2016, ജൂലൈ 22, വെള്ളിയാഴ്‌ച

കലിയുഗവും ധർമ്മ ചിന്തയും

      ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം കലിയുഗാരംഭത്തിന് മുമ്പുള്ളതാണ് - കലിയുഗത്തിലെ ധർമ്മം തന്നെ വേറെയാണ് സനാതന ധർമ്മ ഗ്രന്ഥങ്ങൾ കലിയുഗത്തിൽ വ്യക്തിപരമായ ജീവിതത്തിന് ഉപയോഗിക്കാൻ ആണ് ഏറ്റവും ഉത്തമം ഉദാഹരണത്തിന് അഹിംസ - ഓരോ വ്യക്തിയും അവനവന്റെ ഭാവി ജൻമം കണക്കിലെടുത്ത് ആരെയും ഹിംസിക്കാതിരിക്കുക - അതിനും അവസരം കിട്ടിയവർ മാത്രം - ഒരു മുക്കുവക്കുടിലിൽ ജനിച്ച് മത്സ്യ ബന്ധനം തൊഴിലായി സ്വീകരിക്കേണ്ടി വന്ന ജീവാത്മാവിന് ഇത് പ്രായോഗികമാക്കുവാൻ പ്രയാസമാണ് എന്ന് പറയേണ്ടതില്ലല്ലോ! മത്സ്യ ബന്ധനവും മാംസ വിപണനവും വൻ വ്യവസായമാണ് ഇന്ന് ലോകത്തിൽ - ഈ യാഥാർത്ഥ്യം മറന്നു കൊണ്ട് അഹിംസാ സിദ്ധാന്തത്തെ വാതോരാതെ പ്രസംഗിച്ചിട്ടെന്ത് കാര്യം? എനിക്ക് അഹിംസയിൽ കുടി ജീവിക്കാൻ പറ്റുമോ? അതാണ് നാം ശ്രദ്ധിക്കേണ്ടത് അതിന് കഴിഞ്ഞാൽ ഞാൻ ഭാഗ്യവാൻ സുരക്ഷിതമായ പുനർജന്മം കിട്ടാൻ ഒരു കടമ്പ കടന്നു അത്ര മാത്രം

നി നിന്റെ കാര്യം നോക്കുക ആദ്യം അതാണ് ചെയ്യേണ്ടത് എത്ര പട്ടിണി കിടന്നാലും അനർഹമായ ഒന്നും വേണ്ട എന്ന ചിന്ത രൂഢമൂലമായാൽ പതുക്കെ ഓരോ വാതായനങ്ങൾ തുറക്കാതിരിക്കില്ല കാരണം ഏതവസ്ഥയിലും നിനക്ക് ചെയ്യാൻ പറ്റുന്ന ഒന്നുണ്ട് നാമജപം അതിന് ഫലം കാണാതിരിക്കില്ല അനുഭവം സാക്ഷിയാണ് മോഹങ്ങൾ പലതുമുണ്ടാകും അതൊക്കെ ലഭിക്കാൻ നീ അർഹനാണോ? ആണെങ്കിൽ ധാർമ്മികമായി അതിന് പ്രവർത്തിക്കുക അർഹനല്ലെങ്കിൽ തൽക്കാലം ആ ആഗ്രഹം ഒഴിവാക്കുക യോഗ്യത ഉണ്ടാവുന്ന സമയത്ത് മോഹിക്കാവുന്നതാണെങ്കിൽ ആവാം അല്ലെങ്കിൽ വിധിയെന്നു കരുതി സമാധാനിക്കുക അപ്പോൾ നല്ല പുനർ 'ജ്ജന്മത്തിനുള്ള അടുത്ത കടമ്പയും കടന്നു

ആഗ്രഹിച്ചതൊന്നും കിട്ടുന്നില്ലെങ്കിൽ ഈശ്വര സ്മരണയോടെ കിട്ടുന്നതിനെ മോഹിക്കുക അതിൽ സംതൃപതി കണ്ടെത്തുക നല്ല പുനർജ്ജന്മത്തിനുള്ള അടുത്ത കടമ്പയും കടന്നു

ധർമ്മശാസ്ത്രം പഠിക്കണമെന്നില്ല ഈശ്വര ചിന്തയോടെ മുന്നോട്ട് പോകുക നല്ലതേ തോന്നു തോന്നിയതേ പ്രവർത്തിക്കാവു ഫലവും നന്നായിരിക്കും അടുത്ത കടമ്പയും കടന്നു

ഞാൻ ചെയ്യുന്നതൊക്കെ ഫലം കാണുമോ? ആ ചിന്ത ഒരിക്കലും വേണ്ട കാരണം ഓരോന്നിനും അതിന്റേതായ ഫലം നേരത്തെ തീരുമാനിച്ചിട്ടുണ്ട് ആയതിനാൽ കർമ്മം ചെയ്യുക വരുമ്പോലെ വരും പക്ഷെ അടുത്ത കടമ്പയും നീ കടന്നിരിക്കുന്നു

അപ്പോൾ മനസ്സിലാക്കിയ ധർമ്മശാസ്ത്രങ്ങൾ കഴിയുന്നതും സ്വന്തം ജീവിതത്തിൽ നടപ്പാക്കുക - സമൂഹത്തിലെ കൊള്ളരുതായ്മകൾ നീക്കാൻ നിനക്ക് പ്രാപ്തിയോ യോഗ്യത യോ ഉണ്ടോ? ഇല്ലെങ്കിൽ നീ അതിനെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിന്?  ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ