വിവേകചൂഡാമണി ശ്ളോകം 49 തിയ്യതി 25/5/2016
അജ്ഞാനയോഗാത് പരമാത്മനസ്തവ
ഹ്യനാത്മബന്ധസ്തത ഏവ സംസൃതിഃ
തയോർ വിവേകോദിതബോധവഹ്നിഃ
അജ്ഞാന കാര്യം പ്രദഹേത് സമൂലം
അർത്ഥം
പരമാത്മ സ്വരൂപനായ നിനക്ക് അനാദിയായ അവിദ്യാ ബന്ധം കൊണ്ട് അനാത്മാവായ ശരീരാദികളിൽ ആത്മ ബുദ്ധി ജനിച്ചു തന്മൂലം ജന്മജരാമരണാദിരൂപമായ സംസാരം ബാധിച്ചു ഈ ആത്മാനാത്മാക്കൾ തമ്മിലുള്ള ഭേദത്തിന്റെ ബോധം കൊണ്ട് ഉണ്ടാകുന്ന സാക്ഷാത്കാര രൂപമായ ജ്ഞാനാഗ്നി അജ്ഞാനമാകുന്ന മൂലത്തോടുകൂടി അതിന്റെ കാര്യമായ ദേഹാദ്യഭിമാനത്തെ നിശ്ശേഷം ഭസ്മമാക്കുന്നു
വിശദീകരണം
അവിദ്യ അഥവാ മായ മൂലം ശരീരമാണ് ഞാൻ എന്ന ബോധം ഉണ്ടാകുന്നു ആയതിനാൽ സംസാര ദുഖം ബാധീക്കുന്നു ആത്മാവും ശരീരവും തമ്മിലുള്ള ഭേദം മനസ്സിലാകുമ്പോൾ അജ്ഞാനം നീങ്ങി ശുദ്ധ ജ്ഞാനം ലഭ്യമികുന്നു
50
ശിഷ്യ ഉവാച
കൃപയാ ശ്രൂയതാം സ്വാമിൻ പ്രശ്നോ/യം ക്രിയതേ മയാ
യദുത്തരമഹം ശ്രുത്വാ കൃതാർത്ഥഃ സ്യാം ഭവന്മുഖാത്
അർത്ഥം
ശിഷ്യൻ പറഞ്ഞു "സ്വാമിൻ ഞാൻ ചോദിക്കുന്ന ഈചോദ്യം സദയം കേട്ടാലും അവിടുത്തെ ശ്രീമുഖത്തു നിന്നും ഇതിന്റെ ഉത്തരം കേട്ടു ഞാൻ കൃതാർത്ഥനാകും
51
കോ നാമ ബന്ധഃ കഥമേഷ ആഗതഃ
കഥം പ്രതിഷ്ഠാസ്യ കഥം വിമോക്ഷഃ
കോ/സാവനാത്മാ പരമഃ ക ആത്മാ
തയോർവിവേകഃ കഥമേതദുച്യതാം
അർത്ഥം
ബന്ധമെന്നാൽ എന്താകുന്നു? അതെങ്ങിനെ വന്നുകൂടി? അത് ചിരമായി നിലനിൽക്കാൻ എന്താണ് കാരണം?അതിൽ നിന്നും മോചനം നേടുന്നതെങ്ങിനെ?അനാത്മാവ് എന്നാലെന്താണ്? ആരാണ് പരമാത്മാവ്? അവയെ തമ്മിൽ വേർതിരിച്ചറിയുന്നതെങ്ങിനെ? ഇവയെ കുറിച്ചെല്ലാം അരുളിച്ചെയ്താലും
വിശദീകരണം
ശിഷ്യന്റെ സംശയമാണ് ഇവയെല്ലാം അതിന് ഗുരുവിന്റെ മറുപടി അടുത്ത പോസ്റ്റിൽ. തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ