2016, മേയ് 3, ചൊവ്വാഴ്ച

വെല്ലുവിളി സ്വീകരിച്ചവർ - 4

ജയിംസ് - മനുസ്മൃതി അനുസരിച്ചാണ് പണ്ട് രാജാക്കന്മാർ ഭരിച്ചിരുന്നത് എന്നാണ് പറയുന്നത് യുക്തിക്ക് നിരക്കാത്ത മനുസ്മൃതി ആധാരമാക്കി ഭരച്ചിരുന്ന രാജാക്കന്മാരുടെ ഭരണം ജനദ്രോഹമായിരിക്കില്ലേ?

മറുപടി
     നിങ്ങളൊക്കെ വായിക്കുന്ന മനുസ്മൃതി ഭൂഗുസംഹിത എന്ന പേരിലുള്ളതും ശ്രീ പ്രൊ' N ഗോപിനാഥൻ നായർ വ്യാഖ്യാനിച്ചതും ആയിരിക്കും - ഭഗവാൻ ഗീതയിൽ പറയുന്നു' അർജ്ജു നാ ഈ ഗീതാ ശാസ്ത്രം ഞാൻ ഇതിന് മുമ്പ് സൂര്യന് ഉപദേശിച്ചിട്ടുണ്ട് ശിഷ്യ പരമ്പരയായി രാജാക്കന്മാരും ഇത് പഠിച്ചിട്ടുണ്ട് അപ്പോൾ അർജ്ജുനൻ ചോദിച്ചു - അങ്ങ് ജനിച്ചത് അമ്മയുടെ സഹോദരനായ വസുദേവരുടെ പുത്രനായി ഈ അടുത്ത കാലത്ത് പിന്നെങ്ങിനെ സൂര്യന് ഉപദേശിക്കും? ഞാൻ വിഷ്ണുരൂപത്തിൽ ആണ് ഉപദേശിച്ചത് എന്ന് ഭഗവാൻ മറുപടി പറഞ്ഞു
    ആരാണ് സൂര്യൻ ? ദ്വാദശാദിത്യന്മാരിൽ ഒരാളാണ് വിവ സ്വാൻ ആവിവ സ്വാന് ആണ് ഉപദേശിച്ചത് ' അദ്ദേഹം അത് സ്വന്തം പുത്രനായ മനുവിന് ഉപദേശിച്ചു വിവ സ്വാന്റെ പുത്രനാകയാൽ വൈവസ്വത മനു എന്ന് മനു അറിയപ്പെട്ടു പിതാവിൽ നിന്ന് വേദവും വേദത്തിന്റെ വേദാന്തപരമായി വ്യാഖ്യാനിക്കപ്പെട്ട ഉപനിഷത്തിന്റെ സത്തായ ഗീതയും ആധാരമാക്കി സമൂഹത്തിലെ വിവിധ തലങ്ങളിലേക്ക് വേണ്ടതായ നിയമാവലികൾ മനു നിർമ്മിച്ചു അതാണ് മനുസ്മൃതി
    യഥാർത്ഥ മനുസ്മൃതി ഇന്ന് ലഭ്യമല്ല പല പ്രാവശ്യം പുനരുജ്ജീവിപ്പിച്ചതും ദുർവ്യാഖ്യാനങ്ങൾ നിറഞ്ഞതും ആണ് ഇന്ന് ലഭ്യമായ വ എന്റെ അടുത്തും ഉള്ള മനുസ്മൃതി ദുർവ്യാഖ്യാനം നിറഞ്ഞതാണ് എന്നാൽ വേദവും ഗീതയും ഉപനിഷത്തും നോക്കി അതിൽ പറയുന്ന കാര്യങ്ങൾക്ക് അനുസൃതമായാണ് ഞാൻ വ്യാഖ്യാനിക്കുന്നത് അല്ലാതെ കടയിൽ നിന്ന് കിട്ടുന്ന മനുസ്മൃതി അപ്പടി സ്വീകരിച്ചതല്ല ശ്ലോകങ്ങൾ കിട്ടാൻ വേണ്ടി മാത്രമാണ് ഞാൻ മനുസ്മൃതി വാങ്ങിച്ചത്
        ഇനി ദുർവ്യാഖ്യാനം എങ്ങിനെ എന്ന് ഉദാഹരണ സഹിതം

അഞ്ചാം അദ്ധ്യായത്തിൽ 14 ആം ശ്ലോകം ശ്രദ്ധിക്കുക
യോ യസ്യ മാംസ മശ് നാതി സ തന്മാംസാദ ഉച്യതേ
മത്സ്യാദഃ സർവ്വമാംസാ ദസ്തസ്മാന്മൽസ്യാൻ വിവർജ്ജയേത്
      അർത്ഥം
ഒന്നിന്റെ മാംസം തിന്നുന്നവനെ  തന്മാംസാദൻ എന്ന് പറയുന്നു പൂച്ചയെ മൂഷികാദൻ എന്ന് പറയുന്നു എന്നാൽ മത്സ്യം കഴിക്കുന്നവനെ സർവ്വ മാംസാദൻ ആയാണ് കണക്കാക്കുന്നത്  അതിനാൽ മൽസ്യങ്ങൾ വർജ്ജിക്കണം
പിന്നെ പറയുന്നത് ദുർവ്യാഖ്യാനമാണ്

പാഠീന രോഹിതാവാദ്യൗ നിയുക്തൗ ഹവ്യകവ്യയോഃ
രാജീവാൻ സിംഹതുണ്ഡാം ശ്ചസശൽക്കാം ശ്ചൈവ സർവ്വശഃ
          അർത്ഥം
ആയിരം പല്ലിമീൻ,ചെങ്കവരിമീൻ,എന്നിവ രണ്ടും ഹവ്യകവ്യങ്ങളിൽ സമർപ്പിക്കപ്പെട്ടതാണെങ്കിൽ ഭക്ഷിക്കാം രാജീവ മൽസ്യവും സിംഹമുഖ മൽസ്യവും ചെതുമ്പലുള്ള മൽസ്യവും എല്ലാ അവസരത്തിലും ഭക്ഷിക്കാം
   ഇവിടെ ആദ്യം മൽസ്യം കഴിക്കരുത് എന്ന് പറയുന്നു പിന്നെ ചിലത് ഭക്ഷിക്കാം എന്ന് പറയുന്നു അപ്പോൾ രണ്ടാമത് പറഞ്ഞ ശ്ളോകം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് എന്ന് ഉറപ്പാണല്ലോ ഇനി രണ്ടാമത്തെ ശ്ളോകത്തിന്റെ യഥാർത്ഥ അർത്ഥം നോക്കാം
 പാഠീനം  എന്നതിന് യഥാർത്ഥ അർത്ഥം ഇവിടെ  വിദ്യ അഥവാ ജ്ഞാനം എന്നാണ്  എന്നാൽ അർത്ഥം പറഞ്ഞവർ ആയിരം പല്ലിമീൻ എന്നാണ് അർത്ഥം എടുത്തത് രോഹിതം ചുവന്നത് അഗ്നി അഥവാ പ്രകാശം എന്ന അർത്ഥ മാണ് ഇവിടെ ചെങ്കവരി മീൻ എന്ന അർത്ഥം പറഞ്ഞിരിക്കുന്നു രാജീവ മത്സ്യം എന്നതിന് രാജഭാവത്തിൽ നമ്മളീൽ എന്താണോ ഉള്ളത്?അത്  അത് ഒരു യജ്ഞനം ചെയ്യുന്നവനെ സംബന്ധിച്ച് സത്വഗുണമാണ് സിംഹമത്സ്യം എന്നതിന് തന്റെതായ രജോഗുണം എന്നും ചെതുമ്പലുള്ള മത്സ്യം എന്നതിന് തമോഗുണം എന്നും അർത്ഥം എടുക്കണം അപ്പോൾ മൊത്തത്തിൽ ആശ്ളോകത്തിന്റെ അർത്ഥം നോക്കാം
    ഹവ്യം ദേവന്മാർക്കുള്ള ഹവിസ്സ് അഥവാ സമർപ്പണം കവ്യം പിതൃക്കൾക്കുള്ള സമർപ്പണം എന്നിണ് ഇവിടെ അർത്ഥം അപ്പോൾ. ഭക്ഷിക്കുക എന്നതിന് സ്വീകരിക്കുക എന്നർത്ഥം ആണ് ഇവിടെ സ്വീകരിക്കേണ്ടത്
തന്റെ ഉള്ളിലുള്ള ജ്ഞാനവും പ്രകാശവും  ദേവന്മാർക്കും പിതൃക്കൾക്കും സമർപ്പീച്ച് അനുഗ്രഹം വാങ്ങണം  സത്വഗുണം രജോഗുണം തമോഗുണം എന്നിവ സകല മനുഷ്യരിലും ഉളാളതാകയാൽ അത് സമർപ്പിക്കണം എന്നില്ലാ എപ്പോ വേണമെങ്കിലും ത്രിഗുണ ങ്ങളോടു കൂടിയ കർമ്മങ്ങൾ ചെയ്യാം   ഇതാണ് ഇശ്ളോകത്തിന്റെ യഥാർത്ഥ സാരം  ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ