2016, മേയ് 27, വെള്ളിയാഴ്‌ച

വിവേക ചൂഡാമണി ശ്ലോകം  57 Date 27/5/2016

അവിദ്യാ കാമ കർമ്മാദി പാശ ബന്ധം വിമോചിതും
കഃ ശക്നുയാദ് വിനാത്മാനം കല്പകോടി ശതൈരപി
              അർത്ഥം
അവിദ്യ,കാമം ,കർമ്മം ,മുതലായ പാശങ്ങൾ കൊണ്ടുള്ള കെട്ട് മുറിക്കാൻ അവനവനെക്കൊണ്ടല്ലാതെ നൂറ് കോടി കല്പകാലം കൊണ്ടു പോലും മറ്റാർക്ക് സാധിക്കും?
58
ന യോഗേന ന സാംഖ്യേന കർമ്മണാ നോ ന വിദ്യയാ
ബ്രഹ്മാത്മൈകത്വബോധേന മോക്ഷഃ സിദ്ധ്യതി നാന്യഥാ
             അർത്ഥം
ബ്രഹ്മവും ആത്മാവും ഒന്നാണ് എന്ന ബോധം കൊണ്ട് മോക്ഷം ലഭിക്കുന്നു അല്ലാതെ ഒന്നു കൊണ്ടു മില്ല' യോഗം കൊണ്ടോ സാംഖ്യം കൊണ്ടോ കർമ്മം കൊണ്ടോ വിദ്യ കൊണ്ടോ ലഭിക്കുന്നതല്ല
        വിശദീകരണം
വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ശ്ലോകമാണിത് ബ്രഹ്മം എന്ന് പറയുന്നതും ആത്മാവ് എന്ന് പറയുന്നതും ആ ഏക ത്തെ ത്തന്നെയാണ് എന്ന ബോധം അഥവാ ജ്ഞാനം ഉറച്ച വന് മോക്ഷം ലഭിക്കുന്നു  ആ ബോധം ഉറക്കേണ്ടതിലേക്കായുള്ള വഴികളാണ് യോഗവും സാംഖ്യവും കർമ്മവും ഒക്കെ - ഇവ പഠിച്ചത് കൊണ്ടായില്ല എന്നും ബ്രഹ്മവും ആത്മാവും ഒന്ന് അല്ലെങ്കിൽ ഏകത്തിന്റെ രണ്ടു നാമങ്ങൾ ആണ് എന്നും ഉള്ള ഉറച്ച ജ്ഞാനം ലഭിച്ചവൻ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗുരു ശിഷ്യനോട് ഉപദേശിക്കുന്നത്
59
വീണായാ രൂപ സൗന്ദര്യം തന്ത്രീവാദന സൗഷ്ഠവം
പ്രജാരജ്ഞന മാത്രം തന്ന സാമ്രാജ്യായ കല്പതേ
        അർത്ഥം
വീണയുടെ സുന്ദരരൂപവും വീണക്കമ്പിയിൽ പാട്ടു വായിക്കുവാനുള്ള പാടവവും ആളുകളെ രസിപ്പിക്കാനുതകും എന്നല്ലാതെ വൈണി കന് ഒരു സാമ്രാജ്യം നേടി ക്കൊടുക്കുകയില്ല അതായത് ഒരു വൈണി കന് സംഗീതത്തിലെ ചക്രവർത്തിയാകാം അല്ലാതെ ഒരു സാമ്രാജ്യത്തിന്റെ അധിപനാകാൻ കഴിയില്ല എന്നു സാരം   മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നാം ഏതിലാണോ പ്രയത്നിക്കുന്നത്? ആവിഷയത്തിൽ ഉയരത്തിലെത്താം മറ്റൊരു വിഷയത്തിൽ ഉയരത്തിൽ എത്താൻ പറ്റില്ല എന്ന് ആന്തരികാർത്ഥം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ