2016, മേയ് 2, തിങ്കളാഴ്‌ച

ഇരുപത്തി അഞ്ചാം  ഭാഗം   ആരാണ് ശ്രീകൃഷ്ണൻ?

    കംസന്റെ കൊട്ടാരത്തിൽ എത്തി അവിടെ പൂജിച്ചിരുന്ന് വൈഷ്ണവ ചാപം ഝടുതിയിൽ എടുത്ത് മുറിച്ച് കൃഷ്ണനും രാമനും പെട്ടെന്ന് അപ്രത്യക്ഷരായി  പിറ്റെദിവസം കൊട്ടാര വാതിൽക്കൽ എത്തിയ അവരെ എതിരേറ്റത് കുവലയപീഡം എന്ന ആനയും കുറേ മല്ലന്മാരും ആണ് അവരെയും ജയിച്ച് നിൽക്കുന്ന അവരെ എതിരേറ്റത് വസുദേവരുടെയും ദേവകിയുടെയും കഴുത്തിൽ വാൾ ചേർത്ത്പിടിച്ചു നിൽക്കുന്ന കംസന്റെ അട്ടഹാസമാണ്
  ഒരു നീമിഷം എന്താണ് സംഭവിച്ചത് എന്നറിയാൻ സമീപത്തുള്ളവർക്കായില്ല  ഝടുതിയിൽ തൊട്ടടുത്ത് നിൽക്കുന്ന ഭടന്റെ അരയിൽ നിന്ന് വാൾവലിച്ചൂരി മുകളിലേക്ക്ഭഗവാൻ ഉയർന്നത് ഒരു മിന്നൽ പിണർ പോലെ കണ്ട അവർ പിന്നെ കണ്ടത് കംസന്റെ ശിരസ്സ് തറയിൽ ഉരുളുന്നതാണ്
   അടുത്ത നിമിഷം വരെ തങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന കംസൻ വധിക്കപ്പെട്ടു എന്ന് വിശ്വസിക്കാനാകാതെ മഥുരാ നിവാസികൾ കുഴങ്ങി
    അന്ന് ആദ്യമായി അവർസ്വാതന്ത്ര്യം എന്താണെന്നറിഞ്ഞൂ ആദ്യമിയി പലരും  നാരായണ മന്ത്രം ഉറക്കെ ഉരുവിട്ടു

   ഭഗവാന്റെ ഇനിയുള്ള കഥ തികച്ചും തത്വചിന്താപരമായി വ്യാഖ്യിനിക്കണം കംസവധം കഴിഞ്ഞതിന് ശേഷമാണ് കൃഷ്ണനും രാമനും സാന്ദീപനി മഹർഷിയുടെ അടുത്ത് വിദ്യിഭ്യാസത്തിനായി പോയത് എന്ന് മുമ്പ് പറഞ്ഞുവല്ലോ ഭഗവാൻ 64 ദിവസം കൊണ്ട് 64 ഗലകളും പഠിച്ചൂ  ഭഗവാൻ അത് ഉൾക്കൊണ്ടാൽ രാമനും അത് ഉൾക്കൊള്ളും കാരണം രാമൻ അനന്തന്റെ അവതാരമാണല്ലോ   തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ