2016, മേയ് 4, ബുധനാഴ്‌ച

കടുത്ത ജാതീയത ഇല്ലാതാക്കിയത് ശബരിമല ആചാരങ്ങൾ
  'ആരും കാണാത്ത യാഥാർത്ഥ്യങ്ങൾ
       ഒരു ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ മാലയിട്ട് 41 ദിവസത്തെ വ്രതം അനുഷ്ഠിച്ച് ശബരിമല ദർശനത്തിന് ഒരുങ്ങുന്നു രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ക്ഷേത്രത്തിലെത്തി ശരണം വിളിക്കുന്നു വൈകീട്ടും ഇത് പോലെ സംഘത്തിൽ വിവിധ സമുദായത്തിൽ പെട്ടവർ അവർ മാലയിട്ടു വ്രതം ആരംഭിച്ചാൽ പിന്നെ ജാതിയില്ല മനുഷ്യൻ മാത്രം ഇങ്ങിനെ 41 ദിവസം വീണ്ടും അടുത്ത വർഷം ഇത്പോലെ പതുക്കെ അവരുടെ സംസ്കാരത്തിൽ മാറ്റം വരുന്നു ജാതീയ ചിന്തക്ക് വലിയ പ്രാധാന്യം ഇല്ലാതാകുന്നു ഹൈന്ദവ സമൂഹത്തിൽ ജാതീയ ചിന്ത കുറയാൻ പ്രധാന കാരണം ശബരിമല ദർശനം തന്നെ അല്ലാതെ കൂറ്റം പറയുകയും പരീഹസിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പിർട്ടികൾക്ക് ഇതിൽ അവകാശപ്പെടാൻ ഒന്നും ഇല്ല മാലയിട്ടാൽ സംഘത്തിൽ പെട്ടവർ ഒരു ദിവസം മറ്റു സ്വാമിമാർക്ക് ഭിക്ഷ കൊടുക്കണം എന്ന ഒരു അലിഖിത നിയമമൂണ്ട് മിക്കവാറും എല്ലാവരും അത് ചെയ്യൂം അപ്പോൾ വിവിധ ജാതിയിൽ പെട്ടവർ സഹോദരരായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും കുളിക്കുകയും അടുത്ത് പെരുമാറുകയും ചെയ്യുമ്പോൾ  സ്വാഭാവിക മായും മനസ്സിലൂള്ള ജാതി ചിന്തക്ക് അറുതി വരുന്നു നിരവധി വർഷം ഇത് തുടരുമ്പോൾ ഒരാളുടെ സംസ്കാരത്തിന്റെ ഭാഗമായി ഈ വിശാല വീക്ഷണം മാറുന്നു ഇതാണ് യാഥാർത്ഥ്യം
    ക്ഷേത്രങ്ങളിലെ ആചാരം മന്ദ ബുദ്ധികൾ തയ്യിറാക്കിയതല്ല മനശ്ശാസ്ത്രപരമായി അതിന് നല്ല പ്രാധാന്യം ഉണ്ട്   ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ