വിവേക ചൂഡാമണിശ്ലോകം - 65 Date 31/5/2016
അകൃത്വാ ദൃശ്യവിലയം അജ്ഞാത്വാ തത്ത്വമാത്മനഃ
ബാഹ്യശബ്ദൈഃ കുതോ മൂക്തി രുക്തിമാത്രഫലൈർനൃണാം?
അർത്ഥം
ദൃശ്യപ്രപഞ്ചത്തെ വിലയിപ്പിക്കാതെയും ആത്മതത്ത്വം അറിയാതെയും ഉച്ചാരണമാത്ര പ്രയോജനങ്ങളായ ബാാഹ്യ ശബ്ദങ്ങൾ കൊണ്ട് എവിടെ മുക്തി ലഭിക്കാനാണ്?
66
അകൃത്വാ ശത്രുസംഹാരം അഗത്വാഖിലഭൂശ്രിയം
രാജാഹമിതി ശബ്ദാന്നോ രാജാ ഭവിതുമർഹതി
അർത്ഥം
സ്വശത്രുക്കളെ കൊന്നൊടുക്കാതെയും ഭൂമിയിലെ സമസ്ത സമ്പത്തും കൈവശമാക്കാതെയും വെറുതെ ഞാൻ രാജാവാകുന്നു എന്നു പറഞ്ഞതു കൊണ്ടൊന്നും ഒരുവൻ രാജാവാകുന്നീല്ല
****ഇവിടെ പറയുന്ന രീതി വെച്ച് നോക്കുമ്പോൾ ഇത് ശങ്കരാചാര്യർ പറഞ്ഞതല്ല ഇതിൽ ഒരു സെമിറ്റിക് സ്വഭാവം കാണുന്നു ശത്രുക്കളെ കീഴ്പ്പെടുത്തി ആദ്യം നല്ല രീതിയിൽ ഉപദേശീച്ച് സാമം,ഭേദം, ദാനം ,ദണ്ഡം എന്നീ ക്രമമായ വഴിയിലൂടെ ശിക്ഷിക്കുന്നതാണ് ഭാരതീയ പാരമ്പര്യം അതിന് കടക വിരുദ്ധമായ ഒരു കാര്യം ആചാര്യർ പറയില്ല സമസ്ത സമ്പത്തും കൈവശം വെക്കണമെങ്കിൽ കടന്നാക്രമണം നടത്തെണ്ടി വരും അങ്ങിനെ ചെയ്ത രാജാക്കൻമാർ ഉണ്ടാകാം പക്ഷെ അത് ധർമ്മ ശാസ്ത്രാനുസാരിയല്ല രാജ്യധർമ്മത്തിന് വിരുദ്ധ മായ പരാമർശമായതീനാൽ ഇത് പിൽക്കാലത്ത് ആരോ വിവേക ചൂഡാമണിയിൽ ചേർത്തതാകാനേ വഴിയുള്ളു
67
ആപ്തോക്തിം ഖനനം തഥോപരിശിലാ പാകർഷണം സ്വീകൃതിം
നിക്ഷേപഃസമപേക്ഷതേ ന ഹി ബഹിഃതബ്ദൈസ്തു നിർഗച്ഛതി;
തദ്വദ്ബ്രഹ്മവിദോപദേശമനനധ്യാനാദിഭിർലഭ്യതേ
മായാകാര്യതിരോഹിതം സ്വമമലം തത്ത്വം ന ദുർയുക്തിഭിഃ
അർത്ഥം
മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന ഒരു നിധി കൈയ്ക്കലാക്കണമെങ്കിൽ അതിനെ പറ്റി അറിവുള്ളവരുടെ ഉപദേശം നേടി,ഭൂമികുഴിച്ച് നിധി മൂടി വെച്ചിരിക്കുന്ന കല്ലെടുത്ത് നീക്കി പുറത്തെടുക്കണം അല്ലാതെ മുകളിൽ നിന്ന് കൊണ്ട് നിധി നിധി എന്ന് വിളിച്ചു പറഞ്ഞതു കൊണ്ടൊന്നും അത് പൂറത്തു വരികയില്ല അത് പോലെ മായയാലും അതിന്റെ കാര്യങ്ങളാലും മറയ്ക്കപ്പെട്ടു കിടക്കുന്നപരിശുദ്ധമായ ആത്മതത്ത്വം ബ്രഹ്മജ്ഞനായ ഗുരുവിന്റെ ഉപദേശം കേട്ട് അതിനെ ക്കുറിച്ച് മനനം ചെയ്ത് ധ്യാനിച്ച് സമാധി പ്രാപിച്ചാൽ സാക്ഷാത്കരിക്കപ്പെടും അല്ലാതെ വെറും തർക്കം കൊണ്ട് കിട്ടുകയില്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ