2016, ജൂലൈ 18, തിങ്കളാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 87 Date 18/7 / 2016

മോഹ ഏവ മഹാമൃത്യുർമു മുക്ഷോർവപുരാദിഷു
മേഹോ വിനിർജ്ജി തോ യേ ന സ മുക്തി പദമർഹതി
      അർത്ഥം
മോക്ഷം ആഗ്രഹിക്കുന്നവന് ശരീരാ ദികളിലുള്ള അഹന്താ മമതകൾ ഭയങ്കര മരണമാകുന്നു ഈ അഹന്താ മമതകളാകുന്ന മോഹത്തെ ജയിച്ചവൻ മുക്തിമാർഗ്ഗത്തിന് അർഹനാകുന്നു
88
മോഹം ജഹി മഹാമൃത്യും ദേഹ ദാരസുതാ ദിഷു
യം ജി ത്വാ മുനയോ യാന്തി തദ്വിഷ്ണോ: പരമം പദം
     അർത്ഥം
ദേഹം  ഭാര്യ പുത്രൻമാർ മുതലായവയിലുള്ള മോഹമാകുന്ന മഹാമൃത്യുവിനെ കൊല്ലുക അതിനെ ജയിച്ചിട്ടാണല്ലോ മുനിമാർ വിഷ്ണുവിന്റെ പരമപദം പ്രാപിക്കുന്നത്
           വിശദീകരണം
ഗൃഹസ്ഥാശ്രമത്തിൽ ഇരിക്കുന്ന ഒരാളോടുള്ള ഉപദേശമല്ല ഇതെന്ന് ഓർക്കണം ഗൃഹസ്ഥാശ്രമ ധർമ്മം അനുഷ്ഠിക്കുന്ന ഒരാൾക്ക് മേൽ പറഞ്ഞ മോഹങ്ങൾ അത്യാവശ്യമാണ് അതും കഴിഞ്ഞ് വാനപ്രസ്ഥം എന്ന മൂന്നാമത്തെ ആശ്രമത്തിൽ എത്തുമ്പോഴാണ് നാം ശരീരാ ദികളിലുള്ള മോഹം ഒഴിവാക്കാൻ ശ്രമിക്കേണ്ടത് സ ന്യാസം എന്ന നാലാമത്തെ ആശ്രമത്തിലാണ് നാം പരിപൂർണ്ണ വിരക്തനായി മോക്ഷത്തിന് അർഹനാ കേണ്ടത് ഇവിടെ അതിനെ ജയിച്ചിട്ടാണല്ലോ മുനിമാർ വിഷ്ണുവിന്റെ പരമപദം പ്രാപിക്കുന്നത് ' എന്ന വാചകം ശ്രദ്ധിക്കണം ആദ്യം ഗൃഹസ്ഥാശ്രമധർമ്മം നിവർത്തിച്ച് വേണം വിരക്തിയിലേക്ക് എത്താൻ ഗൃഹസ്ഥാശ്രമ ധർമ്മം അനുഷ്ഠിക്കുമ്പോൾ രാമായണത്തിലെ ലക്ഷ്മണ വാക്യം ആണ് ശ്രദ്ധിക്കേണ്ടത്

ഭോഗത്താനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം യഥാവിധി വർജ്ജിക്കയും വേണ്ട

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ