2016, മേയ് 6, വെള്ളിയാഴ്‌ച

ഇരുപത്തി ആറാം ഭാഗം - ആരാണ് ശ്രീകൃഷ്ണൻ??

       'കംസവധത്തിന് ശേഷം ആണ് ബലരാമനും ശ്രീകൃഷ്ണനും സ്ന്ദീപനി മഹർഷിയുടെ അടുത്ത് വിദ്യാഭ്യാസത്തിന് പോയത് 64 ദിവസം കൊണ്ട് 64 കലകൾ ഭഗവാൻ പഠിച്ചു എന്നാണ് പറയുന്നത് അതിൽ നിന്ന് തന്നെ ശ്രീകൃഷ്ണൻ സാധാരണ മനുഷ്യനല്ല എന്ന് വ്യക്തമാണല്ലോ എല്ലാം അറിയാവുന്ന ഭഗവാന് ഭൂമിയിലെ അവതാരത്തിന് ഭൂമിയിലെ നിയമം അനുസരിക്കണം എന്നതിനാൽ ഒരു ഗുരുവിനെ സ്വീകരിച്ചു എന്ന് മാത്രം  വിദ്യ പൂർത്തിയായതിന് ശേഷം ഗുരുദക്ഷിണക്ക് ഉള്ള സമയമായി എന്താണ് ഗുരോ ദക്ഷിണയായി തരേണ്ടത് എന്ന് കൃഷ്ണൻ ചോദിച്ചപ്പോൾ തന്റെ പുത്രൻ മുമ്പ് കൂളിക്കാൻ പോയതാണ് ഇത് വരെ  വന്നിട്ടില്ല് എന്റെ മകനെ കണ്ടാൽ നന്നായിരുന്നു എന്ന് മുനി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബലരാമനും ശ്രീകൃഷ്ണനും ഗുരുപുത്രനെ അന്വേഷിച്ച് പോയി  കടൽത്തീരത്ത് വെച്ച് കണ്ട പഞ്ചജനാസുരൻ എന്ന അസുരന് മോക്ഷം നൽകി അവന്റെ കഴുത്തിൽ ഉണ്ടിയിരുന്ന് ശംഖ് പിടിച്ചെടുത്തു പിൽക്കാലത്ത് ഭഗവാന്റെത് എന്നറിയപ്പെട്ട പാഞ്ചജന്യം ഈ ശംഖ് ആണ്
    യമധർമ്മരിജാവ് കൊണ്ടു പോയി എന്ന വിവരം അറിഞ്ഞ ഭഗവാനും രാമനും  യമധർമ്മ രാജാവിന്റെ കൊട്ടാരത്തിൽ എത്തി കൃഷ്ണാവതാരം കാണാൻ മോഹമുണ്ട് എന്ന് പറഞ്ഞപ്പോൾ നാരദരാണ് പറഞ്ഞത് ഗുരുവിന്റെ പുത്രനെ ആരും അറിയാതെ കൊണ്ട് പോന്നാൽ മതി കൃഷ്ണൻ ഇവിടെ വരും എന്ന് സന്തോഷമായി കൃഷ്ണാ എന്ന് യമധർമ്മരാജാവ് പറയുകയും ഗുരു പുത്രനെ വിട്ടു കൊടുക്കുകയും ചെയ്തു
      തത്ത്വം
പഞ്ചജൻ എന്ന അസുരൻ പാഞ്ചജന്യം എന്ന ശoഖിൽ ആണ് വസിക്കുന്നത്  അയാൾ തട്ടിക്കൊണ്ട് പോയതാണ് എന്നും കഥയുണ്ട് അപ്പോൾ ഇത് തത്വത്തിന് പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് - അസുരൻ -സുരൻ അല്ലെങ്കിൽ ദേവൻ അല്ലാത്തത് ദേവനല്ലാത്തത് - മനുഷ്യനാണ്  പഞ്ചഭൂതാത്മകമായ ശരീരത്തിനെ ആണ് പാഞ്ചജന്യം എന്ന് പറയുന്നത് - പ്രഭാസ തീർത്ഥത്തിൽ കുളിക്കാൻ വന്നപ്പോൾ തട്ടിക്കൊണ്ട് പോയത് എന്നാണ് കഥ ശ്രീകൃഷ്ണനും ബലരാമനും അവസാനം സ്വർഗാരോഹണം ചെയ്ത സ്ഥലവും കൂടിയാണ് പ്രഭാസം   ഇവിടെ അസുരൻ എന്ന് പറഞ്ഞത് കർമ്മ സ്വഭാവം മൂലമാണ് എന്നാൽ തന്റെ ആസുരിയ സ്വഭാവം വെടിഞ്ഞ് മോക്ഷം നേടാൻ എളുപ്പവഴിയാണ് പാഞ്ചജൻ സ്വീകരിച്ചത് കുളിക്കാൻ വന്ന ഗുരു പുത്രനെ തട്ടിക്കൊണ്ട് പോയി ഭഗവാൻ വരും എന്നയാൾക്ക് അറിയാമായിരുന്നു 'ഭഗവാൻ വരുകയും പഞ്ചജനെ വധിച്ച് മോക്ഷം കൊടുക്കുകയും ചെയ്തു അവിടെ പ്രഭാസത്തിൽ നിന്ന് കിട്ടിയ ശംഖ് ഓംകാരം മുഴക്കു മ്പപോൾഞ്ചഭൂത ങ്ങളുടെ സഹായത്തോടെ ബഹിർഗമിക്കുന്നതിനാൽ പാഞ്ചജന്യം എന്ന് പറയപ്പെടുന്നു -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ