അനുഭവത്തിൽ നിന്നും പഠിച്ച പാഠം
' കഴിഞ്ഞ 22 ന് ഞായറാഴ്ച പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കാർത്യായനീ ക്ഷേത്രത്തിൽ പ്രഭാഷണം ഉണ്ടായിരുന്നു രാവിലെ 10-12 ആണ് സമയം - പ്രഭാഷണം ഏവർക്കും ഇഷ്ടപ്പെട്ടു 12.30 ന് അവിടെ നിന്നും പോന്നു ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന വർ പറഞ്ഞു എന്നാൽ പ്രമേഹത്തിന്റെ കൂടുതൽ ഉള്ളത് കൊണ്ട് ഇപ്പോൾ ഗോതമ്പ് ആണ് ഭക്ഷണം ഒന്നര മണിക്കൂർ കൊണ്ട് വീട്ടിലെത്താം വിനയപൂർവ്വം അവരുടെ ഭക്ഷണത്തിനുള്ള ക്ഷണം നിരസിച്ച് ഞാനിറങ്ങി പോരാൻ നേരത്ത് ദക്ഷിണയായി ഒരു കവറും തന്നു എത്രയെന്ന് നോക്കാതെ പോക്കറ്റിലിട്ടു
പെരിന്തൽമണ്ണയിൽ എത്തിയപ്പോൾ സിഗ്നൽ ഒഴിവാക്കാനായി ജുബിലി റോഡിലൂടെ സ്കൂട്ടറുമായി ഞാൻ നീങ്ങി സവിത തിയേറ്ററിന് മുന്നിലെത്തി *************
അച്ഛാ എന്ന ഒരു സ്ത്രീയുടെ വിളി ഞാൻ കേട്ടു എനിക്ക് പെൺകുട്ടികളില്ല മകൻ വിവാഹവും കഴിച്ചിട്ടില്ല പിന്നെ ആരാണ് അച്ഛാ എന്ന് വിളിക്കുന്നത്? നോക്കിയപ്പോൾ ചെറുപ്പക്കാരിയായ ഒരു നേഴ്സ് - അച്ഛന് ബൈക് ആക്സിഡൻറ് പറ്റി ഇത് മൗലാനാ ആ ശു പ ത്രി ആണ് ഇതാ ഫോൺ വീട്ടിൽ അറിയിക്കു! - എനിക്ക് ഒന്നും മനസ്സിലായില്ല ഞാൻ ഫോണിൽ മകനെ വിളിച്ച് നേഴ്സ് പറഞ്ഞ വിവരം പറഞ്ഞു പിന്നെ ഫോൺ എന്ത് ചെയ്തു എന്നറിയില്ല വീണ്ടും അബോധാവസ്ഥയിലേക്ക് കുറച്ചു കഴിഞ്ഞ് കൺതുറന്നപ്പോൾ ഭാര്യയും മകനും അടുത്ത് നിൽക്കുന്നു ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞത് ഞാനറിഞ്ഞില്ല എക്സ്റേയും സ്കാനിങ്ങും നടന്നതും ഞാനറിഞ്ഞില്ല
' സ്ഥിരമായി ബോധം തെളിഞ്ഞപ്പോൾ ഞാനാദ്യം ആലോചിച്ചത് ഗീതയിലെ വാക്യമാണ് മരണം വസ്ത്രം മാറുന്ന പോലെയാണ് ഭയപ്പെടേണ്ടതില്ല- ശരീയാണ് തിയേറ്ററിന് മുന്നിലെത്തിയത് ഓർമ്മയുണ്ട് പിന്നെ ഒന്നും ഓർമ്മയില്ല ആശുപത്രിയിൽ വെച്ച് ഓർമ്മ വന്നില്ലായിരുന്നെങ്കിലോ? അപ്പോൾ അനുഭവത്തിലൂടെ മരണത്തെ ഭയക്കേണ്ടതില്ല എന്ന് അങ്ങിനെ പഠിച്ചു ഭയം വേണമെങ്കിൽ ബോധം വേണമല്ലോ!
തന്റെ കയ്യിലുള്ള ബാഗ് തുറന്നു നോക്കി ലൈസൻസ്, ചെയിൻ പൊട്ടി തെറിച്ചുവീണ വാച്ച് കണ്ണട എല്ലാം ബേഗിലുണ് പക്ഷെ കവർ ?????
'അത് കാണാനില്ല 1500 - 2000 എ തെങ്കിലും സംഖ്യ കാണും പ്രഭാഷണത്തിന് പോകുമ്പോൾ എല്ലായിടത്തു നിന്നും ദക്ഷിണയായി കിട്ടാറുള്ളത് - ഇ പ്രകാരമാണ് കുറച്ച് കഴിഞ്ഞ് മകൻ അപകടം പറ്റിയ സ്ഥലത്ത് പോയി സ്കൂട്ടർ കൊണ്ടുവരുവാൻ തിയേറ്ററിനടുത്തുള്ള കടയിലെ ആൾ പറഞ്ഞു എഡ്ജ് ഇറങ്ങി വീണതാണ് ബോധം ഉണ്ടായിരുന്നില്ല ഒരു കാറ് വിളിച്ച് ആശുപത്രിയിലേക്ക് അയച്ചു
സ്കൂട്ടറിന് പരിക്കുകൾ ഏറെ വർക് ഷോപ്പിൽ ഒരു വിധം എത്തിച്ചു ഇപ്പോൾ വീട്ടിൽ വലത് കാലിലെ വലിയ മുറിവ് ഭേദമായി വരുന്നു കാൽ ഉയരമുള്ള സ്ഥലത്ത് കയറ്റി വെച്ച് ഇരിക്കുന്നു വേദന മാറിയിട്ടില്ല കുറെ വായിക്കും FB നോക്കും കുറച്ച് സമയം Tv കാണും അങ്ങിനെ പോകുന്നു - അങ്ങിനെ മരണത്തിന് വേദന അനുഭവപ്പെടില്ലെന്നും ഭയക്കേണ്ടതില്ലെന്നും അനുഭവത്തിലൂടെ പഠിച്ചു
/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ