നാലാം ഭാഗം അദ്വൈതവും ചില ചിന്തകളും
ശ്രീ വിദ്യാരണ്യസ്വാമികളുടെ വ്യഖ്യാതമായ ഗ്രന്ഥമാണ് ശ്രീമച്ഛങ്കര ദ്വിഗ്വിജയം സർവ്വ ശാസ്ത്ര നിധിയായ അദ്ദേഹം ഒരിക്കലും അവാസ്തവമായ യാതൊന്നും ജീവചരിത്രത്തിൽ രേഖപ്പെടുത്തുകയില്ല എന്ന് നാം വിശ്വസിച്ചേ പറ്റൂ എങ്കിൽ ശങ്കരന്റെ പരകായ പ്രവേശത്തെ കുറിച്ചുള്ള കഥകളത്രയും പിൽക്കാലത്ത് ആരോ എഴുതിച്ചേർത്തതാകാനേ തരമുള്ളൂ എന്ന് വിദ്യാ വാചസ്പതി വിപനോളി പറയുന്നു
കാമവികാരത്തെ ജയിച്ചു എന്ന് ഊർധ്വൻവലിക്കുന്നതു വരെ ഒരു വന് കഴിയില്ല എന്ന് പതിനാറാം വയസ്സിൽ പൂർത്തിയാക്കിയ ഭാഷ്യത്തിൽ ചൂണ്ടിക്കാണിക്കാൻ ആചാര്യൻ മടിച്ചിട്ടില്ല പതിനാറ് തികയുന്നതിന് മുമ്പ് തന്നെ കാമവികാരങ്ങളുടെ അഗാധതലത്തിലേക്ക് നിർവ്വികാരനായി ഉൾക്കാഴ്ചയിലൂടെ ഇറങ്ങിച്ചെന്ന ആചാര്യരോട് അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിൽ ഉഭയഭാരതി കാമ കലയെ പറ്റി ചിലതെല്ലാം ചോദിച്ചിരുന്നു എങ്കിൽത്തന്നെ ആ നിമിഷം ഉത്തരം കൊടുക്കാവുന്നതേ ഉള്ളൂ ഒരു പരകായ പ്രവേശത്തിന്റെ ആവശ്യകത വരുന്നില്ല പോരെങ്കിൽ ഇരുപതുകാരനും ആ ജന്മശുദ്ധനുമായ യുവയോഗിയിൽ നിന്ന് കാമ കല മനസ്സിലാക്കാൻ ത്വരമാണയാകുന്നു യൗവ്വന യുക്തയായ ഒരു സ്ത്രീ എന്നതിലെ ഔചിത്യമെന്ത്? എന്നും പനോളി ചോദിക്കുന്നു
- ആചാര്യസ്വാമികളുടെ സർവ്വജ്ഞൻ എന്ന യശസ്സിന് മാലിന്യം ഏൽപ്പിക്കുന്നതാണ് പരകായ പ്രവേശം: ആ നിലയ്ക്ക് ഗവേഷണകുതുകികളുടെ ശ്രദ്ധ ഈ വഴിക്ക് തിരിയേണ്ടിയിരിക്കുന്നു എന്ന് ഞ്ഞു കൊണ്ടാണ് ശ്രീ പനോളി ആ അദ്ധ്യായം അവസാനിപ്പിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ