2016, മേയ് 23, തിങ്കളാഴ്‌ച

ഭഗവദ് ഗീത339ആം ദിവസം അദ്ധ്യായം 10. ശ്ളോകം 35 തിയ്യതി 23/5/2016

ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം
മാസാനാം മാർഗ്ഗശീർഷോ/ഹം ഋതൂനാം കുസുമാകരഃ
            അർത്ഥം
അപ്രകാരം തന്നെ സാമഗാനങ്ങളിൽ ബൃഹത്സാമവും ഛന്ദസ്സുകളിൽ ഗായത്രിയും മാസങ്ങളിൽ ധനുവും ഋതുക്കളിൽ വസന്തവും ഞാനാകുന്നു
36
ദ്യൂതം ഛലയതാമസ്മി തേജസ്തേജസ്വിനാമഹം
ജയോ/സ്മി വ്യവസായോ/സ്മി സത്ത്വം സത്ത്വവതാമഹം
        അർത്ഥം
ചൂതാട്ടക്കാരുടെ ചൂത് ഞാനാണ് തേജസ്വികളുടെ തേജസ്സ് ഞാനാണ് വിജയീകളുടെ ജയമാണ് ഞാൻ ഉദ്യമശിലികളുടെ ദൃഡനിശ്ചയമാണ് ഞാൻ സജ്ജനങ്ങളുടെ  സത്വഗുണവും ഞാൻ തന്നെ
37
വൃഷ്ണീനാം വാസുദേവോസ്മി പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ കവീനാമൂശനാ കവിഃ
        അർത്ഥം
വൃഷ്ണികളിൽ ശ്രീകൃഷ്ണനും പാണ്ഡവരിൽ അർജ്ജുനനും മുനിമാരിൽ വ്യാസനും കവികളിൽഉശനസ്സ് അഥവാ ശുകൻ എന്ന കവിയും ഞാനാണ്
38
ദണ്ഡോ ദമയതാമസ്മി നീതിരസ്മി ജിഗീഷതാം
മൗനം ചൈവാസ്മി ഗുഹ്യാനാം ജ്ഞാനം ജ്ഞാനവതാമഹം
          അർത്ഥം
ഭരണാധിപന്മാരുടെ ശാസനാശക്തി ഞാനാണ് ജയേച്ഛുക്കളുടെ നയം ഞാനാണ് രഹസ്യങ്ങളുടെ മൗനം ഞാനാണ് ജ്ഞാനികളുടെ ജ്ഞാനവും ഞാൻ തന്നെ
39
യച്ചാപി സർവ്വഭൂതാനാം ബീജം തദഹമർജ്ജുന
ന തദസ്മി വിനാ യത് സ്യാത് മയാ ഭൂതം ചരാചരം
       അർത്ഥം
ഹേ അർജ്ജുന, മാത്രമല്ല സർവ്വ ഭൂതങ്ങൾക്കും ബീജം യാതൊന്നാണോ അത് ഞാനാണ് ചരമോ,അചരമോ ആയതൊന്നും തന്നെ എന്നെ കൂടാതെ നിലനിൽക്കുന്നില്ല
            വിശദീകരണം
ഈ പ്രപഞ്ചത്തിൽ സത്തും അസത്തും ഉണ്ട് അവയുടെ എല്ലാം ബീജം ഞാൻ തന്നെ എന്ന് പറയുന്നു അതിനായി ചൂതാട്ടക്കാരുടെ ചൂത് ഞാനാകുന്നു എന്ന് പപറയുന്നു ഇവിടെ രാജാക്കൻമാരുടെ വിനോദങ്ങളിൽ ഒന്നായ ചൂത്കളി അധർമ്മം അല്ല എന്നാണ് സൂചന അതേ സമയം അതിന് നിശ്ചയിക്കപ്പെട്ട നിയമങ്ങൾ പാലിക്കുകയും വേണം ജയം ഞാനാണെന്ന് പറയുന്നു എന്നാൽ കൗരവന്മാരുടെ ചൂതു കളിയിലെ ജയമായ എന്നെ ചതിയിലൂടെ ആണ് നേടിയത് ജയം എന്നത് ഞാൻ ആകയാൽ തൽക്കാലം അവരുടെ കൂടെ ആയിപ്പോയി അതാണ് അവർക്ക് പാണ്ഡവരെ വനത്തിൽ പറഞ്ഞയക്കാൻ കഴിഞ്ഞത് പക്ഷെ ചതിയിലൂടെയൂള്ള വിജയത്തിന് പകരം കൊടുക്കാനായി ഞാൻ തന്നെയായ വൃഷ്ണിവംശത്തിൽ പിറന്ന കൃഷ്ണൻ എന്ന ഞാൻ നിന്റെ പക്ഷത്ത് ചേർന്നു എന്ന ധ്വനി ഇതിൽ നിന്ന് നമുക്ക് കാണാൻ കഴിയും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ