2016, ജൂലൈ 21, വ്യാഴാഴ്‌ച

ഇന്നത്തെ ചിന്താവിഷയം - പരസ്പര വിരുദ്ധ സന്ദേശങ്ങൾ

രാമായണത്തിൽ പറയുന്നു

താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താതനുഭവിച്ചീടുകെന്നേ വരു

അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്നാൽ സ്മൃതിയിൽ വേറൊരു തരത്തിൽ പറയുന്നു

ദുഷ്കൃതം ഹി മനുഷ്യാണാം
അന്നമാശ്രിത്യ തിഷ്ഠതി
യോഹി യസ്യാന്നമ്നാ തി
സോ fശ്നാതി തസ്യ കിൽ ബിഷം
     അർത്ഥം
മനുഷ്യരുടെ നീച കർമ്മം അന്നത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് 'പാപിയായ ഒരുവന്റെ അന്നം ആരാണോ ആഹരിക്കുന്നത്? അവൻ അയാളുടെ പാപത്തെ ആഹരിക്കുന്നു

വിശദീകരണം
       രാമായണത്തിൽ പറയുന്നതിന് നേരെ വിപരീതമാണ് സ്മൃതിയിൽ പറഞ്ഞിരിക്കുന്നത് ഛാന്ദോഗ്യ ഭാഷ്യത്തിൽ ഒരിടത്ത്‌ ആചാര്യർ പ്രസ്താവിക്കുന്നു - മനുഷ്യൻ വീണ്ടും മൃഗമായി ജനിച്ചു കൂടെന്നില്ലെന്ന് ഒരാൾ അതി പവിത്രമായ ജീവിതം നയിക്കുന്നു എന്ന് കരുതുക പക്ഷെ മൃഗമായി ജനിക്കുവാനുള്ള യോഗം സഞ്ചിത കർമ്മത്തിൽ ഉണ്ടെങ്കിൽ  അയാൾ മൃഗമായി ജനിച്ചേ മതിയാകൂ ! അതിനാൽ ജ്ഞാനാഗ്നിയിൽ സഞ്ചിത കർമ്മം മുഴുവനും ദഹിപ്പിക്കുക ജീവിതത്തിൽ ഏറ്റവും ദുഷ്കരമായ ഒന്നാണ് ആത്മജ്ഞാനം  ജീവാത്മാ പരമാത്മാ എെക്യ ബോധമാണ് ജ്ഞാനം അത് ഉറപ്പിക്കുക  ക്ഷേത്ര ദർശനസമയത്ത് ഞാൻ തന്നെയാണ് ഈ ക്ഷേത്രത്തിലെ ക്ഷേത്രജ്ഞൻ എന്ന ബോധത്തോടെ ചെല്ലുക തുടർന്ന് എല്ലാം എനിക്ക് വേണ്ടി എന്ന ഭാവത്തിൽ പ്രവർത്തിക്കുക ഞാൻ എന്നാൽ ആ പരമാത്മാവ് തന്നെ എന്ന ചിന്ത മനസ്സിൽ ഉറയ്ക്കാൻ പാകത്തിൽ മനസ്സിനെ നയിക്കുക സംശയങ്ങളോ നിഷേധങ്ങളോ മനസ്സിൽ വരരുത് ആചാര്യ വചനങ്ങൾ അടിയുറച്ച് വിശ്വസിക്കുക അഥവാ അതിന് പ്രയാസം തോന്നുകയാണെങ്കിൽ ഒരു സദ്ഗുരുവിനെ സമീപിച്ച് മനസ്സ് ഈശ്വരാർപ്പണമായി നിലനിർത്തുവാനുള്ള ഉപദേശങ്ങൾ തേടുക. ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ