2016, ജൂലൈ 3, ഞായറാഴ്‌ച

വിവേക ചൂഡാമണി  ശ്ലോകം  84 Date -3/7/2016

മോക്ഷ സ്യ കാംക്ഷാ യദി വൈ തവാസ്തി
ത്യജാതി ദൂരാദ് വിഷയാൻ വിഷം യഥാ
പീയുഷ വത് തോഷ ദയാ ക്ഷ മാർജ്ജ വ-
പ്രശാന്തി ദാന്തീർഭജ  നിത്യ മാദരാ ത്
            അർത്ഥം
മോക്ഷം വേണം എന്ന് നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ വിഷയങ്ങളെ വിഷമെന്നോണം വളരെ അകലെ നിന്നേ ഉപേക്ഷിക്കുക  സന്തോഷം  ദയ  ക്ഷമ  ആർജ്ജവം  ശ്രമം  ദമം എന്നിവയെ അമൃതം പോലെ എന്നും സേവിക്കുകയും ചെയ്യുക
       
              വിശദീകരണം
ജീവിതത്തിലെ ഗൃഹസ്ഥാശ്രമ ധർമ്മം നിറവേറ്റുന്ന കാലഘട്ടത്തിൽ വിഷയങ്ങളിൽ ശ്രദ്ധ വേണം  അപ്പോൾ ഇവിടെ പറയുന്നതിന്റെ അർത്ഥം എന്ത്?   രാമായണത്തിൽ ലക്ഷ്മണൻ ഗുഹ നോട് പറയുന്ന ചില കാര്യ ങ്ങളുണ്ട്

ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം യഥാവിധി വർജ്ജിക്കയും വേണ്ട

ഇവിടെ സുഖത്തിന്റെ പിന്നാലെ മോഹിച്ച് നടക്കണ്ട എന്നാൽ അനുവദിക്കപ്പെട്ട സുഖഭോഗങ്ങൾ വർജ്ജിക്കയും വേണ്ട. - അപ്പോൾ വിധി വിഹിതമല്ലാത്ത വിഷയങ്ങളോടാണ് അകൽച്ച വേണ്ടത്  വിഹിതങ്ങളായ കാമ ങ്ങളെ സ്വീകരിക്കുകയും വേണം'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ