ചോദ്യവും ഉത്തരവും
സലില---ഇന്നലെ ചില ചോദ്യങ്ങൾ ഞാൻ ചോദിച്ചി്രുന്നു സാറ് കൃത്യമായി മറുപടിയും തന്നു മായ. എന്നാൽ എന്താണ് സാർ? പലരും പല ഉത്തരങ്ങൾ പറയുന്നു ഇല്ലാത്തത്, ഭ്രമിപ്പിക്കുന്നത് പ്രകൃതി സ്ത്രീ എന്നിങ്ങനെ ഒന്നു വ്യക്തമായ മറുപടി തരണം സാർ
ഉത്തരം
ആദ്യം ഓരോ അർത്ഥവും എങ്ങിനെ വന്നു എന്നറിയണം വ്യക്തമായി ഒരു order ആയി മനസ്സിലാക്കണം നമുക്ക് ആദ്യം ഏകാക്ഷര നിഘണ്ടുവിനെ ആശ്രയിക്കാം മാ എന്നതിനും യ എന്നതിനും നിരവധി അർത്ഥങ്ങൾ ഉണ്ട്.അതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് സന്ദർഭം നോക്കി തീരുമാനിക്കണം ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആര് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസമില്ല അതേ സമയം ജവഹരിലാൽ നെഹ്റു ആരായിരുന്നു എന്ന് ചോദിച്ചാൽ കുറച്ചു വിഷമമാണ് കാരണം അദ്ദേഹം പലതുമായിരുന്നു അപ്പോൾ ചോദ്യത്തിന്റെ സന്ദർഭവും സാഹചര്യവും നോക്കണം
ഇവിടെ മാ എന്നതിന് ലക്ഷ്മി എന്ന അർത്ഥം എടുക്കാം യ എന്നതിന് നിരവധി അർത്ഥങ്ങളിൽ വാഹനം എന്ന അർത്ഥം എടുക്കാം ഏകാ ക്ഷ രമായതിനാൽ പ്രത്യയം അതായത് ടെ, ൽ ആൽ എന്നിവ സൗകര്യപൂർവ്വം ചേർക്കണം ഇവിടെ ലക്ഷ്മിയാകുന്ന വാഹനം എന്നോ ലക്ഷ്മിയെ വഹിക്കുന്നത് എന്നോ അർത്ഥം എടുക്കാം നമുക്ക് ലക്ഷ്മിയാകുന്ന വാഹനം എന്ന് എടുത്തു നോക്കാം
ഐശ്വര്യമുള്ള വാഹനം - അപ്പോൾ കഠോപനിഷത്ത് പ്രകാരം ഐശ്വര്യമുള്ള വാഹനം ശരീരമാണ് ഉള്ളിൽ ഇരിക്കുന്നത് ആത്മാവും ആണ് അപ്പോൾ ഉള്ളിൽ ഇരിക്കുന്ന ആത്മാവിനെ ക്ഷേത്രജ്ഞൻ എന്നും വാഹനത്തെ ക്ഷേത്രം എന്നും പറയുന്നു അപ്പോൾ ഈ പ്രപഞ്ചം ഒരു ക്ഷേത്രമാണ് കാണാൻ കഴിയുന്ന ദൃശ്യപ്ര' പഞ്ചമെന്ന ക്ഷേത്രത്തെ - ഐശ്വര്യമുള്ള വാഹനത്തെ അതായത് മായയെ - പ്രകൃതി എന്നു പറയുന്നു
പ്രകൃതി അഥവാ ശരീരം നമ്മെ ഭ്രമിപ്പിക്കുന്നതാണ് അതിനാൽ മായ എന്നതിന് ഭ്രമിപ്പിക്കുന്നത് എന്ന അർത്ഥം വരുന്നു ഉള്ളിൽ ക്ഷേത്രജ്ഞനെ വഹിക്കുന്നതിനാൽ അതായത് ഗർഭത്തിൽ ജീവാത്മാവിനെ വഹിക്കുന്നതിനാൽ സ്ത്രീ എന്നും പറയുന്നു
ഇനി ഇല്ലാത്തത് എന്ന് പറഞ്ഞാൽ സ്ഥിരത യില്ലാത്തത് എന്നാണർത്ഥം കാരണം പരിണാമങ്ങൾ സംഭവിച്ച് കൊണ്ടേ ഇരിക്കുന്നു ശൈശവം എല്ലാവർക്കും ഉണ്ട് എന്നാൽ അത് സ്ഥിരമല്ല ബാല്യത്തിന് വഴി മാറിക്കൊടുത്തേ പറ്റൂ!അപ്പോൾ എന്റെ ശൈശവം ഇല്ലാതെയായി യൗവ്വനവും ഇപ്പോൾ പോയി അപ്പോൾ ഒരു വ്യക്തിയെ സംബന്ധിച്ച് ഒാരോന്നും നഷ്ടപ്പെട്ടാൽ ഇല്ലാത്തതാണ് എന്നാൽ ക്ഷേത്രജ്ഞൻ എന്ന ഞാൻ സ്ഥിരമാണ് പ്രായം നാശം ഇവയോന്നും ബാധിക്കാത്തതാണ് അപ്പോൾ വ്യക്തിപരമായി പലതും ഇല്ലാത്തതാണ് ഈപ്രപഞ്ചം ഉണ്ടായിട്ട് കോടിക്കണക്കിന് വർഷങ്ങളായി എന്നാൽ എനിക്ക് ഈപ്രപഞ്ചം ഉണ്ടായിട്ട് 60 വർഷമേ ആയിട്ടുള്ളൂ ഞാൻ ഈ ദേഹം വിട്ടു പോയാൽ കൃഷ്ണകുമാർ എന്ന ഈശരീരത്തിലിരിക്കുന്ന ആത്മാവിനെ സംബന്ധിച്ച് ഈപ്രപഞ്ചം അവസാനിച്ചു അതേ സമയം പുറത്ത് വന്ന എനിക്ക് പ്രപഞ്ചം അപ്പോളും ഉണ്ട് അപ്പോൾ ഒരു ജീവാത്മാവിന്റെ അനൂഭവമാണ് മായ അഥവാ പ്രകൃതി ഇല്ലാത്തതാണ് എന്നുള്ളത് ആ അർത്ഥത്തിലാണ് മായ എന്നാൽ ഇല്ലാത്തത് എന്ന അർത്ഥം
വല്ലതും ഇനി മനസ്സിലായില്ല എങ്കിൽ ചോദിച്ചോളൂ മനസ്സിലാ വൂന്നത് വരെ വ്യത്യസ്ഥ മായ ഉദാഹരണത്തിലൂടെ പറഞ്ഞു കൊണ്ടിരിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ