ഭഗവദ് ഗീതാ പഠനം 335 ആം ദിവസം അദ്ധ്യായം 10 ശ്ളോകം 19 തിയ്യ തി 15/5/2016
ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ
ഭഗവാൻ പറഞ്ഞു
ആകട്ടെ, കുരുശ്രേഷ്ഠാ ,ദിവ്യങ്ങളായ ആത്മ വിഭൂതികളിൽ പ്രധാനങ്ങളായവയെ ഞാൻ നിന്നോട് പറയാം എന്തെന്നാൽ എന്റെ വിഭൂതികൾ വിസ്തരിക്കാൻ തുടങ്ങിയാൽ ഒരവസാനവും ഇല്ല
20
അഹമാത്മാ ഗൂഡാകേശ സർവ്വഭൂതാശയ സ്ഥിതഃ
അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച
അർത്ഥം
അല്ലയോ അർജ്ജുനാ ,സർവ്വ ഭൂതങ്ങളുടെയും ഉള്ളിൽ വിളങ്ങുന്ന ആത്മാവ് ഞാനാകുന്നു എല്ലാറ്റിന്റെയൂം ആദിയും മദ്ധ്യവും അന്തവും ഞാൻ തന്നെ
21
ആദിത്യാനാമഹംവിഷ്ണുഃ ജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശീ
അർത്ഥം
ദ്വാദശാദിത്യന്മാരിൽ വിഷ്ണു ഞാനാണ് .ജ്യോതിർഗോളങ്ങളിൽ തേജോമയനായ സൂര്യൻ ഞാനാണ് മരൂത്തുക്കളിൽ മരീചി ഞാനാണ് നക്ഷത്രങ്ങ
ളിൽ രാത്രി വെളിച്ചം നൽകുന്നവയിൽ ചന്ദ്രൻ ഞാനാണ്
വിശദീകരണം
ഭഗവാൻ പറയുന്നു എന്റെ വിഭൂതികളെ പറ്റി വിസ്തരിക്കാൻ തുടങ്ങിയാൽ അവസാനമില്ല എന്ന് തൂടർന്ന് വിഷ്ണു,സൂര്യൻ മരീചി ചന്ദ്രൻ എന്നിവ ഞാനാകുന്നു എന്ന് അപ്പോൾ ഗീതയിലെ ഈ ശ്ളോകത്തിന്റെ അർത്ഥം മനസ്സിലിക്കിയ ശേഷം വേദ ഗ്രന്ഥങ്ങൾ വായിച്ചാൽ ഒരു കാര്യം വ്യക്തമാകും വേദങ്ങളിൽ പറയുന്ന സൂര്യൻ,ചന്ദ്രൻ മരീചി വിഷ്ണു എന്നീ സങ്കൽപ്പങ്ങൾ യഥാർത്ഥ ഈശ്വരൻ അഥവാ ബ്രഹ്മം ആണ് എന്ന് ഇനിയും ഭഗവാൻ ഉള്ള സ്ഥലം പറയുന്നുണ്ട് അതായത് ഇവിടെ ഞാൻ മാത്രമേ ഉള്ളൂ എന്ന് വേറൊരു ഭാവത്തിൽ പറയുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ