ശബരിമല അയ്യപ്പൻ ബ്രഹ്മചാരിയാണോ? - chiran Kara Mani
മറുപടി
********
ധർമ്മശാസ്താവ് എന്ന് പറയുമ്പോളെ ബ്രഹ്മകാര്യം നിർവ്വഹിക്കുവാൻ വന്ന അവതാരമാണല്ലോ അപ്പോൾ ബ്രഹ്മചാരി തന്നെ അധർമ്മത്തിന്റെ സംഹാരമാണല്ലോ പ്രലോഭനങ്ങളിൽ വീഴാതെ ധർമ്മം സംരക്ഷിക്കാനായി 5 ഇന്ദ്രിയങ്ങളെയും നീയന്ത്രിച്ചവനാകയാൽ. അയ്യപ്പൻ എന്നു പറയുന്നു
വിവാഹം കഴിച്ച അവതാരങ്ങളായ ശ്രീരാമൻ ശ്രീകൃഷ്ണൻ മുതലായവരെ ബ്രഹ്മ ചാരി എന്ന് പറയാമോ? Nithin calicut
മറുപടി
*******
അവതാരം എന്ന് പറയുമ്പോൾ അധർമ്മത്തെ ഇല്ലാതാക്കാൻ വരുന്നതാണല്ലോ അത് ബ്രഹ്മ നിശ്ചയമല്ലേ? ബ്രഹ്മ നിശ്ചയം നടപ്പാക്കുക എന്നത് തന്നെബ്രഹ്മചര്യമാണ് വിവാഹവും ബ്രഹ്മ ചര്യവും തമ്മിൽ ബന്ധമൊന്നും സത്യത്തിൽ ഇല്ല പിന്നെ 4 ആ ശ്രമങ്ങളിൽ ആദ്യത്തേതാണല്ലോ വിദ്യാർത്ഥീ എന്ന അവസ്ഥ ആ അവസ്ഥയിൽ ചില നിയമങ്ങളൊക്കെ ഉണ്ട് നമ്മുടെ സംസ്കാരം സത്തായ രീതിയിൽ ഉരുത്തിരിഞ്ഞു വരാൻ അപ്പോൾ അതിനുള്ള നിയമങ്ങൾ ബ്രഹ്മത്തിന്റെ അഥവാ ഈശ്വരൻ കല്പ്പിച്ച ധർമ്മങ്ങൾ ആണ് അതിനാൽ ആ കാലഘട്ടത്ത ബ്രഹ്മചര്യം എന്ന് പറയുന്നു .. വിവാഹം കഴിക്കാത്ത ആളുകളെ പറയുന്നത് വേറെ ഒരർത്ഥത്തിലാണ് അതൊയത് രണ്ടാമത്തെ ആശ്രമമായ ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നിട്ടില്ല എന്നും ഇപ്പോഴും വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഉണ്ടാകുന്ന ബ്രഹ്മചര്യ അവസ്ഥയിലാണ് എന്നുമാണ് അതായത് നമ്മൾ വീട് വിറ്റ് പോയാലും പോസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചില്ലെങ്കിൽ അഥവാ നമ്മുടെ കത്തയക്കാൻ സാദ്ധ്യത ഉള്ളവർക്ക് വിവരം കൊടുത്തില്ലെങ്കിൽ വിറ്റ വീട്ടിലേക്കാണല്ലോ കത്ത് കൾ വരിക? അതേ പോലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ