2016, മേയ് 26, വ്യാഴാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം 52

ശ്രീ ഗുരുരുവാച
ധന്യോfസി കൃതകൃത്യോfസി പാവിതം തേ കുലം ത്വയാ
യദ വിദ്യാ ബന്ധമുക്ത്യാ ബ്രഹ്മീ ഭവിതു മിച്ഛസി
      അർത്ഥം
ശ്രീ ഗുരു അരുൾ ചെയ്തു
അവിദ്യ അഥവാ അജ്ഞാനം കൊണ്ടുണ്ടായ ബന്ധത്തിൽ നിന്നും മുക്തനായി ബ്രഹ്മമായിത്തീരാൻ നീ ആഗ്രഹിക്കുന്നത് കൊണ്ട് നീ ധന്യനാകുന്നു കൃതകൃത്യ നാകുന്നു നിന്നാൽ നിന്റെ കുലവും പവിത്രമാക്കപ്പെട്ടു   ഇവിടെ ബ്രഹ്മമായിത്തീരുക എന്നാൽ സ്വ സ്വരൂപത്തെ അറിയുക എന്നാണർത്ഥം
53
ഋണ മോചന കർത്താര: പി തു: സന്തി സുതാ ദയ:
ബണ്ഡ മോചന കർത്താ തു സ്വസ് മാദന്യോ ന കശ്ചന
          അർത്ഥം
അച്ഛന്റ കടം വീട്ടാൻ മക്കളും മരുമക്കളും ഒക്കെയുണ്ട് പക്ഷെ സ്വന്തം ബന്ധനത്തിൽ നിന്ന് തന്നെ മോചിപ്പിക്കാൻ താനല്ലാതെ വേറെ ആരും ഇല്ല'
54
മസ്തക ന്യസ്ത ഭാരാ ദേർ ദുഖമന്യൈർ നിവാര്യതേ
ക്ഷുധാദി കൃത ദുഖം തു വിനാ സ്വേന ന കേനചിത്
        അർത്ഥം
തലയിൽ ഏറ്റിയിരിക്കുന്ന ചുമട് മുതലായത് കൊണ്ട് ഉണ്ടാകുന്ന ദുഖം മറ്റുള്ളവർക്ക് തീർക്കാൻ പറ്റും എന്നാൽ വിശപ്പ്  മുതലായത് കൊണ്ടുള്ള ദുഖം അവനവൻ തന്നെ തീർക്കണം വേറെ ആരെക്കൊണ്ടും അത് തീർക്കാൻ സാദ്ധ്യമല്ല
55-
പഥ്യമൗഷധ സേവാ ച.  ക്രിയതേ യേന രോഗിണാ
'ആരോഗ്യ സിദ്ധിർ ദൃഷ്ടാസ്യ നാ ന്യാനുഷ്ഠിത കർമ്മണാ
     അർത്ഥം
പഥ്യം ആചരിക്കുകയും ഔഷധം സേവിക്കുകയും ചെയ്യുന്ന രോഗിക്ക് ആരോഗ്യം ഉണ്ടാകുന്നതായി കാണപ്പെടുന്നു  അത് വേറൊരാൾ ചെയ്തതു കൊണ്ട് കാര്യമില്ല
56
വസ്തുസ്വരൂപം സ്ഫുട ബോധ ചക്ഷുഷാ
സ്വേ നൈവ വേദ്യം തു പണ്ഡിതേന
ചന്ദ്ര സ്വരൂപം നിജ ചക്ഷു ഷൈവ
ജ്ഞാത വ്യമന്യൈരവ ഗമ്യതേ കിം?
     അർത്ഥം
നിർമ്മലമായ ജ്ഞാന ചക്ഷുസ്സു കൊണ്ട് ആത്മസ്വരൂപം അവനവൻ തന്നെ അറിയണം അല്ലാതെ ഏതെങ്കിലും പണ്ഡിതൻ അറിഞ്ഞതുകൊണ്ട് തനിക്ക് പ്രയോജനമൊന്നും ഇല്ല  ചന്ദ്രന്റെ സ്വരൂപം സ്വന്തം കണ്ണുകൊണ്ട് കണ്ടറിയണം മ ററാരെങ്കിലും അറിഞ്ഞത് കൊണ്ട് അവനവന് എന്ത് കാര്യം?
          വിശദീകരണം
ആത്മസ്വരൂപം അറിയുവാനുള്ള ശിഷ്യനെ ആഗ്രഹത്തെ ഗുരു അഭിനന്ദിക്കുന്നു പിന്നെ അവനവൻ ചെയ്യേണ്ടതായതും പഠിക്കേണ്ടതായും ഉള്ള കാര്യങ്ങൾ അവനവൻ തന്നെ സ്വായത്തമാക്കണം വേറെ ആരെങ്കിലും സ്വായത്തമാക്കിയത് കൊണ്ട് നമുക്ക് പ്രയോജനം ഇല്ല എന്നും ഗുരു പറയുന്നു,


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ