2016, മേയ് 6, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം 331ആം ദിവസം 'അദ്ധ്യായം 10 ശ്ലോകം - 9 Date_6/5/2016

മച്ചിത്താ മദ്ഗത പ്രാണാഃ ബോധയന്തഃ പരസ്പരം
കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച
         അർത്ഥം
എന്നിൽ തന്നെ ചിത്തമുറപ്പിച്ച് പ്രാണങ്ങളെ എന്നിൽ ചേർത്ത് ഇന്ദ്രിയ വൃത്തികളെല്ലാം എനിക്കർപ്പിച്ച് പരസ്പരം എന്നെപ്പറ്റിത്തന്നെ ബോധിപ്പിച്ചുകോണ്ടും പ്രകീർത്തിച്ചു കൊണ്ടും അവർ എപ്പോളും സന്തോഷിച്ച് രമിച്ചു കൊണ്ടിരിക്കുന്നു
10
തേഷാം സതതയുക്താനാം ഭജതാം പ്രീതിപൂർവ്വകം
ദദാമി ബുദ്ധിയോഗം  തം യേന മാമുപയാന്തി തേ
          അർത്ഥം
സദാ എന്നിൽ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ എന്നെ ഭജിക്കുന്ന അവർക്ക് എന്നെ പ്രാപിക്കുന്നതിന് ആവശ്യമായ ബുദ്ധിയോഗത്തെ ഞാൻ കൊടുക്കുന്നു
         വിശദീകരണം
ഇതിൽ നിന്ന് ഒരു കാര്യം നമുക്ക് മനസ്സിലാക്കാം വളരെ ശ്രദ്ധയോടെ ഭക്തിയോടെ ഭഗവാനെ സ്മരിച്ച് കൊണ്ടിരുന്നാൽ മോക്ഷം അല്ലെങ്കിൽ നല്ല ഒരു പുനർജന്മം നമുക്ക് ലഭിക്കും ആയതിനാൽ ഭഗവദ് നാമങ്ങൾ കഴിയുന്നതും ജപിക്കുക നന്നാവാനുള്ള ബുദ്ധി നമൂക്ക് ഭഗവാൻ നൽകും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ