2016, മേയ് 1, ഞായറാഴ്‌ച

വെല്ലുവിളി തന്നെ! സ്വീകരിക്കാമോ??????

    ഞാൻ ഇട്ട ഒരു പോസ്റ്റിന് ഡ്രാക്കുള പ്രഭു എന്ന മെമ്പർ കമന്റ് ചെയ്തിരിക്കുന്നു  അനാചാരങ്ങൾ ഏറ്റവും കൂടുതൽ ഹിന്ദു മതത്തിൽ ആണത്രേ!
ഉത്തരം - അനാചാരങ്ങൾ ഏതൊക്കെയാണ് ഉദ്ദേശിക്കുന്നത്? വ്യക്തമായി അതിന്റെ ശാസ്ത്രീയത പറയാം ഹൈന്ദവ ധർമ്മവ്യവസ്ഥിതിയിൽ എവിടെയും പറയാത്തതും ആരെങ്കിലും ചെയ്യുന്നതും ആയ കോമാളിത്തങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല എന്നുകൂടി പറയട്ടെ!
2 അംബേദ്കർ മനുസ്മൃതി കത്തിച്ചു എന്നു പറയുന്നു
ഉത്തരം - ഞാൻ അത് വിശ്വസിക്കുന്നില്ല കാരണം എപ്പോൾ കത്തിച്ചു? എന്ന് കത്തിച്ചു? സന്ദർഭം ഏത്? ദൃക്സാക്ഷികൾ ആരെല്ലാമായിരുന്നു?- വ്യക്തമാക്കണം കഴിയുമോ? ആരെങ്കിലും പറഞ്ഞു എന്നത് തെളിവല്ല
3 ഇനി അഥവാ കത്തിച്ചു എന്നാണെങ്കിൽ - മൗലിക അവകാശം - ഭരണം - കാർഷിക-സാമ്പത്തിക - വിദ്യാഭ്യാസ രംഗങ്ങളിൽ ഭരണഘടനയിൽ എന്ത് പറയുന്നു? പറയുക മനുസ്മൃതിയിൽ നിന്ന് അതിനെപ്പറ്റിയുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ച് വ്യാഖ്യാനിക്കാം 95% നിയമങ്ങളും മനുസ്മൃതിയിൽ ഉള്ളതാണ് ഭരണഘടനയിൽ ഉള്ള തെന്ന് തെളിയിക്കാം
4. ചാതുർ വർണ്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നുവോ? എന്ന സംശയം അദ്ദേഹത്തിനുണ്ട്
ഉത്തരം - വിശ്വസിക്കുന്നു കാരണം -ഗുണകർമ്മ വിഭാഗ ശ എന്നാണ് ശാസ്ത്രം പറയുന്നത് ജാതീയതയായി അതിനെ ധരിച്ചതിന് ഭാരതീയ സനാതന ധർമ്മ ഗ്രന്ഥങ്ങൾ ഉത്തരവാദിയല്ല കാരണം ഇത് നിലവിൽ വന്ന കാലത്ത് ജാതീയത ഉണ്ടായിരുന്നില്ല ജാതീയത എന്ന് നിലവിൽ വന്നു? അതിനുള്ള കാരണം മനുസ്മൃതി തന്നെ പറയുന്നുണ്ട്
5 ഇതിനെ പ്പറ്റി മാന്യമായ ഭാഷയിൽ ഒരു സംവാദത്തിന് തെയ്യാറുണ്ടോ? ഒരു വിഷയം സംവദിച്ച് തീരുമാനമായതിന് ശേഷം മറ്റൊരു വിഷയം ഒന്നു പറയുമ്പോൾ വേറെ കാര്യം ഇടയിൽ ഉന്നയിക്കരുത് - ഒന്ന് തീരുമാനമാകട്ടെ!
6. ഇത് ഡ്രാക്കുള പ്രഭുവിന് മാത്രമല്ല ഈ ചിന്താഗതിക്കാർക്ക് ആർക്ക് വേണമെങ്കിലും സംവാദത്തിന് വരാം വെല്ലുവിളി സ്വീകരിക്കാം
        ഇത് വിരുദ്ധമായി ചിന്തിക്കുന്നവരെ പഠിപ്പിക്കാനല്ല മറ്റു ജനങ്ങൾക്ക് മനസ്സിലാക്കാനാണ് മനസ്സിലുള്ള സംശയം തീർക്കാനാണ് - പറ്റുമെങ്കിൽ സ്വീകരിക്കുക

1 അഭിപ്രായം:

  1. ചാതുർ വർണ്യം മയാ സൃഷ്ടം
    ഗുണകർമ്മ വിഭാഗ ശ
    ഈ ശ്ലോകം വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ചാതുർവർ ണ്യം ഈ ലോകത്ത് സർവ്വ മതങ്ങളിലും രാഷ്ട്രങ്ങളിലും പ്രസക്തി ഉള്ളതാണ് എന്നാൽ അതിനെ ജാതീയതയുമായി ബന്ധപ്പെട്ത്തി ഹൈന്ദവരുടെ തലയിൽ കെട്ടിവെയ്ക്കാൻ ബോധപൂർവ്വം ശ്രമം നടന്നു
    ജോലികളിലെ അധികാര വ്യത്യസ്ഥത ജാതിയിലെ ഉച്ചനീചത്വമായി വ്യാഖ്യാനിക്കപ്പെട്ടു
    ഈ സത്യം നമ്മുടെ ഹൈന്ദവ സമൂഹം അടുത്ത കാലത്താണ് തിരിച്ചറിയാൻ തുടങ്ങിയത് കാലം എല്ലാറ്റിനും മറുപടി നൽകും എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ് പ്രകൃതിയിൽ ഈ ചാതുർവർണ്യം ഫലപ്രദമായി പ്രപഞ്ച വസ്തുക്കളിൽ നിക്ഷിപ്തമാണ് പ്രകൃതിയിലെ വിഭവങ്ങൾക്ക് പ്രാധാന്യ വ്യത്യാസം വരുന്നത് ഈ കാരണത്താൽ ആണ് പ്രകൃതിയിൽ നിന്ന് കിട്ടുന്ന ലോഹങ്ങൾ എല്ലാം തുല്യ സ്ഥാനം ആണെങ്കിലും സ്വർണത്തിന് നാം പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ ' സംഗീതത്തിലെ സ്വരങ്ങൾക്കടക്കം ബ്രാഹ്മണ ക്ഷത്രിയ വൈശ്വ ശൂദ്ര വ്യത്യാസം കൽപ്പിച്ചിരിക്കുന്നു വിശാലമായ ചിന്തയിലൂടെ സനാതനമായ അഥവാ പ്രകൃതി ദത്തമായ നിയമാനുസൃതമാണ് ചാതുർവർണ്യം എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും

    മറുപടിഇല്ലാതാക്കൂ