2016, മേയ് 25, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 341-ആം ദിവസം അദ്ധ്യായം 10 തിരിഞ്ഞുനോട്ടം 25/5/2016

     എന്റെ ഉത്ഭവം ദേവന്മാരും ഋഷിഗണങ്ങളും അറിയുന്നില്ല കാരണം അവർക്കൊക്കെ മൂലകാരണം ഞാനാകുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് പത്താമദ്ധ്യായം തുടങ്ങുന്നത് എന്നെ ജന്മരഹിതനും അനാദിയും ആണെന്ന് ആരറിയുന്നൂവോ അവൻ പാപമുക്തനായിത്തീരുന്നൂ ജീവജാലങ്ങളുടെ വിവിധതരത്തിലുള്ള് ഭാവങ്ങളെല്ലാം എന്നിൽ നിന്നുണ്ടായതാണ് ഞാൻ എല്ലാറ്റിന്റെയും ഉൽപ്പത്തി സ്ഥാനമാകുന്നു  അതറിയുന്നവർ എന്നെ ഭജിക്കുന്നു ഈ പ്രപഞ്ച വ്യവഹാരങ്ങളിൽ ഉത്തമമായതെല്ലാം ഞാനാകുന്നു
    ജയം ഞാനാകുന്നു പരാജയവും ഞാൻ തന്നെ പരാജയം എന്നാൽ തോൽവി എന്നല്ല അർത്ഥം പരന്റെ അഥവാ അന്യന്റെ ജയം എന്നാണർത്ഥം ആ പരന്റെ ജയം ഞാനാകുന്നു  ജയ പരാജയങ്ങൾ വ്യക്ത്യാധിഷ്ഠിതമാണ്   ഞാൻ ജയമാണ് ഞാൻ ആരൂടെ പക്ഷത്തും നിൽക്കുന്നില്ല
    സത്യം ഞാനാകുന്നു അസത്യവും ഞാൻ തന്നെ അതായത് സത്യം മറഞ്ഞിരിക്കുന്നതിനെയാണ് അസത്യം എന്നു പറയുന്നത് ആ മറഞ്ഞിരിക്കുന്നത് ഞാനാകുന്നു സൃഷ്ടികളൂടെ ആദിയും മദ്ധ്യവും അന്തവും ഞാൻ തന്നെ എന്ന് ഭഗവാൻ പറയുമ്പോൾ ബ്രഹ്മ,വിഷ്ണു,മഹേശ്വരന്മാർ ഞാൻതന്നെയാണെന്നും അവരൊന്നും വേറെ വേറെ അല്ലെന്നും ഭഗവാൻ സൂചിപ്പിക്കുന്നു ബ്രഹ്മ,വിഷ്ണു,മഹേശ്വരന്മാരെ വെവ്വേറെയായി കാണുന്നത് തികച്ചും അജ്ഞാനമാകുന്നു
    സർവ്വത്തിന്റെയും മൃത്യുവും ഭാവിയിൽ ഉണ്ടായേക്കാവുന്ന സർവ്വത്തീന്റെയും  ഉൽപ്പത്തി സ്ഥാനവും ഞാൻ തന്നെ  സ്ത്രീകൾക്കുള്ള സകലഗുണങ്ങളും ഞാൻ തന്നെ എന്ന് ഭഗവാൻ പറയുന്നു
   ചൂതാട്ടക്കാരുടെ ചൂത് ഞാനാണ് എന്ന് പറയുമ്പോൾ ചിലർക്ക് അസ്വസ്ഥത തോന്നിയേക്കാം ജയം ഞാനാകുന്നു അപ്പോൾ എവിടെയെല്ലാംഉണ്ടാകുന്നുവോ? അതിന് ആധാരമായതിലെല്ലാം എന്റെ സാന്നിദ്ധ്യമുണ്ട് ചൂത് ജയം ഉള്ള ഒരു വിനോദമാണ് അപ്പോൾ കളങ്കം ബാധിക്കാത്ത ചൂത് ഞാൻ തന്നെ ചുരുക്കി പറഞ്ഞാൽ ഇവിടെ ഞാനല്ലാതെ മറ്റൊന്നും ഇല്ല എന്ന് വിഭൂതികളെ സാക്ഷിയാക്കി ഭഗവാൻ അർജ്ജുനനോട് പറയുകയാണ്
  അടുത്തത്  പതിനൊന്നാം അദ്ധ്യായം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ