ഇണത്തെ ചിന്താവിഷയം - ഗണപതിയുടെ പുത്രധർമ്മം
ഗണപതി വിഗ്നേശ്വരനാണെങ്കിൽ പരശുരാമന്റെ വെട്ട് എന്ത് കൊണ്ട് തടുക്കാൻ കഴിഞ്ഞില്ല? സ്വന്തം വിഘ്നങ്ങളെ തടുക്കാൻ കഴിയാത്തവനാണോ ജനങ്ങളുടെ വിഘ്നങ്ങൾ അകറ്റുന്നത്? വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന കവിത വായിച്ച മുഹമ്മദ് അൻസാറിന്റെ താണ് ചോദ്യം ശരിയാണ് കേൾക്കുന്നവർക്ക് അങ്ങിനെ തോന്നാം എന്നാൽ ബ്രഹ്മ വൈവർത്തക പുരാണം അതിന് വ്യക്തമായ മറുപടി നൽകുന്നുണ്ട്
പിതുരവ്യർത്ഥമസ്ത്രം ച
ദൃഷ്ട്വാ ഗണപതിഃസ്വയം
ജഗ്രാഹ വാമദന്തേന
നാസ്ത്രം വ്യർത്ഥം ചകാര ഹി
അർത്ഥം
പരശുരാമൻ പ്രയോഗിച്ച ആയുധം തന്റെ പിതാവ് നൽകിയതാകയാൽ അത് വ്യർത്ഥമാകാതിരിക്കത്തക്ക നിലയിൽ തന്റെ ഇടത് കൊമ്പിൽ ഏൽക്കുവാൻ സമ്മതിച്ചൂ
ഇവിടെ പുത്രധർമ്മം അനുഷ്ടിക്കുകയാണ് ഗണപതി ചെയ്തത് പരശുരാമന്റെ വെട്ട് ഗണപതി തടഞ്ഞിരുന്നെങ്കിൽ ആരും പരമശിവനെ വില വെക്കില്ല ഗണപതിയെ പൂജിച്ചാൽ മതി പരമശിവനെ പൂജിച്ചിട്ടെന്ത് കാര്യം? എന്ന ചിന്ത ചിലർക്കെങ്കിലും ഉണ്ടാകാതിരിക്കില്ല ആയതിനാൽ വിഘ്നനിവാരണത്തിന് കഴിയുമെങ്കിലും അച്ഛന്റെ മാനം രക്ഷിക്കുകയാണ് ഗണപതി ചെയ്തത് പുത്രധർമ്മത്തിന്റെ പ്രാധാന്യം ഗണപതി മനുഷ്യരെ അങ്ങിനെ പഠിപ്പിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ