2016, മേയ് 2, തിങ്കളാഴ്‌ച

വെല്ലൂവിളി സ്വീകരിച്ചവർ    Post-2- തുടരുന്നു

ജെയിംസ് -അംബേദ്കർ മനുസ്മൃതി കത്തിച്ചതായി രേഖകളുണ്ട് അത് വായിക്കാതെ അങ്ങിനെ ചെയ്തിട്ടില്ല എന്ന് എങ്ങിനെ വിശ്വസിക്കും? വെറുതെ മനുസ്മൃതിയെ ന്യായീകരിക്കുകയല്ലേ?

ഉത്തരം -തെറ്റായ ഒന്നാണെങ്കിൽ ന്യായീകരിക്കേണ്ട ആവശ്യമില്ല പക്ഷെ അതിലെ ഭാഷയും ആശയവും മനസ്സിലാക്കാതെ ഓരോന്ന് പറയുമ്പോൾ എതിർക്കേണ്ടി വരും അംബേദ്കറെ പ്പറ്റി നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. അതിൽ മഹച്ചരിത മാല എല്ലാ വരും അംഗീകരിച്ചതാണല്ലോ അതിലെ പരാമർശങ്ങൾ നോക്കാം
" സവർണ്ണ ഹിന്ദുക്കളുടെ  വെല്ലുവിളിക്കെതിരെ ഒരു ബഹുജന സത്യാഗ്രഹ സമരം സംഘടിപ്പിക്കാൻ അംബേദ്കർ തീരുമാനിച്ചു അതിന് മുന്നോടിയായി മഹാഡിൽ നടത്തിയ വൻ സമ്മേളനത്തിൽ വെച്ചാണ് അദ്ദേഹം മനുസ്മൃതി ചുട്ടുകരിച്ച് ഒരു കുഴിയിലിട്ട് മൂടിയത് - ഇതിൽ ഏത് മനുസ്മൃതി? ബ്രാഹ്മണർ സ്വന്തം താൽപ്പര്യത്തിന് വേണ്ടി തയ്യാറാക്കിയ മനുസ്മൃതി' യഥാർത്ഥ മനുസ്മൃതി സംസ്കൃതം പഠിച്ച അംബേദ്കർ ചുട്ടുകരിക്കാൻ വഴിയില്ല  ഇവിടെ ബ്രാഹ്മണരോട് ഉള്ള വിദ്വേഷം തീർക്കുകയാണ് ചെയ്തത് അല്ലാതെ യഥാർത്ഥ മനുസ്മൃതിയെ നിരാകരിക്കലല്ല ആയിരുന്നെങ്കിൽ 1947 ഓഗസ്റ്റ് 27 ന് ഭരണഘടനാ നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെട്ട് പ്രവർത്തിക്കുമ്പോൾ മനുസ്മൃതിയിൽ ഉള്ള കാര്യങ്ങൾ എങ്ങിനെ ഭരണഘടനയിൽ വന്നു?
         അംബേദ്കർ    നിരന്തരമായി ഗാന്ധിജിയെ വിമർശിച്ചിരുന്നു ബ്രിട്ടീഷ് ഗവർമെൻറിന്റെ സഹായം തേടുകയും അവരുമായി സഹകരിക്കുകയും ചെയ്തിരുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ