വിവേക ചൂഡാമണി ശ്ലോകം - 60 Dete 28/5/2016
വാഗ് വൈഖരീ ശബ്ദ ഝരീ ശാസ്ത്ര വ്യാഖ്യാന കൗശലം
വൈദൂഷ്യം വിദുഷാം തദ്വദ്ഭുക്ത യേ ന തു മുക്ത യേ
അർത്ഥം
വാക് പ്രയോഗ ചാതുര്യം, ശബ്ദ പ്രവാഹം. ശാസ്ത്ര വ്യാഖ്യാനകുശലത എന്നിങ്ങനെയുള്ള വിദ്വാന്മാരുടെ സാമർത്ഥ്യങ്ങളെല്ലാം വീണ വായന പോലെ ഭോഗത്തിന് പ്രയോജനപ്പെടും അല്ലാതെ മുക്തിക്ക് പ്രയോജനപ്പെടുകയില്ല
ഇവിടെ ഭോഗം എന്ന് പറയുന്നത് മറ്റുള്ളവരാൽ പ്രശം സിക്കപ്പെട്ട് കീർത്തി നേടി അതിൽ സുഖം കണ്ടെത്തുന്നതിനെ ആണ്
61
അവിജ്ഞാതേ പരേ തത്ത്വേ ശാസ്ത്രാധീതിസ്തൂ നിഷ്ഫലാ
വിജ്ഞാതേ/പി പരേ തത്ത്വേ ശിസ്ത്രാധീതിസ്തു നിഷ്ഫലാ
അർത്ഥം
പരമ തത്ത്വം സാക്ഷാത്കരിക്കാതിരീക്കുന്നിടത്തോളം കാലം ശാസ്ത്രാധ്യയനം നിഷ്ഫലമാകുന്നൂ പരമതത്ത്വം അറിഞ്ഞു കഴിഞ്ഞാലും ശാസ്ത്രാധ്യയനം നിഷ്ഫലം തന്നെ
ഇവിടെ ശാസ്ത്ര പഠനം മാത്രം നടത്തുകയും പരമമായ സത്യം അറിയാതിരിക്കുകയും ചെയ്താൽ ശാസ്ത്ര പഠനം നിഷ്ഫലമാകുന്നു അപ്പോൾ ശാസ്ത്ര പഠനത്തോടൊപ്പം പരമമായ സത്യം അറിയാൻ ശ്രമിക്കണം ഇനി പരമമായ സത്യമാണ് ആദ്യം അറിഞ്ഞതെങ്കിൽ പിന്നെ ശാസ്ത്ര പഠനം കൊണ്ട് പ്രയോജനവും ഇല്ല. അതായത് പരമമായ സത്യം അറിയാനുള്ള മാർഗ്ഗവും ശാസ്ത്ര പഠനവും ഒരുമിച്ച് കൊണ്ടു പോകണം എന്ന് സാരം
62
ശബ്ദ ജാലം മഹാരണ്യം ചിത്തഭ്രമണ കാരണം
അതഃ പ്രയത്നാജ് ജ്ഞാതവ്യം തത്ത്വജ്ഞാത് തത്ത്വമാത്മനഃ
അർത്ഥം
വൻ കാട് പോലെ ശബ്ദ ജാല മ യ മാ യ ശാസ്ത്രവും ചിത്തത്തിന് ഭ്രമം ജനിപ്പിക്കാൻ ഇടയാക്കും അതിനാൽ ആത്മജ്ഞനായ വനിൽ നിന്ന് കഷ്ടപ്പെട്ടും ആത്മസ്വരൂപം ഗ്രഹിക്കേണ്ടതാകുന്നു
കാട്ടിൽ ദിക്കറിയാതെ പെട്ട് പോകുന്നവനെപ്പോലെ വാദിക്കാനുള്ള വാസന ആത്മജ്ഞാനത്തിന് പ്രതിബന്ധമായിത്തീരാം ആയതിനാൽ ശാസ്ത്രത്തിൽ പെട്ട് കറങ്ങാതെ ഉത്തമനായ ഗുരുവിൽ നിന്ന് ആത്മജ്ഞാനം നേടേണ്ട വഴി മനസ്സിലാക്കണം ' അതായത് ശാസ്ത്രം പഠിച്ചെന്ന് അഹങ്കരിച്ച് ഗുരുക്കന്മാരോട് തർക്കിക്കാൻ ചെന്ന് എവിടെയും എത്താതെ പോകരുതെന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ