2016, മേയ് 18, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം 337 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 26 Date 18/5/2016

അശ്വത്ഥഃ സർവ്വ വൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോമുനിഃ
         അർത്ഥം
വൃക്ഷങ്ങളുടെ കൂട്ടത്തിൽ അരയാലും ദേവർഷിമാരിൽ നാരദരും ഗന്ധർവ്വന്മാരിൽ ചിത്രരഥനും സിദ്ധന്മാരിൽ കപിലമുനിയും ഞാനാണ്
27
ഉച്ചൈഃശ്രവസമശ്വാനാം വിദ്ധിമാമമൃതോത്ഭവം
എെരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം
         അർത്ഥം
കുതിരകളിൽ അമൃതമഥനത്തിൽ നിന്നുത്ഭവിച്ച ഉച്ചൈഃശ്രവസ്സായും ആനകളിൽ എെരാവതമായും മനുഷ്യരിൽ രാജാവായും എന്നെ അറിഞ്ഞുകൊള്ളുക
28
ആയുധാനാമഹം വജ്രം ധേനുനാമസ്മികാമധുക്
പ്രജനശ്ചാമി കന്ദർപ്പഃ സർപ്പിണാമസ്മി വാസുകിഃ
         അർത്ഥം
ഞാൻ ആയുധങ്ങളിൽ വജ്രമാകുന്നു പശുക്കളിൽ കാമധേനുവാകുന്നു പ്രജോൽപ്പത്തി കാരണമായ കാമദേവനാകുന്നു വി്ഷപ്പാമ്പുകളിൽ വാസുകിയാകുന്നു
29
അനന്തശ്ചാമി നാഗാനാം വരുണോയാദസാമഹം
പിതൃണാമര്യമാ ചാസ്മി യമഃസംയമതാമഹം
          അർത്ഥം
വിഷമില്ലാത്ത പാമ്പുകളിൽ അനന്തനും ജലദേവതകളിൽ വരുണനും ഞാനാകുന്നു പിതൃക്കളിൽ ആര്യമാവും ദണ്ഡനീതി നടത്തുന്നതിൽ യമനും ഞാനാകുന്നു
         വിശദീകരണം
ഈ പ്രപഞ്ചത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഗുണങ്ങളിലെല്ലാം ഞാൻ തന്നെഅധിവസിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത് ഞാനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല എന്ന് കുറച്ചുകൂടിവ്യക്തമാക്കുന്നു സർപ്പവും നാഗവും ഒന്നല്ല എന്ന അറിവ് നമുക്ക് ലഭിക്കുന്നു  ക്ഷേത്രങ്ങളിൽ കാണുന്നവ നാഗങ്ങൾ ആയിരിക്കേണ്ടതാണ് പൂജാദ്രവ്യങ്ങളുടെ ശുദ്ധിയും ക്രിയകളുടെ പവിത്രതയും കണക്കിൽ എടുത്ത് വേണം നിശ്ചയിക്കാൻ സർവ്വം പവിത്രമാണെങ്കിൽ അവീടെ വിഷമില്ലാത്ത ഫണമുള്ള നാഗങ്ങളേ ഉണ്ടാകൂ നമൂക്ക് തിരിച്ചറീയാൻ പ്രയാസമാണെന്ന് മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ