2016, ജൂലൈ 2, ശനിയാഴ്‌ച

വിവേക ചൂഡാമണി  ശ്ളോകം 83തിയ്യതി  2/7/2016

വിഷമവിഷയമാർഗേ ഗച്ഛതോ/നച്ഛബുദ്ധേഃ
പ്രതിപദമഭിഘാതോ മൃത്യുരപ്യേഷ സിദ്ധഃ
ഹിതസുജനഗുരൂക്ത്യാ ഗച്ഛതഃ സ്വസ്യ യുക്ത്യാ
പ്രഭവതി ഫലസിദ്ധിഃ ശത്യമിത്യേവ വിദ്ധി
            അർത്ഥം
ദുർഘടം പിടിച്ച വിഷയമാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കുന്ന ആ ശുദ്ധ മനസ്കന് സർവ്വദാ കൊടിയ ദുഖങ്ങളും ആത്മവിസ്മൃതി യാ കുന്ന മൃത്യുവും വന്നു ചേരുന്നു എന്നുള്ളത് ആനുഭവ സിദ്ധമാകുന്നു ശുഭകാംക്ഷികളായ സജ്ജനങ്ങളുടേയും ഗുരുവിന്റെയും ഉപദേശമനുസരിച്ചും സ്വന്തം യുക്തി ഉപയോഗിച്ചും സഞ്ചരിക്കുന്നവന് തീർച്ചയായും ഫലസിദ്ധി ഉണ്ടാകുന്നു ഇത് സത്യമെന്ന് അറിഞ്ഞു കൊൾക

          'വിശദീകരണം
ഭൗതിക ജീവിതത്തിലെ സുഖഭോഗങ്ങളിൽ ആഴ്ന്നിറങ്ങി സഞ്ചരിക്കുന്ന ശുദ്ധനായ മനുഷ്യന് എപ്പോഴും ഒന്നല്ലെങ്കിൽ വേറൊന്ന് ഇങ്ങിനെ ദുഖമായിരിക്കും മൃത്യുവും വന്നു ചേരും 'ഇവിടെ മരണത്തിന് ആത്മ വിസ്മൃതി എന്നാണ് അർത്ഥം പറഞ്ഞിരിക്കുന്നത്- ദൈവത്തെ മറന്നു കൊണ്ടുള്ള പണിയാണ് അയാൾ ചെയ്യുന്നത്  എന്നൊക്കെ നമ്മൾ പറയാറില്ലേ? ആത്മ വിസ്മൃതി എന്ന മരണം സംഭവിക്കുമ്പോഴാണ് ഓരോരുത്തരും ഇങ്ങിനെയൊക്കെ ചെയ്യുന്നത് -
     'നമ്മളോട് അനുഭാവമുള്ള സജ്ജനങ്ങൾ ഗുരുക്കന്മാർ ' ' എന്നിവരുടെ ഉപദേശം കേൾക്കണം എന്നിട്ട് അതിനെ പറ്റി യുക്തി പരമായി ചിന്തിച്ച് ഒരു നിലപാട് എടുക്കണം തീർച്ചയായും ഫലം ഉണ്ടാകും അല്ലാതെ അവരോട് തർക്കിച്ച് നിഷേധ ഭാവം പ്രകടിപ്പിക്കരുത് എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ