വിവേക ചൂഡാമണി ശ്ലോകം - 63 Date 29/5/2016
അജ്ഞാന സർപ്പ ദഷ്ട സ്യ ബ്രഹ്മജ്ഞാനൗഷധം വിനാ
കി മുവേ ദൈശ്ച ശാസ്ത്രൈശ്ച കിമു മന്ത്രൈഃകിമൗഷധൈഃ?
അർത്ഥം
അജ്ഞാനമാകൂന്ന. പാമ്പിന്റെ കടിയേറ്റ്വന് ബ്രഹ്മജ്ഞാനമാകുന്ന മരുന്ന് കൊണ്ടല്ലാതെ വേദങ്ങൾ കൊണ്ടോ ശാസ്ത്രങ്ങൾ കൊണ്ടോ മന്ത്രങ്ങൾ കോണ്ടോ മരുന്നുകൾ കൊണ്ടോ എന്ത് പ്രയോജനം?
വിശദീകരണം
ഇവിടെയും സംശയം ഉണ്ടാകാം അജ്ഞാനത്തിന് ഔഷധം ബ്രഹ്മജ്ഞാനമാണ് അത് വേദാധ്യായ ന ത്തിലുടെ നേടാൻ പററില്ലേ? പിന്നെന്ത് കൊണ്ടാണ് വേദങ്ങൾ കൊണ്ട് പ്രയോജനം ഇല്ലെന്ന് പറയുന്നത്? വേദം ഉണ്ടായത് കൊണ്ട് കാര്യമില്ല ഇതിന് മുമ്പത്തെ ശ്ലോകത്തിൽ പറയുന്നു - ആത്മജ്ഞനായ ഒരു ഗുരുവിൽ നിന്ന് പഠിക്കണം എന്ന് -അപ്പോൾ അജ്ഞാന മാകുന്ന സർപ്പവിഷത്തിന് പരിഹാരം ഉത്തമനായ ഗുരുവിന്റെ ശിഷ്യത്വമാണ് അല്ലാതെ വേദം ശാസ്ത്രം മന്ത്രം ഔഷധം എന്നിവ കയ്യിലുണ്ടായിട്ട് കാര്യമില്ല - അതായത് തോക്ക് ഉണ്ടായിട്ട് കാര്യമില്ല വെടിവെക്കാൻ അറിയണം എന്ന്
64
ന ഗച്ഛതി വിനാ പാനം വ്യാധിരൗഷധ ശബ്ദതഃ
വിനാ പരോക്ഷാനുഭവം ബ്രഹ്മ ശബ്ദൈർന മൂച്യതേ
അർത്ഥം
മരുന്ന് സേവിക്കാതെ മരുന്നിന്റെ പേര് പറഞ്ഞത് കൊണ്ടൊന്നും രോഗം മാറുകയില്ല അത് പോലെ ആത്മസാക്ഷാത്കാരം കൂടാതെ ബ്രഹ്മ ശബ്ദം ഉരുവിട്ടത് കൊണ്ട് ബന്ധമോചനം ഉണ്ടാവുകയില്ല
.......വിശദീകരണം
നേരത്തെ പറഞ്ഞതിനെ ഒന്നുകൂടി വിശദീകരിക്കുന്നു വേദമന്ത്രം ചൊല്ലിയത് കൊണ്ട് ബന്ധ മുക്തി ഉണ്ടാകുന്നില്ല ആത്മാനുഭവം കോണ്ട് മാത്രമേ ബന്ധ മുക്തി ലഭിക്കുകയുള്ളു എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ