2016, ജൂലൈ 22, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാ പഠനം 377-ആം ദിവസം അദ്ധ്യായം 13 - ശ്ലോകം 21 Date 22/7/2016

കാര്യകാരണ കർത്തൃത്വേ ഹേതു: പ്രകൃതി രുച്യതേ
പുരുഷ : സുഖദു:ഖാനാം ഭോക്തൃത്വേ ഹേതുരുച്യതേ
        അർത്ഥം
കാര്യകാരണങ്ങളുണ്ടാക്കുന്നതിൽ പ്രകൃതി കാരണമെന്ന് പറയപ്പെടുന്നു  സുഖ ദു:ഖങ്ങളുടെ ഭോക്തൃത്വത്തിൽ പുരുഷൻ കാരണമെന്ന് പറയപ്പെടുന്നു
         വിശദീകരണം
പഞ്ചഭൂതങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം ഇവയാണ് കാര്യങ്ങൾ എന്ന് പറയപ്പെടുന്നത് 'സമഷ്ടിയിലെ പ ഞ്ചഭൂതങ്ങളെ വൃഷ്ടിയിലെ പഞ്ചേന്ദ്രിയങ്ങൾ പ്രതിനിധാനം ചെയ്യുന്നു ഇന്ദ്രിയങ്ങളെ മനസ്സ് കൂട്ടി ഘടിപ്പിക്കുന്നു ഇന്ദ്രിയങ്ങൾ വഴി ഉള്ളിലെത്തുന്ന വിഷയങ്ങളോട് എങ്ങിനെ പ്രതികരിക്കണം എന്ന് നിശ്ചയിക്കുന്നതും അതിനനുസരിച്ച് മനസ്സിനേയും ഇന്ദ്രിയങ്ങളെയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധിയാണ് ഇന്ദ്രിയ മനോബുദ്ധികളുടെ വ്യാപാരങ്ങളിൽ വ്യക്തിക്കുള്ള അഭിമാനത്തെ അഹംകാരം എന്നു പറയുന്നു ഈ 13 ഘടകങ്ങളടങ്ങിയ കാര്യം അഥവാ ദൃശ്യ പ്രപഞ്ചം പ്രകൃതിയിൽ നിന്നുണ്ടായി.

പറയപ്പെട്ട ദൃശ്യപ്രപഞ്ചത്തേയും അതുമായി മനുഷ്യനുള്ള പ്രതികരണത്തേയും അതുമൂലം ഉണ്ടാകുന്ന സുഖ ദുഖ അനുഭവങ്ങളേയും പ്രകശിപ്പിക്കുന്ന ചൈതന്യമാണ് പുരുഷൻ അഥവാ ആത്മാവ് അഥവാ ബ്രഹ്മം ഈ ചൈതന്യത്തിന്റെ പ്രധാന ലക്ഷണം ജ്ഞാനമാണ് അതിന്റെ പ്രകാശമാണ് ബോധം അപ്പോൾ പുരുഷന്റെ സാന്നിദ്ധ്യം അറിയിക്കുന്ന ഘടകമാണ് ബോധം ബോധമില്ലെങ്കിൽ അനുഭവിക്കാൻ സാദ്ധ്യമല്ല  ജീവനുണ്ടെങ്കിലും ബോധമില്ലെങ്കിൽ ആത്മഭാവം പ്രകാശിക്കുന്നില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ