2016, മേയ് 2, തിങ്കളാഴ്‌ച

വിനോദ് - ഞാനും മനുസ്മൃതി വായിച്ചതാ അതിൽ ജാതീയത എങ്ങിനെ ഉണ്ടായി എന്ന് പറയുന്നില്ല പിന്നെങ്ങിനെയാണ് ജാതീയത ഉണ്ടായത് പറയുന്നു എന്ന് സാറ് പറയുന്നത്?

ഞാൻ - ഒരു കുലം എങ്ങിനെയാണ് നികൃഷ്ടമായിത്തീരുന്നത് എന്ന് മനുസ്മൃതിയിൽ പറയുന്നില്ലേ? വെറുതെ വായിച്ചാൽ പോരാ പഠിക്കണം  തെളിവ് തരാം   മൂന്നാം അദ്ധ്യായം 65-ആം ശ്ലോകം നോക്കുക
അയാജ്യ യാ ജനൈശ്ചൈവ നാസ്തി ക്യേന ച കർമ്മണാം
കുലാ ന്യാശു വിനശ്യന്തി യാ നി ഹീനാ നി മന്ത്രത:
          അർത്ഥം
യജ്ഞത്തിന് അർഹതയില്ലാത്ത വ്രതങ്ങൾ കൊണ്ട് യാഗം ചെയ്യിക്കുന്നതിനാലും  ശ്രുതി പരമായതും  സ്മാർത്താ ദി കാര്യങ്ങളിൽ വിശ്വാസമില്ലായ്മയും വേദാദ്ധ്യായ നമില്ലായ്കയാലും കുലങ്ങൾ അപകൃഷ്ടങ്ങളായിത്തീരുന്നു -
     ഇവിടെ ഒരു യജ്ഞത്തിന് വേണ്ടതായ വ്രതങ്ങൾ ചെയ്യാതെ തോന്നിയപോലെ പ്രതം അനുഷ്ടിക്കുക, വേദ തത്വങ്ങളിലും അതിന്റെ ആചരണത്തിലും വിശ്വാസമില്ലായ്മ  വേദാധ്യായനം ചെയ്യാതിരിക്കുക മുതലായ കാരണങ്ങളാൽ ഉത്കൃഷ്ട കുടുംബങ്ങളായ ബ്രാഹ്മണ കുലങ്ങൾ  താഴ്ന്ന അവസ്ഥയിലേക്ക് വരുന്നു  പഠിക്കുന്ന കാലം ബ്രഹ്മചര്യം - ആ അവസ്ഥയിൽ എല്ലാവരും വേദാധ്യയനം ചെയ്യുന്നവരും ബ്രാഹ്മണരും അതായത് ശ്രേഷ്ഠരും ആണ് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ജീവിതോപാധിയായി തൊഴിൽ സ്വീകരിക്കുന്നത് തൊഴിലുകൾ വിവിധ കാറ്റഗറിയിലുള്ളതാണ് പക്ഷെ എല്ലാവരും ബ്രാഹ്മണർ - ഉപവേദങ്ങളും അതിൽ അടങ്ങിയ ശാസ്ത്രങ്ങളും നിരവധിയാണ്. അദ്ധ്യാപനം  ശില്ല ശാസ്ത്രം  ജ്യോതിഷം പൂജാദികർമ്മങ്ങൾ  വ്യാപാരം കൃഷി   വൈദ്യം  തുടങ്ങി പല ജോലികളും സ്വ ഇച്ഛ പ്രകാരം തിരഞ്ഞെടുത്ത് അതിലേക്ക് തിരിയുമ്പോൾ വിവിധ കാറ്റഗറിയിലാകുന്നു   പൂജാദികൾ, അദ്ധ്യാപനം മുതലായവ ബ്രാഹ്മണ കാറ്റഗറിയിൽ പെടുമ്പോൾ - വൈദ്യം ശില്ല ശാസ്ത്രം ജ്യോതിഷം  കൃഷി വ്യാപാരം  മുതലായവ വൈശ്യ കാറ്റഗറിയിൽ പെടുന്നു  ഇന്നും  ഒരേ ഗേഡിൽ ഉള്ളവർ വിവിധ കാറ്റഗറിയിൽ പെടുന്നുണ്ടല്ലോ  ഉദാ ഒരു വിദ്യാഭ്യാസ ജില്ലയിലെ DDE യും ഒരു താലൂക്കിലെ തഹസിൽദാരും ഒരേ ഗ്രേഡ് ആണെന്ന് കരുതുക   ശമ്പളസ് കെ യിൽ തുല്യം  രണ്ടു പേരും ഗസറ്റഡ് പക്ഷെ സമൂഹത്തിൽ കൂടുതൽ ആവശ്യം തഹസിൽ ദാരെ കൊണ്ടാണ് സ്റ്റാർ വാല്യു കുടും  അതേ പോലെ ഒരു ശിൽപ്പിക്കും  വൈദ്യനും  പൂജാരിക്കും  ഗ്രേഡ് തുല്യം പക്ഷെ പൂജാരിക്ക് പ്രാധാന്യം കുടും  പണ്ട് കാലങ്ങളിൽ  ഒരാൾ ചെയ്യുന്ന ജോലി അയാളുടെ മക്കളോ ശിഷ്യരോ തുടരും കാലക്രമത്തിൽ അത് കുലത്തൊഴിലായി മാറുകയും ചെയ്തു  പതുക്കെ വേദ കാര്യങ്ങളിൽ വിശ്വാസമില്ലാതെ വരും തലമുറ വളരുകയും വേദാധ്യായനം ഒഴിവാക്കുകയും ചെയ്തതോടെ താഴ്‌ന്ന കുലങ്ങളായി പരിണമിച്ചു തൊഴിലിന്റെ പേരിൽ ജാതിയും ഉരുത്തിരിഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ