്ളോകം 29 തിയ്യതി-30/7/2016
സമം പശ്യൻ ഹി സർവ്വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം
എന്തെന്നാൽ സർവത്ര ഒരേ മാതിരി വിളങ്ങുന്ന ഈശ്വരനെ കാണുന്നവൻ ആത്മാവിനാൽ ആത്മാവിനെ നശിപ്പിക്കുന്നില്ല അത് കൊണ്ട് പരമ പദം പൂകുന്നു
ഇവിടെ എല്ലാ ഭൂതങ്ങളിലും ആ ഈശ്വര ചൈതന്യം തന്നെ എന്നു റ ച്ചാൽ അയാൾ മോശപ്പെട്ടവനാണ് ഇയാൾ നല്ലവനാണ് എന്നിങ്ങനെയുള്ള ഭേദബുദ്ധി ഉണ്ടാകയില്ല അതാണ് ആത്മാവിനാൽ ആത്മാവിനെ നശിപ്പിക്കുന്നില്ല എന്ന് പറഞ്ഞതിന് സാരം
30
പ്രകൃത്യൈ വ ച കർമ്മാണി ക്രിയമാണാനി സർവ്വ ശ :
യഃ പശ്യതി തഥാത്മാനം അകർത്താരം സ പശ്യതി
അർത്ഥം
,എല്ലാ കർമ്മങ്ങളും പ്രകൃതി തന്നെയാണ് ചെയ്യുന്നതെന്നും ആത്മാവ് ഒന്നും ചെയ്യുന്നില്ലെന്നും ആർ കാണുന്നുവോ അവൻ പരമാർത്ഥം കാണുന്നു
വളരെ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള ഒരു ശ്ലോകമാണിത് ആത്മാവാണ് കർമ്മം ചെയ്യുന്നത് എന്ന് പറഞ്ഞിട്ട് ഇപ്പോൾ പ്രകൃതിയാണ് എന്നു പറയുന്നു ഇവിടെ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് നോക്കാം പരമാത്മാവിന് കാമമൊന്നും ഇല്ല നാശവും ഇല്ല എന്നാൽ ജീവാത്മാവ് ഇന്ദ്രിയ മനോബുദ്ധികൾക്ക് അനുസരിച്ച ഒരോന്ന് ചെയ്യുന്നു ഇന്ദ്രിയങ്ങൾ അടങ്ങുന്ന ശരീരമില്ലെങ്കിൽ ഒന്നും ആഗ്രഹിക്കയും ചെയ്യുകയും ഇല്ല എന്നാൽ ശരീരത്തിന്റെ ഇച്ഛക്കനുസരിച്ച് പലതും ചെയ്യേണ്ടി വരുന്നതിനാൽ കർമ്മങ്ങളുടെ കർതൃത്വം ശരീരത്തിന് നൽകി എന്നു മാത്രം അനുഭവിക്കുന്നതും കർമ്മം ചെയ്യുന്നതും ആത്മാവു തന്നെ എന്നാൽ ശരീരമെടുത്ത ജീവാത്മാവിന് കർമ്മം പൂർത്തിയാക്കാൻ ശരീരം അത്യാവശ്യമാണല്ലോ ! ഇവിടെ പ്രകൃതിയുടെ പ്രാധാന്യം പറയുകയാണ് എന്തായാലും കാമക്രോധാദികൾ ശരീരത്തിന്റെ ആണല്ലോ! അതാണ് പ്രകൃതിയാണ് എല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞത് അതേ സമയം ആത്മാവ് വേർപെട്ടു പോയാൽ പ്രകൃതിയെ ക്കൊണ്ട് ഒന്നും ചെയ്യാനാവില്ല എന്നും ധരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ