2016, ജൂലൈ 7, വ്യാഴാഴ്‌ച

സംശയങ്ങൾ

ദിലീപ്,പെരീന്തൽമണ്ണ---സാർ ഡോ.ഗോപാലകൃഷ്ണൻ സാറിന്റെ ഒരു വീഡിയോ കണ്ടു അതിൽ അദ്ദേഹം മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കരുത് എന്ന് പറയുന്നു കേട്ടപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി ഇതിൽ സാറിന്റെ അഭിപ്രായം എന്താണ്?

ഞാൻ---അതിൽ വികലാംഗരായ മക്കൾ ഉള്ള രക്ഷിതാക്കൾ എന്ത് ചെയ്യണം എന്ന് പറയുന്നുണ്ടോ?

ദിലീപ്---ഇല്ല

ഞാൻ --അപ്പോൾ പൂർണ്ണ ആരോഗ്യമുള്ളവരും ബുദ്ധിശക്തി ഉള്ളവരുമായ  മക്കൾ ഉള്ള രക്ഷിതാക്കൾ മാത്രം അത് കേട്ട് ഉൾക്കൊണ്ടാൽ മതി  വികലാംഗരായ  മക്കൾ ഉള്ളവർ എന്തെങ്കിലൂം അവർക്കായി സമ്പാദീച്ചെ മതിയാകൂ അരയ്ക്ക് താഴേതളർന്ന് വീൽചെയറിൽ സഞ്ചരിക്കുന്ന മകന് ഒരു ചെറിയ കെട്ടിം പണി കഴിച്ച് കൊടുത്താൽ ലോട്ടറി ക്കച്ചവടം നടത്തിയെങ്കിലും അയാൾ ജീവിച്ചു കൊള്ളും അതായത് വൈകല്യമുള്ള മക്കൾ ഉണ്ടെങ്കിൽ അവർക്കായി എന്തെങ്കിലും ഉണ്ടാക്കിയേ മതിയാകൂ അത് പിതൃ ധർമ്മത്തിന്റെ ഭാഗം കൂടിയാണ് --ഉപദേശങ്ങൾ പലതും ആപേക്ഷികമാണ് എല്ലാവർക്കും അത് ബാധകമാവില്ല അതിനാൽ ത്തന്നെ ഒരു തത്വമായി അതിനെ സ്വീകരിക്കാനും നിവൃത്തിയില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ