2016, ജൂലൈ 1, വെള്ളിയാഴ്‌ച

11 വാർത്തയും തിരുമേനിയും

മുംബൈ ആക്രമണം  തെളിവ് പോരെന്ന് പാക്കിസ്ഥാൻ

തിരുമേനി,--അപ്പോ മരിച്ചോര് വന്ന് തെളിവ്  തരണമായിരിക്കും അത് തന്യാവും ഭേദം വിശ്വസിക്കാൻ

അങ്കണവാടിയിലെ ആദ്യദിനത്തിൽ രണ്ടര വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു

തിരുമേനി---അതന്യാ പറേണത് വീട്ടിൽ കളിച്ച് നടക്കണ്ട പ്രായത്തിൽ അമ്മ തന്ന്യാ നോക്കേണ്ടത് അത് നിശ്ചല്യാച്ചാ ഇങ്ങനെ ഒക്കെ അങ്ട് സംഭവിക്കും തന്തേം തള്ളേം തന്ന്യാ ഇതില് കുറ്റക്കാര് സംശ്യല്ല്യ

നിർവ്വികാരനായീ അമീർ

തിരുമേനി---ള്ള വികാരൊക്കെ തീർത്തില്ലേ ഇനി ശകലം സാവകാശം വേണം ന്നാലെ വികാരൊക്കെ ണ്ടാവൂ അശേഷം സംശ്യം ല്ല്യാ

സ്വവർഗ്ഗ പ്രേമികൾ ഭിന്ന ലിംഗക്കാരല്ല

തിരുമേനി---അത്പ്പൊ പത്രത്തിൽ കൊട്ക്കണോ ബുദ്ധി ള്ളോന് അലോചിച്ചാൽ അറീല്ല്യേ

മുഴുവൻ വീടുകളിലും  ഇനി ശൗചാലയം

ഹേയ് വിഡ്ഢിത്തം അങ്ട്  പറയിതിരിക്ക്യാ!എല്ലാ വീട്ടിലും വിസർജ്ജനാലയം!   അതാ വേണ്ടത് അപ്പൊ ശൗച്യത്തിനുള്ള ഏർപ്പാട് അവടെ ണ്ടാവൂലോ ശൗച്യാലയം മാത്രാച്ചാ വിസർജ്ജനത്തിന് എവിട്യാ പോവ്വ്വാ? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ