2016, ജൂലൈ 6, ബുധനാഴ്‌ച

രാമായണത്തിലെ സംശയങ്ങൾ

സാർ ഞാൻ മാലിനീ മേനോൻ കോഴിക്കോട് ജില്ല ചെറിയ പ്രഭാഷണങ്ങൾ ചെയ്യാറുണ്ട് വലിയ അറിവൊന്നുമില്ല രാമായണത്തെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ട്
1. വാൽമീകി രാമായണവും അദ്ധ്യാത്മരാമായണവും തമ്മിൽ ആഖ്യാനത്തിൽ വളരെ വ്യത്യാസം കാണുന്നു എന്താണതിന് കാരണം? സാറിന്റെ എല്ലാ പോസ്റ്റുകളും വിജ്ഞാനപ്രദമാണ് അതിനാലാണ് ചോദിക്കുന്നത്

മറുപടി
        മഹാവിഷ്ണു രാമകഥ ബ്രഹ്മാവിന് ഉപദേശിച്ചു ബ്രഹ്മാവിൽ നിന്ന് പരമശിവനും നാരദവും അത് ഗ്രഹിച്ചു പരമശിവൻ അത് തത്വങ്ങളോട് കൂടി പാർവ്വതിക്ക് ഉപദേശിച്ചു ഇതാണ് അദ്ധ്യാത്മരാമായണം  വ്യാസൻ ഇതിനെ ബ്രഹ്മാണ്ഡപുരാണത്തിൽ ഉൾപ്പെടുത്തി

       സപ്തർഷികളുടെ നിർദ്ദേശം അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉത്തമനായ ഒരു മനുഷ്യനെ പ്പററി കാവ്യം എഴുതണം എന്ന് കരുതിയ വാൽമീകി ആരാണ് ഏറ്റവും ഉത്തമനായ മനുഷ്യൻ ?എന്ന് അന്വേഷിക്കുമ്പോഴാണ് ശ്രീ നാരദമഹർഷിയെ കണ്ടുമുട്ടിയത് ഏറ്റവും ഉത്തമനായ മനുഷ്യൻ ഇപ്പോൾ അയോധ്യ ഭരിച്ചു കൊണ്ടിരിക്കുന്ന ദശരഥ മഹാരാജാവിന്റെ സീമന്തപുത്രനായ ശ്രീരാമനാണ് എന്നും പറഞ്ഞ് രാമകഥ വാൽമീകിക്ക് ഉപദേശിച്ചു ഏറ്റവും ഉത്തമനായ മനുഷ്യനും ദേവനും രാമൻ തന്നെ എന്ന് നാരദർ പറയുകയും ചെയ്തു എന്നാൽ ഗുരുക്കന്മാരുടെ വാക്കിനെ മാനിച്ച് ശ്രീരാമനെ ഒരു സാധാരണ മനുഷ്യന്റെ ഭാവങ്ങൾ നൽകിയാണ് വാൽമീകി അവതരിപ്പിച്ചത് തന്റെ ഉള്ളിലുള്ള ഒരു ഉത്തമ പുരുഷന്റെ സ്വഭാവം രാമനിൽ ആരോപിച്ചാണ് വാൽമീകി രാമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അതിനാൽത്തന്നെയാണ് പണ്ഡിതന്മാർ വാൽമീകിയുടെ രാമൻ എന്ന് പറയുന്നത്

       എന്നാൽ അവതാരമായ രാമൻ അദ്ധ്യാത്മരാമായണത്തിലുള്ളതാണ് ആദ്യം നാം പഠിക്കേണ്ടതും അംഗീകരിക്കേണ്ടതും അദ്ധ്യാത്മരാമായണമാണ്  ഇത് മനസ്സിലാക്കിയാണ് തുഞ്ചത്തെഴുത്തശ്ശൻ വാൽമീകി രാമായണത്തെ ഒഴിവാക്കി അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രൂപത്തിൽ മണിപ്രവാള ഭാഷയിൽ എഴുതിയത്

മാലിനി - വളരെ നന്ദി സാർ ഇനിയും സംശയമുണ്ട് അത് ഞാൻ സാറിന് അയച്ചു തരാം മറുപടി വിശദമായി Post ആയി ഇടുമല്ലോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ