2016, ജൂലൈ 4, തിങ്കളാഴ്‌ച

(ഏകീകൃത സിവിൽ കോഡും ചില ചിന്തകളും

        ഏകീകൃത സിവിൽ കോഡും ഹിന്ദു സിവിൽ കോഡും രണ്ടും രണ്ടാണ് ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ. ഹിന്ദു സിവിൽ കോഡ് ഒരിക്കലും നടപ്പാക്കാൻ കഴിയില്ല ഇത് തെറ്റിദ്ധരിപ്പിക്കപ്പെട്ട് വാദഗതികൾ നടത്തുന്നവരുണ്ട് മിക്കവാറും ഏകീകൃത നിയമങ്ങൾ ഇപ്പോൾ ത്തന്നെ ഉണ്ട്

1--പ്രായപൂർത്തി എത്തിയതിന് ശേഷമേ വിവാഹം പാടുള്ളൂ
2--സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്
3--വ്യക്തമായ കാരണങ്ങൾ ഇല്ലാതെയുള്ള വിവാഹമോചനം പാടില്ല
4--വിവാഹമോചനം നേടിയ സ്ത്രീക്ക് ജീവനാംശം കൊടുക്കൽ
ഇവയൊക്കെ ഇപ്പോൾത്തന്നെ ഉണ്ട് അത് കർശനമാക്കുകയേ ചെയ്യൂ
മതപരമായ ആരാധനകളിലോ വിശ്വാസങ്ങളിലോ കൈകടത്തുന്ന ഒരു നിയമവും ഉണ്ടാകില്ല കാര്യമായ മാറ്റം മതപരമായും ജാതിപരവുമായ പ്രത്യേക സംവരണം എടുത്ത് കളയും എന്നുള്ളതാണ് സാമ്പത്തിക സംവരണമായിരിക്കും ഇത് കാലത്തിന്റെ ആവശ്യംകൂടിയാണ് മതേതരമായ രാജ്യത്തിലെ അനാചാരവും ആണ്  എല്ലാ മതങ്ങളിലും യുക്തിരഹിതമായ ചില ആചാരങ്ങൾ കാലഗതിയിൽ വന്നു ചേർന്നിട്ടുണ്ട് അത് മാറ്റുകതന്നെ വേണം ഉദാഹരണത്തിന് മനുസ്മൃതിയിൽ പിൽക്കാലത്ത് എങ്ങിനെയൊ വന്നു ചേർന്ന യുക്തിരഹിതമായ ഒരു നിയമം നോക്കാം ഹൈന്ദവ സമൂഹം അത് തള്ളിക്കളഞ്ഞതും ആണ് പക്ഷേ ഇന്നും ഹൈന്ദവരുടെ പേരിൽ അത് അറിയപ്പെടുന്നു മനുസ്മൃതി 9-ാം അദ്ധ്യായത്തിൽ 94 -ാം ശ്ളോകം നോക്കുക

ത്രിംശദ്വർഷോ ദ്വഹേത് കന്യാം ഹൃദ്യാം ദ്വാദശ വാർഷികീം
ത്ര്യഷ്ടവർഷോ/ഷ്ടവർഷാം വാ ധർമ്മേ സീദതി സത്വരഃ
                അർത്ഥം
30 വയസ്സുള്ളവൻ 12വയസ്സുള്ള മനോഹരിയായ കന്യകയെ വിവാഹം കഴിക്കണം അഥവാ ഗൃഹസ്ഥ ധർമ്മാനുഷ്ഠാനത്തിൽ പ്രയാസമുള്ളതിനാൽ തിടുക്കമാണെങ്കിൽ 24 കാരൻ 8വയസ്സുകാരിയെ ഉദ്വഹിക്കാം
      ഈവാചകം തന്നെ ശരിയല്ല 12വയസ്സുകാരിയുമായി ശാരീരിക ബന്ധം അസാദ്ധ്യ മാണെന്ന് പറയുകയും പിന്നെ ധൃതിയുണ്ടെങ്കിൽ 24 കാരന് 8വയസ്സ്കാരിയെ സ്വീകരിക്കാം എന്നും പറയുന്നതിലെ യുക്തി എന്ത് ? സ്വവർഗ്ഗ രതി പോലുള്ള ഒരു രതി സമ്പ്രദായത്തിന് മനു അനുമതി നൽകുന്നു എന്ന് ഹൈന്ദവഗ്രന്ഥങ്ങളിൽ പറയുന്നു എന്ന് വരുത്തി ത്തീർക്കാൻ ചില ദ്രോഹികൾ എഴുതി പിടിപ്പിച്ചതാണ് എന്ന് സ്പഷ്ടമാണല്ലോ!ഹൈന്ദവ സമൂഹം ഇത് തള്ളിക്കളഞ്ഞതാണ് എന്ന് നമുക്ക് അറിയാമല്ലോ!  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ