ഭഗവദ് ഗീതാപഠനം 344 ആം ദിവസം അദ്ധ്യായം 11 ശ്ലോകം 12 Date 28/5/2016
ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗ പദുത്ഥി താ
യദി ഭാഃ സദ്യശീ സാ സ്യാത് ഭാസസ്തസ്യ മഹാത്മനഃ
അർത്ഥം
സഞ്ജയൻ തുടരുന്നു " ആകാശത്തിൽ ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചാലത്തെ പ്രഭ ആ മഹാത്മാവിന്റെ പ്രഭയ്ക്ക് തുല്യമായേക്കാം
13
തത്രൈക സ്ഥം ജഗത് കൃത്സ്നം പ്രവിഭക്ത മനേക ധാ
അപശ്യദ്ദേവ ദേവസ്യ ശരീരേ പാണ്ഡവ സ്തദാ
അർത്ഥം
അനേക പ്രകാശത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്ന ജഗത്തിനെ മുഴുവനും .ദേവദേവന്റെ ആ ശരീരത്തിൽ ഒന്നിച്ച് ഒരിടത്ത് തന്നെ സ്ഥിതി ചെയ്യുന്നതായി അപ്പോൾ അർജ്ജുനൻ കണ്ടു
14
തതഃ വിസ്മയാവിഷ്ടഃ ഹൃഷ്ടരോമാ ധനഞ്ജയഃ
പ്രണമ്യ ശിരസാ ദേവം കൃതാഞ്ജലിരഭാഷത.
അർത്ഥം
തന്മൂലം വിസ്മയാവിഷ്ടനും രോമാഞ്ചം പൂണ്ടവനുമായ അർജ്ജുനൻ ഭഗവാനെ താണുവണങ്ങി തൊഴുകയ്യോടെ പറഞ്ഞു
15
അർജ്ജുന ഉവാച
പശ്യാമി ദേവാംസ്തവ ദേവദേഹേ
സർവ്വാംസ്തഥാ ഭൂതവിശേഷ സംഘാൻ
ബ്രഹ്മാണമീശം കമലാസനസ്ഥം
ഋഷീംശ്ച സർവ്വാനുരഗാംശ്ച ദിവ്യാൻ
അർത്ഥം
അർജ്ജുനൻ പറഞ്ഞു ഭഗവാനേ! നിന്തിരുവടിയുടെ ദേഹത്തിൽ ദേവന്മാരേയും അതുപോലെ സകല ജീവജാലങ്ങളേയും കമലാ സനത്തിലിരിക്കുന്ന ഈ ശനായ ബ്രഹ്മാവിനേയും എല്ലാ ഋഷിമാരേയും ദിവ്യ സർപ്പങ്ങളേയും ഞാൻ കാണുന്നു
വിശദീകരണം
അർജ്ജുനൻ ദിവ്യമായ ദർശനം ശ്രീകൃഷ്ണ ശരീരത്തിൽ കണ്ടപ്പോൾ അത് എന്തെല്ലാം ആണ് എന്ന് ഭഗവാനോട് പറയുന്നതായി സഞ്ജയൻ ധൃതരാഷ്ട്ര രോട് പറയുന്നു ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ടു് അർജ്ജുനൻ വിശ്വരൂപം കാണുന്ന സ്ക്രീൻ ശ്രീകൃഷ്ണന്റെ ശരീരമാണെന്ന് ഓർക്കണം അപ്പോൾ ശ്രീകൃഷ്ണൻ ജീവിച്ചിരിക്കണമല്ലോ? അല്ലാതെങ്ങിനെ ശ്രീകൃഷ്ണ ശരീരത്തിൽ വിശ്വരൂപ ദർശനം നടത്തും? അപ്പോൾ ശ്രീകൃഷ്ണ ചരിത്രം ഭാവനയാണ് എന്ന് പറയുന്നവർ ചുമ്മാ അങ്ങ് പറയുകയാണ് അത് എത്ര വലിയവനായാലും അല്ലെങ്കിൽ വിശ്വരൂപദർശനം തന്നെ വ്യാസ ന്റെ ഭാവനയാണ് എന്ന് പറയേണ്ടി വരും ഇതിനൊക്കെ തത്വചിന്താപരമായ വ്യാഖ്യാനം പലതും ഉണ്ടു് പക്ഷെ ഏത് തത്വ ചിന്തയ്ക്കും ആധാരമായി ഒരു സംഭവം വേണം ഉദാഹരണത്തിലൂടെ വ്യക്തമാക്കാം നമ്മുടെ കൈയ്യിലെ പെരുവിരൽ ആത്മാവിനേയും ചുണ്ടുവിരൽ ജീവനേയും ബാക്കി 3 വിരൽ ത്രിഗുണങ്ങളേയും പ്രതിനിധീകരിക്കുന്നു - അല്ലയോ മനുഷ്യാ നീ ഏത് സമയത്തും ആത്മാവിൽ ലയിച്ചിരിക്കണം അല്ലാതെ ശരീരത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് നീങ്ങ രു ത് -- ഇതാണ് ചിന്മുദ്രയുടെ തത്വചിന്താപരമായ വ്യാഖ്യാനം പക്ഷെ അത് കൊണ്ട് നമുക്ക് കൈ ഇല്ല എന്നും തത്വചിന്തയാണ് എന്നും പറഞ്ഞാൽ എങ്ങിനെയിരിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ