അദ്വൈതവും ചില നിഗമനങ്ങളും - ഭാഗം-1
ശൈവാദ്വൈതം എന്ന ഒരു വാക്ക് ഒരു പോസ്റ്റിൽ കണ്ടതാണ് ഇങ്ങിനെ ഒരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഈ പോസ്റ്റ് വായിക്കുമ്പോൾ - ഇയാൾ വലിയ ജ്ഞാനി ആണ് എന്ന അഹംകാരമാണ് എന്നോ മറ്റെല്ലാവരും ഇയാളുടെ കണ്ണിൽ വിവരദോഷികളാണ് എന്നോക്കെയാണ് ഇയാളുടെ ധാരണ എന്നൊക്കെയുള്ള പരാമർശങ്ങൾ ഉണ്ടായേക്കാം ഞാൻ അത് കാര്യമാക്കുന്നില്ല എനിയ്ക്ക് ശ്രദ്ധ ഉള്ളിടത്തോളം കാലം അതായത് ഗുരുക്കന്മാരിലും അവരുടെ വചനങ്ങളിലും വിശ്വാസം ഉള്ളിടത്തോളം കാലം അവരുടെ വാക്കുകളെ സ്വീകരിച്ചേ മതിയാകൂ വ്യാസൻ ശങ്കരാചാര്യർ വസിഷ്ഠൻ തുടങ്ങിയവരെയാണ് ഗുരുക്കൻമാർ എന്ന് ഞാൻ പറഞ്ഞത് കാരണം അവർ സത്യം ദർശിച്ചവരാണ് അവരുടെ ദർശനങ്ങളെ ചോദ്യം ചെയ്യാൻ അല്പബുദ്ധികളും സത്യദർശനം ഇല്ലാത്തവരുമായ ഇന്നത്തെ പണ്ഡിതന്മാർക്കെന്തവകാശം?
ശങ്കര ദർശനങ്ങൾ എന്നെ പറയൂ അത് അദ്വൈതമാണ് പക്ഷെ ശങ്കരാദ്വൈതം എന്ന് പറയില്ല അദ്വൈതം എന്നാൽ രണ്ടല്ലാത്തത് എന്നാണർത്ഥം അതായത് ഏകം അഥവാ ഒന്ന് 'ഈ ഒന്ന് എന്ന് പറയുന്നത് നിങ്ങൾക്ക് ഒരു ഒന്ന് എനിക്ക് വേറൊരു ഒന്ന് എന്നിങ്ങനെ ഉണ്ടോ? ആര് ഒന്ന് എന്ന് പറഞ്ഞാലും അതിന്റെ മൂല്യം ഒന്ന് തന്നെയല്ലേ? എന്റെ ഒന്നിന് വേറൊരു മൂല്യം നിങ്ങളുടെ ഒന്നിന് മറ്റൊരു മൂല്യം അങ്ങിനെ ഉണ്ടോ? അപ്പോൾ ശങ്കര അദ്വൈതം ശൈവാദ്വൈതം എന്നിങ്ങനെയുള്ള പേർ തിരിവുകൾ അറിവില്ലായ്മ അല്ലേ? ഇങ്ങിനെയുള്ള അബദ്ധങ്ങൾ ആര് പറഞ്ഞാലും അതിനെ എതിർക്കണ്ടേ? സത്യവിരുദ്ധമായ തി നെ അംഗീകരിക്കലാണോ നമ്മുടെ സനാതന ധർമ്മവ്യവസ്ഥിതി?
ശങ്കര ദർശനങ്ങളെ നിരൂപണം ചെയ്യുമ്പോൾ ആദ്യം ശങ്കരൻ ആരാണ് എന്നറിയണം ജഗദ് ഗുരു ശങ്കരാചാര്യർ കൃസ്തുവിന് മുമ്പ് ആണ് സഖ്യാനന്ദ സരസ്വതികളുടെ കലികാലാവനോകനം എന്ന ഗ്രന്ഥം ഇതിന് സാക്ഷ്യം വഹിക്കുന്നു ആറാം നൂറ്റാണ്ടിറെ അവസാന കാലഘട്ടത്തിൽ ആണ് ശങ്കരാചാര്യർ എന്ന് പറയുന്നവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട് ആചാര്യരുടെ ഗുരുനാഥൻ ഗോവിന്ദ മുനി ആണ് എന്ന് അദ്ദേഹത്തിന്റേയും ഗുരുനാഥൻ ഗൗഡ പാദരാണെന്ന് എന്നാൽ ഇവർ രണ്ടു പേരും കൃസ്തുവിന് മുമ്പ് ജീവിച്ചിരുന്നവർ ആണ് താനും അപ്പോൾ ഗുരുക്കന്മാർ കൃസ്തുവിന് മുമ്പും ശിഷ്യൻ കൃസ്തുവിന് ശേഷം നൂറ്റാണ്ടുകൾക്കപ്പുറവും ഇതെങ്ങിനെ ശരിയാകും?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ