2016, മേയ് 1, ഞായറാഴ്‌ച

ഭഗവദ് ഗീത 330 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 6 Date 1/5/2016

മഹർഷയ: സപ്ത പൂർവ്വേ ച ത്വാരോ മന വസ്തഥാ
മദ്ഭാവാ മാനസാ ജാതാ: യേ ഷാം ലോക ഇമാ: പ്രജാ:

          അർത്ഥം
സപ്തർഷികളും അവർക്ക് മുമ്പ് നാൽ വരും ( സനകാദി കൾ ) അപ്രകാരം തന്നെ മനുക്കളും എന്റെ പ്രഭാവത്തോടു കൂടിയവരും എന്റെ മനസ്സിൽ നിന്ന് ജനിച്ചവരാകുന്നു ലോകത്താൽ ഈ പ്രജകളെല്ലാം അവരിൽ നിന്നുണ്ടായി '
7
:ഏതാം വിഭൂതിം യോഗം ച മമ യോ വേ ത്തി തത്ത്വത :
സോf വിക മ്പേ ന യോഗേന യൂജ്യതേ നാ ത്ര സംശയ:
             അർത്ഥം
എന്റെ ഈ വിഭൂതിയും ( സമഷ്ടി പ്രപഞ്ച പ്രതിഭാസം >
യോഗവും അതായത് വൃഷ്ടി ഭാവം താത്വികമായി ആരറിയുന്നുവോ? അവൻ പരമാത്മാനുഭൂതിയിൽ സ്ഥിര പ്രതിഷ്ഠ നേടുന്നു ഇക്കാര്യത്തിൽ സംശയമില്ല.
8
അഹം സർവ്വ സ്യ പ്രഭവ: മത്ത: സർവ്വം പ്രവർത്തതേ
ഇതി മ ത്വാ ഭജന്തേ മാം ബുധാ ഭാവ സമന്വിതാ:
           അർത്ഥം
ഞാൻ എല്ലാറ്റിന്റേയും ഉൽപ്പത്തി സ്ഥാനമാകുന്നു എല്ലാം എന്നിൽ നിന്നാണ് പൊട്ടിപ്പുറപ്പെടുന്നത് എന്നറിഞ്ഞ് വിവേകികൾ പരമ പ്രേമവായ്പ്പോടെ എന്നെ ഭജിക്കുന്നു '
             വിശദീകരണം.
ഇവിടെ സനകാദികളും സപ്തർഷികളും എന്റെ പ്രഭാവത്തോട് കൂടിയവരും  എന്റെ മനസ്സിൽ നിന്നും ജനിച്ചവരും ആകുന്നു എന്ന് പറയുന്നു - അപ്പോൾ അവർ ബ്രഹ്മപുത്രന്മാരല്ലേ? എന്ന് സംശയം തോന്നാം   ബ്രഹ്മാവും വിഷ്ണുവും ശിവനും ഞാൻ തന്നെ അതിനാൽ ബ്രഹ്മപുത്രരാണ് സനകാദികളും സപ്തർഷികളും എന്ന് പറഞ്ഞാലും എന്നിൽ നിന്ന് ഉണ്ടായതാണ് എന്ന് പറഞ്ഞാലും ഒന്നു തന്നെ കാരണം ഇവിടെ എന്തെല്ലാം ഉണ്ടോ? അവയൊക്കെയും എന്നിൽ നിന്നുണ്ടായതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ