2016, മേയ് 24, ചൊവ്വാഴ്ച

നാരായണീയം ദശകം 16 ശ്ലോകം 9 Date 24/5/2016

ദക്ഷസ്തു ധാതു രതി ലാ ള ന യാ രജോfന്ധോ
നാത്യാദൃതസ്ത്വയി ച കഷ്ടമശാന്തിരാസീത്
യേന വ്യരുന്ധ സ ഭവത്തനുമേവശർവ്വം
യജ്ഞേ ചവൈരപി ശുനേ സ്വസുതാം വ്യമാനീത്
         അർത്ഥം
ദക്ഷനാകട്ടെ ബ്രഹ്മാവിന്റെ അതി ലാളന കൊണ്ട് രാജസങ്ങളായ ക്രോധമത്സരാദികളാൽ വിവേകശൂന്യനായി ബ്രഹ്മാവിനാൽ പരിത്യക്തനായി നിന്തിരുവടിയിൽ പോലും വിനയരഹിതനായിത്തീർന്നു  കഷ്ടം ഈ അവിനയം കൊണ്ട് ദക്ഷൻ അവിടുത്തെ മൂർത്തി തന്നെയായ ശിവനെ ദ്വേഷിച്ചു  ശിവവിരോധം സൂചിപ്പിക്കുന്ന യിഗത്തിൽ വെച്ച് തന്റെ മകളെ അവമാനിക്കുകയും ചെയ്തു
10
ക്രുദ്ധേശമർദ്ദിതമഖഃ സ തു കൃത്തശീർഷോ
ദേവപ്രസാദിതഹരാദഥ ലബ്ധജീവഃ
ത്വത്പൂരിതക്രുതുവരഃപുനരാപശാന്തിം
സ ത്വം പ്രശാന്തികര!പാഹി മരുത്പുരേശ!
          അർത്ഥം
ആ ദക്ഷനാകട്ടെ കോപിച്ച ശിവനാൽ തകർക്കപ്പെട്ട യാഗത്തോട് കൂടിയവനായി ശിരച്ഛേദം ചെയ്യപ്പെട്ടവനായി പിന്നീട് ദേവന്മാരാൽ പ്രസാദിപ്പിക്കപ്പെട്ട ശ്രീ പരമേശ്വരനിൽ നിന്ന് ദക്ഷന് ജീവലാഭം സിദ്ധിച്ചു അങ്ങയാൽ യജ്ഞ പൂർത്തി വരുത്താൻ. കഴിഞ്ഞ് പിന്നീട് ശാന്തിയെ പ്രാപിക്കുകയും ചെയ്തു എല്ലാവർക്കും പരമശാന്തിയരുളുന്ന ശ്രീഗുരുവായൂരപ്പാ !ആ അവിടുന്ന് എന്നെ രക്ഷിക്കേണമേ!

    വിശദീകരണം
ദക്ഷനാൽ അപമിനിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവത്യാഗം ചെയ്യുകയാണ് ഉണ്ടായത് ഇതറിഞ്ഞ പരമശിവൻ തന്റെ ജട പിടിച്ച് നിലത്തടിക്കുകയും  അപ്പോളുണ്ടായ വീരഭദ്രൻ എന്ന ശൈവതേജസ്സ് ഉത്ഭവികാകുകയൂം യജ്ഞം തകർക്കുകയൂം ദക്ഷപ്രജാപതിയുടെ ശിരസ്സ് അറൂക്കുകയുമാണുണ്ടായത്
     പരമശിവന്റെ കോപം ഒന്നടങ്ങിയപ്പോൾ പ്രത്യക്ഷനായ ബ്രഹ്മാവിന്റെ വാക്കിനെ മാനിച്ച് ഒരു ആട്ടിൻ തല വെച്ചു കൊടുത്ത് ദക്ഷനെ പൂനർജീവിപ്പിക്കുകയാണ് ഉണ്ടായത്  അങ്ങിനെ ഏവർക്കും പരമശിന്തിയെ നൽകുന്ന ഗുരുവായൂരപ്പാ അവിടുന്ന് എന്നെ രക്ഷിക്കേണമേ എന്ന് ഭട്ടതിരിപ്പാട് ഇവിടെ പ്രാർത്ഥിക്കുന്നു
      പതിനാറാം ദശകം ഇവീടെ പൂർണ്ണമാകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ