2016, ജൂലൈ 8, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 368-ആം ദിവസം അദ്ധ്യായം 13  തുടങ്ങുന്നു
ക്ഷേത്ര-ക്ഷേത്രജ്ഞ വിഭാഗ യോഗം തിയ്യതി -8/7/2016

അർജ്ജുന ഉവാച
പ്രപ്രകൃതിം പുരൂഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞ മേവ ച
ഏതദ് വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ
        അർത്ഥം
ഭഗവാ നേ! പ്രകൃതി, പുരുഷൻ ക്ഷേത്രം ക്ഷേത്രജ്ഞൻ ജ്ഞാനം ജ്ഞേയം ഇവയെ പ്പറ്റി എല്ലാം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു

    വിശദീകരണം
സാംഖ്യ ശാസ്ത്രത്തിലെ രണ്ട് പദങ്ങളാണ് പ്രകൃതിയും പുരുഷനും - ജഡ വസ്തുക്കളുടെ സംഘാതത്തെ പ്രകൃതി എന്നും അതിനെ സചേതനമാക്കുന്ന ആത്മചൈതന്യത്തെ പുരുഷൻ എന്നും പറയുന്നു അതായത് പ്രകൃതി അനാത്മാവിനേയും പുരുഷൻ ആത്മാവിനേയും കുറിക്കുന്നു എന്ന് സാരം
   അറിവിന് വിഷയമായ ജഡ വസ്തു സംഘാതമാണ് ക്ഷേത്രം അതായത് പ്രകൃതി തന്നെ - അതിനെ തിരിച്ചറിയുന്ന ജീവ ചൈതന്യമാണ് ക്ഷേത്രജ്ഞൻ - പ്രകൃതി പുരുഷൻ എന്നീ നാമങ്ങളുടെ മറ്റൊരു നാമമാണ് ക്ഷേത്രം ക്ഷേത്രജ്ഞൻ കൂടുതൽ അറിയാനായി പറയുന്നു ക്ഷേത്രത്തിന്റെ പര്യായമാണ് പ്രകൃതി അതേപോലെ പുരുഷന്റെ പര്യായമാണ് ക്ഷേത്രജ്ഞൻ

ശ്രീ ഭഗവാനുവാച

ഇദം ശരീരം കൗന്തേയ  ക്ഷേത്രമിത്യഭിധീയതേ
ഏതാദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ  ഇതി തദ്വിദഃ
          അർത്ഥം
അർജ്ജുനാ!ഈശരീരത്തെ ക്ഷേത്രമെന്നു പറയുന്നു ഇതിനെ ആരറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്നുഅതറിയുന്നവർ പറയുന്നു
       വിശദീകരണം
ഈ ശരീരത്തെ ക്ഷേത്രം എന്നു പറയുന്നു അതിനകത്ത് ഞാൻ എന്ന ഭാവേന 'ചൈതന്യമായി നില കൊള്ളുന്ന ജീവാത്മാവ് ക്ഷേത്രജ്ഞൻ ആകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ