2016, ജൂലൈ 4, തിങ്കളാഴ്‌ച

ചോദ്യവും ഉത്തരവും

സാർ - ഞാൻ സലില എറണാംകുളം ജില്ല -ഈ നിർഗ്ഗുണ പരബ്രഹ്മം എന്നാൽ എന്താണ്?

ഉത്തരം---ഇതിൽ 2 വാക്കുകളുണ്ട്  നിർഗ്ഗുണം ബ്രഹ്മം ആദ്യം ഗുണം എന്താണ് എന്ന് നോക്കാം പ്രധാനമായും രണ്ട് അർത്ഥങ്ങളിൽ ഈ പദം പ്രയോഗിക്കാറുണ്ട് ഒന്ന് ഉപകാരം എന്ന അർത്ഥത്തിൽ മറ്റൊന്ന് തിരിച്ചറിയാനുള്ള അടയാളം അപ്പോൾ നിർഗ്ഗുണം എന്നാൽ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും പ്രത്യക്ഷത്തിൽ ഇല്ലാത്തത് എന്നർത്ഥം ---ബ്രഹ്മം --ഇന്ന് ഭൗതികമായി നാം അനുഭവിക്കുന്ന ദൃശ്യപ്രപഞ്ചത്തിന് ആധാരം അഥവാ കാരണം എന്നർത്ഥം    അപ്പോൾ പ്രത്യക്ഷത്തിൽ വേർതിരിച്ചറിയാൻ കഴിയാത്ത കാരണഭൂതം അഥവാ ഈശ്വരൻ എന്നർത്ഥം

സലില --സാർ,ഞാൻ ബ്രഹ്മമാണ് എന്ന ബോധം ഉറയ്ക്കണം എന്ന് പറയുന്നു എങ്ങിനെയാണത്?

ഉത്തരം ---അതിന് വേണ്ടി നാം പിന്നാലെ നടക്കേണ്ട ആവശ്യം ഇല്ല ജീവിത അനുഭവങ്ങളിലൂടെ ഭൗതിക മായ ആശകളും പ്രതീക്ഷകളും ചുരുങ്ങിയ ജീവിത കാലയളവിൽ നേടിയാലും ഒന്നും നേടിയില്ല എന്ന തോന്നൽ ശക്തമാകുംപോൾ നാം വിരക്തിയിലേക്കൂള്ള പാതയിൽ എത്തി എന്ന് അനുമാനിക്കാം  നാം ആദ്യം ഭൗതിക ജീവിതത്തീലെ ധർമ്മങ്ങൾ വൃത്തിയായീ ഫലം ഇച്ഛിക്കിതെ അനുഷ്ഠിക്കുക. ജന്മാന്തരങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ പരീപൂർണ്ണ വിരക്തിയും വരും അപ്പോൾ ബ്രഹ്മം അഥവാ ഈശ്വരൻ ആരാണെന്ന് അന്വേഷിക്കാനും മനസ്സിലാക്കാനം ഉള്ള യോഗ്യതയായി എന്ന് സാരം  ബ്രഹ്മം എന്താണെന്ന് മനസ്സിലാക്കിയാൽ അത് താൻ തന്നെയാണ് എന്ന് ബോധം വരാൻ അധികം താമസം വരില്ല

സലില ---സാറ്എത്രലളിതമായി പറഞ്ഞുതരുന്നു!  നന്ദി സാർ ഞാൻ ഒരു ഗ്രൂപ്പിൽ ഇത് ചോദീച്ചിരുന്നു പലരും ഗഹനമായി എന്തൊക്കെയോ പറഞ്ഞു  അപ്പോളാണ് എന്റെ ഭർത്താവിന്റെ സഹോദരൻ സാറിന്റെ കാര്യം പറഞ്ഞത് ഇന്നലെയാണ് സാറിന്റെ ഗ്രൂപ്പിൽ ഞാൻ ചേർന്നത് ന ന്ദി സാർ ഇനീയൂം സംശയം ചോദിച്ചോട്ടേ?

 തീർച്ചയായും എനിക്ക് അറിയാവുന്നത് ആരായാലും എപ്പോളായാലും  പറഞ്ഞു തരുവാൻ സന്തോഷമേ ഉള്ളൂ

സലില -- ശരീ സാർ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ