2016, മേയ് 31, ചൊവ്വാഴ്ച

തത്വചിന്ത നിരവധി തരത്തിൽ 1 പാലാഴിമഥനം

        വിഷ്ണു ലോകമാണ് വൈകുണ്ഡം  പാലാഴിയിൽ അനന്ത ശയനം - എന്നാൽ വിഷ്ണു എവിടെ ഇരിക്കുന്നുവോ അവിടെ വൈകുണ്ഡം' അപ്പോൾ വിഷ്ണുവിനെ നമ്മൾ മനസ്സിൽ കൂടിയിരുത്തിയാൽ മനസ്സ് വൈകുണ്ഡമായി
    അവിടെയാണ് മഥനം ബാലി കൊണ്ടുവന്നതാണ് മന്ദര / മന്ധര പർവ്വതം ആരാണ് ബാലി? 72 നാഡീവ്യൂഹങ്ങളിൽ ഒന്ന് ഇന്ന് അതിനെ ഹൈപ്പോതലാമസ് എന്ന് പറയുന്നു സ്ത്രീ പുരുഷന്മാർക്ക് പരസ്പരം ആകർഷണീയത ഉണ്ടാക്കുക എന്നതാണ് അതിന്റെ ധർമ്മം'
     അപ്പോൾ ബാലി കൊണ്ട് വന്ന പർവ്വതം കാമമാണ് അവിടെ വിഷകരമായ സർപ്പം അതാണ് ചിന്ത - ചിന്തയാൽ മനസ്സ് കടയപ്പെടുന്നു ആദ്യം വിഷം അഥവാ ദുഷ് ചിന്ത തന്നെയാണ് മുഴച്ചു വന്നത് വാസുകിയുടെ വിഷ വിസർജ്ജനം ഇതിനെ കാണിക്കുന്നു അസുരന്മാരായ ദുഷ്ചിന്തകളും ദേവന്മാരായ സത് ചിന്തകളും തമ്മിലുള്ള വടംവലിയാണ് നടക്കുന്നത് ആദ്യ ജയം അസുരന്മാർക്ക് കാളകൂട വിഷം അതിനെ സൂചിപ്പിക്കുന്നു അവസാനം സത് ചിന്തകൾ ജയിക്കുന്നു ' അതിന്റെ പ്രതീകമാണ് അമൃത് - കല്പവൃക്ഷവും കാമധേനുവും ലക്ഷ്മീദേവിയും സത്തായ ചിന്തയുടെ പ്രതീകങ്ങളാണ്
         ഇങ്ങിനെ ഒക്കെ മനനം അഥവാ മഥനം ചെയ്തിട്ടും സത്തായതിനെ അസത്തായ രീതിയിൽ ഉപയോഗിക്കാൻ മനസ്സ് വെമ്പുന്നു കിട്ടിയ ഐശ്വര്യങ്ങൾ തെറ്റായ വഴിക്ക് ഉപയോഗിക്കുവാനുള്ള ത്വര-അമൃത് അസുരന്മാർ കൊണ്ടുപോയത് ഇതിന്റെ പ്രതീകമാണ്  - എന്നാൽ മഥനത്തിനിടയിൽ രൂപം കൊണ്ട കല്പവൃക്ഷം ഭക്തിയെ സൂചിപ്പിക്കുന്നു ആ ഭക്തി മുലം ആത്മാവ് എന്ന മഹാവിഷ്ണു ആ സുര ചിന്തകളെ കബളി പ്പിച്ച് മനസ്സിൽ ധർമ്മം സ്ഥാപിക്കുന്നു അങ്ങിനെ നമ്മൾ എന്ന ആത്മാവ് ധർമ്മ ശാസ്താവായി പ്രതിനിധീകരിക്കുന്നു '' അതിനാൽ ശാസ്താവ് ,അഥവാ യ്യപ്പൻ നമ്മുടെ മനസ്സിലാണ് എന്ന് പറയുന്നു -ഇത് ' തന്നെ ശബരിമലയിൽ നിന്ന് കിട്ടുന്ന സന്ദേശവും -തത്ത്വമസി
വിവേക ചൂഡാമണിശ്ലോകം - 65 Date 31/5/2016

അകൃത്വാ ദൃശ്യവിലയം അജ്ഞാത്വാ തത്ത്വമാത്മനഃ
ബാഹ്യശബ്ദൈഃ കുതോ മൂക്തി രുക്തിമാത്രഫലൈർനൃണാം?
           അർത്ഥം
ദൃശ്യപ്രപഞ്ചത്തെ വിലയിപ്പിക്കാതെയും ആത്മതത്ത്വം അറിയാതെയും ഉച്ചാരണമാത്ര പ്രയോജനങ്ങളായ ബാാഹ്യ ശബ്ദങ്ങൾ കൊണ്ട് എവിടെ മുക്തി ലഭിക്കാനാണ്?
66
അകൃത്വാ ശത്രുസംഹാരം അഗത്വാഖിലഭൂശ്രിയം
രാജാഹമിതി ശബ്ദാന്നോ രാജാ ഭവിതുമർഹതി
            അർത്ഥം
സ്വശത്രുക്കളെ കൊന്നൊടുക്കാതെയും ഭൂമിയിലെ സമസ്ത സമ്പത്തും കൈവശമാക്കാതെയും വെറുതെ ഞാൻ രാജാവാകുന്നു എന്നു പറഞ്ഞതു കൊണ്ടൊന്നും  ഒരുവൻ രാജാവാകുന്നീല്ല
    ****ഇവിടെ പറയുന്ന രീതി വെച്ച് നോക്കുമ്പോൾ ഇത് ശങ്കരാചാര്യർ പറഞ്ഞതല്ല ഇതിൽ ഒരു സെമിറ്റിക് സ്വഭാവം കാണുന്നു  ശത്രുക്കളെ കീഴ്പ്പെടുത്തി ആദ്യം നല്ല രീതിയിൽ ഉപദേശീച്ച് സാമം,ഭേദം, ദാനം ,ദണ്ഡം എന്നീ ക്രമമായ വഴിയിലൂടെ ശിക്ഷിക്കുന്നതാണ് ഭാരതീയ പാരമ്പര്യം അതിന് കടക വിരുദ്ധമായ ഒരു കാര്യം ആചാര്യർ പറയില്ല സമസ്ത സമ്പത്തും കൈവശം വെക്കണമെങ്കിൽ കടന്നാക്രമണം നടത്തെണ്ടി വരും അങ്ങിനെ ചെയ്ത രാജാക്കൻമാർ ഉണ്ടാകാം പക്ഷെ അത് ധർമ്മ ശാസ്ത്രാനുസാരിയല്ല  രാജ്യധർമ്മത്തിന് വിരുദ്ധ മായ പരാമർശമായതീനാൽ ഇത് പിൽക്കാലത്ത് ആരോ വിവേക ചൂഡാമണിയിൽ ചേർത്തതാകാനേ വഴിയുള്ളു
67
ആപ്തോക്തിം ഖനനം തഥോപരിശിലാ പാകർഷണം സ്വീകൃതിം
നിക്ഷേപഃസമപേക്ഷതേ ന ഹി ബഹിഃതബ്ദൈസ്തു നിർഗച്ഛതി;
തദ്വദ്ബ്രഹ്മവിദോപദേശമനനധ്യാനാദിഭിർലഭ്യതേ
മായാകാര്യതിരോഹിതം സ്വമമലം തത്ത്വം ന ദുർയുക്തിഭിഃ
            അർത്ഥം
മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു നിധി കൈയ്ക്കലാക്കണമെങ്കിൽ അതിനെ പറ്റി അറിവുള്ളവരുടെ ഉപദേശം നേടി,ഭൂമികുഴിച്ച് നിധി മൂടി വെച്ചിരിക്കുന്ന കല്ലെടുത്ത് നീക്കി പുറത്തെടുക്കണം  അല്ലാതെ മുകളിൽ നിന്ന് കൊണ്ട് നിധി നിധി എന്ന് വിളിച്ചു പറഞ്ഞതു കൊണ്ടൊന്നും അത് പൂറത്തു വരികയില്ല  അത് പോലെ മായയാലും അതിന്റെ കാര്യങ്ങളാലും മറയ്ക്കപ്പെട്ടു കിടക്കുന്നപരിശുദ്ധമായ ആത്മതത്ത്വം ബ്രഹ്മജ്ഞനായ ഗുരുവിന്റെ ഉപദേശം കേട്ട് അതിനെ ക്കുറിച്ച് മനനം ചെയ്ത് ധ്യാനിച്ച് സമാധി പ്രാപിച്ചാൽ സാക്ഷാത്കരിക്കപ്പെടും  അല്ലാതെ വെറും തർക്കം കൊണ്ട് കിട്ടുകയില്ല 

2016, മേയ് 30, തിങ്കളാഴ്‌ച

അനുഭവത്തിൽ നിന്നും പഠിച്ച പാഠം

     ' കഴിഞ്ഞ 22 ന് ഞായറാഴ്ച പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കാർത്യായനീ ക്ഷേത്രത്തിൽ പ്രഭാഷണം ഉണ്ടായിരുന്നു  രാവിലെ 10-12 ആണ് സമയം - പ്രഭാഷണം ഏവർക്കും ഇഷ്ടപ്പെട്ടു 12.30 ന് അവിടെ നിന്നും പോന്നു ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന വർ പറഞ്ഞു എന്നാൽ പ്രമേഹത്തിന്റെ കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ ഗോതമ്പ് ആണ് ഭക്ഷണം ഒന്നര മണിക്കൂർ കൊണ്ട് വീട്ടിലെത്താം വിനയപൂർവ്വം അവരുടെ ഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ച് ഞാനിറങ്ങി പോരാൻ നേരത്ത് ദക്ഷിണയായി ഒരു കവറും തന്നു എത്രയെന്ന് നോക്കാതെ പോക്കറ്റിലിട്ടു
    പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ സിഗ്നൽ ഒഴിവാക്കാനായി ജുബിലി റോഡിലൂടെ സ്കൂട്ടറുമായി ഞാൻ നീങ്ങി സവിത തിയേറ്ററിന് മുന്നിലെത്തി *************
        അച്ഛാ എന്ന ഒരു സ്ത്രീയുടെ വിളി ഞാൻ കേട്ടു എനിക്ക് പെൺകുട്ടികളില്ല മകൻ വിവാഹവും കഴിച്ചിട്ടില്ല പിന്നെ ആരാണ് അച്ഛാ എന്ന് വിളിക്കുന്നത്? നോക്കിയപ്പോൾ ചെറുപ്പക്കാരിയായ ഒരു നേഴ്സ് - അച്ഛന് ബൈക് ആക്സിഡൻറ് പറ്റി ഇത് മൗലാനാ ആ ശു പ ത്രി ആണ് ഇതാ ഫോൺ വീട്ടിൽ അറിയിക്കു!   - എനിക്ക് ഒന്നും മനസ്സിലായില്ല ഞാൻ ഫോണിൽ മകനെ വിളിച്ച് നേഴ്സ് പറഞ്ഞ വിവരം പറഞ്ഞു പിന്നെ ഫോൺ എന്ത് ചെയ്തു എന്നറിയില്ല വീണ്ടും അബോധാവസ്ഥയിലേക്ക് കുറച്ചു കഴിഞ്ഞ് കൺതുറന്നപ്പോൾ ഭാര്യയും മകനും അടുത്ത് നിൽക്കുന്നു ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞത് ഞാനറിഞ്ഞില്ല എക്സ്റേയും സ്കാനിങ്ങും നടന്നതും ഞാനറിഞ്ഞില്ല
     ' സ്ഥിരമായി ബോധം തെളിഞ്ഞപ്പോൾ ഞാനാദ്യം ആലോചിച്ചത് ഗീതയിലെ വാക്യമാണ് മരണം വസ്ത്രം മാറുന്ന പോലെയാണ് ഭയപ്പെടേണ്ടതില്ല- ശരീയാണ് തിയേറ്ററിന് മുന്നിലെത്തിയത് ഓർമ്മയുണ്ട് പിന്നെ ഒന്നും ഓർമ്മയില്ല ആശുപത്രിയിൽ വെച്ച് ഓർമ്മ വന്നില്ലായിരുന്നെങ്കിലോ? അപ്പോൾ അനുഭവത്തിലൂടെ മരണത്തെ ഭയക്കേണ്ടതില്ല എന്ന് അങ്ങിനെ പഠിച്ചു ഭയം വേണമെങ്കിൽ ബോധം വേണമല്ലോ!
     തന്റെ കയ്യിലുള്ള ബാഗ് തുറന്നു നോക്കി ലൈസൻസ്, ചെയിൻ പൊട്ടി തെറിച്ചുവീണ വാച്ച് കണ്ണട എല്ലാം ബേഗിലുണ്  പക്ഷെ  കവർ ?????
     'അത് കാണാനില്ല 1500 - 2000 എ തെങ്കിലും സംഖ്യ കാണും പ്രഭാഷണത്തിന് പോകുമ്പോൾ എല്ലായിടത്തു നിന്നും ദക്ഷിണയായി കിട്ടാറുള്ളത് - ഇ പ്രകാരമാണ് കുറച്ച് കഴിഞ്ഞ് മകൻ അപകടം പറ്റിയ സ്ഥലത്ത് പോയി സ്കൂട്ടർ കൊണ്ടുവരുവാൻ തിയേറ്ററിനടുത്തുള്ള കടയിലെ ആൾ പറഞ്ഞു എഡ്ജ് ഇറങ്ങി വീണതാണ്  ബോധം ഉണ്ടായിരുന്നില്ല ഒരു കാറ് വിളിച്ച് ആശുപത്രിയിലേക്ക് അയച്ചു
      സ്കൂട്ടറിന് പരിക്കുകൾ ഏറെ വർക് ഷോപ്പിൽ ഒരു വിധം എത്തിച്ചു  ഇപ്പോൾ വീട്ടിൽ വലത് കാലിലെ വലിയ മുറിവ് ഭേദമായി വരുന്നു കാൽ ഉയരമുള്ള സ്ഥലത്ത് കയറ്റി വെച്ച് ഇരിക്കുന്നു  വേദന മാറിയിട്ടില്ല കുറെ വായിക്കും FB നോക്കും കുറച്ച് സമയം Tv കാണും   അങ്ങിനെ പോകുന്നു - അങ്ങിനെ മരണത്തിന് വേദന അനുഭവപ്പെടില്ലെന്നും ഭയക്കേണ്ടതില്ലെന്നും അനുഭവത്തിലൂടെ പഠിച്ചു
/
ഭഗവദ് ഗീതാ പഠനം 346 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 21 Date 29/5/2016

അമീ ഹി ത്വാം സുര സംഘാ വിശന്തി
കേചിദ് ഭീതാഃ പ്രഞ്ജലയോഗൃണന്തി
സ്വസ്തീത്യുക്ത്വാ മഹർഷിസിദ്ധസംഘാഃ
സ്തുവന്തി ത്വാം സ്തുതിഭിഃ പുഷ്കലാഭിഃ
          അർത്ഥം
ഈ ദേവ സമൂഹങ്ങളാകട്ടെ നിന്തിരുവടിയെ പ്രാപിക്കുന്നു ചിലർ പേടിച്ച് കൈകൂപ്പി പ്രാർത്ഥിക്കുന്നു മഹർഷിമാരും സിദ്ധന്മാരും മംഗളം ഭവിക്കട്ടെ എന്നാശംസിച്ച് ദിവ്യസ് തോത്രങ്ങൾ കൊണ്ട് നിന്തിരുവടിയെ സ്തുതിക്കുന്നു
22
രൂദ്രാദിത്യാ വസ വോ യേ ച സാദ്ധ്യാഃ
വിശ്വേ/ശിനൗ മരുതശ്ചോഷ്മ പാശ്ച
ങന്ധർവ്വയക്ഷാസുരസിദ്ധസംഘാഃ
വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സർവ്വേ
          അർത്ഥം
രുദ്രന്മാർ,ആദിത്യന്മാർ, വസുക്കൾ , സാദ്ധ്യന്മാർ ,വിശ്വദേവന്മാർ  അശ്വനീ ദേവമാർ, മരുത്തുക്കൾ ,പിതൃക്കൾ ( ഊഷ്മം, ചൂട് എന്നിവ പാനം ചെയ്യുന്നവർ) ഗന്ധർവ്വമാർ, യക്ഷന്മാർ, അസുരന്മാർ ,സിദ്ധമാർ ഇങ്ങിനെ ആരൊക്കെയുണ്ടോ അവരെല്ലാവരും അത്ഭുത പരവശരായി നിന്തിരുവടിയെ നോക്കി നിൽക്കുന്നു
       വിശദീകരണം

സൂക്ഷ്മ ലോകങ്ങളിൽ അദൃശ്യരായി നിന്ന് കൊണ്ട് ആദ്ധ്യാത്മിക സാധകരെ ലക്ഷ്യ പ്രാപ്തിക്ക് സഹായിക്കുന്ന ദിവ്യ ജ്ഞാനികളത്രേ സിദ്ധന്മാർ  അത്തരം 18000 സിദ്ധൻമാർ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു എന്ന് ചിന്മയാനന്ദ ജി പായുന്നു 
ശബരിമല അയ്യപ്പൻ ബ്രഹ്മചാരിയാണോ? - chiran Kara Mani

മറുപടി
********
ധർമ്മശാസ്താവ്  എന്ന് പറയുമ്പോളെ ബ്രഹ്മകാര്യം നിർവ്വഹിക്കുവാൻ വന്ന അവതാരമാണല്ലോ അപ്പോൾ ബ്രഹ്മചാരി തന്നെ അധർമ്മത്തിന്റെ സംഹാരമാണല്ലോ  പ്രലോഭനങ്ങളിൽ വീഴാതെ ധർമ്മം സംരക്ഷിക്കാനായി 5 ഇന്ദ്രിയങ്ങളെയും നീയന്ത്രിച്ചവനാകയാൽ. അയ്യപ്പൻ എന്നു പറയുന്നു 

വിവാഹം കഴിച്ച അവതാരങ്ങളായ ശ്രീരാമൻ ശ്രീകൃഷ്ണൻ മുതലായവരെ ബ്രഹ്മ ചാരി എന്ന് പറയാമോ? Nithin calicut

മറുപടി 
*******
അവതാരം എന്ന് പറയുമ്പോൾ അധർമ്മത്തെ ഇല്ലാതാക്കാൻ വരുന്നതാണല്ലോ അത് ബ്രഹ്മ നിശ്ചയമല്ലേ? ബ്രഹ്മ നിശ്ചയം നടപ്പാക്കുക എന്നത് തന്നെബ്രഹ്മചര്യമാണ് വിവാഹവും ബ്രഹ്മ ചര്യവും തമ്മിൽ ബന്ധമൊന്നും സത്യത്തിൽ ഇല്ല  പിന്നെ 4 ആ ശ്രമങ്ങളിൽ ആദ്യത്തേതാണല്ലോ വിദ്യാർത്ഥീ എന്ന അവസ്ഥ ആ അവസ്ഥയിൽ ചില നിയമങ്ങളൊക്കെ ഉണ്ട് നമ്മുടെ സംസ്കാരം സത്തായ രീതിയിൽ ഉരുത്തിരിഞ്ഞു വരാൻ  അപ്പോൾ അതിനുള്ള നിയമങ്ങൾ ബ്രഹ്മത്തിന്റെ അഥവാ ഈശ്വരൻ കല്പ്പിച്ച ധർമ്മങ്ങൾ ആണ് അതിനാൽ ആ കാലഘട്ടത്ത ബ്രഹ്മചര്യം എന്ന് പറയുന്നു .. വിവാഹം കഴിക്കാത്ത ആളുകളെ പറയുന്നത് വേറെ ഒരർത്ഥത്തിലാണ്  അതൊയത് രണ്ടാമത്തെ ആശ്രമമായ ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നിട്ടില്ല എന്നും ഇപ്പോഴും വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ബ്രഹ്മചര്യ അവസ്ഥയിലാണ് എന്നുമാണ് അതായത് നമ്മൾ വീട് വിറ്റ് പോയാലും പോസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചില്ലെങ്കിൽ അഥവാ നമ്മുടെ കത്തയക്കാൻ സാദ്ധ്യത ഉള്ളവർക്ക് വിവരം കൊടുത്തില്ലെങ്കിൽ വിറ്റ വീട്ടിലേക്കാണല്ലോ കത്ത് കൾ വരിക? അതേ പോലെ
എന്താണ് ബ്രഹ്മചര്യം? ആരാണ് ബ്രഹ്മചാരി? - സദാശിവ  എന്ന സുഹൃത്തിന്റെ ചോദ്യമാണിത്

മറുപടി
*******
വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ബ്രഹ്മചര്യം ബ്രഹ്മത്തിന്റെ അഥവാ പരമാത്മാവിന്റെ അഥവാ ഈശ്വരന്റെ ചര്യകൾ അഥവാ കർമ്മങ്ങൾ അഥവാ സ്വഭാവം -അപ്പോൾ ബ്രഹ്മം എന്നാൽ എന്ത് എന്ന് ആദ്യം അറിയണം എന്നാലേ ബ്രഹ്മത്തിന്റെ ചര്യകൾ എന്താണെന്നും എങ്ങിനെയാണ് എന്നും പറയാനും ആചരിക്കാനും പറ്റു
    ബ്രഹ്മാണ്ഡം അഥവാ ഈ ജഗത്ത് അതിന്റെ സുഷ്മ രൂപമാണ് പിണ്ഡാണ്ഡം അഥവാ നമ്മൾ ഒരോരുത്തരും അപ്പോൾ ഈ പ്രപഞ്ചത്തിൽ എന്ത് പ്രകൃത്യാ നടക്കുന്നുവോ അതാണ് ബ്രഹ്മത്തിന്റെ ചര്യകൾ സൃഷ്ടി സ്ഥിതി സംഹാരം ഇതാണ് ബ്രഹ്മത്തിന്റെ ചര്യകൾ

1' സൃഷ്ടി - (വ്യക്തിപരമായി)   സൃഷ്ടി എന്നേ പറഞ്ഞിട്ടുള്ളു അതെ പ്രകാരം എന്ന് ഭൂമിയിലെ ധർമ്മം, വാസസ്ഥലത്തെ ആചാരം എന്നിവ അടിസ്ഥാനപ്പെടുത്തി ചെയ്യേണ്ടതാണ് വിവാഹം - ധർമ്മശാസ്ത്ര ഗ്രന്ഥ നിയമം അനുസരിച്ച് യഥാവിധി വിവാഹം കഴിച്ച് ശാസ്ത്ര നിബന്ധന അനുസരിച്ച് സൽപുത്രരെ ജനിപ്പിക്കുക - ഇത് ബ്രഹ്മചര്യമാണ് ഇത് ചെയ്യുന്നവൻ ബ്രഹ്മചാരിയുമാണ്

2. - കാമ സം പൂർത്തി ഉദ്ദേശിച്ചുള്ള വിവാഹവും തുടർന്നുള്ള പുത്രജനനവും ബ്രഹ്മചര്യമല്ല അധർമ്മവും ആണ്

3 - ഭൗതിക ജീവിതത്തിൽ കാർഷിക ഇനങ്ങൾ സൃഷ്ടിക്കുന്നു അതിനെ സംരക്ഷിക്കുന്നു അതിന് നാശം വിതക്കുന്ന കീടങ്ങളെ സംരക്ഷിക്കുന്നു

4. ഇങ്ങിനെ ധാർമ്മികമായി ഭൗതിക വ്യവഹാരം നടത്തുന്നവൻ ബ്രഹ്മചാരിയാണ് കാരണം ആ ബ്രഹ്മ നിയമം അറിഞ്ഞവനാണ് അഥവാ ജന്മനാ ധർമ്മബോധം വ്യക്തിത്വത്തിന്റെ ഭാഗമായി ത്തീർന്നവനാണ്

5. മറ്റൊന്ന് ചതുരാ ശ്രമത്തിലെ 'കട്ടിക്കാലത്തെ ഘട്ടമാണ് ബ്രഹ്മചര്യം 1 ഗൃഹസ്ഥാശ്രമം - 2  വാനപ്രസ്തം - 3 സംന്യാസം- 4
ഇതിലെ ബ്രഹ്മചര്യ നിയമം ഒരു വിദ്യാർത്ഥിക്ക് ആവശ്യമുള്ള ഗുണങ്ങളാണ്
     ഈ രണ്ടു തരത്തിലാണ് ബ്രഹ്മചര്യം വിവക്ഷിക്കപ്പെടുന്നത്  അല്ലാതെ വിവാഹം കഴിക്കാത്തവരെ അല്ല  സർവ്വാംഗ പരിത്യാഗികളായ വിഷയ വിരക്തി വന്ന യോഗി ക ളും ബ്രഹ്മചാരികളാണ്

2016, മേയ് 29, ഞായറാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം - 63 Date 29/5/2016

അജ്ഞാന സർപ്പ ദഷ്ട സ്യ ബ്രഹ്മജ്ഞാനൗഷധം വിനാ
കി മുവേ ദൈശ്ച ശാസ്ത്രൈശ്ച കിമു മന്ത്രൈഃകിമൗഷധൈഃ?
          അർത്ഥം
അജ്ഞാനമാകൂന്ന. പാമ്പിന്റെ കടിയേറ്റ്വന് ബ്രഹ്മജ്ഞാനമാകുന്ന മരുന്ന് കൊണ്ടല്ലാതെ വേദങ്ങൾ കൊണ്ടോ ശാസ്ത്രങ്ങൾ കൊണ്ടോ മന്ത്രങ്ങൾ കോണ്ടോ  മരുന്നുകൾ കൊണ്ടോ എന്ത് പ്രയോജനം?
      വിശദീകരണം
ഇവിടെയും സംശയം ഉണ്ടാകാം അജ്ഞാനത്തിന് ഔഷധം ബ്രഹ്മജ്ഞാനമാണ് അത് വേദാധ്യായ ന ത്തിലുടെ നേടാൻ പററില്ലേ? പിന്നെന്ത് കൊണ്ടാണ് വേദങ്ങൾ കൊണ്ട് പ്രയോജനം ഇല്ലെന്ന് പറയുന്നത്? വേദം ഉണ്ടായത് കൊണ്ട് കാര്യമില്ല ഇതിന് മുമ്പത്തെ ശ്ലോകത്തിൽ പറയുന്നു - ആത്മജ്ഞനായ ഒരു ഗുരുവിൽ നിന്ന് പഠിക്കണം എന്ന് -അപ്പോൾ അജ്ഞാന മാകുന്ന സർപ്പവിഷത്തിന് പരിഹാരം ഉത്തമനായ ഗുരുവിന്റെ ശിഷ്യത്വമാണ് അല്ലാതെ വേദം ശാസ്ത്രം മന്ത്രം ഔഷധം എന്നിവ കയ്യിലുണ്ടായിട്ട് കാര്യമില്ല - അതായത് തോക്ക് ഉണ്ടായിട്ട് കാര്യമില്ല വെടിവെക്കാൻ അറിയണം എന്ന്
64
ന ഗച്ഛതി വിനാ പാനം വ്യാധിരൗഷധ ശബ്ദതഃ
വിനാ പരോക്ഷാനുഭവം ബ്രഹ്മ ശബ്ദൈർന മൂച്യതേ
            അർത്ഥം
മരുന്ന് സേവിക്കാതെ മരുന്നിന്റെ പേര് പറഞ്ഞത് കൊണ്ടൊന്നും രോഗം മാറുകയില്ല  അത് പോലെ ആത്മസാക്ഷാത്കാരം കൂടാതെ ബ്രഹ്മ ശബ്ദം ഉരുവിട്ടത് കൊണ്ട്  ബന്ധമോചനം ഉണ്ടാവുകയില്ല
     .......വിശദീകരണം
നേരത്തെ പറഞ്ഞതിനെ ഒന്നുകൂടി വിശദീകരിക്കുന്നു വേദമന്ത്രം ചൊല്ലിയത് കൊണ്ട് ബന്ധ മുക്തി ഉണ്ടാകുന്നില്ല ആത്മാനുഭവം കോണ്ട് മാത്രമേ ബന്ധ മുക്തി ലഭിക്കുകയുള്ളു എന്ന് സാരം 
ഭഗവദ് ഗീതാപനം 345 ആം ദിവസം അദ്ധ്യായം-11 ശ്ലോകം 16 Date 29/5/2016

അനേക ബാഹു ദരവക്ത്ര നേത്രം
പശ്യാമിത്വാം സർവ്വതോfനന്തരൂപം
നാന്തം ന മദ്ധ്യം ന പുനസ്ത വാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ
         അർത്ഥം
അസംഖ്യം കൈകളും വയറുകളും വായ കളും കണ്ണുകളുമുള്ള അനന്ത രൂപ നായി നിന്തിരുവടിയെ എല്ലായിടത്തും ഞാൻ കാണുന്നു  വിശ്വേശ്വരനായ ഹേ വിശ്വരൂപാ ! നിന്തിരുവടിയുടെ ആദിയും മദ്ധ്യവും അന്തവുമൊന്നും ഞാൻ കാണുന്നില്ല
17
കിരീടിനം ഗദിനം ചക്രിണം ച
 തേജോ രാശിം സർവ്വതോ ദീപ്തി മന്ത്രം
പശ്യാമി ത്വാം ദുർ നിരീക്ഷ്യം സമന്താത്
ദീപ്താ ന ലാക്കർ ദ്യുതി മപ്രമേയം
        അർത്ഥം
കിരീടം, ഗദ, ചക്രം, ഇവയോട് കൂടിയവനായും തേജോമയനായും സർവ്വത്ര പ്രകാശിച്ചു കൊണ്ടിരിക്കുന്നവനായും നേരെ നോക്കാൻ വയ്യാത്ത വിധത്തിൽ ജ്വലിക്കുന്ന അഗ്നിയുടേയും സൂര്യന്റെയും പ്രഭയുള്ളവനായും അളക്കാൻ വയ്യാത്തവനായും അങ്ങയെ എല്ലാ ഇടത്തും ഞാൻ കാണുന്നു
18
ത്വമക്ഷരം പരമം വേദിതവ്യം
 ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വ മ വ്യയഃ ശാശ്വതധർമ്മഗോപ്താ
സനിതനസ്ത്വം പുരുഷോ മതോ മേ
             അർത്ഥം
അവിടുന്നാണ് അറിയപ്പെടേണ്ട പരമവും അക്ഷരവുമായ ബ്രഹ്മമെന്നും അവിടുന്നാണ് ഈ വിശ്വത്തിന്റെ പരമാശ്രയമെന്നും അവിടുന്നാണ് സനാതന ധർമ്മങ്ങളുടെ നിത്യരക്ഷകനെന്നും അവിടുന്നു തന്നെ പരമാത്മാവെന്നും എനിക്ക് തോന്നുന്നു
19
അനാദിമദ്ധ്യാന്ത മനന്തവീര്യം
അനന്തബാഹും ശശി സൂര്യ നേത്രം
പശ്യാമി ത്വാം ദീപ്ത ഹുതാ ശവക്ത്രം
സ്വതേ ജ സാ വിശ്വമിദം തപന്തം
        അർത്ഥം
ആദിമദ്ധ്യാന്ത രഹിതനും അളവറ്റ പ്രഭാവങ്ങളോട് കൂടിയവനും അസംഖ്യം കൈകളോട് കൂടിയവനും ചന്ദ്ര സൂര്യന്മാരാകുന്ന കണ്ണുകളോട് കൂടിയവനും സ്വതേ ജസ്സ് കൊണ്ട് ഈ വിശ്വത്തെ തപിപ്പിച്ചു കൊണ്ടിരിക്കുന്നവനുമായി നിന്തിരുവടിയെ ഞാൻ കാണുന്നു
20:
ദ്യാവാ പൃഥി വ്യോരി ദമന്തരം ഹി
വ്യാപ്തം ത്വയൈ കേന ദിശശ്ച സർവ്വാഃ
ദൃഷ്ട്വാത്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവൃഥിതം മഹാത്മൻ
           അർത്ഥം
ആകാശത്തിന്റെയും ഭൂമിയുടെയും ഇടയ്ക്കുള്ള സ്ഥലം മുഴുവനും മാത്രമല്ല എല്ലാ ദിക്കിലും നിന്തിരുവടി തന്നെ നിറഞ്ഞിരിക്കുന്നു
അത്ഭുതകരവും ഭയാവഹവുമായ നിന്തിരുവടിയുടെ ഈ രൂപം കണ്ടിട്ട് ഭഗവാനേ! മൂന്ന് ലോകവും വല്ലാതെ പേടിച്ചരണ്ടിരിക്കുന്നു
     
     അർജ്ജുനന്റെ ഭാഷ്യത്തിൽ നിന്ന് വിശ്വരൂപം ഭയത്തെ ഉളവാക്കുന്നതാണ് എന്ന് ധരിക്കാം ധീരനായ അർജ്ജുനന് പോലും ഭയം സൃഷ്ടിച്ചുവെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ?

2016, മേയ് 28, ശനിയാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം - 60 Dete 28/5/2016
വാഗ് വൈഖരീ ശബ്ദ ഝരീ ശാസ്ത്ര വ്യാഖ്യാന കൗശലം
വൈദൂഷ്യം വിദുഷാം തദ്വദ്ഭുക്ത യേ ന തു മുക്ത യേ
       അർത്ഥം
വാക് പ്രയോഗ ചാതുര്യം, ശബ്ദ പ്രവാഹം. ശാസ്ത്ര വ്യാഖ്യാനകുശലത എന്നിങ്ങനെയുള്ള വിദ്വാന്മാരുടെ സാമർത്ഥ്യങ്ങളെല്ലാം വീണ വായന പോലെ ഭോഗത്തിന് പ്രയോജനപ്പെടും അല്ലാതെ മുക്തിക്ക് പ്രയോജനപ്പെടുകയില്ല

  ഇവിടെ ഭോഗം എന്ന് പറയുന്നത് മറ്റുള്ളവരാൽ പ്രശം സിക്കപ്പെട്ട് കീർത്തി നേടി അതിൽ സുഖം കണ്ടെത്തുന്നതിനെ ആണ്
61
അവിജ്ഞാതേ പരേ തത്ത്വേ ശാസ്ത്രാധീതിസ്തൂ നിഷ്ഫലാ
വിജ്ഞാതേ/പി പരേ തത്ത്വേ ശിസ്ത്രാധീതിസ്തു നിഷ്ഫലാ
           അർത്ഥം
പരമ തത്ത്വം സാക്ഷാത്കരിക്കാതിരീക്കുന്നിടത്തോളം കാലം ശാസ്ത്രാധ്യയനം നിഷ്ഫലമാകുന്നൂ പരമതത്ത്വം അറിഞ്ഞു കഴിഞ്ഞാലും ശാസ്ത്രാധ്യയനം നിഷ്ഫലം തന്നെ
    ഇവിടെ ശാസ്ത്ര പഠനം മാത്രം നടത്തുകയും പരമമായ സത്യം അറിയാതിരിക്കുകയും ചെയ്താൽ ശാസ്ത്ര പഠനം നിഷ്ഫലമാകുന്നു അപ്പോൾ ശാസ്ത്ര പഠനത്തോടൊപ്പം പരമമായ സത്യം അറിയാൻ ശ്രമിക്കണം ഇനി പരമമായ സത്യമാണ് ആദ്യം അറിഞ്ഞതെങ്കിൽ പിന്നെ ശാസ്ത്ര പഠനം കൊണ്ട് പ്രയോജനവും ഇല്ല. അതായത് പരമമായ സത്യം അറിയാനുള്ള മാർഗ്ഗവും ശാസ്ത്ര പഠനവും ഒരുമിച്ച് കൊണ്ടു പോകണം എന്ന് സാരം
62
ശബ്ദ ജാലം മഹാരണ്യം ചിത്തഭ്രമണ കാരണം
അതഃ പ്രയത്നാജ് ജ്ഞാതവ്യം തത്ത്വജ്ഞാത് തത്ത്വമാത്മനഃ
         അർത്ഥം
വൻ കാട് പോലെ ശബ്ദ ജാല മ യ മാ യ ശാസ്ത്രവും ചിത്തത്തിന് ഭ്രമം ജനിപ്പിക്കാൻ ഇടയാക്കും അതിനാൽ ആത്മജ്ഞനായ വനിൽ നിന്ന് കഷ്ടപ്പെട്ടും ആത്മസ്വരൂപം ഗ്രഹിക്കേണ്ടതാകുന്നു
      കാട്ടിൽ ദിക്കറിയാതെ പെട്ട് പോകുന്നവനെപ്പോലെ വാദിക്കാനുള്ള വാസന ആത്മജ്ഞാനത്തിന് പ്രതിബന്ധമായിത്തീരാം ആയതിനാൽ ശാസ്ത്രത്തിൽ പെട്ട് കറങ്ങാതെ ഉത്തമനായ ഗുരുവിൽ നിന്ന് ആത്മജ്ഞാനം നേടേണ്ട വഴി മനസ്സിലാക്കണം  ' അതായത് ശാസ്ത്രം പഠിച്ചെന്ന് അഹങ്കരിച്ച് ഗുരുക്കന്മാരോട് തർക്കിക്കാൻ ചെന്ന് എവിടെയും എത്താതെ പോകരുതെന്ന് സാരം

തർക്കിക്കാൻ വന്നവർ

അൻവർ - സാർ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റല്ലേ? ഭരണഘടനാപ്രകാരം ആരാധനാ സ്വാതന്ത്ര്യം എല്ലാവർക്കും ഇല്ലേ? ഞാൻ ഇത് പറയുമ്പോൾ പള്ളിയിൽ സ്ത്രീകളെ കയറ്റാത്തത് എന്ത് കൊണ്ട് എന്ന ചോദ്യമുയരും തെറ്റ് തന്നെയാണ് പക്ഷെ ഞാൻ വിചാരിച്ചാൽ അത് മാറ്റാൻ ഒക്കില്ലല്ലോ
ഞാൻ - ഒരു ചോദ്യം ചോദിക്കുന്നു താങ്കൾ അദ്ധ്യാപകനാണല്ലോ ഈ ജില്ലയിൽ എവിടെ ജോലി ചെയ്യാനും താങ്കൾക്ക് അവകാശമുണ്ട് എന്നാൽ നാളെ അടുത്ത പഞ്ചായത്തിലെ സ്കൂളിൽ പോയി പഠിപ്പിക്കാം എന്ന് കരുതി പോയാൽ അവിടുത്തെ HM സമ്മതിക്കുമോ?
അൻ-സാർ അതിന് ചില നിയമങ്ങളൊക്കെ ഇല്ലേ? ഞാൻ അവിടേക്ക് ട്രാൻസ്ഫർ ആയി പോയാലല്ലേ പറ്റൂ?
ഞാൻ - അതേ പോലെത്തന്നെ ഇവിടേയും ചില നിയമങ്ങൾ ഒക്കെ ഉണ്ട് മാസമുറ തുടങ്ങുന്നതിന് മൂമ്പും അത് കഴിഞ്ഞതിന് ശേഷവും പോകാം
അൻ_ ഈ കറുത്ത മുണ്ട് ഉടുക്കണം എന്ന് എന്താ ഇത്ര നിർബ്ബന്ധം? അതില്ലെങ്കിൽ ഭക്തി കുറയുമോ?
ഞാൻ -താങ്കൾ ഒരു കള്ളിമുണ്ടും ചിത്രപ്പണികളുള്ള ഒരു T ഷർട്ടും ഇട്ട് സ്കൂളിൽ പോകുക HM ക്ലാസിൽ കയറാൻ സമ്മതിക്കുമോ? കള്ളിമുണ്ട് ഉടുത്തു എന്ന് കരുതി താങ്കളുടെ കഴിവ് കുറയുമോ?
അൻ- ഒരദ്ധ്യാപകൻ എന്ന് പറഞ്ഞാൽ ചില ലക്ഷണങ്ങളൊക്കെ ഇല്ലേ? കൂലിപ്പിള്ളേരുടെ പോലെ നടക്കാൻ പറ്റുമോ?
ഞാൻ - ഒരു സ്വാമി എന്ന് പറയുമ്പോഴും ചില ലക്ഷണങ്ങളൊക്കെ ഉണ്ട് അതിൽ പ്പെട്ടതാണ് മാലയും കറുത്ത വസ്ത്രവും

മോഹനൻ - ഇല്ലാത്ത ഒന്നിനെ എന്തിനാ ആരാധിക്കുന്നത്?
ഞാൻ - ഇല്ലാത്ത ഒന്നിനെ ആരും ആരാധിക്കാറില്ല
മോഹ- പിന്നെ ക്ഷേത്രത്തിൽ പോകുന്നതോ? അവിടെ ആരാധനയും ഉണ്ടല്ലോ
ഞാൻ -ഉണ്ടെങ്കിൽ അവിടെ എന്തെങ്കിലും കാണും ഒന്നും ഇല്ലാത്തിടത്ത് ആരും ആരാധിക്കാറില്ല
 മോഹ- ദൈവം എന്നൊന്ന് ഉണ്ടന്നാണോ പറയുന്നത്?
ഞാൻ -എന്ന് ഞാൻ പറഞ്ഞില്ലല്ലോ എന്തൊന്ന് ഉണ്ടാകാനും ഒരു കാരണം വേണം അപ്പോൾ ഈ പ്രപഞ്ചം ഉണ്ടാകാനും ഒരു കാരണമുണ്ട് ആ കാരണത്തെ ആണ് ആരാധിക്കുന്നത്
മോഹ- അതിനെ ദൈവം എന്ന് പറയുന്നതെന്തിന്?
ഞാൻ - ആര് പറഞ്ഞു? സനാതന ഗ്രന്ഥങ്ങളിൽ ഒന്നിലും ദൈവം എന്ന പദമില്ല  ബ്രഹ്മം, പരമാത്മാവ് ഈശ്വരൻ എന്നീ നാമങ്ങളേ കാണു
മോഹ- പിന്നെന്തിന് വിഗ്രഹം വെച്ചു ആരാധിക്കുന്നു?
ഞാൻ - നീന്തൽ പഠിക്കുമ്പോൾ എന്തിനാ  ചകിരി കെട്ടിയതും റബ്ബർ വളയങ്ങളും ഉപയോഗിക്കുന്നത്?
മോഹ- അത് മുങ്ങിപ്പോകാതിരിക്കാൻ
ഞാൻ -അത് പോലെത്തന്നെ മനസ്സ് വിവിധ വിഷയ ജലത്തിൻ മുങ്ങാതിരിക്കാൻ നേരായി അചഞ്ചലമായി നിൽക്കാൻ
മോഹ_ ഇതൊന്നും ഇല്ലങ്കിലും ജീവിച്ചു കൂടെ? അതും സുഖമായി? ഞാൻ ഇവയൊന്നും ചെയ്യാറില്ല
ഞാൻ - അങ്ങിനെ ഒരാൾ എന്റെ വീട്ടിലും ഉണ്ട് മാളൂട്ടി ഒരു പോ മറേനിയൻ പട്ടിക്കുട്ടി ഞങ്ങൾ മക്കളെപ്പോലെ അതിനെ പരിപാലിക്കുന്നു വീട്ടിനകത്താണ് താമസം കൂട്ടിലല്ല ഇതിന്റെ കൂടെയുണ്ടായിരുന്ന പട്ടിക്കുട്ടികളെ അപേക്ഷിച്ച് മാളൂട്ടിക്ക് സ്വർഗ്ഗസമാനമായ ജീവിതമാണ് അവളും പ്രാർത്ഥിക്കാറില്ല
മോഹ_ അപ്പോൾ പട്ടിക്കുട്ടിയുടെ ജീവിതം പോലെയാണ് എന്റേത് എന്നാണോ?
ഞാൻ - അങ്ങിനെ യൊന്നും ഞാൻ പറഞ്ഞില്ല പ്രാർത്ഥിക്കാതെയും ഈശ്വര ചിന്ത ഇല്ലാതെയും സുഖമനുഭവിച്ച് കഴിയുന്ന ഒരു ജീവാത്മാവിനെ പരിചയപ്പെടുത്തി എന്നു മാത്രം
ഭഗവദ് ഗീതാപഠനം 344 ആം ദിവസം  അദ്ധ്യായം  11  ശ്ലോകം 12 Date 28/5/2016

ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗ പദുത്ഥി താ
യദി ഭാഃ സദ്യശീ സാ സ്യാത് ഭാസസ്തസ്യ മഹാത്മനഃ
               അർത്ഥം
സഞ്ജയൻ തുടരുന്നു  " ആകാശത്തിൽ ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചാലത്തെ പ്രഭ ആ മഹാത്മാവിന്റെ പ്രഭയ്ക്ക് തുല്യമായേക്കാം
13
തത്രൈക സ്ഥം ജഗത് കൃത്സ്നം പ്രവിഭക്ത മനേക ധാ
അപശ്യദ്ദേവ ദേവസ്യ ശരീരേ പാണ്ഡവ സ്തദാ
        അർത്ഥം
അനേക പ്രകാശത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ജഗത്തിനെ മുഴുവനും .ദേവദേവന്റെ ആ ശരീരത്തിൽ ഒന്നിച്ച് ഒരിടത്ത് തന്നെ സ്ഥിതി ചെയ്യുന്നതായി അപ്പോൾ അർജ്ജുനൻ കണ്ടു
14
തതഃ വിസ്മയാവിഷ്ടഃ ഹൃഷ്ടരോമാ ധനഞ്ജയഃ
പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത.
          അർത്ഥം
തന്മൂലം വിസ്മയാവിഷ്ടനും രോമാഞ്ചം പൂണ്ടവനുമായ അർജ്ജുനൻ ഭഗവാനെ താണുവണങ്ങി തൊഴുകയ്യോടെ പറഞ്ഞു
15
അർജ്ജുന ഉവാച
പശ്യാമി ദേവാംസ്തവ ദേവദേഹേ
സർവ്വാംസ്തഥാ ഭൂതവിശേഷ സംഘാൻ
ബ്രഹ്മാണമീശം കമലാസനസ്ഥം
ഋഷീംശ്ച സർവ്വാനുരഗാംശ്ച ദിവ്യാൻ
            അർത്ഥം
അർജ്ജുനൻ പറഞ്ഞു     ഭഗവാനേ! നിന്തിരുവടിയുടെ ദേഹത്തിൽ ദേവന്മാരേയും അതുപോലെ സകല ജീവജാലങ്ങളേയും കമലാ സനത്തിലിരിക്കുന്ന ഈ ശനായ ബ്രഹ്മാവിനേയും എല്ലാ ഋഷിമാരേയും ദിവ്യ സർപ്പങ്ങളേയും ഞാൻ കാണുന്നു
            വിശദീകരണം
അർജ്ജുനൻ ദിവ്യമായ ദർശനം ശ്രീകൃഷ്ണ ശരീരത്തിൽ കണ്ടപ്പോൾ അത് എന്തെല്ലാം ആണ് എന്ന് ഭഗവാനോട് പറയുന്നതായി സഞ്ജയൻ ധൃതരാഷ്ട്ര രോട് പറയുന്നു  ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ടു് അർജ്ജുനൻ വിശ്വരൂപം കാണുന്ന സ്ക്രീൻ  ശ്രീകൃഷ്ണന്റെ ശരീരമാണെന്ന് ഓർക്കണം അപ്പോൾ ശ്രീകൃഷ്ണൻ ജീവിച്ചിരിക്കണമല്ലോ? അല്ലാതെങ്ങിനെ ശ്രീകൃഷ്ണ ശരീരത്തിൽ വിശ്വരൂപ ദർശനം നടത്തും? അപ്പോൾ ശ്രീകൃഷ്ണ ചരിത്രം ഭാവനയാണ് എന്ന് പറയുന്നവർ ചുമ്മാ അങ്ങ് പറയുകയാണ് അത് എത്ര വലിയവനായാലും   അല്ലെങ്കിൽ വിശ്വരൂപദർശനം തന്നെ വ്യാസ ന്റെ ഭാവനയാണ് എന്ന് പറയേണ്ടി വരും    ഇതിനൊക്കെ തത്വചിന്താപരമായ വ്യാഖ്യാനം പലതും ഉണ്ടു്  പക്ഷെ ഏത് തത്വ ചിന്തയ്ക്കും ആധാരമായി ഒരു സംഭവം വേണം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം   നമ്മുടെ കൈയ്യിലെ പെരുവിരൽ ആത്മാവിനേയും ചുണ്ടുവിരൽ ജീവനേയും ബാക്കി 3 വിരൽ ത്രിഗുണങ്ങളേയും പ്രതിനിധീകരിക്കുന്നു  - അല്ലയോ മനുഷ്യാ നീ ഏത് സമയത്തും ആത്മാവിൽ ലയിച്ചിരിക്കണം അല്ലാതെ ശരീരത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് നീങ്ങ രു ത് -- ഇതാണ് ചിന്മുദ്രയുടെ തത്വചിന്താപരമായ വ്യാഖ്യാനം   പക്ഷെ അത് കൊണ്ട് നമുക്ക് കൈ ഇല്ല എന്നും തത്വചിന്തയാണ് എന്നും പറഞ്ഞാൽ എങ്ങിനെയിരിക്കും?

2016, മേയ് 27, വെള്ളിയാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം  57 Date 27/5/2016

അവിദ്യാ കാമ കർമ്മാദി പാശ ബന്ധം വിമോചിതും
കഃ ശക്നുയാദ് വിനാത്മാനം കല്പകോടി ശതൈരപി
              അർത്ഥം
അവിദ്യ,കാമം ,കർമ്മം ,മുതലായ പാശങ്ങൾ കൊണ്ടുള്ള കെട്ട് മുറിക്കാൻ അവനവനെക്കൊണ്ടല്ലാതെ നൂറ് കോടി കല്പകാലം കൊണ്ടു പോലും മറ്റാർക്ക് സാധിക്കും?
58
ന യോഗേന ന സാംഖ്യേന കർമ്മണാ നോ ന വിദ്യയാ
ബ്രഹ്മാത്മൈകത്വബോധേന മോക്ഷഃ സിദ്ധ്യതി നാന്യഥാ
             അർത്ഥം
ബ്രഹ്മവും ആത്മാവും ഒന്നാണ് എന്ന ബോധം കൊണ്ട് മോക്ഷം ലഭിക്കുന്നു അല്ലാതെ ഒന്നു കൊണ്ടു മില്ല' യോഗം കൊണ്ടോ സാംഖ്യം കൊണ്ടോ കർമ്മം കൊണ്ടോ വിദ്യ കൊണ്ടോ ലഭിക്കുന്നതല്ല
        വിശദീകരണം
വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ശ്ലോകമാണിത് ബ്രഹ്മം എന്ന് പറയുന്നതും ആത്മാവ് എന്ന് പറയുന്നതും ആ ഏക ത്തെ ത്തന്നെയാണ് എന്ന ബോധം അഥവാ ജ്ഞാനം ഉറച്ച വന് മോക്ഷം ലഭിക്കുന്നു  ആ ബോധം ഉറക്കേണ്ടതിലേക്കായുള്ള വഴികളാണ് യോഗവും സാംഖ്യവും കർമ്മവും ഒക്കെ - ഇവ പഠിച്ചത് കൊണ്ടായില്ല എന്നും ബ്രഹ്മവും ആത്മാവും ഒന്ന് അല്ലെങ്കിൽ ഏകത്തിന്റെ രണ്ടു നാമങ്ങൾ ആണ് എന്നും ഉള്ള ഉറച്ച ജ്ഞാനം ലഭിച്ചവൻ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗുരു ശിഷ്യനോട് ഉപദേശിക്കുന്നത്
59
വീണായാ രൂപ സൗന്ദര്യം തന്ത്രീവാദന സൗഷ്ഠവം
പ്രജാരജ്ഞന മാത്രം തന്ന സാമ്രാജ്യായ കല്പതേ
        അർത്ഥം
വീണയുടെ സുന്ദരരൂപവും വീണക്കമ്പിയിൽ പാട്ടു വായിക്കുവാനുള്ള പാടവവും ആളുകളെ രസിപ്പിക്കാനുതകും എന്നല്ലാതെ വൈണി കന് ഒരു സാമ്രാജ്യം നേടി ക്കൊടുക്കുകയില്ല അതായത് ഒരു വൈണി കന് സംഗീതത്തിലെ ചക്രവർത്തിയാകാം അല്ലാതെ ഒരു സാമ്രാജ്യത്തിന്റെ അധിപനാകാൻ കഴിയില്ല എന്നു സാരം   മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നാം ഏതിലാണോ പ്രയത്നിക്കുന്നത്? ആവിഷയത്തിൽ ഉയരത്തിലെത്താം മറ്റൊരു വിഷയത്തിൽ ഉയരത്തിൽ എത്താൻ പറ്റില്ല എന്ന് ആന്തരികാർത്ഥം
ഭഗവദ് ഗീതാപഠനം 343 ആം ദിവസം അദ്ധ്യായം - 11 തിയ്യതി 27/5/2016   ശ്ളോകം 6

പശ്യാ ദിത്യാൻ വസൂൻ രുദ്രാൻ അശ്വിനൗ മരുതസ്തഥാ
ബഹുന്യദൃഷ്ടപൂർവ്വാണി പശ്യാശ്ചര്യാണി ഭാരത
             അർത്ഥം
ആദിത്യമാരേയും, വസുക്കളേയും, രുദ്രന്മാരേയും ,അശ്വനി ദേവന്മാരേയും മരുത്തുക്കളേയും കണ്ടാലും അപ്രകാരം മുമ്പ് കണ്ടിട്ടില്ലാത്ത പല ആശ്ചര്യങ്ങളേയും ഹേ! അർജ്ജു നാ നീ കണ്ടുകൊൾക
7
ഇ ഹൈ കസ്ഥം ജഗത് കൃത്സ്നം പശ്യാദ്യ സച രാചരം
മമ ദേഹേ ഗൂഡാകേശ യച്ചാന്യ ദ് ദ്രഷ്ടുമിച്ഛസി
        അർത്ഥം
ചരാചരാത്മകമായ മുഴുവൻ ജഗത്തും മറ്റു വല്ലതും കാണാൻ നീ കൊതിക്കുന്നു വെങ്കിൽ അതെല്ലാം എന്റെ ദേഹത്തിൽ ഇവിടെ ഇപ്പോൾ ഒന്നിച്ച് ഒന്നിൽ സ്ഥിതി ചെയ്യുന്നതായി കണ്ടു കൊൾക
8
ന തു മാം ശക്യ സേ ദ്രഷ്ടും അനേ നൈവ സ്വ ചക്ഷുഷാ
ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം
          അർത്ഥം
എന്നാൽ നിന്റെ ഈ ബാഹ്യ ചക്ഷുസ്സു കൊണ്ട് മാത്രം നിനക്ക് എന്നെ കാണാനാകില്ല നിനക്ക് ദിവ്യ ചക്ഷുസ്സ് ഞാൻ തരാം എന്റെ ഐശ്വര്യമായ യോഗം കണ്ടാലും
9
സഞ്ജയ ഉവാച
ഏവമുക്ത്വാ തതോ രാജൻ മഹായോ ഗേശ്വരോ ഹരിഃ
ദർശയാമാസ പാർത്ഥായ പരമം രൂപമൈശ്വരം
           അർത്ഥം
സഞ്ജയൻ പറഞ്ഞു
ഹേ രാജാവേ! മഹായോഗേശ്വരനായ ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞതിന് ശേഷം പരമമായ ഈശ്വര സ്വരൂപം അർജ്ജുനന് കാട്ടി ക്കൊടുത്തു
10
അനേക വക്ത്ര നയനം അനേകാണ്ടു ത ദർശനം
അനേക ദിവ്യാ ഭരണം ദിവ്യാനേ കോ ദ്യ താ യു ധം
11
ദിവ്യമാല്യാംബരധരം ദിവ്യ ഗന്ധാനുലേ പനം
സർവ്വാശ്ചര്യ മയം ദേവം അനന്തം വിശ്വ തോമുഖം
      അർത്ഥം
എണ്ണമറ്റ മുഖങ്ങളോടും കണ്ണൂകളോടും കൂടിയതും കണക്കില്ലാത്ത അത്ഭുത കാഴ്ചകളോട് കൂടിയതും അനേകം ദിവ്യാ ഭരണങ്ങളോട് കൂടിയതും ഉയർത്തിപ്പിടിച്ച അസംഖ്യം ദിവ്യായുധങ്ങളോട് കൂടിയതും ദിവ്യമാലകളും ദിവ്യ വസ്ത്രങ്ങളും ധരിച്ചിട്ടുള്ളതും ദിവ്യ സുഗന്ധദ്രവ്യങ്ങൾ പൂശിയിട്ടുള്ളതും പല പല ആശ്ചര്യങ്ങൾ നിറഞ്ഞതും പ്രകാശ സ്വരൂപനും അറ്റം കാണാനാവാത്തതും സർവ്വത്ര മുഖമുള്ളതുമായിരുന്നു ആ രൂപം

      വിശദീകരണം
ധൃതരാഷ്ട്ര രോട് സഞ്ജയൻ അർജ്ജുനന് ഭഗവാൻ കാട്ടിക്കൊടുത്ത വിശ്വരൂപത്തെ ക്കുറിച്ചു വർണ്ണിക്കുന്നു അപ്പോൾ ഒരു കാര്യം തീർച്ചയാണ് നേരത്തെ വ്യാസൻ യുദ്ധം നേരിട്ടു കാണുവാനായി ധൃതരാഷ്ട്രർക്ക് നൽകാൻ ഉദ്ദേശിച്ച ദിവ്യ ചക്ഷുസ്സ് ധ്യത രാഷ്ട്രരുടെ നിർദ്ദേശപ്രകാരം സഞ്ജയന് നൽകിയതുമൂലം വിശ്വരൂപവും സഞ്ജയൻ കണ്ടിട്ടുണ്ട് അത് കൊണ്ടാണല്ലോ രാജാവിനോട് വിശ്വരൂപത്തെക്കുറിച്ച് വർണ്ണി
           

2016, മേയ് 26, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും - 27/5/2016

സാർ ഞാൻ നന്ദഗോപൻ തൃശ്ശൂർ ജില്ല - എനിക്ക് ആദ്ധ്യാത്മികമായി പഠനം നടത്തുമ്പോൾ സംശയങ്ങൾ ഏറി വരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം ശ്രീരാമൻ ശ്രീകൃഷ്ണൻ എന്നിവർ യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരാണോ അതോ സങ്കല്പ്പമാണോ  എന്നതാണ് സാറിന്റെ post കൾ ആർത്തിയോടെ വായിക്കാറുണ്ടു് പല വിവരങ്ങളും അറിയുന്നത് അങ്ങിനെയാണ് എന്റെ ഈ സംശയത്തിന് വ്യക്തമായ മറുപടി തരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
                 മറുപടി
പല തവണ ഇതിന് മറുപടി പറഞ്ഞിട്ടുള്ളതാണ് എങ്കിലും താങ്കളുടെ ചോദ്യത്തിന് വീണ്ടും പറയാം കഴിഞ്ഞു പോയ കാര്യങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ ഋഷി വചനങ്ങളെയും സാഹചര്യങ്ങളെയും ആശ്രയിച്ചേ പറ്റൂ! കാലത്തിന് പോലും മായ്ക്കാൻ പറ്റാത്ത സേതുബന്ധനം യാഥാർത്ഥ്യമാണ് അത് ഇന്നും ഉണ്ടെന്നും അതിന്റെ പഴക്കം എത്രയാണെന്നും ന്യാസയിലെ ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട് ഗതാഗത സൗകര്യത്തിനായി അത് പൊട്ടിക്കണം എന്ന വാദം അടുത്ത കാലത്തായി ഉണ്ടായിരുന്നു എന്നോർക്കുക രാമൻ ചിറ നിർമ്മിച്ചു എന്ന കഥ മാത്രമേ അതിനെക്കുറിച്ച് ഉള്ളൂ രാമഭക്തരെ സംബന്ധിച്ച് ഇത് വളരെ ആസ്വാസമായ കാര്യമാണ്
      മഹാഭാരത യുദ്ധം നടന്ന കാലഘട്ടം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടു് ശ്രീകൃഷ്ണനെ മറന്നു കൊണ്ടു് കുരുക്ഷേത്രയുദ്ധം കാണാനാകില്ല   ഭഗവദ് ഗീതയും നമ്മുടെ മുന്നിലുണ്ട് ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം കൃഷ്ണന്റെ അസ്ഥിത്വം അംഗീകരിക്കാൻ ഇത് തന്നെ ധാരാളം
       പിന്നെ ഏതിനേയും നിഷേധിക്കുക എന്നത് സമൂഹത്തിന്റെ സ്വഭാവമാണ് എന്ത് കൊണ്ട് നിഷേധിക്കുന്നു എന്ന് വ്യക്തമായി പറയാൻ ഇവർക്കൊന്നും കഴിയുകയും ഇല്ല നമ്മുടെ വിശ്വാസം അതെന്തായാലും യുക്തി ഭദ്രമായി സ്ഥാപിക്കാൻ കഴിയണം  അതാണ് വിജ്ഞാന വിഭാഗത്തിൽ പെടുന്നത് വ്യാസൻ നാരദർ ജമിനി തുടങ്ങിയ ഋഷി വ ചനങ്ങൾ ആണ് നമ്മൾ അംഗീകരിക്കേണ്ടത് ഭാഗവത മാഹാത്മ്യം ശരിക്കും ഉൾക്കൊണ്ടാൽ ഇത്തരം സംശയങ്ങൾ ഉണ്ടാകില്ല  നമ്മൾ എപ്പോഴും സത്സംഗത്തിനാണ് യത്നിക്കേണ്ടത് അല്ലാതെ നിഷേധികളുടെ സംഗമല്ല ആവശ്യം   ഒന്നു പറയട്ടെ  വർഷങ്ങളോളം നീണ്ടു നിന്ന പഠനത്തിനും ആദ്ധ്യാത്മിക പ്രവർത്തനങ്ങൾക്കും ഒടുവിൽ എനിക്ക് മനസ്സിലായത് രാമനും കൃഷ്ണനും ചരിത്രപുരുഷന്മാർ ആണ് എന്നതാണ് ഞാൻ അത് വിശ്വസിക്കുന്നു    അംഗീകരിക്കുന്നു
വിവേക ചൂഡാമണി ശ്ലോകം 52

ശ്രീ ഗുരുരുവാച
ധന്യോfസി കൃതകൃത്യോfസി പാവിതം തേ കുലം ത്വയാ
യദ വിദ്യാ ബന്ധമുക്ത്യാ ബ്രഹ്മീ ഭവിതു മിച്ഛസി
      അർത്ഥം
ശ്രീ ഗുരു അരുൾ ചെയ്തു
അവിദ്യ അഥവാ അജ്ഞാനം കൊണ്ടുണ്ടായ ബന്ധത്തിൽ നിന്നും മുക്തനായി ബ്രഹ്മമായിത്തീരാൻ നീ ആഗ്രഹിക്കുന്നത് കൊണ്ട് നീ ധന്യനാകുന്നു കൃതകൃത്യ നാകുന്നു നിന്നാൽ നിന്റെ കുലവും പവിത്രമാക്കപ്പെട്ടു   ഇവിടെ ബ്രഹ്മമായിത്തീരുക എന്നാൽ സ്വ സ്വരൂപത്തെ അറിയുക എന്നാണർത്ഥം
53
ഋണ മോചന കർത്താര: പി തു: സന്തി സുതാ ദയ:
ബണ്ഡ മോചന കർത്താ തു സ്വസ് മാദന്യോ ന കശ്ചന
          അർത്ഥം
അച്ഛന്റ കടം വീട്ടാൻ മക്കളും മരുമക്കളും ഒക്കെയുണ്ട് പക്ഷെ സ്വന്തം ബന്ധനത്തിൽ നിന്ന് തന്നെ മോചിപ്പിക്കാൻ താനല്ലാതെ വേറെ ആരും ഇല്ല'
54
മസ്തക ന്യസ്ത ഭാരാ ദേർ ദുഖമന്യൈർ നിവാര്യതേ
ക്ഷുധാദി കൃത ദുഖം തു വിനാ സ്വേന ന കേനചിത്
        അർത്ഥം
തലയിൽ ഏറ്റിയിരിക്കുന്ന ചുമട് മുതലായത് കൊണ്ട് ഉണ്ടാകുന്ന ദുഖം മറ്റുള്ളവർക്ക് തീർക്കാൻ പറ്റും എന്നാൽ വിശപ്പ്  മുതലായത് കൊണ്ടുള്ള ദുഖം അവനവൻ തന്നെ തീർക്കണം വേറെ ആരെക്കൊണ്ടും അത് തീർക്കാൻ സാദ്ധ്യമല്ല
55-
പഥ്യമൗഷധ സേവാ ച.  ക്രിയതേ യേന രോഗിണാ
'ആരോഗ്യ സിദ്ധിർ ദൃഷ്ടാസ്യ നാ ന്യാനുഷ്ഠിത കർമ്മണാ
     അർത്ഥം
പഥ്യം ആചരിക്കുകയും ഔഷധം സേവിക്കുകയും ചെയ്യുന്ന രോഗിക്ക് ആരോഗ്യം ഉണ്ടാകുന്നതായി കാണപ്പെടുന്നു  അത് വേറൊരാൾ ചെയ്തതു കൊണ്ട് കാര്യമില്ല
56
വസ്തുസ്വരൂപം സ്ഫുട ബോധ ചക്ഷുഷാ
സ്വേ നൈവ വേദ്യം തു പണ്ഡിതേന
ചന്ദ്ര സ്വരൂപം നിജ ചക്ഷു ഷൈവ
ജ്ഞാത വ്യമന്യൈരവ ഗമ്യതേ കിം?
     അർത്ഥം
നിർമ്മലമായ ജ്ഞാന ചക്ഷുസ്സു കൊണ്ട് ആത്മസ്വരൂപം അവനവൻ തന്നെ അറിയണം അല്ലാതെ ഏതെങ്കിലും പണ്ഡിതൻ അറിഞ്ഞതുകൊണ്ട് തനിക്ക് പ്രയോജനമൊന്നും ഇല്ല  ചന്ദ്രന്റെ സ്വരൂപം സ്വന്തം കണ്ണുകൊണ്ട് കണ്ടറിയണം മ ററാരെങ്കിലും അറിഞ്ഞത് കൊണ്ട് അവനവന് എന്ത് കാര്യം?
          വിശദീകരണം
ആത്മസ്വരൂപം അറിയുവാനുള്ള ശിഷ്യനെ ആഗ്രഹത്തെ ഗുരു അഭിനന്ദിക്കുന്നു പിന്നെ അവനവൻ ചെയ്യേണ്ടതായതും പഠിക്കേണ്ടതായും ഉള്ള കാര്യങ്ങൾ അവനവൻ തന്നെ സ്വായത്തമാക്കണം വേറെ ആരെങ്കിലും സ്വായത്തമാക്കിയത് കൊണ്ട് നമുക്ക് പ്രയോജനം ഇല്ല എന്നും ഗുരു പറയുന്നു,


ഭഗവദ് ഗീതാപഠനം 342-ആം ദിവസം അദ്ധ്യായം 11 തിയ്യതി -26/5/2016
ശ്ളോകം 1
അജ്ജുന ഉവാച
മദനുഗ്രഹായ പരമം ഗുഹ്യമദ്ധ്യാത്മജ്ഞിതം
യത്ത്വയോക്തംവചസ്തേന മോഹോ/യം വിഗതോ മമ
        അർത്ഥം
എന്നെ അനുഗ്രഹിക്കാനായി പരമരഹസ്യമായ ആത്മതത്ത്വത്തെ ക്കുറിച്ച് അങ്ങ് നൽകിയ ഉപദേശത്താൽ എന്റെ ആശയക്കുഴപ്പം ഇതാ നീങ്ങിയിരിക്കുന്നു
2
ഭവാപ്യയൗ ഹി ഭൂതാനാം ശ്രുതൗ  വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം
           അർത്ഥം
ഭഗവാനേ! അങ്ങയിൽ നിന്ന് ചരാചരങ്ങളുടെ ഉൽപ്പത്തിയും ലയവും വിസ്തരിച്ച് ഞാൻ കേട്ടു .അങ്ങയുടെ അനന്തമായ മാഹാത്മ്യവും ഞാൻ കേട്ടു
3
ഏവമേതദ്യഥാത്ഥ ത്വം ആത്മാനം പരമേശ്വര
ദ്രഷ്ടുമിച്ഛാമി തേ രൂപം ഐശ്വരം പുരുഷോത്തമ
            അർത്ഥം
ഭഗവാനേ!അങ്ങ് ആത്മാവിനെ ക്കുറിച്ച് പറഞ്ഞതെല്ലാം ശരി തന്നെ അങ്ങയുടെ ആ എെശ്വരരൂപത്തെ കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു
4
മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം ദർശയാത്മാനമവ്യയം
          അർത്ഥം
ഭഗവാനേ!ആ രൂപം കാണാൻ ഈയുള്ളവൻ യോഗ്യനാണെന്ന് അങ്ങയ്ക്ക് തോന്നുന്നുവെങ്കിൽ  ഹേയോഗേശ്വരാ!ഇനി അങ്ങ് അവ്യയമായ ആത്മസ്വരൂപത്തെ എനിക്ക് കാട്ടിത്തന്നാലു
5
ശ്രീഭഗവാനുവാച
പശ്യ മേ പാർത്ഥ രൂപാണി ശതശോ/ഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി നാനാവർണ്ണാകൃതീനി ച
        അർത്ഥം

2016, മേയ് 25, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 341-ആം ദിവസം അദ്ധ്യായം 10 തിരിഞ്ഞുനോട്ടം 25/5/2016

     എന്റെ ഉത്ഭവം ദേവന്മാരും ഋഷിഗണങ്ങളും അറിയുന്നില്ല കാരണം അവർക്കൊക്കെ മൂലകാരണം ഞാനാകുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് പത്താമദ്ധ്യായം തുടങ്ങുന്നത് എന്നെ ജന്മരഹിതനും അനാദിയും ആണെന്ന് ആരറിയുന്നൂവോ അവൻ പാപമുക്തനായിത്തീരുന്നൂ ജീവജാലങ്ങളുടെ വിവിധതരത്തിലുള്ള് ഭാവങ്ങളെല്ലാം എന്നിൽ നിന്നുണ്ടായതാണ് ഞാൻ എല്ലാറ്റിന്റെയും ഉൽപ്പത്തി സ്ഥാനമാകുന്നു  അതറിയുന്നവർ എന്നെ ഭജിക്കുന്നു ഈ പ്രപഞ്ച വ്യവഹാരങ്ങളിൽ ഉത്തമമായതെല്ലാം ഞാനാകുന്നു
    ജയം ഞാനാകുന്നു പരാജയവും ഞാൻ തന്നെ പരാജയം എന്നാൽ തോൽവി എന്നല്ല അർത്ഥം പരന്റെ അഥവാ അന്യന്റെ ജയം എന്നാണർത്ഥം ആ പരന്റെ ജയം ഞാനാകുന്നു  ജയ പരാജയങ്ങൾ വ്യക്ത്യാധിഷ്ഠിതമാണ്   ഞാൻ ജയമാണ് ഞാൻ ആരൂടെ പക്ഷത്തും നിൽക്കുന്നില്ല
    സത്യം ഞാനാകുന്നു അസത്യവും ഞാൻ തന്നെ അതായത് സത്യം മറഞ്ഞിരിക്കുന്നതിനെയാണ് അസത്യം എന്നു പറയുന്നത് ആ മറഞ്ഞിരിക്കുന്നത് ഞാനാകുന്നു സൃഷ്ടികളൂടെ ആദിയും മദ്ധ്യവും അന്തവും ഞാൻ തന്നെ എന്ന് ഭഗവാൻ പറയുമ്പോൾ ബ്രഹ്മ,വിഷ്ണു,മഹേശ്വരന്മാർ ഞാൻതന്നെയാണെന്നും അവരൊന്നും വേറെ വേറെ അല്ലെന്നും ഭഗവാൻ സൂചിപ്പിക്കുന്നു ബ്രഹ്മ,വിഷ്ണു,മഹേശ്വരന്മാരെ വെവ്വേറെയായി കാണുന്നത് തികച്ചും അജ്ഞാനമാകുന്നു
    സർവ്വത്തിന്റെയും മൃത്യുവും ഭാവിയിൽ ഉണ്ടായേക്കാവുന്ന സർവ്വത്തീന്റെയും  ഉൽപ്പത്തി സ്ഥാനവും ഞാൻ തന്നെ  സ്ത്രീകൾക്കുള്ള സകലഗുണങ്ങളും ഞാൻ തന്നെ എന്ന് ഭഗവാൻ പറയുന്നു
   ചൂതാട്ടക്കാരുടെ ചൂത് ഞാനാണ് എന്ന് പറയുമ്പോൾ ചിലർക്ക് അസ്വസ്ഥത തോന്നിയേക്കാം ജയം ഞാനാകുന്നു അപ്പോൾ എവിടെയെല്ലാംഉണ്ടാകുന്നുവോ? അതിന് ആധാരമായതിലെല്ലാം എന്റെ സാന്നിദ്ധ്യമുണ്ട് ചൂത് ജയം ഉള്ള ഒരു വിനോദമാണ് അപ്പോൾ കളങ്കം ബാധിക്കാത്ത ചൂത് ഞാൻ തന്നെ ചുരുക്കി പറഞ്ഞാൽ ഇവിടെ ഞാനല്ലാതെ മറ്റൊന്നും ഇല്ല എന്ന് വിഭൂതികളെ സാക്ഷിയാക്കി ഭഗവാൻ അർജ്ജുനനോട് പറയുകയാണ്
  അടുത്തത്  പതിനൊന്നാം അദ്ധ്യായം

വിദേശികൾ ചരിത്രമെഴുതിയപ്പോൾ!!!!!

കലി2315 മുതൽ 2775 വരെ(ബി സി 786-326) 460 വർഷം നീണ്ടു നിന്ന ആന്ധ്രവംശനൃപന്മാരുടെ ഭരണകാലം ബൗദ്ധയുഗത്തിന്റെ അവസാനഘട്ടവും ശാങ്കരയുഗത്തിന്റെ ഉദയവും കുറിക്കുന്ന ദശാസന്ധിയാണ്. ആര്യ ഭാരതത്തിന്റെ സംസ്കൃതി വികാസത്തിൽ സ്മരണീയങ്ങളായ പരിവർത്തനങ്ങൾ പലതും ഈ ദശാസന്ധിയിൽ പ്രവൃത്തമായിട്ടുണ്ട്  മൗര്യ ചക്രവർത്തിമാരുടെ കാലം മുതൽ വിശ്വവ്യാപകമായി പ്രചരീച്ചു തുടങ്ങിയ ബൗദ്ധപ്രസ്ഥാനം പ്രചാരത്തിന്റെ ഉച്ചകോടിയിലെത്തി  അപചയദിശയിലേക്ക് നീങ്ങിത്തുടങ്ങിയതും നവചൈതന്യത്തോടെ ഉദിച്ചുയകിർന്ന ശങ്കരന്റെ വേദാന്തശൈലി പ്രസ്ഥാനം ദുഷിച്ചു തുടങ്ങിയ ബൗദ്ധ മാർഗ്ഗത്തെ പുനഃസംസ്കരിച്ച് സനാതനമായ ആര്യഭാരത ധർമ്മത്തിൽ വിലയിപ്പിച്ചതുമായ ചരിത്രമാണ് ആന്ധ്രവംശ ഭരണകാലത്തിന്റെ സ്മരണീയത എന്നു ചുരുക്കിപ്പറയാം
   ആധുനിക കാലത്ത് രചിക്കപ്പെട്ട ചരിത്ര പാഠ്യഗ്രന്ഥങ്ങളിൽ മഗധം വാണിരുന്ന ആന്ധ്രനൃപന്മാരുടെ ചരിത്രമോ അക്കാലത്തെ വിശേഷവൃത്താന്തങ്ങളോ ഒന്നുമില്ല
   ആന്ധ്ര ശാതകർണ്ണികളുടെ ചരിത്രം പോലെത്തന്നെ ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ളതാണ് ശങ്കരോദയകാലത്തെ സംബന്ധിച്ചും
    കാലം കൊണ്ടു ദുഷിച്ചു അശ്രേയസ്കരമായിത്തീർന്ന താന്ത്രിക ബൗദ്ധ മാർഗ്ഗത്തെ യോഗ-വേദാന്തമാർഗ്ഗേണ സംസകരിച്ചുൾക്കൊണ്ട പ്രസ്ഥാനത്രയ ഭാാഷ്യകാരനായ ആദിശങ്കര ഗുരുവിന്റെ ഉദയം ആആന്ധ്രശാതകർണ്ണി നൃപന്മാരീൽ 18-ആമനായ അരിഷ്ടനേമീയുടെ കിലത്ത്  കലി 2593 (,ബി സീ 508) ൽ ആണ് സംഭവീച്ചിട്ടുള്ളത് എന്നാൽ ആധൂനിക ചരിത്ര വാദമനൂസരിച്ച് ക്രീസ്തുവർഷം  9-ആം നൂറ്റാണ്ട് ആദ്യമാണ് ശങ്കരോദയം
  അതിനുള്ള കാരണം ആദീശങ്കര ഗുരുവിനാൽ ഉപജ്ഞാതമായ വേദാന്ത ധർമ്മത്തെ പ്രവർത്തിപ്പിക്കുവാൻ തച്ഛിഷ്യ പരമ്പരയിൽ അനേകം ആചാര്യന്മാർ കാലഗതിയിൽ ഉണ്ടായിട്ടൂണ്ട് അവരിൽ ഒരാൾ 1300 വർഷം കഴീഞ്ഞു ക്രിസ്തുവർഷം ഒമ്പതാം നൂറ്റാണ്ടാദ്യം കാലടിയിൽ ജനിച്ചു അതി പ്രശസ്തനായി ഭവിച്ചു സമ്പ്രദായ ക്രമത്തിൽ ശങ്കരാചാര്യരായി അറിയപ്പെട്ടിരുന്ന ആ മഹാപുരുഷനെ പരമ്പരയ്ക്കാദ്യനായി കൽപ്പിച്ചു കൊണ്ട് നവീന വിദ്വാന്മാർ ചരിത്രമെഴുതി പർചരിപ്പിച്ചു ഇത് പോലെയാണ് ചന്ദ്രഗുപ്തന്റെ കഥയും  മഗധത്തിൽ ആന്ധ്രാശാതകർണ്ണികൾക്ക് ശേഷം ഭരണമേറ്റ ചന്ദ്രഗുപ്തനെയും മഹാപദ്മനന്ദ വംശത്തിന്റെ കാലശേഷം ബി സി 15-ആം നൂറ്റാണ്ടിൽ മഗധം വാണ ചന്ദ്രഗുപ്ത മൗര്യനെയും ഒരാളാക്കി കൽപ്പിച്ച ക്രമത്തിൽ രചിച്ചിട്ടുള്ളതാണ് നവീന ചരിത്ര പാഠ്യഗ്രന്ഥങ്ങൾ
(A study of the Ancient History &Civilization of Bharath inthe National Perspective)
    
വിവേകചൂഡാമണി ശ്ളോകം 49 തിയ്യതി 25/5/2016

അജ്ഞാനയോഗാത് പരമാത്മനസ്തവ
ഹ്യനാത്മബന്ധസ്തത ഏവ സംസൃതിഃ
തയോർ വിവേകോദിതബോധവഹ്നിഃ
അജ്ഞാന കാര്യം പ്രദഹേത് സമൂലം
        അർത്ഥം
പരമാത്മ സ്വരൂപനായ നിനക്ക് അനാദിയായ അവിദ്യാ ബന്ധം കൊണ്ട് അനാത്മാവായ ശരീരാദികളിൽ ആത്മ ബുദ്ധി ജനിച്ചു തന്മൂലം ജന്മജരാമരണാദിരൂപമായ സംസാരം ബാധിച്ചു  ഈ ആത്മാനാത്മാക്കൾ തമ്മിലുള്ള ഭേദത്തിന്റെ ബോധം കൊണ്ട് ഉണ്ടാകുന്ന സാക്ഷാത്കാര രൂപമായ ജ്ഞാനാഗ്നി അജ്ഞാനമാകുന്ന മൂലത്തോടുകൂടി അതിന്റെ കാര്യമായ ദേഹാദ്യഭിമാനത്തെ  നിശ്ശേഷം ഭസ്മമാക്കുന്നു
         വിശദീകരണം
അവിദ്യ അഥവാ മായ മൂലം ശരീരമാണ് ഞാൻ എന്ന ബോധം ഉണ്ടാകുന്നു ആയതിനാൽ സംസാര ദുഖം ബാധീക്കുന്നു ആത്മാവും ശരീരവും തമ്മിലുള്ള ഭേദം മനസ്സിലാകുമ്പോൾ അജ്ഞാനം നീങ്ങി ശുദ്ധ ജ്ഞാനം ലഭ്യമികുന്നു
50
ശിഷ്യ ഉവാച
കൃപയാ ശ്രൂയതാം സ്വാമിൻ പ്രശ്നോ/യം ക്രിയതേ മയാ
യദുത്തരമഹം ശ്രുത്വാ  കൃതാർത്ഥഃ സ്യാം ഭവന്മുഖാത്
              അർത്ഥം
ശിഷ്യൻ പറഞ്ഞു "സ്വാമിൻ ഞാൻ ചോദിക്കുന്ന ഈചോദ്യം സദയം കേട്ടാലും അവിടുത്തെ ശ്രീമുഖത്തു നിന്നും ഇതിന്റെ ഉത്തരം കേട്ടു ഞാൻ കൃതാർത്ഥനാകും
51
കോ നാമ ബന്ധഃ കഥമേഷ ആഗതഃ
കഥം പ്രതിഷ്ഠാസ്യ കഥം വിമോക്ഷഃ
കോ/സാവനാത്മാ പരമഃ ക ആത്മാ
തയോർവിവേകഃ കഥമേതദുച്യതാം
        അർത്ഥം
ബന്ധമെന്നാൽ എന്താകുന്നു? അതെങ്ങിനെ വന്നുകൂടി? അത് ചിരമായി നിലനിൽക്കാൻ എന്താണ് കാരണം?അതിൽ നിന്നും മോചനം നേടുന്നതെങ്ങിനെ?അനാത്മാവ് എന്നാലെന്താണ്? ആരാണ് പരമാത്മാവ്? അവയെ തമ്മിൽ വേർതിരിച്ചറിയുന്നതെങ്ങിനെ? ഇവയെ കുറിച്ചെല്ലാം അരുളിച്ചെയ്താലും
    വിശദീകരണം
ശിഷ്യന്റെ സംശയമാണ് ഇവയെല്ലാം അതിന് ഗുരുവിന്റെ മറുപടി അടുത്ത പോസ്റ്റിൽ. തുടരും 

2016, മേയ് 24, ചൊവ്വാഴ്ച

നാരായണീയം ദശകം 16 ശ്ലോകം 9 Date 24/5/2016

ദക്ഷസ്തു ധാതു രതി ലാ ള ന യാ രജോfന്ധോ
നാത്യാദൃതസ്ത്വയി ച കഷ്ടമശാന്തിരാസീത്
യേന വ്യരുന്ധ സ ഭവത്തനുമേവശർവ്വം
യജ്ഞേ ചവൈരപി ശുനേ സ്വസുതാം വ്യമാനീത്
         അർത്ഥം
ദക്ഷനാകട്ടെ ബ്രഹ്മാവിന്റെ അതി ലാളന കൊണ്ട് രാജസങ്ങളായ ക്രോധമത്സരാദികളാൽ വിവേകശൂന്യനായി ബ്രഹ്മാവിനാൽ പരിത്യക്തനായി നിന്തിരുവടിയിൽ പോലും വിനയരഹിതനായിത്തീർന്നു  കഷ്ടം ഈ അവിനയം കൊണ്ട് ദക്ഷൻ അവിടുത്തെ മൂർത്തി തന്നെയായ ശിവനെ ദ്വേഷിച്ചു  ശിവവിരോധം സൂചിപ്പിക്കുന്ന യിഗത്തിൽ വെച്ച് തന്റെ മകളെ അവമാനിക്കുകയും ചെയ്തു
10
ക്രുദ്ധേശമർദ്ദിതമഖഃ സ തു കൃത്തശീർഷോ
ദേവപ്രസാദിതഹരാദഥ ലബ്ധജീവഃ
ത്വത്പൂരിതക്രുതുവരഃപുനരാപശാന്തിം
സ ത്വം പ്രശാന്തികര!പാഹി മരുത്പുരേശ!
          അർത്ഥം
ആ ദക്ഷനാകട്ടെ കോപിച്ച ശിവനാൽ തകർക്കപ്പെട്ട യാഗത്തോട് കൂടിയവനായി ശിരച്ഛേദം ചെയ്യപ്പെട്ടവനായി പിന്നീട് ദേവന്മാരാൽ പ്രസാദിപ്പിക്കപ്പെട്ട ശ്രീ പരമേശ്വരനിൽ നിന്ന് ദക്ഷന് ജീവലാഭം സിദ്ധിച്ചു അങ്ങയാൽ യജ്ഞ പൂർത്തി വരുത്താൻ. കഴിഞ്ഞ് പിന്നീട് ശാന്തിയെ പ്രാപിക്കുകയും ചെയ്തു എല്ലാവർക്കും പരമശാന്തിയരുളുന്ന ശ്രീഗുരുവായൂരപ്പാ !ആ അവിടുന്ന് എന്നെ രക്ഷിക്കേണമേ!

    വിശദീകരണം
ദക്ഷനാൽ അപമിനിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവത്യാഗം ചെയ്യുകയാണ് ഉണ്ടായത് ഇതറിഞ്ഞ പരമശിവൻ തന്റെ ജട പിടിച്ച് നിലത്തടിക്കുകയും  അപ്പോളുണ്ടായ വീരഭദ്രൻ എന്ന ശൈവതേജസ്സ് ഉത്ഭവികാകുകയൂം യജ്ഞം തകർക്കുകയൂം ദക്ഷപ്രജാപതിയുടെ ശിരസ്സ് അറൂക്കുകയുമാണുണ്ടായത്
     പരമശിവന്റെ കോപം ഒന്നടങ്ങിയപ്പോൾ പ്രത്യക്ഷനായ ബ്രഹ്മാവിന്റെ വാക്കിനെ മാനിച്ച് ഒരു ആട്ടിൻ തല വെച്ചു കൊടുത്ത് ദക്ഷനെ പൂനർജീവിപ്പിക്കുകയാണ് ഉണ്ടായത്  അങ്ങിനെ ഏവർക്കും പരമശിന്തിയെ നൽകുന്ന ഗുരുവായൂരപ്പാ അവിടുന്ന് എന്നെ രക്ഷിക്കേണമേ എന്ന് ഭട്ടതിരിപ്പാട് ഇവിടെ പ്രാർത്ഥിക്കുന്നു
      പതിനാറാം ദശകം ഇവീടെ പൂർണ്ണമാകുന്നു 
നാലാം ഭാഗം അദ്വൈതവും ചില ചിന്തകളും

  ശ്രീ വിദ്യാരണ്യസ്വാമികളുടെ വ്യഖ്യാതമായ ഗ്രന്ഥമാണ് ശ്രീമച്ഛങ്കര ദ്വിഗ്വിജയം സർവ്വ ശാസ്ത്ര നിധിയായ അദ്ദേഹം ഒരിക്കലും അവാസ്തവമായ യാതൊന്നും ജീവചരിത്രത്തിൽ രേഖപ്പെടുത്തുകയില്ല എന്ന് നാം വിശ്വസിച്ചേ പറ്റൂ എങ്കിൽ ശങ്കരന്റെ പരകായ പ്രവേശത്തെ കുറിച്ചുള്ള കഥകളത്രയും പിൽക്കാലത്ത് ആരോ എഴുതിച്ചേർത്തതാകാനേ തരമുള്ളൂ എന്ന് വിദ്യാ വാചസ്പതി വിപനോളി പറയുന്നു
   കാമവികാരത്തെ ജയിച്ചു എന്ന് ഊർധ്വൻവലിക്കുന്നതു വരെ ഒരു വന് കഴിയില്ല എന്ന് പതിനാറാം വയസ്സിൽ പൂർത്തിയാക്കിയ ഭാഷ്യത്തിൽ ചൂണ്ടിക്കാണിക്കാൻ ആചാര്യൻ മടിച്ചിട്ടില്ല പതിനാറ് തികയുന്നതിന് മുമ്പ് തന്നെ കാമവികാരങ്ങളുടെ അഗാധതലത്തിലേക്ക് നിർവ്വികാരനായി ഉൾക്കാഴ്ചയിലൂടെ ഇറങ്ങിച്ചെന്ന ആചാര്യരോട് അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിൽ ഉഭയഭാരതി കാമ കലയെ പറ്റി ചിലതെല്ലാം ചോദിച്ചിരുന്നു എങ്കിൽത്തന്നെ ആ നിമിഷം ഉത്തരം കൊടുക്കാവുന്നതേ ഉള്ളൂ ഒരു പരകായ പ്രവേശത്തിന്റെ ആവശ്യകത വരുന്നില്ല  പോരെങ്കിൽ ഇരുപതുകാരനും ആ ജന്മശുദ്ധനുമായ യുവയോഗിയിൽ നിന്ന് കാമ കല മനസ്സിലാക്കാൻ ത്വരമാണയാകുന്നു യൗവ്വന യുക്തയായ ഒരു സ്ത്രീ എന്നതിലെ ഔചിത്യമെന്ത്? എന്നും പനോളി ചോദിക്കുന്നു
  - ആചാര്യസ്വാമികളുടെ സർവ്വജ്ഞൻ എന്ന യശസ്സിന് മാലിന്യം ഏൽപ്പിക്കുന്നതാണ് പരകായ പ്രവേശം: ആ നിലയ്ക്ക് ഗവേഷണകുതുകികളുടെ ശ്രദ്ധ ഈ വഴിക്ക് തിരിയേണ്ടിയിരിക്കുന്നു എന്ന് ഞ്ഞു കൊണ്ടാണ് ശ്രീ പനോളി ആ അദ്ധ്യായം അവസാനിപ്പിക്കുന്നത്
     
ഭഗവദ് ഗീതാപഠനം 340 ആം ദിവസം അദ്ധ്യായം-10 ശ്ലോകം 40 Date 24/5/20l 6

നാന്തോfസ്തി മമ ദിവ്യാ നാം വിഭൂതി നാം പരന്തപ
ഏഷ തുദ്ദേശ തഃ പ്രോക്തഃ വിഭൂതേർ വിസ്തരോ മയാ
            അർത്ഥം
അല്ലയോ അർജ്ജുന,എന്റെ ദീവ്യങ്ങളായ വിഭൂതികൾക്ക് അവസാനമില്ല ഇപ്പോൾ പറയപ്പെട്ട വിഭൂതിവിസ്തരമാകട്ടെ ഒരു ചുരുക്കം മാത്രമാകുന്നു
41
യദ്യദ്വിഭൂതിമത് സത്ത്വം ശ്രീമദൂർജ്ജിതമേവ വാ
തത്തദേവാവഗച്ഛ ത്വം മമ തേജോ അംശ സംഭവം
         അർത്ഥം
മഹിമയുള്ള തോ, ഐശ്വര്യമുള്ളതോ ഉൾക്കരുത്തുള്ള തോ ആയി ഏതൊക്കെയുണ്ടോ? അതോക്കെയും എന്റെ തേജസ്വിന്റെ അംശത്തിൽ നിന്നുണ്ടായ വ തന്നെ എന്ന് നീ അറിഞ്ഞു കൊൾക
42
അഥവാ ബഹുനൈതേ ന കിം ജ്ഞാതേ ന ത വാർജ്ജുന
വിഷ്ടഭ്യാഹമിദം കൃത്സ്നം ഏകാം ശേന സ്ഥിതോ ജഗത്
         അർത്ഥം
അർജ്ജുന, അല്ലെങ്കിൽ ഇങ്ങിനെ ഒരു പാടറിഞ്ഞത് കൊണ്ട് നിനക്കെന്ത് പ്രയോജനം? ഞാൻ എന്റെ ഒരംശം കൊണ്ടു മാത്രം ഈ ജഗത് മുഴുവൻ താങ്ങിക്കൊണ്ട് സ്ഥിതി ചെയ്യുന്നു
            വിശദീകരണം
ഭഗവാൻ പറയുന്നു എന്റെ വിഭൂതികൾക്ക് അവസാനമില്ല ഉദാഹരണമായി ചിലതൊക്കെ പറഞ്ഞു സർവ്വ ചരാചരങ്ങൾക്കും ബീജം ഞാൻ തന്നെ എന്ന് പറഞ്ഞാൽ മതിയല്ലോ മാത്രമല്ല പറഞ്ഞറിയിക്കാൻ കഴിയാത്ത വിഭൂതികളെ പ്പററി എല്ലാം പറഞ്ഞാൽ അത് കൊണ്ട് നിനക്കെന്ത് പ്രയോജനം? അതിനാൽ മഹിമയുള്ളതും ഐശ്വര്യമുള്ളതും ഉൾക്കരുത്തുള്ളതുമായ എന്തുണ്ടോ അവയൊക്കെ എന്റെ വിഭൂതി എന്നറിയുക എന്റെ ഒരംശം കൊണ്ടാണ് ഈ ജഗത്തൊക്കെ താങ്ങി നിർത്തുന്നത്
       ഇവിടെ പറയുന്ന കാര്യത്തിൽ ഒരു കാര്യം ശ്രദ്ധിക്കണം ഒരംശത്തിൽ താങ്ങി നിർത്തുന്ന ഈ ജഗത്തിന്റെ ചെറിയ സുഷ്മമായ അംശമാണ് മനുഷ്യൻ അപ്പോൾ അവനവനിൽ തന്നെയാണ് ഈശ്വരൻ എന്ന് പറയുമ്പോൾ ഭൂരിഭാഗം ഈശ്വര ചൈതന്യവും ഈ ജഗത്തിന് പുറത്താണ് എന്നു വന്നു അപ്പോൾ പ്രാർത്ഥന നിർബ്ബന്ധം എന്ന ഒരു ആശയം ഇതിൽ നിന്നും വരുന്നു പ്രതിഷ്ഠാകാരന്റെഉള്ളിൽ നിന്ന് വിഗ്രഹത്തിലേക്ക് ആവാഹിക്കപ്പെട്ട ഈശ്വര ചൈതന്യം മറ്റു ക്രിയകളിലൂടെയും ഭക്തരുടെ സമർപ്പണം മൂലവും കൂടുതൽ ചൈതന്യവത്താകുന്നു

     പത്താം അദ്ധ്യായം ഇവിടെ പൂർണ്ണമാകുന്നു ഇനി തിരിഞ്ഞുനോട്ടം

2016, മേയ് 23, തിങ്കളാഴ്‌ച

ഭഗവദ് ഗീത339ആം ദിവസം അദ്ധ്യായം 10. ശ്ളോകം 35 തിയ്യതി 23/5/2016

ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം
മാസാനാം മാർഗ്ഗശീർഷോ/ഹം ഋതൂനാം കുസുമാകരഃ
            അർത്ഥം
അപ്രകാരം തന്നെ സാമഗാനങ്ങളിൽ ബൃഹത്സാമവും ഛന്ദസ്സുകളിൽ ഗായത്രിയും മാസങ്ങളിൽ ധനുവും ഋതുക്കളിൽ വസന്തവും ഞാനാകുന്നു
36
ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം
ജയോ/സ്മി വ്യവസായോ/സ്മി സത്ത്വം സത്ത്വവതാമഹം
        അർത്ഥം
ചൂതാട്ടക്കാരുടെ ചൂത് ഞാനാണ് തേജസ്വികളുടെ തേജസ്സ് ഞാനാണ് വിജയീകളുടെ ജയമാണ് ഞാൻ ഉദ്യമശിലികളുടെ ദൃഡനിശ്ചയമാണ് ഞാൻ സജ്ജനങ്ങളുടെ  സത്വഗുണവും ഞാൻ തന്നെ
37
വൃഷ്ണീനാം വാസുദേവോസ്മി പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമൂശനാ കവിഃ
        അർത്ഥം
വൃഷ്ണികളിൽ ശ്രീകൃഷ്ണനും പാണ്ഡവരിൽ അർജ്ജുനനും മുനിമാരിൽ വ്യാസനും കവികളിൽഉശനസ്സ് അഥവാ ശുകൻ എന്ന കവിയും ഞാനാണ്
38
ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം
മൗനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം
          അർത്ഥം
ഭരണാധിപന്മാരുടെ ശാസനാശക്തി ഞാനാണ് ജയേച്ഛുക്കളുടെ നയം ഞാനാണ് രഹസ്യങ്ങളുടെ മൗനം ഞാനാണ് ജ്ഞാനികളുടെ ജ്ഞാനവും ഞാൻ തന്നെ
39
യച്ചാപി സർവ്വഭൂതാനാം ബീജം തദഹമർജ്ജുന
ന തദസ്മി വിനാ യത് സ്യാത് മയാ ഭൂതം ചരാചരം
       അർത്ഥം
ഹേ അർജ്ജുന, മാത്രമല്ല സർവ്വ ഭൂതങ്ങൾക്കും ബീജം യാതൊന്നാണോ അത് ഞാനാണ് ചരമോ,അചരമോ ആയതൊന്നും തന്നെ എന്നെ കൂടാതെ നിലനിൽക്കുന്നില്ല
            വിശദീകരണം
ഈ പ്രപഞ്ചത്തിൽ സത്തും അസത്തും ഉണ്ട് അവയുടെ എല്ലാം ബീജം ഞാൻ തന്നെ എന്ന് പറയുന്നു അതിനായി ചൂതാട്ടക്കാരുടെ ചൂത് ഞാനാകുന്നു എന്ന് പപറയുന്നു ഇവിടെ രാജാക്കൻമാരുടെ വിനോദങ്ങളിൽ ഒന്നായ ചൂത്കളി അധർമ്മം അല്ല എന്നാണ് സൂചന അതേ സമയം അതിന് നിശ്ചയിക്കപ്പെട്ട നിയമങ്ങൾ പാലിക്കുകയും വേണം ജയം ഞാനാണെന്ന് പറയുന്നു എന്നാൽ കൗരവന്മാരുടെ ചൂതു കളിയിലെ ജയമായ എന്നെ ചതിയിലൂടെ ആണ് നേടിയത് ജയം എന്നത് ഞാൻ ആകയാൽ തൽക്കാലം അവരുടെ കൂടെ ആയിപ്പോയി അതാണ് അവർക്ക് പാണ്ഡവരെ വനത്തിൽ പറഞ്ഞയക്കാൻ കഴിഞ്ഞത് പക്ഷെ ചതിയിലൂടെയൂള്ള വിജയത്തിന് പകരം കൊടുക്കാനായി ഞാൻ തന്നെയായ വൃഷ്ണിവംശത്തിൽ പിറന്ന കൃഷ്ണൻ എന്ന ഞാൻ നിന്റെ പക്ഷത്ത് ചേർന്നു എന്ന ധ്വനി ഇതിൽ നിന്ന് നമുക്ക് കാണാൻ കഴിയും


ഭഗവദ് ഗീതാപഠനം 338 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 30 Date -2 1/5/2016

പ്രഹ്ളാദശ്ചാസ്മി ദൈത്യാ നാം കാലഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോ/ഹം വൈനതേയശ്ച പക്ഷിണാം
           അർത്ഥം
ദൈത്യന്മാരിൽ പ്രഹ്ളാദനും എണ്ണിക്കണക്കാക്കുന്ന അളവുകളിൽ കാലവും മൃഗങ്ങളിൽ സിംഹവും പക്ഷികളിൽ ഗരുഡനും ഞാനാകുന്നു
31
പവനഃപവതാമസ്മി രാമഃശസ്ത്രഭൃതാമഹം
ഝഷാണാം മകരശ്ചാസ്മി സ്രോതസാമസ്മി ജാഹ്നവീ
        അർത്ഥം
ശുദ്ധീകരണ വസ്തുക്കളിൽ വായുവും ആയുധധാരികളിൽ ശ്രീരാമനും മൽസ്യങ്ങളിൽ മകരമത്സ്യവും നദികളിൽ ഗംഗയും ഞാനാകുന്നു
32
സ്വർഗ്ഗാണാമാദിരന്തശ്ച മദ്ധ്യം ചൈവാഹമർജ്ജുന
അദ്ധ്യാത്മവിദ്യാ വിദ്യാനാം വാദഃ പ്രവദതാമഹം
         അർത്ഥം
അല്ലയോ അർജ്ജുന,സൃഷ്ടികളിൽ ആദിയും മദ്ധ്യവും അന്തവും ഞാൻ തന്നെ വിദ്യകളിൽ അദ്ധ്യാത്മ വിദ്യയും വാദിക്കുന്നവരുടെ വാദവും ഞാനാണ്
33
അക്ഷരാണാമകാരോ/സ്മിദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലഃ ധാതാഹം വിശ്വതോമുഖഃ
        അർത്ഥം
അക്ഷരങ്ങളിൽ അകാരവും സമാസങ്ങളിൽ ദ്വന്ദ്വവും ഞാനാണ് അക്ഷയമായ കാലം ഞാൻ തന്നെ സർവ്വത്ര മുഖമുള്ള കർമ്മ ഫല വിധാതാവ് ഞാനാകുന്നു
34
മൃത്യുഃ സർവ്വഹരശ്ചാഹം ഉദ്ഭവശ്ച ഭവിഷ്യതാം
കീർത്തിഃ ശ്രീർവാക് ച നാരീണാം സ്മൃതിർമേധാ ധൃതിഃക്ഷമാ
            അർത്ഥം
സർവ്വത്തേയൂം ഹരിക്കുന്ന മൃത്യുവൂം ഭാവിയിൽ ഉണ്ടാവാനിരിക്കുന്ന എല്ലാറ്റിന്റെയും ഉൽപ്പത്തി സ്ഥാനവും ഞാനാകുന്നു സ്ത്രീഗുണങ്ങളിൽ. കീർത്തി,ശ്രീ,വാക്ക്,സ്മൃതി,മേധ,ധൈര്യം,ക്ഷമ എന്നിവ ഞാനാകുന്നു
 മേധാശക്തി എന്നാൽ എവരേയും സ്വന്തം ചൊല്പടീക്ക് വശീകരിച്ചു നിർത്തുന്ന സ്വഭാവത്തിനാണ് മേധാ അല്ലെങ്കിൽ മേധാശക്തീ എന്ന് പറയുന്നത്  

2016, മേയ് 21, ശനിയാഴ്‌ച

പണ്ഡിതമാരും തപ്പിത്തടയുന്നു

   '' - ശങ്കരാചാര്യരുടെ കാലഘട്ടത്തെ കുറിച്ച് വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയ  പറയുന്നത് എന്താണെന്ന് നോക്കാം
കേരളത്തിൽ ചൂർണ്ണ എന്നും പൂർണ്ണ എന്നും പെരിയാർ എന്നും വിളിക്കുന്ന പുണ്യനദിയുടെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ശ്രീശങ്കരൻ ജനിച്ചത് ഇദ്ദേഹത്തിന്റെ ജനനകാലം B.C 509 ൽ ആണെന്ന് ചിലർ വിശ്വസിക്കുന്നു ആധുനികന്മാരുടെ അഭിപ്രായത്തിൽ ക്രിസ്തുവിന് ശേഷം 841-ലാണ് ഇദ്ദേഹത്തിന്റെ ജനനം മറ്റു പല പണ്ഡിതന്മാരും ഇതിനിടയിലുള്ള പല കാലഘട്ടങ്ങളും ശ്രീ ശങ്കരന്റെ ജന്മ കാലമായി പരിഗണിക്കുന്നുണ്ട് ഏതായാലും കേവലം 32 വർഷങ്ങൾ മാത്രമേ ഈ ആചാര്യൻ ജീവിച്ചിരുന്നുള്ളുവെന്ന് പറയപ്പെടുന്നു

വി ബാലകൃഷ്ണൻ - Dr R ലീലാവതി എന്നിവർ ചേർന്നെഴുതിയ ഹൈന്ദവ വിജ്ഞാന കോശം എന്ന ഗ്രന്ഥത്തിൽ ശങ്കരാചാര്യരുടെ ജനന കാലഘട്ടം പറയാതെ തന്ത്രപൂർവ്വം ചരിത്രം പറഞ്ഞിരിക്കുന്നു

എന്നാൽ കൃസ്തുവിന് ശേഷം ആണ് ആചാര്യരുടെ കാലഘട്ടം എന്ന് വാദിക്കുന്നവർക്ക് ആചാര്യരുടെ ഗുരുനാഥൻ ഒരു കുരുക്കായി കിടക്കുന്നു കാരണം ഗോവിന്ദ മുനി കൃസ് തുവിന് മുമ്പാണ് പൂർവ്വാശ്രമത്തിൽ അദ്ദേഹത്തിന് പിറന്ന മക്കൾ 4 പേരും പ്രസിദ്ധരാണ്   ഭർതൃഹരി - വിക്രമാദിത്യൻ, ഭട്ടി, വരരുചി വരരുചി BC 1600 ൽ മഗധ ഭരിച്ചിരുന്ന മഹാ പത്മനന്ദന്റ കൊട്ടാരത്തിലെ ആസ്ഥാന പണ്ഡിതനായിരുന്നു 'സംസ്കൃത വ്യാകരണ കർത്താവായ പാണിനീ മഹർഷിയുടെ വ്യാകരണ ഗ്രന്ഥത്തിന് വാർത്തകം രചിച്ചു  ഇവിടെയും കാലഗണനയോജിക്കുന്നില്ല മഹാ പത്മനന്ദന്റെ കാലഘട്ടം കറച്ചു കൂടി പുറകിലാണ് എല്ലാം മാറ്റിമറിച്ചപ്പോൾ ഇദ്ദേഹത്തിന്റെ കാലഘട്ടവും വിദേശീയ ചരിത്രകാരന്മാർ മാറ്റി കാരണം പുലോമശാത കർണ്ണിയാണ് ശങ്കര ജനനസമയത്ത് മഗധ ഭരിച്ചിരുന്നത് ചുരുക്കി പറഞ്ഞാൽ - lകെട്ടുകഥയേക്കാൾ അവിശ്വസനീയമാണ് പാശ്ചാത്യരുടെ ചരിത്ര നിർമ്മാണം

ഭാരത ചരിത്ര ദർശനത്തിൽ  കലികാലാവലോകനം എന്ന ഗ്രന്ഥത്തിൽ ശ്രീ സഖ്യാനന്ദ സരസ്വതികൾ BC 508 ൽ ആണ് ശ്രീശങ്കരന്റെ ഉദയം എന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കുന്നു കലി വർഷം 2593 ൽ ആണ് സപ്തർഷിഗണന അനുസരിച്ച് ' സഖ്യാനന്ദ സരസ്വതികൾ പറഞ്ഞതാണ് ശരി കാരണം ഗുരുനാഥനായ ഗോവിന്ദ മുനി ഈ കാലഘട്ടത്തിലാണ്  യുക്തിപൂർവ്വം സഖ്യാനന്ദ സരസ്വതികളുടെ വാദത്തെ ഞാനം ഗീകരിക്കുന്നു
1

2016, മേയ് 20, വെള്ളിയാഴ്‌ച

ശങ്കരാചാര്യരും പരകായ പ്രവേശവും

      വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ശങ്കരാചാര്യരുടെ പരകായപ്രവേശം മണ്ഡലമിശ്രന്റെ കാമശാസ്തത്തിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാനായിട്ട് ആണ് പരകായപ്രവേശനം നടത്തിയത് എന്നു പറഞ്ഞപ്പോൾ ഉടനെ ലൈംഗികത ആസ്വദിക്കാനാണ് എന്ന് കേട്ടവരും പരിഭാഷ ചെയ്തവരും അങ്ങ് തീരുമാനിച്ചു എന്നാൽ മണ്ഡലമിശ്രന്റെ ചോദ്യം എന്തായിരുന്നു എന്ന് ആർക്കും അറിയുകയും ഇല്ല ലൈംഗികത അറിയാനാണെങ്കിൽ പരകായപ്രവേശം നടത്തണമെന്നില്ല മാത്രമല്ല പരകായ പ്രവേശം നടത്തി രാജ്ഞിയുമായി ബന്ധം പുലർത്തിയാൽ അത് കടുത്ത വഞ്ചനയും ആയിരിക്കും ധർമ്മശാസ്ത്ര വിശാരദനായ ശങ്കരാചാര്യർ ഒരിക്കലും അങ്ങിനെ ചെയ്യുകയും ഇല്ല മാത്രമല്ല ത്രികാല ജ്ഞാനിയായ ശങ്കരാചാര്യർക്ക് ഇങ്ങിനെ ഒരു നാടകം കളിക്കാതെ തന്നെ ഉത്തരം പറയുകയും ആകാം

    ' ' ശങ്കരാചാര്യരും മണ്ഡലമിശ്ര നും തമ്മിലുള്ള സംവാദം എവിടെയും ലഭ്യമല്ല ലഭ്യമായ വ പലരുടേയും മനോധർമ്മവും ആണ് അത് ലഭിക്കാതെ എങ്ങിനെ ഇതൊക്കെ വിലയിരുത്തും? യോഗിയായ ഒരു ഭാരതീയ യതീശ്വരൻ യോഗ മാർഗ്ഗത്തിലൂടെ പലതിനും ഉത്തരം കണ്ടെത്തുന്നു എന്ന് വന്നാൽ അങ്ങിനെയുള്ള ഒരവസ്ഥ ഇല്ലാത്ത സെമിററിക് മതങ്ങൾക്ക് അത് ക്ഷീണമാകും ആയതിനാൽ കാമശാസ്ത്രത്തിലെ ചോദ്യത്തിന് പരകായപ്രവേശനം നടത്തി ഉത്തരം കണ്ടെത്തി എന്നു പറഞ്ഞാൽ മതി ബാക്കി പ്രേക്ഷകർ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു കൊള്ളും എന്നാൽ ഏത് ചോദ്യത്തിനാണ് എന്ന് ആർക്കും അറിയില്ല കാമശാസ്ത്രം എന്നു പറഞ്ഞാൽ വെറും സെക്സ് നെ പ്പറ്റി പറയുന്ന ഗ്രന്ഥമൊന്നുമല്ല കാമം എന്നാൽ ആഗ്രഹം എന്നാണർത്ഥം ഒരു മനുഷ്യന്  പ്രശസ്തി, ധനം സ്ഥാനം, രതി ഇതിനൊക്കെ കാമം കാണും അതിൽ രതിയെ പ്പറ്റിയാണ് ചോദിച്ചത് എന്ന് എങ്ങിനെ മനസ്സിലാക്കി?

     വിദേശികളുടെ നമ്മുടെ സംസ്കാരത്തിന് മുകളിലുള്ള കുതന്ത്രം എത്ര ആഴത്തിലാണ് നമ്മുടെ സമൂഹത്തിൽ ആഴ്ന്ന് ഇറങ്ങിയിട്ടുള്ളത് എന്നു നോക്കൂ  ശങ്കരാചാര്യർക്ക് പരകായ പ്രവേശനത്തിനുള്ള യോഗവിദ്യ അറിയാം എന്നു വ്യക്തമാണ് അത് ഈ സന്ദർഭത്തിൽ പ്രയോഗിച്ചു എന്ന് വരുത്തിത്തീർക്കുകയാണ് ചെയ്തത് -പരകായ പ്രവേശനം നടത്തി രാജ്ഞിയുമായി സമ്മേളിച്ചാൽ രണ്ടു തരത്തിലുള്ള അധർമ്മവും പാപവുമാണ് ഒന്ന് - മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു - രണ്ട് - കർമ്മം ചെയ്യുന്നതും അനുഭവിക്കുന്നതും ശരീരത്തിനകത്തുള്ള ആത്മാവ് ആണ് എന്ന് പറഞ്ഞ ശങ്കരാചാര്യർ ഇങ്ങിനെ ചെയ്താൽ മറ്റൊരുത്തന്റെ ഭാര്യയെ പ്രാപിക്കുക എന്ന വലിയ അപരാധം ചെയ്തവനാകില്ലേ? ജ്ഞാനിയായ ശങ്കരാചാര്യർ അതിന് മുതിരുമോ?  അപ്പോൾ തീർച്ചയായും ഇതൊരു കൽപ്പിത കഥയാണ് സംഭവിച്ചതല്ല

2016, മേയ് 19, വ്യാഴാഴ്‌ച

വിരിഞ്ഞ താമരയും ചില ചിന്തകളും

    പ്രധാനമന്ത്രി വന്നാട്ടെന്തായി? സുരേഷ് ഗോപി വന്നിട്ടെന്തായി? രാജഗോപാൽ ജയിച്ചത് സഹതാപ വോട്ടു കൊണ്ടാണ് - എന്നിങ്ങനെയുള്ള കമന്റുകൾ ഇതിനകം വന്നു കഴിഞ്ഞു എന്നാൽ സത്യം എന്താണ്?
    ഒന്നും ഇല്ലാതിരുന്ന BJP ക്ക് നിയമസഭയിൽ ഒരംഗമുണ്ടാവുക എന്നത് - 7 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരിക എന്നത് വലിയൊരു വളർച്ചയെയാണ് കാണിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം അതിനെ കുറച്ചു കാണുക എന്നതിനപ്പുറം ഈ അഭിപ്രായങ്ങളിൽ സത്യമില്ല BJP ഒരു ദേശീയ പാർട്ടിയാണ്. കോൺഗ്രസ്സ് മുക്ത ഭാരതം എന്നാണ് ലക്ഷ്യം ആദ്യം അത് നടക്കട്ടെ! കേരളത്തിലെ UDF ഭരണത്തിലെ വൈകല്യങ്ങൾ ശരിക്കും പഠിച്ചവരാണ് കേന്ദ്ര നേതൃത്വനിരയിൽ ഉള്ളത് UDF തോൽക്കും എന്ന് അവർക്ക് നന്നായി അറിയാം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അവിടെ ചൊറിയും കുത്തി ഇരിക്കുകയല്ല അപ്പോൾ LDF ആയിരിക്കും അധികാരത്തിൽ വരിക BJP വളരുന്ന തേ ഉള്ളു ഒന്നെങ്കിൽ ഒന്ന് അത് നേടുക നിയമസഭയക്ക് ഉള്ളിൽ നടക്കുന്നത് അറിയാൻ അതിനനുസരിച്ച് ഭാവിയിലെ കരുക്കൾ നീക്കാൻ അത് സാധിച്ചു പോരാത്തതിന് ഒരു mp യും ഉണ്ട് കളി അറിയാവുന്ന അമിത് ഷായ്ക്ക് സുരേഷ് ഗോപി ,ഓ രാജ ഗോപാൽ എന്നീ രണ്ടു കരുക്കൾ തന്നെ ധാരാളമാണ് കളിക്കാൻ കേന്ദ്ര വിഹിതം സുരേഷ് ഗോപി വഴി രാജേട്ടൻ വഴി എത്തേണ്ട സ്ഥാനത്ത് എത്തിക്കാൻ കേന്ദ്ര നേതൃത്വത്തിന് അറിയാം. അതിന് തുടക്കം കുറിച്ചു' പാലക്കാട് ജില്ലയിൽ ഒരു ഗ്രാമം സുരേഷ് ഗോപി ദത്തെടുത്തു BJP സുരേഷ് ഗോപി വഴി ദത്തെടുത്ത സ്ഥലത്ത് നമ്മുടെ BJP നേതാക്കൾക്ക് എപ്പോ വേണമെങ്കിലും അവിടെ കറങ്ങാം അടുത്ത ദീർഘ കാലത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിലെ വിജയത്തിന് കളമൊരുക്കാം കേന്ദ്ര വിഹിതം യഥാർത്ഥ ഭോക്താവിൽ ചെന്നെത്താം - ഇതൊക്കെത്തന്നെയാണ് cpm ന്റെ ഭയവും
     cpm എടുക്കുന്ന അടവുകൾ എല്ലാം പൊളിഞ്ഞു ബംഗാളിലെ രാഷ്ട്രീയ വ്യഭിചാരം ജനം തിരിച്ചറിഞ്ഞു BJP അവിടുത്തെ അവസ്ഥ മെച്ചപ്പെടുത്തി ആസ്സാം കൈപ്പിടിയിൽ ഒതുക്കി അവിടെ കോൺഗ്രസ്സ് മുക്തമായി ഇവിടെയും LDF വഴി ആന്നെങ്കിലും കോൺഗ്രസ് മുക്തം തന്നെ ദേശീയ പാർട്ടിയായ കോൺഗ്രസ്സിനെ മുക്തമാക്കാമെങ്കിൽ ദേശീയ പാർട്ടി എന്ന പേരു മാത്രമുള്ള പ്രാദേശിക പാർട്ടിയുടെ സ്വഭാവമുള്ള cpm നെ മുക്തമാക്കാൻ വേണ്ട കരുക്കൾ നീക്കാൻ അമിത് ഷായ്ക്ക് അറിയാം ഇപ്പോൾ ഒതുങ്ങിയെങ്കിലും എപ്പോൾ വേണമെങ്കിലും തലപൊക്കാവുന്ന cpm ലെ വിഭാഗീയത അതിന് സഹായകമാകും എന്ന് യാതൊരു സംശയവും ഇല്ല സമീപ ഭാവിയിൽ ഇന്ന് UDF -LDF വേദികളിൽ ഉള്ള പ്രാദേശിക പാർട്ടികൾ BJP പാളയത്തിലേക്ക് ചേക്കേറാൻ വലിയ താമസം ഉണ്ടാകും എന്ന് വിശ്വസിക്കാനാവില്ല പ്രത്യേകിച്ച് ഗണേഷ് കുമാർ 'പി.സി ജോർജ്ജും എപ്പോ വേണമെങ്കിലും BJP പാളയത്തിൽ പ്രതീക്ഷിക്കാം കുറച്ചു സമയം കാത്തിരിക്കണമെന്ന് മാത്രം' - ഇങ്ങിനെ ചിന്തിച്ചാൽ പറയു  BJP തോറ്റോ? ലീഗ്, കോൺഗ്രസ് cpm എന്നിവയിലെ നേതാക്കൾ ഒരു പോലെ BJP യെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോഴേ മഞ്ചേശ്വരം മറിയും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു cpm ന്റകണക്കിൽ 139 സീറ്റേ ഉള്ളു മഞ്ചേശ്വരം BJP യുടെ അറവുശാല യാക്കി മാറ്റി വെച്ചിരിക്കുകയാണ് അവിടുത്തെ സഖാക്കൾക്ക് ഇത് വരെ അവരുടെ ചിഹ്നത്തിൽ കുത്താനുള്ള യോഗം ഉണ്ടായിട്ടില്ല അവിടുത്തെ സാധാരണക്കാരായ സഖാക്കളുടെ വിചാരം അവരുടെ ചിഹ്നം കോണി ആണ് എന്നാണ് കാരണം ഇതേ വരെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അവർക്ക് വോട്ട് ചെയ്യേണ്ടി വന്നിട്ടില്ല ഇന്നേ വരെ CPM അവിടെ ചാവേറുകളെ മാത്രമേ നിർത്തിയിട്ടുള്ളൂ ഇപ്പോൾ അതും ഇനി നടക്കില്ല എന്നായി 89 വോട്ടിന്റെ ഭൂരിപക്ഷമേ അവിടെയുള്ളൂ - ഇല്ല ഇവിടെ ജയിച്ചത് BJP യാ ണ് കേന്ദ്ര നേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ്   - മറ്റുള്ളവർ ഇത് അംഗീകരിക്കില്ല എന്നു മാത്രം   വേണ്ട -അം ഗീ ക രി ക്കണ്ട നമുക്ക് കാര്യം നടന്നാൽ പോരേ?
കലികാലാവലോകനം തുടരുന്നു ---

    വിവേകാനന്ദ ദർശിതമായ ദേശീയ ശിക്ഷാ പദ്ധതിയനുസരിച്ചുള്ള സമീക്ഷ ചെയ്ത് സംഗ്രഹിച്ചിട്ടുള്ള ഭാരത ചരിത്ര ദർശനം എന്ന ബൃഹത് ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗമാണ് കലികാലാവലോകനം ഉത്തരാർദ്ധമായി സജ്ജന പക്ഷം നിവേദിക്കുന്നത്
   'വിദേശ സഞ്ചാരികളുടെ കുറിപ്പുകൾ ലിഖിതങ്ങൾ നാണയങ്ങൾ  പുരാവസ്തു അവശിഷ്ടങ്ങൾ തുടങ്ങിയ നവീന ചരിത്ര ഗവേഷണ സാമഗ്രികളും സ്വന്തം ഊഹാപോഹങ്ങളും ആധാരമാക്കി പ്രാചീന ഭാരത ചരിത്രം പുതുക്കിയെഴുതിയ കഴിഞ്ഞ നൂറ്റാണ്ടിലെ പാശ്ചാത്യ വിദ്യാന്മാരുടേയും അവരുടെ ശിഷ്യന്മാരായ ഭാരതീയ വിദ്വാന്മാരുടെയും ദൃഷ്ടിയിൽ ഇപ്രകാരം യുഗാനുക്രമികമായ ഒരു കാലഗണനയില്ല കലികാലാരംഭം എന്ന സങ്കൽപ്പം പോലും അവർക്കില്ല
    കലി, ദ്വാപരം ഇടങ്ങിയ യുഗ സങ്കല്പങ്ങളെല്ലാം അവരുടെ മതപ്രകാരം പൗരാണിക മിഥ്യകളാണ് കലികാലാ ദിയായ വ്യാസ ബൗദ്ധയുഗങ്ങൾ ചേർന്ന 2500 വർഷം B C 500 വരെയുള്ള കാലഘട്ടം അവരുടെ ചരിത്ര ദൃഷ്ടിയിൽ അജ്ഞാതവും അജ്ഞേയവുമായ ചരിത്രാതീത ദശയാണ് Pre - HIStork age മഹാവീരജിന ന്റെയും ഗൗതമബുദ്ധന്റെയൂം ആവിർഭാവകാലമിയി അവർകണക്കാക്കുന്ന ബി സി 500 മുതൽക്കേ പ്രിചീനഭാരതചരീത്രം ആരംഭിക്കുന്നുള്ളൂ  അതായത് ഭാരതീയകാലഗണനയനുസരീച്ച് ശാങ്കരയുഗാരംഭം മുതൽ. അത് വെച്ചു കൊണ്ട് ചരിത്രം പുതുക്കി എഴുതീയപ്പോൾ  ബി സി 500ന് മുമ്പ് കഴിഞ്ഞ ബൗദ്ധയൂഗം 1250 വർഷത്തെ വൃത്താന്തങ്ങളെല്ലാം  ബി സീ 500 ന് ശേഷമുള്ള 1250 വർഷം ശാങ്കര യുഗത്തിലേക്ക് ഇറങ്ങി വന്നു
      ബൗദ്ധ യുഗത്തിൽ പ്രസിദ്ധരായിരുന്ന ബൗദ്ധാചാര്യന്മാരും മഗധം വാണിരുന്ന ചന്ദ്രഗുപ്ത അശോകാദി മൗര്യ ചക്രവർത്തിമാരുമെല്ലാ്ം ഇക്കാലത്തെ ചരിത്ര പാഠപുസ്തകങ്ങളിലെ ആഖ്യാനമനുസരിച്ച് കൃസ്തുവർഷാരംഭ ത്തിന് തൊട്ടുമുമ്പും പിമ്പുമുള്ള ശതകങ്ങളിൽ ജീവിച്ചിരുന്ന ശാങ്കര യുഗ പുരുഷന്മാരാണ് അപ്പോൾ പുതിയ ചരിത്ര നിർമ്മാതാക്കൾ അതിവിദഗ്ദ്ധമായ രീതിയിൽ ഒരു ശസ്ത്രക്രിയ ചെയ്തു രണ്ടു യുഗങ്ങളിലേയും സംഭവ പരമ്പരകളെ കൂട്ടിയിണക്കുന്ന കണ്ണികൾ പലതും ചരിത്രത്തിന്റെ ഏടുകളിൽ നിന്നും വെട്ടിമുറിച്ചു കളഞ്ഞു ഒരേ സാമ്പ്രദായികാചാര്യനാമത്തിലും വംശപ്രശസ്തി നാമത്തിലും വിഭിന്ന കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ശങ്കരഗുരുക്കന്മാരേയും ഭട്ട പണ്ഡിതന്മാരേയും ഭോജക വികളേയും വിക്രമാദിത്യ നൃപന്മാരേയും കൂട്ടിയിണക്കി ഓരോ വ്യക്തികളാക്കി കൽപ്പിച്ചു കൊണ്ട് എല്ലാവരേയും AD 600 ന് ശേഷം വൈഷ്ണവ യുഗത്തിൽ ഒതുക്കി നിർത്തി ചരിത്രമെഴുതി പ്രചരിപ്പിച്ചു അതാണിന്നത്തെ വിദ്യാലയങ്ങളിൽ പഠിച്ചും പഠിപ്പിച്ചും വരുന്ന പ്രാമാണികം എന്ന വകാശപ്പെടുന്ന ഭാരത ചരിത്രം - തുടരും 1

2016, മേയ് 18, ബുധനാഴ്‌ച

A study of the Ancient History &Civilization of Bharath in the National perspective By SWAMI SAKHYANANDA

സ്വാമികൾ തുടരുന്നു
  കലി 2593ൽ ആവിർഭവിച്ച അജ്ഞാത ദേശീയനായ ആദി ശങ്കര ഗുരുവിൽ നിന്നാരംഭിച്ച ശാങ്കര ദശനാമി സമ്പ്രദായത്തിന്റെ യോഗവേദാന്ത ധർമ്മ പ്രവർത്തനം ശോഭനമായി തുടർന്ന് പോയ മുറയ്ക്ക് 1300 വർഷം കഴികെ ക്ഷീണമായി .ആ സന്ദർഭത്തിൽ അതിനെ പുനരുദ്ധരിച്ചു തേജസ്വിയാക്കി പ്രവർത്തിപ്പിക്കാൻ കൃസ്തുവിന് ശേഷം 750നും 825നുമിടയിൽ ശാങ്കര ദശനാമി സമ്പ്രദായത്തിൽ ആദിഗുരുവിനോട് സമാന പ്രജ്ഞരായ രണ്ട് യതിവര്യന്മാരുണ്ടായി ചിദംബരദേശീയനായ ശങ്കരേന്ദ്ര സരസ്വതിയും കാലടി ഗ്രാമത്തിൽ ജനിച്ച ശങ്കരയതിയും ഇവരിൽ പ്രഥമ നായ അഭിനവ ശങ്കരൻ എന്ന ശങ്കരേന്ദ്ര സരസ്വതി കാഞ്ചി കാമകോടി പീഠത്തിൽ 37- ആമത്തെ ആചാര്യനായി വർത്തിച്ചു കൊണ്ടു പ്ര വ്രജനമധ്യേ ക്രി പി. 840 ൽ ഹിമാലയത്തിലെ ദത്താത്രേയ ഗുഹയിൽ വെച്ചു മഹാസമാധി സ്ഥനായി
   ദ്വിതീയനായ കാലടി ശങ്കരയതി,പ്രവർത്തനം സ്തംഭിച്ചു കിടന്ന ശൃംഗേരിയിലേയും ബദരീനാഥത്തിലേയും പീഠങ്ങളെ പുനരുദ്ധരിച്ച ശേഷം കൃസ്തുവിന് ശേഷം 840 ന് അടുത്ത് കേദാരനാഥത്തിൽ വെച്ചും മഹാസമാധിപ്രാപിച്ചു  ഇതാണ് യഥാർത്ഥ കഥ അങ്ങിനെ ഇരിക്കേ കഴിഞ്ഞ 16_17 നൂറ്റാണ്ടുകളിൽ തെലുങ്ക് കർണ്ണാടക ദേശങ്ങളിലുയർന്ന ശൃംഗേരി പീഠാശ്രിതരായ കവികൾ പ്രാചീനനായ ആദിശങ്കര ഗുരുവിനെയും  കാലടി ശങ്കര യതിയുടെയും അഭിനവ ശങ്കരേന്ദ്രന്റെയും അപദാനങ്ങളെ കൂട്ടി ക്കുഴച്ച്  സ്വന്തം ഭാവനാവിലാസങ്ങളും ചേർത്ത് ശൃംഗേരി പീഠത്തിന്റെ പൂനരുദ്ധാരകനായ ശങ്കരയതിയീൽ ആരോപിച്ച് കൊണ്ട് ജന്മകാലം കൃത്യമായി പറയാതെ ശങ്കര വിജയ കാവ്യങ്ങൾ രചിക്കുകയാണ് ചെയ്തത് അവർ കൽപ്പിച്ചു കെട്ടിയ ഈകുരുകാകഴിക്കാൻ  ശാ ങ്കര സമ്പ്രദിയത്തിൽ തലമുറയ്ക്ക് ഉദയം ചെയ്ത വിഭിന്ന യതീശ്വരന്മാരൂടെയും ചരിതങ്ങളെ  വിവേകബുദ്ധ്യാ വേർതീരിച്ചു പഠിക്കുക മാത്രമേ വഴിയുള്ളൂ

1 ഗോവിന്ദഗുരുവീന്റെ ശിഷ്യനും ഗൗഡപാദമുനിയൂടെ പ്രശിഷ്യനും പ്രസ്ഥാനത്രയ ഭാഷ്യകാരനും പദ്മപാദാദി യതീശ്വരന്മാരുടെ  ഗുരുവും കുമാരിള ഭട്ടന് അനുഗ്രഹകനുമായി അറിയപ്പെടുന്ന ശങ്കരാചാര്യർ കലിവർഷം 2593ൽ ഉദയം ചെയ്ത ആദിശങ്കരഗുരുവാണ്


2
ശങ്കരാചാര്യ കൃതങ്ങളായി ഇക്കാലത്ത് അറിയപ്പെടുന്ന സ്തോത്രങ്ങളും വിവേകചൂഡാമണി തുടങ്ങിയവേദാന്ത പ്രകരണങ്ങളും രചിച്ചത് കാലടി ശങ്കരാചാര്യരും ശങ്കരേന്ദ്ര സരസ്വതികളുമാണ്  (ഭാരത ചരീത്രദർശനം എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗമായ കലികാലാവലോകനം എന്ന ഗ്രന്ഥത്തിൽ നിന്ന് )


ഭഗവദ് ഗീതാ പഠനം 337 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 26 Date 18/5/2016

അശ്വത്ഥഃ സർവ്വ വൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോമുനിഃ
         അർത്ഥം
വൃക്ഷങ്ങളുടെ കൂട്ടത്തിൽ അരയാലും ദേവർഷിമാരിൽ നാരദരും ഗന്ധർവ്വന്മാരിൽ ചിത്രരഥനും സിദ്ധന്മാരിൽ കപിലമുനിയും ഞാനാണ്
27
ഉച്ചൈഃശ്രവസമശ്വാനാം വിദ്ധിമാമമൃതോത്ഭവം
എെരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം
         അർത്ഥം
കുതിരകളിൽ അമൃതമഥനത്തിൽ നിന്നുത്ഭവിച്ച ഉച്ചൈഃശ്രവസ്സായും ആനകളിൽ എെരാവതമായും മനുഷ്യരിൽ രാജാവായും എന്നെ അറിഞ്ഞുകൊള്ളുക
28
ആയുധാനാമഹം വജ്രം ധേനുനാമസ്മികാമധുക്
പ്രജനശ്ചാമി കന്ദർപ്പഃ സർപ്പിണാമസ്മി വാസുകിഃ
         അർത്ഥം
ഞാൻ ആയുധങ്ങളിൽ വജ്രമാകുന്നു പശുക്കളിൽ കാമധേനുവാകുന്നു പ്രജോൽപ്പത്തി കാരണമായ കാമദേവനാകുന്നു വി്ഷപ്പാമ്പുകളിൽ വാസുകിയാകുന്നു
29
അനന്തശ്ചാമി നാഗാനാം വരുണോയാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃസംയമതാമഹം
          അർത്ഥം
വിഷമില്ലാത്ത പാമ്പുകളിൽ അനന്തനും ജലദേവതകളിൽ വരുണനും ഞാനാകുന്നു പിതൃക്കളിൽ ആര്യമാവും ദണ്ഡനീതി നടത്തുന്നതിൽ യമനും ഞാനാകുന്നു
         വിശദീകരണം
ഈ പ്രപഞ്ചത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഗുണങ്ങളിലെല്ലാം ഞാൻ തന്നെഅധിവസിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത് ഞാനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല എന്ന് കുറച്ചുകൂടിവ്യക്തമാക്കുന്നു സർപ്പവും നാഗവും ഒന്നല്ല എന്ന അറിവ് നമുക്ക് ലഭിക്കുന്നു  ക്ഷേത്രങ്ങളിൽ കാണുന്നവ നാഗങ്ങൾ ആയിരിക്കേണ്ടതാണ് പൂജാദ്രവ്യങ്ങളുടെ ശുദ്ധിയും ക്രിയകളുടെ പവിത്രതയും കണക്കിൽ എടുത്ത് വേണം നിശ്ചയിക്കാൻ സർവ്വം പവിത്രമാണെങ്കിൽ അവീടെ വിഷമില്ലാത്ത ഫണമുള്ള നാഗങ്ങളേ ഉണ്ടാകൂ നമൂക്ക് തിരിച്ചറീയാൻ പ്രയാസമാണെന്ന് മാത്രം
മൂന്നാം ഭാഗം അദ്വൈതവും ചില നിഗമനങ്ങളും

     ഇന്നത്തെ സമൂഹത്തിന് വായനാശീലവും മനനവും കുറവാണ് എന്ന് പറഞ്ഞാൽ ദേഷ്യപ്പെടേണ്ടതില്ല പലതും വികലമായിട്ടാണ് ധരിച്ചു വെച്ചിരിക്കുന്നത് ഒന്നു വിമർശിക്കാൻ പോലും അറിയില്ല ഒരു പോസ്റ്റ് ഇട്ടാൽ അതിൽ പറഞ്ഞ കാര്യത്തിനെ വിലയിരുത്തുന്നതിന് പകരം വിഡ്ഢിത്തം പറയാതിരിക്കൂ   വിവരക്കേട് പറയല്ലേ    എന്നൊക്കെയായിരിക്കും പ്രതികരണം വളരെ പരിശോധനയ്ക്കും മനനത്തിനും ശേഷം വിഷയം സത്യമാണ് എന്ന് ഉറപ്പു വരുത്തിയിട്ടാണ് Post ഞാൻ ഇടാറുള്ളത് തെളിവുകൾ തരാൻ ആചാര്യ വാക്കുകൾ ഉണ്ട് അത് വിശ്വസനീയമല്ല എന്നാണ് മറുപടിയെങ്കിൽ എനിക്കൊന്നും പറയാനില്ല വിശ്വസിക്കാം എന്ന് തോന്നുന്നവർ അങ്ങിനെ ചെയ്യട്ടെ അല്ലാത്തവർ അവരുടെ ചിന്താഗതിക്ക് അനുസരിച്ചിട്ടും വിശ്വസിക്കട്ടെ!
     കഴിഞ്ഞു പോയ കാര്യങ്ങളിൽ ആചാര്യ വാക്കുകളെ ശ്രദ്ധിച്ചേ മതിയാകൂ അതും സ്വയം നിരൂപണം നടത്തി ശരിയെന്ന് ഉറപ്പു വരുത്തണം
 ജഗദ് ഗുരു ശങ്കരാചാര്യർ കൃസ്തുവിന് മുമ്പാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ വിഡ്ഢിത്തം പറയാ തിരിക്കു- എന്നാണ് ഒരാളുടെ കമന്റ് എന്നാൽ ആചാര്യർ കൃസ്തുവിന് മുമ്പാണ് എന്നു പറയുന്നവരും കൃസ്തുവിന് ശേഷമാണ് എന്നു പറയുന്നവരും ഒരുപോലെ അംഗീകരിക്കുന്നതാണ് ഗുരു ഗോവീന്ദ മുനി ആണ് എന്ന് അദ്ദേഹത്തിന്റെ കാലഘട്ടം കൃസ്തുവിന് മുമ്പാണ് എന്ന് സഖ്യാനന്ദ സരസ്വതികളുടെ ഗ്രന്ഥത്തെ ആസ്പദമാക്കി തെളിവ് സഹിതം പോസ്റ്റ് ചെയ്തിരുന്നു അതിനെ ചോദ്യം ചെയ്യാനോ തെളിവുകൾ നിരത്തി വിമർശിക്കാനോ ആ വ്യക്തിക്ക് കഴിയുന്നുമില്ല. ഇനി മറ്റൊരു തെളിവ് കൂടി തരാം  ചിത്സുഖയതി എഴുതിയ ബൃഹദ്ശങ്കര വിജയം എന്ന കൃതിയിലെ ഒരു ശ്ളോകം ഇവിടെ ഉദ്ധരിക്കുന്നു

തിഷ്യേ പ്രയാത്യനല ശേവധി ബാണനേത്രേ -
fബ് ദേ നന്ദനേ ദിനമാവുദഗ ധ്വഭാജി
രാധേ fദിതേ രുഡു നി നിർഗ്ഗത മർക്കലനേ -
fപ്യാഹൂ തവാൻ ശിവ ഗുരുഃ ശിവ(സച)ശങ്കരേതി

      അർത്ഥം
തിഷ്യേ     കലിയുഗത്തിൽ
അനല.  3
ശേവധി   9
ബാണ.   5
നേത്ര.      2
അപ്പോൾ 3952. അതിനെ തിരിച്ചിടൂക. അപ്പോൾ 2593. എന്ന് കിട്ടും
നന്ദനേ     നന്ദനം എന്നു പേരായ വത്സരത്തിൽ
ദിനമണൗ ഉദഗധ്വ ഭാജി   സൂര്യൻ ഉത്തരായണത്തിൽ ആയിരിക്കേ
രാധേ     വൈശാഖമാസത്തിൽ
അഭിതേരുഡുനി   പുണർതം നക്ഷത്രത്തിൽ
   അപ്പോൾ. കലിവർഷം തുടങ്ങി 2593 വർഷം കഴിഞ്ഞപ്പോൾ നന്ദനം എന്ന വർഷത്തിൽ ഉത്തരായണത്തിൽ വൈശാഖമാസത്തിൽ പുണർതം നക്ഷത്രത്തിൽ ധനു ലഗ്നത്തിൽ ഭൂജാതനായ സ്വപുത്രനെ ശിവഗുരു ശീവശങ്കര. എന്ന് നാമകരണം ചെയ്തു
  ഈ പറയുന്ന കാലഘട്ടം ബി സി 508 ആയി വരും കണക്കാക്കുമ്പോൾ ചെറിയ ചില മാററങ്ങൾ വന്നേക്കാം കാരണം സപ്തർഷി ഗണിത സമ്പ്രദായത്തിൽ ഉള്ള കണക്കാണിത് ഏതായാലും കൃസ്തുവിന് മുമ്പ് തന്നെ  ഈ തെളിവും അങ്ങീകരിക്കുന്നില്ലെങ്കിൽ യുക്തി പരമായി നിഷേധിക്കാൻ കഴിയണം അല്ലാതെ വിഡ്ഡിത്തം പറയരുതെന്നോ വിവരക്കേട് പറയരുതെന്നോ ഉള്ള കമന്റുകൾ മാന്യത ഉണ്ടെങ്കിൽ ആരായാലും ഒഴിവാക്കണം


2016, മേയ് 17, ചൊവ്വാഴ്ച

'അദ്വൈതവും ചില നിഗമനങ്ങളും - ഭാഗം 2

    കലി 23 15 മുതൽ 2795 വരെ അതായത് BC 786- 326 വരെ 460 വർഷം നീണ്ടു നിന്ന ആന്ധ്രവംശ നൃപന്മാരുടെ ഭരണകാലം ബൗദ്ധയുഗത്തിന്റെ അവസാനഘട്ടവും ശാങ്കരയുഗത്തിന്റെ ഉദയവും കുറിക്കുന്ന ദശാസന്ധിയാണ്
   ആന്ധ്ര രാജ്യവംശത്തിൽ പതിനാറാമനായ പുലോമശാതകർണ്ണിയുടെ കാലഘട്ടം ബി സി 587 മുതൽ 557 വരെയുള്ള 30വർഷത്തെ കാലയളവാണ് അക്കാലത്ത് വിദ്യാസാഗരൻ എന്ന തൂലികാനാമത്തിൽ ചന്ദ്രശർമ്മ എന്നൊരു ബ്രാഹ്മണൻ ഉണ്ടായിരുന്നു ആ പണ്ഡിതൻ സ്മാർത്ഥ വിധിപ്രകാരം നാല് വർണ്ണങ്ങളിൽ നിന്നും ഓരോ കന്യകമാരെ വിവിഹം കഴിച്ചു ഓരോ കന്യകമിരിലും ഓരോ പുത്രർ ജനിച്ചു ശൂദ്ര പത്നിയിൽ ജനിച്ച കുട്ടിയാണ് ഭർത്തൃഹരി വൈശ്യകന്യകയിൽ ജനിച്ച കുട്ടിയാണ് പിൽക്കാലത്ത് ഭട്ടികാവ്യം രചിച്ച ഭട്ടി. ക്ഷത്രിയകന്യകയിൽ ജനിച്ച കുട്ടിയാണ് വിക്രമാദിത്യൻ ബ്രാഹ്മണ കന്യകയിൽ ജനിച്ച കുട്ടിയാണ് വരരുചി
    പുത്രന്മാർ എല്ലാവരും വളർന്നുകഴിഞ്ഞപ്പോൾ കുലപതിയായി ഭർതൃഹരിയെ നിയമിച്ചതിന് ശേഷം വിദ്യാസാഗരൻ സന്യാസം സ്വീകരിച്ചു ഗൗഡപാദമുനിയിൽ നിന്നാണ് അദ്ദേഹം ദീക്ഷ സ്വീകരിച്ചത് സന്യാസംസ്വീകരിച്ചപ്പോൾ വിദ്യാസാഗരൻ സ്വീകരിച്ച പേരാണ് ഗോവിന്ദമുനി ഈഗോവിന്ദമുനിയാണ് ശങ്കരാചാര്യരുടെ ഗുരുനാഥൻ  അപ്പോൾ ഗോവിന്ദമുനിയുടെ കാലഘട്ടം കൃസ്തുവിന് മുമ്പ് ആണെന്ന് മനസ്സിലായല്ലോ?പിന്നെങ്ങിനെ ശിഷ്യനായ ശങ്കരാചാര്യർ കൃസ്തുവിന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ഉള്ള ആളാകും?   ചിന്തിക്കുക 
അദ്വൈതവും ചില നിഗമനങ്ങളും - ഭാഗം-1

    ശൈവാദ്വൈതം  എന്ന ഒരു വാക്ക് ഒരു പോസ്റ്റിൽ കണ്ടതാണ് ഇങ്ങിനെ ഒരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഈ പോസ്റ്റ് വായിക്കുമ്പോൾ - ഇയാൾ വലിയ ജ്ഞാനി ആണ് എന്ന അഹംകാരമാണ് എന്നോ മറ്റെല്ലാവരും ഇയാളുടെ കണ്ണിൽ വിവരദോഷികളാണ് എന്നോക്കെയാണ് ഇയാളുടെ ധാരണ എന്നൊക്കെയുള്ള പരാമർശങ്ങൾ ഉണ്ടായേക്കാം ഞാൻ അത് കാര്യമാക്കുന്നില്ല എനിയ്ക്ക് ശ്രദ്ധ ഉള്ളിടത്തോളം കാലം അതായത് ഗുരുക്കന്മാരിലും അവരുടെ വചനങ്ങളിലും വിശ്വാസം ഉള്ളിടത്തോളം കാലം അവരുടെ വാക്കുകളെ സ്വീകരിച്ചേ മതിയാകൂ വ്യാസൻ ശങ്കരാചാര്യർ വസിഷ്ഠൻ തുടങ്ങിയവരെയാണ് ഗുരുക്കൻമാർ എന്ന് ഞാൻ പറഞ്ഞത് കാരണം അവർ സത്യം ദർശിച്ചവരാണ് അവരുടെ ദർശനങ്ങളെ ചോദ്യം ചെയ്യാൻ അല്പബുദ്ധികളും സത്യദർശനം ഇല്ലാത്തവരുമായ ഇന്നത്തെ പണ്ഡിതന്മാർക്കെന്തവകാശം? 
      ശങ്കര ദർശനങ്ങൾ എന്നെ പറയൂ അത് അദ്വൈതമാണ് പക്ഷെ ശങ്കരാദ്വൈതം എന്ന് പറയില്ല അദ്വൈതം എന്നാൽ രണ്ടല്ലാത്തത് എന്നാണർത്ഥം അതായത് ഏകം അഥവാ ഒന്ന് 'ഈ ഒന്ന് എന്ന് പറയുന്നത് നിങ്ങൾക്ക് ഒരു ഒന്ന് എനിക്ക് വേറൊരു ഒന്ന് എന്നിങ്ങനെ ഉണ്ടോ? ആര് ഒന്ന് എന്ന് പറഞ്ഞാലും അതിന്റെ മൂല്യം ഒന്ന് തന്നെയല്ലേ? എന്റെ ഒന്നിന് വേറൊരു മൂല്യം നിങ്ങളുടെ ഒന്നിന് മറ്റൊരു മൂല്യം അങ്ങിനെ ഉണ്ടോ? അപ്പോൾ ശങ്കര അദ്വൈതം ശൈവാദ്വൈതം എന്നിങ്ങനെയുള്ള പേർ തിരിവുകൾ അറിവില്ലായ്മ അല്ലേ? ഇങ്ങിനെയുള്ള അബദ്ധങ്ങൾ ആര് പറഞ്ഞാലും അതിനെ എതിർക്കണ്ടേ? സത്യവിരുദ്ധമായ തി നെ അംഗീകരിക്കലാണോ നമ്മുടെ സനാതന ധർമ്മവ്യവസ്ഥിതി?
       ശങ്കര ദർശനങ്ങളെ നിരൂപണം ചെയ്യുമ്പോൾ ആദ്യം ശങ്കരൻ ആരാണ് എന്നറിയണം ജഗദ് ഗുരു ശങ്കരാചാര്യർ കൃസ്തുവിന് മുമ്പ് ആണ് സഖ്യാനന്ദ സരസ്വതികളുടെ കലികാലാവനോകനം എന്ന ഗ്രന്ഥം ഇതിന് സാക്ഷ്യം വഹിക്കുന്നു ആറാം നൂറ്റാണ്ടിറെ അവസാന കാലഘട്ടത്തിൽ ആണ് ശങ്കരാചാര്യർ എന്ന് പറയുന്നവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട് ആചാര്യരുടെ ഗുരുനാഥൻ ഗോവിന്ദ മുനി ആണ് എന്ന് അദ്ദേഹത്തിന്റേയും ഗുരുനാഥൻ ഗൗഡ പാദരാണെന്ന് എന്നാൽ ഇവർ രണ്ടു പേരും കൃസ്തുവിന് മുമ്പ് ജീവിച്ചിരുന്നവർ ആണ് താനും അപ്പോൾ ഗുരുക്കന്മാർ കൃസ്തുവിന് മുമ്പും ശിഷ്യൻ കൃസ്തുവിന് ശേഷം നൂറ്റാണ്ടുകൾക്കപ്പുറവും ഇതെങ്ങിനെ ശരിയാകും?

2016, മേയ് 16, തിങ്കളാഴ്‌ച

ഭഗവദ് ഗീതാപഠനം 336 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 22 Date - 16/5/2016

വേദാനാം സാമവേ ദോ fസ്മി ദേവാനാമ സ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ.
        അർത്ഥം
വേദങ്ങളിൽ സാമവേദം ഞാനാകുന്നു ദേവന്മാരിൽ ഇന്ദ്രൻ ഞാനാകുന്നു .ഇന്ദ്രിയങ്ങളിൽ മനസ്സ് ഞാനാകുന്നു ജീവികളിൽ
ചേതന ഞാനാകുന്നു
23
രുദ്രാണാം ശങ്കരശ്ചാമി വിത്തേശോ യക്ഷരാക്ഷസാം
വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം
          അർത്ഥം
രുദ്രന്മാരിൽ ശങ്കരൻ ഞാനാകുന്നു യക്ഷന്മാർ രാക്ഷസന്മാർ ഇവരിൽ കുബേരൻ ഞാനാകുന്നു പർവ്വതങ്ങളിൽ മേരു ഞാനാകുന്നു
24
പുരോധസാം ച മുഖ്യം മാം വിദ്ധി പാർത്ഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ
       അർത്ഥം
ഹേ അർജ്ജുന,എന്നെ പുരോഹിതന്മാരിൽ മുഖ്യനായ ബൃഹസ്പതി എന്നറിയുക സേനാനികളിൽ ഞാൻ സുബ്രഹ്മണ്യനാണ് ജലാശയങ്ങളിൽ ഞാൻ സമുദ്രമാണ്
25
മഹർഷീണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോ/സ്മി സ്ഥാവരാണാംഹിമാലയഃ
      അർത്ഥം
മഹർഷിമാരിൽ ഭൃഗു ഞാനാകുന്നു വാക്കുകളിൽ ഏകാക്ഷരമായ ഓംകാരം ഞാനാകുന്നു യജ്ഞങ്ങളിൽ ജപയജ്ഞവും സ്ഥാവരങ്ങളിൽ ഹിമാലയവും ഞാനാകുന്നു
       വിശദീകരണം
എല്ലാറ്റിലും ശ്രേഷ്ഠ മായത് ഞാൻ തന്നെ എന്ന് പറയുന്നു വേദങ്ങളിൽ പല നാമത്തിൽ പറയുന്നത് എന്നെ ക്കുറിച്ച് തന്നെ എന്നൊരു സന്ദേശം ഇതിൽ നിന്നും മനസ്സിലാകുന്നു അപ്പോൾ വേദങ്ങളിൽ പറയുന്ന് പദങ്ങളുടെ അർത്ഥം ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞിട്ടുള്ളത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല
     ദേവന്മാരിൽ ഇന്ദ്രൻ ഞാനാകുന്നു എന്ന് പറയുമ്പോൾ മറ്റ്ദേവന്മാർ ഈശ്വരാംശമല്ലേ എന്ന ചോദ്യം ഉയരാം ഇവിടെ ഇന്ദ്രൻ എന്നതിന് എെശ്വര്യം എന്നാണ് അർത്ഥം അപ്പോൾ ദേവന്മാരിലെ എെശ്വര്യം ഞാനാകുന്നു എന്ന് മനസ്സിലാക്കണം
    ഇങ്ങിനെ പറയുമ്പോൾ എല്ലായിടത്തും ഞാൻ തന്നെ എന്ന് പറയുകയും പിന്നെ ചിലത് മാത്രം ഞാനാണ് എന്ന് പറയുകയും ചെയ്യുന്നതിന്റെ പൊരുൾ എന്ത് എന്ന ചിന്ത സ്വാഭാവികമാണ് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം
  10 വിളക്കുകൾ 10 സ്ഥലത്തായി കത്തിച്ചു വെച്ചിരിക്കുന്നു ഇവിടെ ഒരു സ്ഥലത്ത് ഒരു വീളക്കെ ഉള്ളു എന്നാൽ അതിന്റെ പ്രകാശം കുറെ സ്ഥലത്ത് കിട്ടുന്നു ഇവിടെ വിളക്ക് ഞാനാകുന്നു മറ്റതൊക്കെ എന്റേ പ്രകാശവും   വിശിഷ്ഠാദ്വൈതത്തിന് പ്രാധാന്യമുള്ള ഒരു വിവരണമാണിത്  അപ്പോൾ വിളക്കായ എന്റെ പ്രകാശവും ഞാൻ തന്നെ എന്നാണ് സർവ്വും ഞാൻതന്നെ എന്ന് പറഞ്ഞതിന്റെ സാരം


2016, മേയ് 15, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം 335 ആം ദിവസം അദ്ധ്യായം 10 ശ്ളോകം 19 തിയ്യ തി 15/5/2016

ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ

ഭഗവാൻ പറഞ്ഞു
   ആകട്ടെ, കുരുശ്രേഷ്ഠാ ,ദിവ്യങ്ങളായ ആത്മ വിഭൂതികളിൽ പ്രധാനങ്ങളായവയെ ഞാൻ നിന്നോട് പറയാം എന്തെന്നാൽ എന്റെ വിഭൂതികൾ വിസ്തരിക്കാൻ തുടങ്ങിയാൽ ഒരവസാനവും ഇല്ല
20
അഹമാത്മാ ഗൂഡാകേശ സർവ്വഭൂതാശയ സ്ഥിതഃ
അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച
        അർത്ഥം
അല്ലയോ അർജ്ജുനാ ,സർവ്വ ഭൂതങ്ങളുടെയും ഉള്ളിൽ വിളങ്ങുന്ന ആത്മാവ് ഞാനാകുന്നു എല്ലാറ്റിന്റെയൂം ആദിയും മദ്ധ്യവും അന്തവും ഞാൻ തന്നെ
21
ആദിത്യാനാമഹംവിഷ്ണുഃ ജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശീ
       അർത്ഥം
ദ്വാദശാദിത്യന്മാരിൽ വിഷ്ണു ഞാനാണ് .ജ്യോതിർഗോളങ്ങളിൽ തേജോമയനായ സൂര്യൻ ഞാനാണ് മരൂത്തുക്കളിൽ മരീചി ഞാനാണ് നക്ഷത്രങ്ങ
ളിൽ രാത്രി വെളിച്ചം നൽകുന്നവയിൽ ചന്ദ്രൻ ഞാനാണ്

            വിശദീകരണം
ഭഗവാൻ പറയുന്നു എന്റെ വിഭൂതികളെ പറ്റി വിസ്തരിക്കാൻ തുടങ്ങിയാൽ അവസാനമില്ല എന്ന്  തൂടർന്ന് വിഷ്ണു,സൂര്യൻ മരീചി ചന്ദ്രൻ എന്നിവ ഞാനാകുന്നു എന്ന് അപ്പോൾ ഗീതയിലെ ഈ ശ്ളോകത്തിന്റെ അർത്ഥം മനസ്സിലിക്കിയ ശേഷം വേദ ഗ്രന്ഥങ്ങൾ വായിച്ചാൽ ഒരു കാര്യം വ്യക്തമാകും വേദങ്ങളിൽ പറയുന്ന സൂര്യൻ,ചന്ദ്രൻ മരീചി വിഷ്ണു എന്നീ സങ്കൽപ്പങ്ങൾ യഥാർത്ഥ ഈശ്വരൻ അഥവാ ബ്രഹ്മം ആണ് എന്ന്  ഇനിയും ഭഗവാൻ ഉള്ള സ്ഥലം പറയുന്നുണ്ട് അതായത് ഇവിടെ ഞാൻ മാത്രമേ ഉള്ളൂ എന്ന് വേറൊരു ഭാവത്തിൽ പറയുകയാണ് 
നാരായണീയം ദശകം 16 ശ്ലോകം - 8 Date 15/5/2016

ദൃഷ്ട്വോർവശീം തവ കഥാം ച നിശമ്യ ശക്രഃ
പര്യാകുലോ\ജനി ഭവന്മഹിമാവമർശാത്
ഏവം പ്രശാന്തരമണീയതരാവതാരാത്
ത്വത്തോ/ധികോ വരദ! കൃഷ്ണതനുസ്ത്വമേവ
        അർത്ഥം
ഇന്ദ്രൻ ഉർവ്വശിയെ കണ്ടിട്ടും അവിടുത്തെ കഥ കേട്ടിട്ടും അങ്ങയുടെ മാഹാത്മ്യം അറിഞ്ഞതുകൊണ്ട് വ്യാകുലനായിത്തീർന്നു അല്ലയോ അഭീഷ്ട വരദ!ഇപ്രകാരം സൗമ്യവും ആശ്ചര്യകർമ്മാനുഷ്ടാനത്താൽ അതിമനോഹരവുമായ അവതാരമെടുത്ത ശ്രീ നാരായണമൂർത്തിയായ നിന്തിരുവടിയെക്കാൾ ശാന്തിയും വിചിത്രകർമ്മവും കോണ്ട് ശ്രേഷ്ടനായവൻ ശ്രീകൃഷ്ണ സ്വരൂപനായ നിന്തിരുവടി മാത്രമാകുന്നു

      വിശദീകരണം
ശരിക്കും നരനാരായണ മഹർഷിമാരുടെ അവസ്ഥ മനസ്സിലാക്കിയ ദേവേന്ദ്രൻ ആകെ വ്യാകുല ചിത്തനായി ത്തീർന്നു മഹാവിഷ്ണുവിന്റെ അവതാരമായ നാരായണ മഹർഷിയേക്കാൾ ശ്രേഷ്ടത ശ്രീകൃഷ്ണ അവതാരത്തിനേ ഉള്ളു എന്നാണ് ഭട്ടതിരിപ്പാട് പറയുന്നത് 
ബ്രഹ്മാവും സരസ്വതിയും
 
     വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ബ്രഹ്മാവും സരസ്വതിയും തമ്മിലുള്ള ബന്ധഠ 'സൃഷ്ടി നടത്തുന്ന സമയത്ത് ഈശ്വരൻ ബ്രഹ്മാവ് എന്ന പേരിൽ അറിയപ്പെടുന്നു ഒരു വ്യക്തി വിദ്യാലയത്തിൽ ചെന്ന് പഠിപ്പിക്കുമ്പോൾ അദ്ധ്യാപകൻ എന്ന് അറിയപ്പെടുമല്ലോ! അതുപോലെ സൃഷ്ടി നടത്തണം എങ്കിൽ ജ്ഞാനം വേണം എന്തൊക്കെ സൃഷ്ടിക്കണം? അവയെക്കാക്കെ എന്ത് സ്വഭാവം നൽകണം?  എത്ര കാലം ആയുസ്സ് കൊടുക്കണം? എന്നിങ്ങനെ നിരവധി കാര്യങ്ങൾ അറിയണം അപ്പോൾ ജ്ഞാന ദേവതയായ സരസ്വതി സഹായിച്ചേ പറ്റൂ
     നമ്മൾ പഠിക്കുന്ന സമയത്ത് ഭാര്യ എന്നതിന്  സഹധർമ്മിണി-പത്നി - കളത്രം എന്നിങ്ങനെ പര്യായപദങ്ങൾ പഠിക്കാറുണ്ടു് എന്നാൽ ഇവയ്ക്കൊക്കെ ഓരോ സന്ദർഭത്തിലും വ്യത്യസ്ഥമായ അർത്ഥം വരും ധർമ്മത്തിൽ സഹായിക്കുന്നവൾ - സ ഹധർമ്മിണി സാധാരണ ഗതിയിൽ ഭാര്യ സഹധർമ്മിണിയാണ് എന്നാൽ  സഹധർമ്മിണി ഭാര്യ മാത്രമായിക്കൊള്ളണം എന്നില്ല മാവ് ഒരു വൃക്ഷമാണ് എന്നാൽ വൃക്ഷം മാവ് മാത്രമല്ലല്ലോ അതുപോലെ
     നമുക്ക് ഓരോരുത്തർക്കും ഓരോ ധർമ്മങ്ങൾ ഉണ്ടായിരിക്കും ആ ധർമ്മങ്ങൾ പൂർത്തിയാക്കാതെ മരിച്ചു പോകുകയോ? മറ്റ് സാഹചര്യങ്ങളിൽ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ നാം എത്തിച്ചേരുന്ന അവസ്ഥയ്ക്കാണ് 'പും  എന്ന് പറയുന്നത് അത് ഒരു നരകമായാണ് ,ഗ്രന്ഥങ്ങൾ പറയുന്നത് അപ്പോൾ നമ്മൾ ചെയ്യേണ്ടതായ കർമ്മങ്ങൾ ആര് പൂർത്തിയാക്കുന്നുവോ അവൻ പുരുഷനാണെങ്കിൽ പുത്രൻ എന്നും സ്ത്രീ ആണെങ്കിൽ പുത്രി എന്നും അറിയപ്പെടുന്നു അതായത് പും എന്ന നരകത്തിൽ ചെന്ന് പറ്റാതെ നമ്മെ ആര് രക്ഷിക്കുന്നുവോ അവൻ പുത്രൻ അവളാണെങ്കിൽ പുത്രി
   'ബ്രഹ്മാവിന്റെ ധർമ്മം സൃഷ്ടിയാണ് അതിന് ജ്ഞാന ദേവതയായ സരസ്വതി സഹായിക്കുന്നതിനാൽ ബ്രഹ്മാവിന്റെ സഹധർമ്മിണി എന്നു പറയുന്നു ബ്രഹ്മാവിന് ജ്ഞാന ദേവതയായ സരസ്വതി സഹായിച്ചില്ലെങ്കിൽ പും എന്ന നരക അവസ്ഥയെ പ്രാപിക്കേണ്ടി വരും അപ്പോൾ ബ്രഹ്മാവിന്റെ സഹധർമ്മിണിയായി പ്രവർത്തിച്ചത് മൂലം ബ്രഹ്മാവിന് പും എന്ന അവസ്ഥയെ പ്രാപിക്കേണ്ടി വന്നില്ല സരസ്വതി സഹധർമ്മിണി ആയി നിന്ന് രക്ഷിക്കയാണ് ചെയ്തത് അതിനാൽ ബ്രഹ്മാവിന്റെ പുത്രി എന്നും സരസ്വതിയെ പറയുന്നു അല്ലാതെ കഥ അതേ പോലെ വാക്യാർത്ഥത്തിൽ എടുക്കാനുള്ള തല്ല - ചിന്തിക്കുക

2016, മേയ് 14, ശനിയാഴ്‌ച

ഒമ്പതാം ഭാഗം  എങ്ങിനെ ഇങ്ങിനെ വന്നു?

 ....... ലോകത്തിൽ ഒരു മതത്തിന്റേയും ആചാര അനുഷ്ടാനങ്ങളിലെ ശാസ്ത്രീയത പരിശോധിക്കാൻ ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല എന്നാൽ ഹൈന്ദവരുടെ ക്ഷേത്രാചാരങ്ങളുടെ പ്രസക്തി പരിശോധിക്കാൻ ശാസ്ത്രലോകം തയ്യാറായി 1994 ൽ അമേരിക്കയിൽ വെച്ച് മഹത്തായ ഒരു യാഗം നടത്തി ആറരകോടി ഡോളർ ചെലവ് ചെയ്താണ് അത് നടത്തിയത് ആന്ധ്രപ്രദേശിൽ നിന്നും ഏകദേശം ആയിരത്തോളം ബ്രാഹ്മണരെ പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ കൊണ്ടുപോയി അത്യന്താധുനികങ്ങളായ ഉപകരണങ്ങളുടെ സാന്നിദ്ധ്യത്തിൽ യാഗത്തെ വീക്ഷിച്ചപ്പോൾ അവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി പുജിക്കുന്ന സമയത്ത് വിഗ്രഹങ്ങളിൽ ഇലക്ട്രോ മാഗ്നറ്റിക് ആ റ്റോമിക് പവ്വർ സംഭരിക്കപ്പെടുന്നു എന്ന് കണ്ടെത്തി. തുടർന്ന് ഓരോ വിഗ്രഹത്തിലും സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവും അവർ പരീക്ഷിച്ചു സർപ്പക്കാവിലുള്ള സർപ്പ രാജ്ഞീ വിഗ്രഹത്തിലാണത്രേ ഏറ്റവും കൂടുതൽ ഊർജ്ജം സംഭരിക്കപ്പെടുന്നത് ഗണപതി, ശിവലിംഗം എന്നിവയിലും സംഭരിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞു ഇത് ഇടിഞ്ഞു പൊളിഞ്ഞു വീണ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങൾക്ക് വഴിതെളിയിച്ചു അതിന് ശേഷം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ വീണ്ടും ചൈതന്യവത്തായി മാറി ഇപ്പോളും പലയിടത്തും പുനരുദ്ധാരണ കർമ്മങ്ങൾ നടന്നുവരുന്നു
          ' ക്ഷേത്രം അന്ധവിശ്വാസവും അനാചാരവുമാണ് എന്ന് വാദിച്ചിരുന്ന പുരോഗമനവാദികൾക്ക് ഇത് കനത്ത പ്രഹരമായി ക്ഷേത്രങ്ങളിൽ അനാചാരങ്ങളും ധൂർത്തും നടക്കുന്നു എന്നതായി പിന്നത്തെ വാദം തെളിവിനായി ദേവസ്വം ബോർഡിന്റെ ചില അനാസ്ഥകളും ചുണ്ടിക്കാട്ടുന്നു - വിഗ്രഹത്തിലൂടെയുള്ള ആരാധനയെ നിഷേധിക്കുന്ന മതങ്ങൾക്ക് അസഹിഷ്ണുത വളരാൻ തുടങ്ങി - വിഗ്രഹത്തെയല്ല ഹൈന്ദവർ പുജിക്കുന്നത് വിഗ്രഹത്തിലേക്ക് ആവാഹിക്കപ്പെട്ട ഈശ്വരചൈതന്യത്തേയാണ് എന്ന സത്യം ആരും മനസ്സിലാക്കിയിട്ടില്ല - ഇന്നും ഹിന്ദുക്കൾ

വിഗ്രഹത്തെ പൂജിക്കുന്നവരാണ് എന്ന് പറഞ്ഞു നടക്കുന്നു
    ..... നമ്മൾ ബൾബ് ഉപയോഗിക്കുന്നതിനല്ല മറിച്ച് വൈദ്യുതി ഉപയോഗിക്കുന്ന അളവിനാണ് പണമടക്കുന്നത് എന്ന് സൗകര്യപൂർവ്വം മറക്കുന്നു ഏതും മാദ്ധ്യമത്തിലുടെ മാത്രമേ ചെയ്യാനും അനുഭവിക്കാനും കഴിയു എന്ന സത്യം ആരും ഓർക്കുന്നില്ല പഞ്ചേന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തി നമ്മൾ ഭക്ഷണം കഴിക്കുന്നു എന്നാൽ ശരീരം അതിലെ പോഷകത്തെ മാത്രമേ എടുക്കുന്നുള്ളൂ അപ്പോൾ ഭക്ഷണം എന്ന മാദ്ധ്യമത്തിലൂടെയാണ് ശരീരത്തിന് ആവശ്യമായ പോഷകം നമ്മൾ കൊടുക്കുന്നത് അങ്ങിനെ നോക്കുമ്പോൾ അരുപവും അദൃശ്യവും ആയ ഒന്നിനെ സ്വീകരിക്കാനും അനുഭവിക്കാനും മാദ്ധ്യമത്തിലൂടെ മാത്രമേ കഴിയൂ ആയതിനാലാണ് വിഗ്രഹത്തിലൂടെയുള്ള ഉപാസനക്ക് ശാസ്ത്രത്തിന്റെ പിൻബലം ഉണ്ടാകുന്നത് മാത്രമല്ല ആദ്ധ്യാത്മികമായി വേദാന്ത ദർശനത്തിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട പടവുകൾ ആണ് ക്ഷേത്രങ്ങൾ

2016, മേയ് 13, വെള്ളിയാഴ്‌ച

ചാണക്യ തന്ത്രങ്ങൾ

  നരേന്ദ്ര മോഡിയുടെ ആശയവും അത് നടപ്പിലാക്കാനുള്ള അമിത് ഷായുടെ കൗശലവും ശരിക്കും അസൂയാവഹമാണ് രാജ്യതന്ത്രം എന്താണ് എന്ന് ശരിക്കും പഠിച്ചവർ തങ്ങൾക്ക് സ്വാധീനം കുറവായ സ്ഥലത്ത് എങ്ങിനെ ആധിപത്യം സ്ഥാപിക്കാം എന്ന് ഇവർക്ക് ശരിക്കും അറിയാം പേരും പ്രശസ്തിയും വ്യക്തിപരമായി സാത്വികഭാവവും ഉള്ള സുരേഷ് ഗോപിയെ MP ആക്കി ഒരു ഗ്രാമം ദത്തെടുക്കാൻ നിർദ്ദേശിച്ചു സുരേഷ് ഗോപിയുടെ വ്യക്തിത്വ പ്രഭാവം പാലക്കാട് ജില്ലയെ മുഴുവൻ കാലക്രമത്തിൽ സ്വാധീനിക്കും എന്നതിൽ സംശയമില്ല കേരള നിയമ സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അധികം താമസിയാതെ സുരേഷ് ഗോപി ഒരു സഹമന്ത്രിയെങ്കിലും ആകാൻ സാദ്ധ്യതകളേറെ ബിജേ പി ക്ക് കേരളത്തിൽ ഒന്നിലധികം താമര വിരിയിക്കാനായാൽ  പിന്നെ കേരള ജനതയുടെ ശുക്രദശ തുടങ്ങും എന്ന് തന്നെയാണ് എന്റെ വിലയിരുത്തൽ
     സത്തായ ഭരണം എന്ത്? എന്ന് ജനങ്ങൾ അറിയാൻ പോകുന്നു സുരേഷ് ഗോപിയുടെ സഹാനുഭൂതി നിറഞ്ഞ വ്യക്തിത്വം ഒരു ശക്തനായ ഭാവി നേതാവിനെ നമുക്ക് കാണിച്ചുതരുന്നു - ഇനി പത്തനാപുരത്തേക്ക് ഒന്ന് നോക്കാം മൂന്ന് സിനിമാ താരങ്ങൾ മത്സരിക്കുന്ന സ്ഥലം ,ഭീമൻ രഘു അറിയപ്പെടുന്ന വ്യക്തി ആണെങ്കിലും തിരഞ്ഞെടുക്കാൻ മാത്രം ജനസമ്മിതി അവകാശപ്പെടാനാകില്ല ജഗദീഷ് ആണെങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥി അദ്ദേഹം വിജയിച്ചാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. എന്നാൽ കഴിഞ്ഞ തവണ UDF പാളയത്തിൽ നിന്ന് ച്ചു ജയിച്ച ഗണേഷ് കുമാർ ഇക്കറി ഇടത് പാളയത്തിലാണ് അദ്ദേഹം CPM കാരനല്ലതാനും UDF പാളയത്തിൽ നിന്നും LDF പാളയത്തിൽ എത്തിയ ഗണേഷ് കുമാർ BJP പാളയത്തിലെത്താനുള്ള സമയം അധികമൊന്നുമില്ല ഹൈന്ദവ ആചാരങ്ങളേയോ ഹിന്ദുത്വത്തേയോ അപമാനിക്കുകയും ചെയ്തിട്ടില്ല ഒരു ഈശ്വരവിശ്വാസിയും ക്ഷേത്ര സന്ദർശകനും ആണ് എനിക്ക് അനുഭവമുണ്ട് ഒരിക്കൽ ശബരിമലയിൽ വെച്ച് ഗണേഷ് കുമാറിനെയും പിതാവിനേയും ഞാൻ കണ്ടിട്ടുണ്ട്
    മന്ത്രിയായിരിക്കേ നല്ല പ്രകടനം കാഴ്ചവെക്കാൻ ഗണേഷിന് കഴിഞ്ഞിട്ടുണ്ട് വ്യക്തിപരമായ ചില കാര്യങ്ങളിൽ പരാധീനതകൾ കണ്ടെക്കാം അത് ആർക്കാണ് ഇല്ലാത്തത്? വൃദ്ധനായ മുഖ്യമന്ത്രിക്കും 'എതിരായി പരാതികൾ ഇല്ലേ? ഇവിടെ മോഹൻലാൽ ഗണേശിന് വേണ്ടി പ്രചരണത്തിനിറങ്ങി എന്നതിൽ കാര്യങ്ങൾ ഏറേയുണ്ട് എങ്ങിനെയായാലും സ്വന്തം മണ്ഡലത്തിൽ ജനസ്വാധീനം ധാരാളം ഉള്ള വ്യക്തിയാണ് ഗണേശ് കുമാർ ഭാവിയിൽ BJP പാളയത്തിൽ എത്താൻ മറ്റാരേക്കാളും സാദ്ധ്യതയുള്ള വ്യക്തി മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും സൗഹൃദം അത് എളുപ്മാക്കാൻ കഴിയും സുരേഷ് ഗോപിക്ക് BJP യുടെ MP ആയ സ്ഥിതിക്ക് ഗണേശിന് വേണ്ടി പ്രചരണത്തിനിറങ്ങാൻ കഴിയില്ല എന്നാൽ മോഹൻലാലിന് അത് ബാധകമല്ല അദ്ദേഹം ഇപ്പോൾ ഒരു അനുഭാവം ഉണ്ട് എന്ന തോന്നൽ മാത്രമേയുള്ളു അപ്പോൾ മോഹൻലാൽ പ്രചരണത്തിന് എത്തിയത് ഒരു ചാണക്യ ബുദ്ധിയുടെ നിർദ്ദേശമാണ് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു
ഭഗവദ് ഗീതാപഠനം 334 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 17 Date 13/5/2016

കഥം വിദ്യാ മഹം യോഗിൻ ത്വാം സദാ പരിചിന്തയൻ
കേഷു കേഷു ച ഭാവേ ഷു ചിന്ത്യോ fസി ഭഗവൻ മയാ
       അർത്ഥം
ഹേ! യോഗേശ്വരാ ഞാൻ ഏതു വിധത്തിൽ എപ്പോഴും ധ്യാനിച്ചാൽ അങ്ങയെ അറിയും? അല്ലയോ ഭഗവാനേ, ഏതേത് ഭാവങ്ങളിലാണ് ഞാൻ അങ്ങയെ ധ്യാനിക്കേണ്ടത്?
18
വിസ്തരേണാത്മനോ യോഗം വിഭൂതിം ച ജനാർദ്ദന
ഭൂയ: കഥയ തൃപ്തി ർ ഹി ശൃണ്വ തോ നാസ്തി മേ fമൃതം
            അർത്ഥം
അല്ലയോ ജനാർദ്ദനാ അങ്ങയുടെ യോഗവും വിഭൂതിയും വിസ്തരിച്ച് ഇനിയും പറഞ്ഞു തന്നാലും എന്തെന്നാൽ അങ്ങയുടെ അമൃത വാണികൾ കേട്ട് എനിക്ക് മതിയാവുന്നില്ല
       ' 'വിശദീകരണം
   അർജ്ജുനന്റെ ഉള്ളിലെ അജ്ഞാനാന്ധകാരം നീങ്ങി എന്ന് നമുക്ക് ഊഹിക്കാം ഭഗവാൻ പറയുന്നത് കേട്ടിട്ട് മതിയാവുന്നില്ല എന്നാണ് ഇവിടെ പറയുന്നത് ഏത് വിധത്തിലുള്ള സംശയങ്ങളും തീർത്തു തരുവാൻ പ്രാപ്തിയുള്ള ഗുരുവാണ് ശ്രീകൃഷ്ണൻ എന്ന് അർജ്ജുനന് ബോദ്ധ്യമായി ബ്രഹ്മോപാസന ഏതെല്ലാം തരത്തിൽ നടത്തണം എന്നാണ് ഭഗവാനോട് അർജ്ജുനൻ ഇപ്പോൾ ചോദിക്കുന്നത്
ഇന്ന് രാവിലെ ഉടഞ്ഞ വിഗ്രഹം

    ഏതൊരു കലാകാരനും അവന്റെ സൃഷ്ടി ഉന്നതമാക്കാൻ കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ് അയാൾ ഉയർന്ന് ചിന്തിക്കുന്നവനാണ്  സൃഷ്ടികൾ നല്ല നിലവാരം പുലർത്തുകയും ഇടുങ്ങിയ ചിന്താഗതിക്കാരനൂം ആണെങ്കീൽ ഒരുകാര്യം ഉറപ്പ് സൃഷ്ടികൾ വിവരമുള്ളവൻ ചെയ്തതും പേര് തന്ത്ര പൂർവ്വം അടിച്ചെടുത്തതും ആണ്
  കാക്കോത്തിക്കാവീലെ അപ്പൂപ്പൻ. താടികൾ എന്ന സിനിമ കണ്ടപ്പോൾ കമൽ എന്ന സംവിധായകന്റെ കഴിവിൽ സന്തോഷം തോന്നി തുടർന്ന് പല സിനിമയും കമലീന്റെ കണ്ടു ഈയീടെയായി സംസ്കാരത്തിന് നിരക്കാത്ത ചില അഭിപ്രായങ്ങൾ അയാൾ പറഞ്ഞത് കേട്ടപ്പോൾ ഒരുകാര്യം ഉറപ്പായി സഹസംവിധായകരുടെയും ക്യാമറാ മേൻ എന്നിവരുടെ കഴിവുകൾ മൂലം സൃഷ്ടിക്കപ്പെട്ട സിനിമകൾ ഇയാൾ സ്വന്തം  പേരിൽ അടിച്ചെടുക്കുക യായിരുന്നു എന്ന്  ഇന്ന് രാവിലെ വെറുതെ ചാനലുകൾ ഭാര്യ മറിച്ചു നോക്കുകയായിരുന്നു ഇടയ്ക്ക് കമലിന്റെ ചിത്രം കണ്ടപ്പോൾ ഒന്ന് നോക്കട്ടെ എന്ന് ഞാൻ പറഞ്ഞു  അപ്പോൾ അയാൾ പറയുന്ന ഒരു വാചകം കേട്ടു   "സുരേഷ് ഗോപി സ്വന്തം കര്യസാദ്ധ്യതക്കായി ഇന്ത്യ കണ്ട ഏറ്റവും വലിയ നരാധമനായ നരേന്ദ്ര മോടിയുടെ അടിമയായിരിക്കുന്നു "
ഞാൻ ചാനൽ മാറ്റിക്കൊള്ളാൻ പറഞ്ഞു ഇനിയും അത് തുടർന്ന് കേട്ടാൽ വളരെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി നിയന്ത്രിക്കാൻ കഴിഞ്ഞ കോപം ഉണർന്ന് പ്രശ്നം സൃഷ്ടിച്ചെന്നുവരാം
  ബി ജെ പി യോടോ നരേന്ദ്ര മോടിയോടോ അഭിപ്രായ വ്യത്യാസം ഉണ്ടാകാം പക്ഷെ പ്രധാന മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന മോദിയെ നരാധമൻ എന്ന് വിശേഷിപ്പിക്കുക എന്ന് വെച്ചാൽ?അദ്ദേഹം ഈവൃത്തികെട്ടവനോട് എന്തെങ്കിലും ചെയ്തോ ഇത്രയും അസഹിഷ്ണുത ഉള്ള ഒരുവന് ഒരു നിലവാരമുള്ള സിനിമ നിർമ്മിക്കാൻ കഴിയില്ല അപ്പോൾ ആരുടെയെങ്കിലും അദ്ധ്വാ
നത്തിന്റെ ഫലം ഇവൻ സ്വന്തമാക്കുകയിയിരുന്നു എന്ന് ഉറപ്പ്
    ഒരു സാഹിത്യകാരനോ കലാകാരനോ അവന്റെ അഭിപ്രായം രേഖപ്പെടുത്താൻ അതിന്റെതായ ഒരു ഭാഷയുണ്ടു  സംസകാര ശൂന്യമായ ഭാഷ ഒരു സാഹിത്യ കാരനോ കലാകാരനോ പ്രകടിപ്പിച്ചാൽ ഒരുകാര്യം ഉറപ്പ്  അവൻ യഥാർത്ഥ സാഹിത്യ കാരനോ കലാകാരനോ അല്ല  അപ്പോൾ ഈപറയുന്ന സംവിധായകൻ ആരൊക്കെയോ അദ്ധ്വാനിച്ചതിന്റെ ഫലം മോഷ്ടിച്ചെടുക്കുകയായിരുന്നു 

2016, മേയ് 12, വ്യാഴാഴ്‌ച

എട്ടാം  ഭാഗം  എങ്ങിനെ ഇങ്ങിനെ വന്നു?

       ഇന്ന് പ്രവാചക പരമ്പരയിൽ പെട്ടവരുടെ അനുയായികൾ തമ്മിൽ ലോകാധിപത്യത്തിന് പോരാടുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത് ഈ ശാ നബി എന്ന യേശു കൃസ്തുവിന്റേയും അനുയായികളുംഇബ്രാഹിം നബി എന്ന എബ്രഹാമിന്റെ അനുയായികളായ യഹൂദരും അന്ത്യപ്രവാചകൻ എന്ന മഹമ്മദ് നബിയുടേയും അനുയായികളുമാണ് ഇന്ന് മത്സര രംഗത്തുള്ളത് - യഹൂദർ പിടിച്ചു നിൽപ്പിന്റെ പാതയിലാണ് ഇപ്പോഴും ഒരു പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വർഗ്ഗമാണ് യഹൂദർ ഹിറ്റ്ലറുടെ ഭരണ കാലത്ത് ഇത് മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു ആൽബർട്ട് ഐൻസ്റ്റയിന്റെ ജീവചരിത്രം പഠിച്ചാൽ യഹൂദനായ അദ്ദേഹം അനുഭവിച്ച യാതനകൾ സജ്ജനങ്ങളുടെ കണ്ണുകളെ ഈറനണിയിക്കാൻ പോന്നവയാണ്
     മത സിദ്ധാന്തങ്ങളിൽ നിന്നകന്ന് ഒരു പ്രത്യയശാസ്ത്രം പ്രത്യേകമായി തീർത്ത് ഇസ് ലാമിന്റെ പേരിൽ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനകൾ കുറച്ചൊന്നുമല്ല ഇസ്ലാം മതത്തെ നാണം കെടുത്തിയിട്ടുള്ളത് ഏത് അധർമ്മവും ജിഹാദായി ചിത്രീകരിച്ച് ചോരപ്പുഴ ഒഴുക്കുന്ന ഭീകരർ ഇസ്ലാമിന്റെ അന്തകരാണ് ഇസ്ലാം പേര് പോലും സംശയത്തിന്റെ നിഴലിലാണ് ബ്രാഹ്മണനായി ജനിച്ച കമൽ ഹാസ്സനും സദ് ഹൃദയത്തിന് ഉടമയായ അബദുൾ കലാമും അപമാനിക്കപ്പെട്ടത് മുസ് ലിം പേര് വന്നത് കൊണ്ട് മാത്രമാണ്  ഇസ് ലാം അനുശാസിക്കുന്നത് സമാധാനത്തിന്റെ വഴിയല്ല എന്ന വിവരദോഷിയായ ഒരു പണ്ഡിതന്റെ ജൽപ്പനം അടുത്ത കാലത്ത് നാം കേട്ടതാണ്
      അമേരിക്കയാണെങ്കിൽ അടുത്ത കാലത്ത് ഏകദേശം 2 ലക്ഷത്തോളം പട്ടാളക്കാർക്ക് വസിക്കാനുള്ള ഇടം സൗദി അറേബ്യയിൽ തീർത്തിട്ടുണ്ടത്രേ! ഈ ജന്മം അവർ അ വിടെ നിന്നും പോകും എന്ന് കരുതാനാകില്ല ഈ അവസ്ഥയിൽ അന്യ മതസ്തർക്ക് മക്കയിൽ പ്രവേശിക്കാൻ അനുവാദമില്ലെന്ന നിയമം എത്ര കാലം ഇവർക്ക് സംരക്ഷിക്കാനാവും? ഏതോ ഒരു ഗ്രന്ഥത്തിൽ എപ്പൊഴൊ വായിച്ച ഒരു വാചകം ഓർമ്മയിൽ വരുന്നു  എന്ന് ഒരു ഹിന്ദുവിന്റെ ദൈവനാമോ ച്ചാരണം മക്കയിൽ മുഴങ്ങിയോ?അപ്പോൾ അവിടെ നിന്നും കൽക്കിയുടെ ആരംഭം ഉണ്ടാകും - ഇത് വിശ്വസിക്കാൻ പുരാണ വിധി പ്രകാരം സാദ്ധ്യമല്ലെങ്കിലും ഇത്തരത്തിലുള്ള സാഹചര്യം നമ്മെ വിശ്വസിക്കാൻ പ്രേരണ നൽകുന്നു
    ഭാരതീയ സനാതന ധർമ്മ വിശ്വാസികളായ ഹിന്ദുക്കൾ ലോകാധിപത്യത്തിന് ശ്രമിക്കുന്നില്ല പക്ഷേ ആദ്ധ്യാത്മിക മായി ഔന്നത്യത്തിൽ നിൽക്കുന്ന ഭാരതീയ ചിന്താഗതിക്ക് ലോകത്തിൽ പ്രിയം ഏറിവരുന്ന കാഴ്ച്ച നമ്മൾക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല ഭാരതത്തിലെ ആദ്ധ്യാത്മിക സംഘടനകൾക്ക് ഇതിലുള്ള പങ്ക് നിഷേധിക്കാനാകില്ല 
സങ്കൽപ്പവും യാഥാർത്ഥ്യവും

      സങ്കൽപ്പം തന്നെയാണ് യാഥാർത്ഥ്യമായി വരാറുള്ളത് നമ്മുടെ മനസ്സിലെ സങ്കൽപ്പം അഥവാ പ്രതീക്ഷ ആണ് പലപ്പോഴും നമ്മുടെ ജീവിതത്തിൽ സഫലമാകുന്നത്  അരൂപിയും അദൃശ്യനും ആയ ബ്രഹ്മത്തിന്റെ സങ്കൽപ്പമാണ് ഈ ദൃശ്യ പ്രപഞ്ചം എന്തൊക്കെ വേണം എന്നുള്ളത് ബ്രഹ്മ സങ്കൽപ്പം ആണ് ആ സങ്കൽപ്പം യാഥാർത്ഥ്യമെന്ന് നമുക്ക് തോന്നുന്നു കാരണം ബ്രഹ്മസത്യം ജഗത് മിഥ്യ എന്നാണല്ലോ അദ്വൈതം
    ആദ്യം സാക്ഷാൽ ബ്രഹ്മം സ്വയം സ്വീകരിച്ച രൂപം ആണ് മഹാവിഷ്ണു അന്തം കാണാൻ ആ ബ്രഹ്മത്തിനല്ലാതെ ആർക്കും കഴിയാത്തതിനാൽ അ നന്തനിൽ ആണ് വസിക്കുന്നത് പതിനാലു ലോകങ്ങൾക്കും മുകളിലാണ് വൈകുണ്ഡം അവിടെയാണ് ക്ഷീരസാഗരം   ഇതൊക്കെ സങ്കൽപ്പമല്ലേ? ഇതൊന്നും യാഥാർത്ഥ്യമല്ലല്ലോ? ചിലർ ഇങ്ങിനെ ചോദിക്കുന്നവരുണ്ട്  ശരിയാണ് ഉണ്ട് എന്ന് ഉറപ്പുള്ള ഭൂമി മുഴുവനും എത്രപേർ കണ്ടിട്ടുണ്ട്? അപ്പോൾ വൈകുണ്ഡം ഉണ്ട് എന്ന് എങ്ങിനെ വിശ്വസിക്കും?

    ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി ബ്രഹ്മ സങ്കൽപ്പമായ വൈകുണ്ഡം എന്തുകൊണ്ട് യാഥാർത്ഥ്യമായിക്കൂടാ? മനുഷ്യനായ നമ്മൾ പോലും പലതും സങ്കൽപ്പിച്ച് അഥവാ സ്വപ്നം കണ്ട് അത് യാഥാർത്ഥ്യം ആക്കുന്നു അപ്പോ സാക്ഷാൽ പരമാത്മാവ് സങ്കൽപ്പിച്ച് ഈപ്രപഞ്ചം തന്നെ അനുഭവമുള്ള സ്ഥിതിക്ക് വൈകുണ്ഡം എന്ന ലോകവും ഉണ്ടായിരിക്കണമല്ലോ!
     നമുക്ക് ബാഹ്യ ചക്ഷുസ്സു കൊണ്ടൊ, അകക്കണ്ണുകൊണ്ടോ കാണാൻ സാദ്ധ്യമല്ല എന്ന് വെച്ച് നാം കാണാത്തതും പഠിച്ച് അനുഭവത്തിൽ വരാത്തതുമായ കാര്യങ്ങൾ ഇല്ല എന്ന് എങ്ങിനെ തീരുമിനിക്കും?
    എന്നാൽ ഇവിടെ ആപ്തവാക്യമാണ് സ്വീകരിക്കേണ്ടത് ഋഷീശ്വരന്മാർ വൈകുണ്ഡ ദർശനം നടത്തിയിട്ടുള്ളതാണ്  അവർകണ്ടു നമ്മൾ കണ്ടില്ല അല്ലെങ്കിലും എല്ലാം എല്ലാവരും കാണാറുണ്ടോ?   ചിന്തിക്കുക 
നാരായണീയം ദശകം 16 ശ്ലോകം 7 Date 12/5/2016

സമ്മോദ നായ മിളി താ മദനാദയസ് തേ
ത്വദ്ദാ സി കാ പരിമളൈ: കില മോഹമാപുഃ
ദത്താം ത്വയാ ച ജഗൃഹുസ്ത്രപയൈവ സർവ്വ
സ്വർവാസിഗർവശമനിം പുനരുർവശീം താം
        അർത്ഥം
അവീടുത്തെ സമ്മോഹിപ്പിക്കുവാൻ എത്തിയ കാമദേവൻ മുതലായവർ അങ്ങയുടെ ദാസിമാരുടെ സുഗന്ധത്താൽ മോഹത്തെ പ്രാപിച്ചു പോലും അനന്തരം അവിടുന്ന് സമ്മാനിച്ച എല്ലാ ദേവസുന്ദരിമാരുടെയും സൗന്ദര്യ മദം നശിപ്പീക്കുന്ന ആ ഉർവ്വശിയെ ലജ്ജയോടെ സ്വീകരിക്കുകയും ചെയ്തൂ
         വിശദീകരണം

മനോനിയന്ത്രണം എങ്ങിനെ എന്ന് ഭഗവാൻ തന്നെ കാണിച്ചൂ തരുന്നു കാമദേവനെ പറഞ്ഞയച്ചത് ഇന്ദ്രനാണ് നരനാരായണന്മാരുടെ തപസ്സിളക്കാൻ അവർ മോഹത്തിന് വശപ്പെട്ടില്ല എന്ന് മാത്രമല്ല എവരേയും മോഹത്തിലാഴ്ത്തുന്ന ഉർവ്വശിയെ സൃഷ്ടിച്ച് ദേവലോകത്തേക്ക് ഇന്ദ്രന് സമ്മാനമാണോ എന്ന് സംശയം തോന്നുന്ന വിധം കാമദേവനോടൊപ്പം അയക്കുകയും ചെയ്തു



ഏഴാം ഭാഗം   എങ്ങിനെ ഇങ്ങിനെ വന്നു?

   ഞങ്ങളുടെ മതവിശ്വാസം ആണ് ഏറ്റവും ശ്രേഷ്ഠം എന്ന് വിശ്വസിക്കുകയും എന്നാൽ വിശാലമായ വീക്ഷണഗതി ഇല്ലാത്തതും അഹങ്കാരികളായവരും സ്വാർത്ഥരുമായ അണികൾ ഉയർന്ന് വരാൻ കാരണമായി എന്തും പിടിച്ചടക്കുക എന്ന മനോഭാവത്തിലേക്ക് അത് നീങ്ങി പലവീധത്തിലുള്ള തന്ത്രങ്ങളും മെനെഞ്ഞെടുത്തു അതീൽ പ്രലോഭനം മുഖ്യമായിരുന്നു പല രാജ്യങ്ങളിലേയും ദാരിദ്ര്യം മതം വ്യിപിപ്പിക്കാൻ അത് കാരണമായി ഭാരതത്തിൽ ക്രൈസ്തവ സമൂഹം ഈ മാർഗ്ഗമാണ് സ്വീകരിച്ചത് തുടർന്ന് ഇസ്ലാം ഇതേ മാർഗ്ഗം സ്വീകരിച്ചു വളരാനും അധികാരത്തിലെത്താനും ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാടുകൾ അവർക്ക് സഹായകമാകുകയും ചെയ്തു പതുക്കെപ്പതുക്കെ സെമിറ്റിക്ക് മതങ്ങളുടെ വളർച്ചക്ക് ഹൈന്ദവ ധർമ്മത്തിന്റെ നാശം അനിവാര്യമാണെന്ന് അവർ ചിന്തിച്ചതിലൂടെ ഭാരതത്തിലെ  മതമൈത്രിക്ക് കോട്ടം തട്ടുവാനും തുടങ്ങി എല്ലാറ്റിനേയും  ഉൾക്കൊള്ളാൻ പഠിച്ച ഹിന്ദു മതത്തിന് പിടിച്ചു നിൽപ്പീന്റെ പാത സ്വീകരിക്കാൻ നിർബ്ബന്ധിതരാകേണ്ടി വന്നു
   സമാധാന പരമായ രീതിയിൽ മതപ്രചരണം അസാദ്ധ്യ മാകാൻ തുടങ്ങിയതോടെ ഭീകരപ്രവർത്തനങ്ങൾക്ക് ആവിർഭാവമായി മതനിയമങ്ങൾ ഓരോന്നായി മാറ്റം വന്നു തുടങ്ങി ഇസ്ലാം എന്നത് പേരിൽ മാത്രം ഒതുങ്ങി ഒരു തെറ്റും ആരോടും ചെയ്യാത്ത ഭാരതത്തിന്റെ മണ്ണിൽ രക്തപ്പുഴ ഒഴുകാൻ തുടങ്ങി ജനക്ഷേമത്തിന് വേണ്ടി ചിലവാക്കാമായിരുന്ന ധനം പ്രതിരോധത്തിന് വേണ്ടി ചിലവഴിക്കേണ്ടി വന്നു ഭാരതത്തിന്റെ അനവസരത്തിലുള്ള ജനാധിപത്യ വ്യവസ്ഥിതി ഭാരതത്തിന് അകത്ത് നിന്നും ഭീഷണി ഉയരാൻ കാരണമായി
    ഭാരതത്തിന് എതീരാ യി  മുദ്രാവാക്യം വിളിക്കാനോ ദേശീയ പതാകയെ അപമാനിക്കാനോ മടിയില്ലാത്ത ഒരു ന്യുനപക്ഷമാണെങ്കീലും ഒരു സമൂഹം ഇവിടെ വളർന്ന് വന്ന കാഴ്ച്ച നമ്മൾ കാണുന്നു
     അധർമ്മം എന്നും നിലനിൽക്കില്ല എന്നത് സത്യമാണെങ്കിലും നില നിൽക്കുന്ന കാലത്തോളം അതിന്റെ ദൂഷ്യ വശം അനുഭവിക്കണമല്ലോ അതാണ് ഭാരതത്തിൽ ഇപ്പോൾ കാണുന്നത്
    എന്ത് കൊള്ളരുതായ്മകൾ ആരോപിക്കാമെങ്കിലും ഇവിടെയുള്ള ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനം പലരിലും ഭാരതീയ സംസ്കൃതി ഉണ്ടാകാൻ തൂടങ്ങി എന്നത് ആശാവഹമാണ് മുസ്ലിം ക്രൈസ്തവ സഹോദരന്മാരിൽ ന്യൂനപക്ഷമാണെങ്കിലും സനാതനധർമ്മത്തോടുള്ള അഭിനിവേശം ഈയിടെയായി വളർന്നിട്ടുണ്ട് എന്നത് സന്തോഷം പകരുന്ന കാര്യമാണ് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്പ് ഞങ്ങളെ സംരക്ഷിച്ചത് ഇവിടുത്തെ ഹിന്ദുക്കൾ ആയിരുന്നു എന്ന ഒരു പുരോഹിതന്റെ വാക്കും ആദ്യ പ്രവാചകൻ പരമശിവനാണ് എന്ന ഒരു മുസ്ലിം പണ്ഡിതന്റെ വാക്കും ശ്രദ്ധേയമാണ് 

2016, മേയ് 11, ബുധനാഴ്‌ച

ഇപ്പോൾ വിധി നമ്മുടെ കയ്യിൽ, !!!

    കുറച്ചു ദിവസം മാത്രം നമ്മുടെ വിധി നമ്മുടെ കയ്യിൽ ! കഴിഞ്ഞകാല സംഭവങ്ങൾ ഒന്ന് ചിന്തിക്കുക ഹൈന്ദവ ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരായി നടന്ന സംഭവങ്ങൾ! നമുക്ക് വേണ്ടി ഒരക്ഷരം സംസാരിക്കാൻ ഇന്നേ വരെ ഒരാളും ഉണ്ടായിട്ടില്ല ഇനിയും അത് തുടരണോ?
1 ക്ഷേത്രങ്ങൾക്ക് മുസ് ലിംങ്ങൾ സംഭാവന ചെയ്യുന്നത് വേശ്യാലയത്തിലേക്ക് പണം കൊടുക്കുന്ന പോലെയാണ് - മുജാഹുദ്ദീൻ ബാലുശ്ശേരി-
കോൺഗ്രസ്സ്, ലീഗ്, കമ്യുണിസ്റ്റ് പാർട്ടികൾ ഇവരൊന്നും ഒരക്ഷരം ഉരിയാടിയില്ല
2 ഹിന്ദുക്കൾ ഒറ്റ തന്തയ്ക്ക് പിറന്നവരല്ല -തേലേ ക്കാട് അച്ചൻ
അപ്പോഴും മേൽ പറഞ്ഞ കക്ഷികൾ ഒന്നും ഉരിയാടിയല്ല
     ഇത് നേരെ മറിച്ചായിരുന്നെങ്കിലോ? എന്തായിരിക്കും ഇവിടുത്തെ പു കില്?
ശബരിമല - അവിടത്തെ കാര്യങ്ങൾ ഹൈന്ദവ ക്ഷേത്ര വിശ്വാസികൾ തീരുമാനിക്കും മറ്റുള്ള വർക്ക് ഇതിലെന്തു കാര്യം?
    ഇവിടെ ഭരണം ബി.ജെപി ക്ക് കിട്ടണം എന്നൊന്നും പറയുന്നില്ല ഹിന്ദുവിന് വേണ്ടി സംസാരിക്കാൻ കുറച്ചു പേർ നിയമ സഭയിൽ വേണം - ഹിന്ദുവിന്റെ വാക്കിനും വിലയുണ്ടാകണം ആരുടെയും മേൽ കുതിര കേറാ നല്ല  നമുക്ക് തലയുയർത്തി പിടിച്ചു നിൽക്കാൻ -
ഭൂരിപക്ഷ സമുഹം അവഗണിക്കപ്പെടുന്ന ഒരേ ഒരു രാജ്യം ഇന്ത്യ
പ്രത്യേകിച്ച് കേരളം നമുക്ക് ആരുടെയും കയ്യും കാലും പിടിച്ച് നടക്കാൻ ഇടവരരുത് ക്ഷേത്രങ്ങൾ - ആചാരങ്ങൾ - വിശ്വാസങ്ങൾ എല്ലാം സംരക്ഷിക്കപ്പെടണം നമ്മളും മനുഷ്യരാണ് ഇത്രയും കാലം പലതിന്റെയും പേര് പറഞ്ഞ് നമ്മൾ വിഘടിച്ചു നിന്നു നമ്മെ രക്ഷിക്കാൻ നമുക്കേ കഴിയൂ ഉണരുക ഇനിയും ഉറക്കം നടിച്ചാൽ നമ്മുടെ ഗതി അധോഗതി ചിന്തിക്കുക അവഗണിക്കാൻ പറ്റാത്ത ശക്തിയായി നമ്മൾ വളർന്നേ പറ്റു ആരുടേയും ഉറക്കം കെടുത്താനല്ല നമുക്ക് സമാധാനമായി ഒന്നുറങ്ങാൻ - ചിന്തിക്കുക
ആറാം ഭാഗം    എങ്ങിനെ ഇങ്ങിനെ വന്നു?

    ദീർഘവീക്ഷണവും വിശാല ചീന്താഗതിയും ഉള്ള ഭാരതീയ സംസ്കാരം നിലവിലുള്ള പ്പോൾ ഇതൊന്നും ഇല്ലാത്ത സെമിറ്റിക് മതവിഭാഗങ്ങൾക്കൂം കമ്യൂണിസ്റ്റ് ആശയങ്ങൾക്കും സത്യസന്ധമായി ഭാരതത്തിൽ വേരുറയ്ക്കാൻ കഴിയില്ല എന്ന് നാം കണ്ടതാണ് കാപട്യങ്ങളിൽകൂടെ മാത്രമേ അവർക്ക് ഇവിടെ പിടിച്ചൂ നിൽക്കാനാകൂ എന്ന് ചരിത്രരേഖകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും
     കൃത്രിമമായ വഴികൾ സ്വീകരിച്ചാണ് വിദേശീയ മതങ്ങൾ ഇവിടെ വേരുറച്ചത് സത്താ യഭാരതീയ ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അജ്ഞരായ ജനങ്ങളെ കബളിപ്പിച്ച് മതം മാറ്റുക എന്നതായിരുന്നു അതിലൊന്ന് അടിമ സംപ്രദായവും കറുത്തവർ വെളുത്തവർ എന്നിങ്ങനെയുള്ള വേർതിരിവുകൾ അനുവർത്തിച്ചവർ അത് മറച്ച് വെച്ച് ഇവിടെ നില നിന്നിരുന്ന ജാതീയതയെ ഒന്നിന് നൂറ് എന്ന നിലയിൽ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ വശീകരിക്കുകയിയിരുന്നു എന്ന് സാഹചര്യം നോക്കി നമുക്ക് മനസ്സിലിക്കാം ബ്രാഹ്മണർ എന്ന് പറയുന്ന ജാതിപരമായി ഉള്ള വർഗ്ഗം അന്നും ഇന്നും ന്യൂനപക്ഷമാണ് സാമ്പത്തിക അസമത്വമായിരുന്നപല സംഭവങ്ങളും ജാതീയതയായീ ചിത്രീകരിക്കപ്പെട്ടു ഇന്ന് സമൂഹത്തിൽ സ്ത്രീ പീഡനത്തിനോ മേൽക്കോയ്മക്കോ വല്ല കുറവും ഉണ്ടോ?അന്ന് ബ്രാഹ്മണ ജാതികൾ ചെയ്തിരുന്നത് ഇന്ന് മറ്റു പലരും ചെയ്യുന്നു പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അല്ലാതെ ഒരു മാറ്റവും വന്നിട്ടില്ലമാറ് മറക്കാൻ അന്ന് അനുവാദമുണ്ടായിരുന്നില്ല എന്ന് പറയുന്നവർ ഇന്ന് മാറ് മറച്ച് നടന്നിട്ടും പ്രയോജനം ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കൂം അന്ന് ജന്മിത്തമായിരുന്നു എന്ന് പറയുന്നവർ ബിനാമി പേരിൽ ഒരാൾക്ക് എത്ര സ്വത്ത് ഉണ്ട് എന്ന് പരിശോധീക്കുന്നതും നന്നായിരിക്കും  ഇവിടെ ഒന്നും  മിറിയിട്ടില്ല.  മതപരിവർത്തനത്തിന് സഹായകമായ രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചു എന്നുമാത്രം
   എന്നാൽ വിദേശങ്ങളിൽ ഭാരതീയ ദർശനത്തിന് വേരുറയ്ക്കാൻ ഈ പെടാപാടൊന്നും പെടണ്ട കാരണം ശിസ്ത്രീയമായി വിലയിരുത്തുമ്പോൾ ഭാരതീയ സനാതന ഗ്രന്ഥങ്ങൾ പല ശാസത്ര ശാഖക്കും മുതൽ കൂട്ടാണെന്ന് വിദേശീകൾക്ക് മനസ്സിലായി.ലോകത്തിൽ വെച്ച് ഏറ്റവും വലീയ ശ്സ്ത്ര ഗ്രന്ഥ മാണ് ഭഗവദ്ഗീത എന്ന് യാതൊരു മടിയും കൂടാതെ വിദേശീയ ശാസ്ത്രജ്ഞർ അംഗീകരിച്ചു

2016, മേയ് 10, ചൊവ്വാഴ്ച

കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം നാരായണീയം വീണ്ടും തുടങ്ങുന്നു    ദശകം 16 ശ്ലോകം - 5 Date_10/5/2016

കാമോ വസന്തമലയാനില ബന്ധുശാലീ
കാന്താകടാക്ഷ വിശി ഖൈർവ്വിക സ ദ്വിലാ സൈ:
വിധ്യൻ മുഹുർമ്മുഹുര കമ്പ മുദീക്ഷ്യ ച ത്വാം
ഭീത സ്ത്വയാഥ ജഗദേ മൃദുഹാസഭാ ജാ

          അർത്ഥം
കാമൻ, വസന്തം തെക്കൻ കാറ്റ് എന്നീ ചങ്ങാതിമാരോട് കൂടി വന്നെത്തി. തെളിഞ്ഞ വിലാസങ്ങളോട് കൂടിയ സുന്ദരിമാരുടെ കടാക്ഷങ്ങളാകുന്ന അമ്പുകളാൽ വീണ്ടും വീണ്ടും പ്രഹരിച്ചിട്ടും ശ്രീനാരായണ നായ നിന്തിരുവടിയെ ഇളകാത്തവനായി കണ്ടിട്ട് ഭയപ്പെട്ടു.അനന്തരം മന്ദഹാസത്തോടെ നിന്തിരുവടി കാമദേവ നോട് പറഞ്ഞു
6
ഭീ ത്യാല മംഗജ ! വസന്ത! സുരാംഗനാ, വോ
മന്മാനനം ത്വി ഹ ജുഷ ധ്വ മി തിബ്രു വാണ:
ത്വം വിസ്മയേന പരിത: സ്തു വ താമഥൈ ഷാം
പ്രദർശയ: സ്വ പരിചാരക കാ തരാക്ഷീ :

       അർത്ഥം
അനന്തരം അവിടുന്ന് അല്ല അല്ലയോ കാമാ ,വസന്ത!ദേവസുന്ദരിമാരെ,നിങ്ങൾക്ക് ഭയം വേണ്ടാ ഇവിടെ വെച്ച് എന്റെ സമ്മാനം നിങ്ങൾ സ്വീകരിച്ചാലും എന്നിങ്ങനെ പറഞ്ഞു കൊണ്ട് തന്റെ സുന്ദരിമാരായ ദാസിമാരെ അത്ഭുതത്തോടെ തന്റെ ചുറ്റും നിന്ന് സ്തുതിക്കുന്ന ഈ കാമാദികൾക്ക് കാണിച്ചു കൊടുത്തു
       നരനാരിയണന്മാരെ വശത്താക്കാനും തപസ്സ് മുടക്കാനുമായി കാമദേവന്റെ  കൂടെ ഇറങ്ങിത്തിരിച്ച ദേവ നർത്തകിമാർ നാണം കെട്ടു കാരണം അവരേക്കാൾ സന്ദരിമാരിയ പരിച്ചികമാർ മഹർഷിമാർക്ക് ഉണ്ടായിരുന്നു 

2016, മേയ് 9, തിങ്കളാഴ്‌ച

ഇരുപത്തി ഏഴാം ഭാഗം  ആരാണ് ശ്രീകൃഷ്ണൻ?

   രുഗ്മിണീ സ്വയംവരമാണ് ഇനി പറയാനുള്ളത് അതിന് മുമ്പായി ധർമ്മത്തെ ക്കുറിച്ച് ചിലത് പറയണം ധർമ്മത്തിന്റെ ഭാവം അതി നി ഗൂഢമാണ് ധർമ്മമാണെന്ന് നാം കരുതുന്ന പലതും ധർമ്മമായിരിക്കില്ല അതേപോലെ അധർമ്മം എന്ന് നാം കരുതുന്ന പലതും അധർമ്മവും ആയിരിക്കില്ല കാരണം സംഭവിച്ചത് എല്ലാം വിധിയാണ് - ഇവിടെ ഭൗതിക രാജ്യ നിയമവും ആദ്ധ്യാത്മിക ധർമ്മവ്യവസ്ഥിതിയും രണ്ട് വഴിയിലൂടെ സഞ്ചരിക്കുന്നതായി നമുക്ക് അനുഭവ പ്പെടാം
     ' എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് നാം അതിനെ പ്പറ്റി അന്വേഷണം നടത്തുന്നത് ജ്യോതിഷാദി ശാസ്ത്രങ്ങളെ കൂട്ട് പിടിക്കുന്നതും അപ്പോഴാണ് എന്നാൽ എന്താണ് ജ്യോതിഷം ? എപ്പോഴാണ് അതിന്റെ ആവശ്യം? ആർക്കാണ് ആവശ്യം? എന്നൊന്നും പിന്തിക്കാതെ എന്തിനും ഏതിനും ജ്യോത്സ്യരെ സമീപിക്കുമ്പോഴാണ് ജ്യോതിഷം തെറ്റിദ്ധരിക്കപ്പെടുന്നത്  ഒരു യുവാവും യുവതിയും പ്രണയത്തിലാണ് എന്നു കരുതുക അവർക്ക് പിരിയാനും ആകില്ല എങ്കിൽ അവരുടെ വിവാഹത്തിന് ജ്യോതിഷത്തിന് പ്രസക്തി ഇല്ല കാരണം മനപ്പൊരുത്തമാണ് നോക്കുന്നത് അത് നേരത്തെ ഉള്ളത് കൊണ്ടാണ് അവർ കടുത്ത പ്രണയത്തിലായത് പിന്നെന്തിന് ജ്യോതിഷം നോക്കണം? ഇനി രണ്ടു കൂട്ടരുടെയും വീട്ടുകാരുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ യുവതിക്ക് വേറെ വിവാഹാലോചന വന്നു എങ്കിൽ അപ്പോഴും ജ്യോതിഷത്തിന് അവിടെ പ്രസക്തിയില്ല കാരണം മനപ്പൊരുത്തം ഇല്ല എന്ന് നേരത്തെ ഉറപ്പാണല്ലോ ! ഇവിടെ സാധാരണ ഗതിയിൽ മനപ്പൊരുത്തം ഉണ്ടോ എന്ന് പരിശോധിക്കുന്ന ഘടകങ്ങൾ പ്രണയ ബദ്ധരായ ഇവരുടെ കാര്യത്തിൽ അപ്രസക്തമാണ് ഇത് പറഞ്ഞത് കൊണ്ട് ജ്യോതിഷം തെറ്റാണ് എന്നോ വേണ്ട എന്നോ അർത്ഥമില്ല.
      ഓരോ ശാസ്ത്രവും സ്വീകരിക്കേണ്ട സമയത്ത് സ്വീകരിക്കേണ്ട രീതിയിൽ സ്വീകരിക്കാൻ അർഹത ഉള്ളവർ സ്വീകരിക്കുമ്പോഴാണ് ആശാസ്ത്രത്തിന് മാന്യത ലഭിക്കുന്നത്   പലപ്പോഴും അർഹത ഇല്ലാത്തവൻ അനർഹമായ സാഹചര്യത്തിൽ അവ കൈകാര്യം ചെയ്യുമ്പോഴാണ് ശാസ്ത്രം തെററിദ്ധാരണക്കും പരിഹാസത്തിനും പാത്രമാകുന്നത് - പ്രത്യേകിച്ച് ജ്യോതിഷം  മനശ്ശാസ്ത്രമാണ് അതിന്റെ ആവശ്യകത നിർണ്ണയിക്കുന്ന ഘടകം എന്ന് അധികം പേർക്കും അറിയില്ല അങ്ങിനെ വരുമ്പോൾ എല്ലാവർക്കും ആശാസ്ത്രം ആവശ്യവുമില്ല
      എനിക്ക് ജ്യോതിഷത്തിൽ നല്ല വിശ്വാസമാണ് എന്നാൽ പലരും ജ്യോതിഷം നോക്കുന്ന കാര്യങ്ങളിൽ ഞാൻ ജ്യോതിഷം നോക്കാറില്ല കാരണം എന്താണ് ചെയ്യേണ്ടത് എന്ന് ധാർമ്മികമായി ചിന്തിച്ച് വിലയിരുത്തിയതിൽ മാറ്റം വരുത്താൻ ഞാൻ തയ്യാറല്ല - സദാ സമയത്തും എന്നെ ഉപാസിക്കുന്നവനെ പാപം പ്രാപിക്കുന്നില്ല   എന്ന ഗീതാവചനം മനസ്സിൽ ഉറച്ചാൽ സത്തായി ജീവിതം നയിച്ചാൽ അഹം ബ്രഹ്മാസ് മി - തത്വമസി എന്നീ മഹാവാക്യങ്ങൾ ഉൾക്കൊണ്ടാൽ - പിന്നെ എത്ര നല്ലതാണെങ്കിലും തനിക്ക് അതൊന്നും ആവശ്യമില്ല എന്നും ഉറപ്പുണ്ട്
    :ഒരു ശാസ്ത്രത്തിന്റേയും ആ വ ശ്യമില്ലാതെ വിഷയം കൈകാര്യം ചെയ്യുന്ന ധാരാളം പേർ ഇവിടെയുണ്ട് ശാസ്ത്രീയ സംഗീതം പഠിക്കാതെ നന്നായി ഗാനമേളകൾ നടത്തുന്നവരില്ലേ? അഭിനയം ശാസ്ത്രീയ മായി പഠിക്കാതെ നല്ല അഭിനയം കാഴ്ചവെക്കുന്ന നടന്മാരില്ലേ? എന്ന് വെച്ച് ഈ ശാസ്ത്രങ്ങളെ നിഷേധിക്കേണ്ടതുണ്ടോ? അവ ആവശ്യമുള്ളവയല്ലേ? അതേ പോലെത്തന്നെ ജ്യോതിഷവും

2016, മേയ് 8, ഞായറാഴ്‌ച

നാലാം ഭാഗം  എങ്ങിനെ ഇങ്ങിനെ വന്നു?

      കലിയുഗം അധർമ്മത്തിന്റേതാണ് സത്തായ പലതും ദുഷിക്കപ്പെടും അധർമ്മം വ്യാപിച്ചാൽ അതിനെ ഇല്ലായ്മ ചെയ്യാൻ അവതാരങ്ങൾ നിശ്ചയമായും വരും ചില ഹൈന്ദവ സംഘടനകളും സെമിററിക്ക് മതങ്ങളും അവതാരങ്ങൾ ഇല്ല എന്ന് പറയുന്നുണ്ടെങ്കിലും അവതാരങ്ങൾ ഉണ്ട് എന്നും അവർ വന്ന കാലഘട്ടത്തിൽ അധർമ്മം ഇല്ലാതായിട്ടുണ്ട് എന്നും തെളിവുകളുണ്ട് ബുദ്ധന് ശേഷം യാഗാദികളിൽ മൃഗബലി ഇല്ലാതായിട്ടുണ്ട് എന്ന് സൂഷ്മമായി ശ്രദ്ധിച്ചാൽ ബോദ്ധ്യപ്പെടും ഈ അടുത്ത കാലത്തായി ധാരാളം യാഗങ്ങൾ ഇവിടെ നടന്നുവല്ലോ അതിലൊന്നും മൃഗബലി നടന്നിട്ടില്ല എന്നാണ് എന്റെ അറിവ്
     ശങ്കര യുഗത്തിന് ശേഷം ഹൈന്ദവ സമൂഹം ആത്മീയതയുടെ ഉന്നത ഭാവം കൈക്കൊണ്ടിട്ടുണ്ട് 'മിഥ്യാചാരങ്ങൾ പലതും നഷ്ടമായിട്ടുണ്ട് ഭാരതത്തിൽ അതിനാൽ ത്തനെ ആത്മീയത ലോകത്തിന് മാതൃകയായി ഇന്നും നിലനിൽക്കുന്നു ഏത് മതമായാലും അതിന്റെ അനുയായികളുടെ സംസ്കാരം അഥവാ വ്യക്തിസ്വഭാവം നന്നായില്ലെങ്കിൽ അത് മതത്തിന്റ സ്വഭാവമായി വ്യാഖ്യാനിക്കപ്പെടാം   മനുഷ്യന്റെ സംസ്കാരത്തെ നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് നിഷേധിക്കാൻ കഴിയില്ല അനാവശ്യമായ കാമം ക്രോധം ഇവയെ ജ്വലിപ്പിക്കുന്നതിൽ മാംസഭക്ഷണത്തിനുള്ള പങ്ക് അനിഷേധ്യമാണ് എങ്ങിനെയാണ് തമോഗുണ പ്രധാനമായ ഭക്ഷണം നമ്മുടെ സ്വഭാവത്തെ കാമ ക്രോധാ ദികളിൽ തളച്ചിടുന്നത് എന്ന് നോക്കാം

      നമ്മുടെ ശരീരത്തിൽ പ്രധാനമായ 5 പ്രാണങ്ങളുണ്ട് പ്രാണൻ _ അപാൻ - വ്യാനൻ-സ മാനൻ -ഉദാനൻ
1 പ്രാണൻ - ഭക്ഷണം കഴിക്കണം എന്ന ആഗ്രഹത്തെ ഉണ്ടാക്കുന്ന എനർജി
2. അ പാനൻ - കഴിച്ച ഭക്ഷണത്തിലെ ആവശ്യമില്ലാത്ത ഘടകങ്ങളെ മലമൂത്രാദികളാക്കി മാറ്റുന്ന എനർജി
3 വ്യാനൻ_ ശേഷിച്ച സത്തായ ഘടകങ്ങളെ സൂക്ഷിച്ചു വെക്കുന്ന എനർജി
4-സമാനൻ _ സൂക്ഷിച്ച് വെച്ചസത്തിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന എനർജി
5 ഉദാനൻ - നാം എന്ത് കഴിച്ചാലും അതിന്റെ ഒരംശം ബുദ്ധിയായി മാറുന്നു - അപ്പോൾ മൃഗ മാംസം തുടർച്ചയായി കഴിച്ചാൽ മൃഗത്തിന്റെ സ്വഭാവം നമ്മളിൽ ആവേശിക്കും കാമം -ക്രോധം ഇവയാണല്ലോ മൃഗ സ്വഭാവം ?
     നിയ ന്ത്രിക്കാൻ പറ്റാത്ത ക്രോധവും കാമവും സമൂഹത്തിൽ കൂടുതൽ കാണാം - എവിടെ? ആരിൽ?  ചിന്തിക്കുക
മൂന്നാം ഭാഗം  എങ്ങിനെ ഇങ്ങിനെ വന്നു?

    വേദാന്ത പരമായി എടുക്കേണ്ട പലതും താന്ത്രിക മായി വ്യാഖ്യാനിച്ച് എടുത്തപ്പോൾ പലതും യുക്തിഹീനമായത് സനാതന ധർമ്മത്തിനേറ്റ അപചയങ്ങൾക്ക് കാരണമായി  എന്നാൽ ക്ഷേത്രസങ്കൽപ്പത്തീലെ ശാസത്രീയത ഋഷിമാർ വിശദീകരിച്ചപ്പോൾ അതിലേക്ക് നിരവധിപേർ ആകർഷിക്കപ്പെടുകയും അതിന്റെതായ ഫലം കണ്ടുതുടങ്ങുകയും ചെയ്തതോടെ വേദാന്തത്തിനൊപ്പം ക്ഷേത്രസങ്കൽപ്പവും ഭാരതീയ സംസ്കൃതിയിൽ സഥാനം പിടിച്ചു
    സാക്ഷാൽ പരബ്രഹ്മത്തിന് പ്രത്യേകിച്ച് ഒരു രൂപം ഇല്ലെങ്കിലും ഇഷ്ടമുള്ള ഭാവത്തിൽ ഈശ്വരനെ കാണുവാനുള്ള സ്വാതന്ത്ര്യം ഭഗവദ്ഗീത നമുക്ക് തന്നതിൽ മനശ്ശാസത്രം ഉള്ളതിനാൽ ജ്ഞാനികൾ പോലും ക്ഷേത്ര സംസ്കാരത്തെ അംഗീകരിച്ചു
   എന്നാൽ ഭാരതത്തിന് പുറത്തുള്ള ജനങ്ങൾ സ്വീകരിച്ച വിഗ്രഹാരാധനയും ഭാരതത്തിലെ വിഗ്രഹത്തിലൂടെ ഉള്ള ഉപാസനയും രണ്ടും രണ്ടാണ്  ഹൈന്ദവർ ഒരിക്കലും വിഗ്രഹാരാധകരല്ല. ഈശ്വരാരാധകരാണ്  ക്ഷേത്രത്തിൽ ചെന്നാൽ അല്ലയോ വിഗ്രഹമേ എന്ന് പ്രാർത്ഥിക്കാറീല്ല ഏത് ഭാവത്തെയാണോ വിഗ്രഹത്തിൽ ആവിഹിച്ചിരിക്കുന്നത്? ആനാമമാണ് പ്രാർത്ഥനോപാധിയായി ഭക്തജനങ്ങൾ കാണുന്നത്  പൂജകൻ ചൊല്ലുന്ന മന്ത്രവും ആവാഹിക്കപ്പെട്ട ഈശ്വരഭാവത്തിന്റെതു തന്നെ

     ഈ കാലഘട്ടത്തിലിണ് പല മതങ്ങളുടെയും ആവീർഭാവം ബുദ്ധമതം വേദാനുസാരി ആയതിനാലും ബുദ്ധൻ മഹാവിഷ്ണുവിന്റെ അവതാരം ആയതിനാലും ബുദ്ധമതത്തെ മറ്റൊരു മതമായി ഹൈന്ദവർ കരുതിയിട്ടെ ഇല്ല ബുദ്ധൻ ഇന്നും ഭാരതീയരൂടെ അഭിമാനവും ആവേശവും ആണ് ശ്രീരാമൻ ശ്രീകൃഷ്ണൻ എന്നിവരെ എങ്ങിനെ ഭക്തജനങ്ങൾ കാണുന്നുവോ? അതേ പോലെത്തന്നെ ബൂദ്ധനേയും ഹൈന്ദവർ കാണുന്നു
   ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്ഥ മാണ് സെമിറ്റിക് മതങ്ങൾ ബുദ്ധമതവും ഹിന്ദു മതവും തങ്ങളുടെത് മാത്രമാണ് ശരീ എന്ന് പറഞ്ഞിട്ടില്ല കാരണം പ്രപഞ്ച സത്യങ്ങൾ അനൂഭവിക്കാനുള്ളതാണ് അത് വിളിച്ചു പറയേണ്ട ആവശ്യ മില്ല ഹിന്ദുക്കൾ ആയീ അറിയപ്പെട്ടവർ ബുദ്ധ മതം സ്വീകരിച്ചു എന്ന് കരുതി ആർക്കും ഒന്നും തോന്നില്ല ശ്രീരാമൻ ജനിച്ച അതേ വംശത്തിൽ തന്നെയാണ്  ബുദ്ധനൂം ജനിച്ചത് രാമൻ ജനിച്ച സമയത്ത് രഘുവംശം എന്നായിരുന്നു പേരെങ്കിൽ ബുദ്ധൻ ജനിച്ച സമയത്ത് അത് ശാക്യ വംശം എന്ന പേരിലായിരുന്നു എന്ന് മാത്രം