2016, ജൂലൈ 23, ശനിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 378-ആം ദിവസം  അദ്ധ്യായം 13 ശ്ളോകം 22. തിയ്യതി-23/7/2016

പുരുഷഃ പ്രകൃതിസ്ഥോ ഹി ഭുങ് ക്തേ പ്രകൃതിജാൻ ഗുണാൻ
കാരണം ഗുണസംഗോ/സ്യ സദസദ്യോനി ജന്മസു
അർത്ഥം
പുരുഷൻ പ്രകൃതിയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് പ്രകൃതിഗുണങ്ങളായ സുഖദുഃഖങ്ങളെ അനുഭവിക്കുന്നു ജീവന്റെ ഗുണസംഗമാണ് ഉത്കൃഷ്ട യോനികളിലും നികൃഷ്ട യോനികളിലും ജന്മമെടുക്കാൻ കാരണമായിത്തീരുന്നത്
           വിശദീകരണം
പുരുഷന് അഥവാ പരമാത്മാവിന് സംസാരബന്ധമില്ല എന്നാൽ ക്ഷേത്രത്തിൽ അഥവാ ശരീരത്തിൽ അഭിമാനിക്കുന്ന പുരുഷൻ അഥവാ ക്ഷേത്രജ്ഞൻ അഥവാ ജീവാത്മാവ് സുഖദുഃഖങ്ങളിൽ ഭ്രമിച്ച് സംസാരിയായിത്തീരുന്നു

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്  ഒരു ജീവാത്മാവ് സമൂഹത്തിൽ ഉയർന്ന സ്ഥാനം അലങ്കരീക്കാനും മറ്റൊരു ജീവാത്മാവ് അപമാനിതനാകാനും കാരണം അവരവരുടെ കർമ്മഫലമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ് ആയതിനാൽ ആത്മാവിനെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ലെന്നും സംസാര ബന്ധം ശരീരം മുലം ഉള്ളതാകയാൽ ആ ശരീരത്തോട് കൂടി യ ജീവാത്മാവ് കർമ്മ ഫലം സത്തായാലും അസത്തായാലും അനുഭവിച്ചേ മതിയാകൂ എന്ന് വ്യക്തം   കർമ്മ ഫലത്തിനനുസരിച്ചാണ് ഒരു ജീവൻ ഉന്നത കുലത്തിലും ഉന്നതമല്ലാത്ത കുലത്തിലും ജന്മ മെടുക്കുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ