രാമായണത്തിലെ സംശയങ്ങൾ-ഭാഗം-2
മാലിനീ മേനോൻ - 'സ ഗര മഹാ രാജാവിന്റെ 60000 പുത്രന്മാർഭൂമി കുഴിച്ച് ജലം ഉണ്ടാക്കിയത് കൊണ്ടാണ് സാഗരം ഉണ്ടായത് എന്ന കഥയിൽ ഒരാൾക്ക് 60000പുത്രൻമാരോ?ഇതെങ്ങിനെയാണ് വ്യാഖ്യാനിക്കുക?
ഉത്തരം
ഇവിടെ പൂത്രന്മാർ എന്നതിന് മക്കൾ എന്ന അർത്ഥം എടുത്തതാണ് പ്രശ്നമായത് മക്കൾ പുത്രന്മാരാണ് പക്ഷേ പുത്രർ എന്നാൽ മക്കൾമാത്രമല്ല മാവ് വൃക്ഷമാണ് എന്നാൽ വൃക്ഷം മാവ് മാത്രമല്ല എന്ന പോലെ ഒരു വ്യക്തി താൻ ചെയ്യേണ്ടതായ കർമ്മങ്ങൾ ചെയ്യാതിരിക്കുകയോ,ചെയ്യാതെ മരിച്ചു പോകുകയോ ചെയ്താൽ അയാളുടെ ആത്മാവ് ചെന്നെത്തുന്ന ഒരവസ്ഥയുണ്ട് അതിനെ പും എന്ന നരകമായാണ് ഋഷീശ്വരന്മാർ കല്പിച്ചിരിക്കുന്നത് അപ്പോൾ ആരാണോ അയാൾ ചെയ്യേണ്ട കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നത്? അതായത് പും എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നത് അവനെ അയാളുടെപുത്രൻ എന്ന് പറയും
പിന്നെ നമ്മളെ ഭാരത പുത്രന്മാർ എന്ന് പറയാറുണ്ടല്ലോ! ഭാരതം എന്ന സ്ത്രീ പ്രസവിച്ച കുട്ടികൾ എന്ന അർത്ഥത്തിൽ അല്ലല്ലോ! ദാനം മഹത്തരമാണ് ദാനം ചെയ്തില്ലെങ്കിലും പും എന്ന നരകത്തിൽ പോകും എന്നാണ് പക്ഷെ ദാനം സ്വീകരിച്ചില്ലെങ്കിൽ ദാനത്തിന് പ്രസക്തിയില്ല അപ്പോൾ ദാനം സ്വീകരിക്കുന്നവൻ സ്വീകരിച്ചാലേ ദാനം കൊടുക്കുന്നവന് മുക്തിയുള്ളൂ അപ്പോൾ ദാനം സ്വീകരിക്കുന്നവൻ കൊടുക്കുന്നവന്റെ പുത്രനാണ്
ഇവിടെ സഗരൻ രാജാവാണ് അദ്ദേഹം കൊടുക്കുന്നതെല്ലാം സന്തോഷത്തോടെ പ്രജകൾ സ്വീകരിച്ചിരുന്നു അപ്പോൾ ഇവിടെ പുത്രൻമാർ എന്നതിന് പ്രജകൾ എന്നർത്ഥം അവർ 6oooo പേർ ചേർന്ന് വലിയ ഒരു ജലാശയം ഉണ്ടാക്കി അത് രാജാവിന്റെ പേരിൽ അറിയപ്പെട്ടു മാത്രമല്ല ഇവർ രാജാവിന്റെ പുത്രന്മാരും ആണല്ലോ അതിനാൽ സാഗരം എന്ന പേർ നൽകി പിന്നെ വലിയ ജലാശയത്തിന് സാഗരം എന്ന് പറയാൻ തുടങ്ങി അങ്ങിനെ സമുദ്രത്തിനും പുതിയൊരു നാമം ലഭിച്ചു സാഗരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ