പഞ്ചതന്ത്രം കഥയുടെ ഉത്ഭവം
പണ്ട് ദക്ഷിണ ഭാരതത്തിൽ മഹിളാരോ പ്യം എന്നൊരു നഗരമുണ്ടായിരുന്നു അവിടെ ഭരിച്ചിരുന്നത് അമര ശക്തി എന്ന സകലകലാ വല്ലഭനായ രാജാവായിരുന്നു അദ്ദേഹത്തിന് 3 പുത്രന്മാർ ഉണ്ടായിരുന്നു മൂഡന്മാരായ അവരെ നോക്കി രാജാവ് മന്ത്രിയോട് പറഞ്ഞു --അങ്ങയ്ക്ക് അറിയാമല്ലോ!എന്റെ ഈ പുത്രന്മാർ ശാസ്ത്രവിമുഖരും വിവേകരഹിതരും ആണെന്ന്! ഇവരെ കാണുമ്പോൾ വലുതായ രാജ്യം പോലും എനിക്കൊട്ടും ആനന്ദം തരുന്നില്ല ജനിക്കാത്ത മകൻ മരിച്ച മകൻ വിഡ്ഢിയായ മകൻ ഇവരിൽ ആദ്യത്തെ രണ്ട് പേരാണ് നല്ലത് കാരണം അവരുണ്ടാക്കുന്ന ദുഃഖം കുറച്ചു കാലത്തേക്കേ നിലനിൽക്കൂ എന്നാൽ വിഡ്ഢിയായ മകൻ ജീവിത കാലം മുഴുവൻ ദുഃഖത്തിന് കാരണമാണ്
ജീവിതകാലം കുറച്ചേ ഉള്ളു പഠിക്കാനുള്ളവ അനന്തവും ആകയാൽ ശാസ്ത്രങ്ങൾ സംക്ഷേപിച്ച് ഇവരെ പഠിപ്പിക്കാനുള്ള വഴിയാണ് നോക്കേണ്ടത് മന്ത്രി പറഞ്ഞു സകലശാസ്ത്ര പാരംഗതനും പുകൾ പെറ്റവനുമായ വിഷ്ണു ശർമ്മാവ് എന്നൊരു ബ്രാഹ്മണൻ ഇവിടെയുണ്ട് ഇവരെ അദ്ദേഹത്തിന് സമർപ്പിക്കൂ അദ്ദേഹം ഇവരെ തീർച്ചയായും പ്രബുദ്ധരാക്കും
രാജാവ് വിഷ്ണു ശർമ്മാവിനെ വിളിച്ചു വരുത്തി " അല്ലയോ ഭഗവൻ,എന്നിൽ കനിവുണ്ടായി മക്കളെ പ്രബുദ്ധരാക്കുക പാരിതോഷികമായി 100 ഗ്രാമങ്ങൾ ഞാൻ അങ്ങയ്ക്ക് തരാം "
മഹാരാജൻ നൂറ് ഗ്രാമങ്ങൾക്ക് വേണ്ടി വിദ്യയെ ഞാൻ കച്ചവടമാക്കില്ല എന്നാൽ അങ്ങയുടെ മക്കളെ 6 മാസം കൊണ്ട് പ്രബുദ്ധരാക്കിയില്ലെങ്കിൽ എന്റെ പേര് ഞാൻ ഉപേക്ഷിക്കും ഇന്നത്തെ ദിവസം കുറിച്ചു വെക്കുക
രാജാവ് പുത്രന്മാരെ വിഷ്ണു ശർമ്മാവിനെ ഏൽപ്പിച്ചു മിത്രഭേദം ,മിത്രസംപ്രാപ്തി ,കാകോലുകീയം ,ലബ്ധപ്രണാശം ,അപരീക്ഷിതകാരകം ,എന്നിങ്ങനെയുള്ള തന്ത്രങ്ങൾ ഉൾക്കൊള്ളുന്ന കഥ വിഷ്ണുശർമ്മാവ് രചിച്ചു ഓരോ ഭാഗത്തേയും തന്ത്രമെന്നാണ് വിളിക്കുന്നത് അദ്ദേഹം അത് കുട്ടികളെ യഥാവിധി പഠിപ്പിക്കുകയും ആറു മാസം കൊണ്ട് അവരെ എല്ലാ കാര്യത്തിലും സാമർത്ഥ്യമുള്ളവരാക്കി ത്തീർക്കുകയും ചെയ്തു അദ്ദേശം രചിച്ച ഈകഥകൾ പഞ്ചതന്ത്രം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ഈ തന്ത്രശാലിയായ ഗുരു ആരെന്നറിയണ്ടേ? അദ്ദേഹമാണ് ചാണക്യൻ എന്നും കൗടില്യൻ എന്ന പേരിലും അറിയപ്പെടുന്ന മഹാൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ