ഭഗവദ് ഗീതാ പഠനം 329 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 4 Date 30 /4/2016
ബുദ്ധിർ ജ്ഞാനമസം മോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോ fഭാവഭാവഃ ഭയം ചാഭയമേവ ച
5
അഹിംസാ സമതാ തുഷ്ടിഃ തപോ ദാനം യശോ f യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ
അർത്ഥം
ബുദ്ധി,ജ്ഞാനം,വ്യാമോഹമില്ലായ്മ ക്ഷമ, സത്യം ദമം ശമം സുഖം ദുഃഖം ഉത്പത്തി ,നാശം ഭയം അഭയം അഹിംസ ,സമഭാവന ,സന്തുഷ്ടി ,തപസ്സ് ,ദാനം സത്കീർത്തി ദുഷ്കീർത്തി ,ഇങ്ങനെ ജീവജാലങ്ങളുടെ നാനാവിധ ഭാവങ്ങളൊക്കെയും എന്നിൽ നിന്ന് തന്നെയാണ് ഉണ്ടാവുന്നത്
വിശദീകരണം
ഈ പ്രപഞ്ചത്തിലെ സത്തും അസത്തുമായ എല്ലാ ഭാവങ്ങളും എന്നിൽ നിന്ന് തന്നെയാണ് ഉണ്ടാകുന്നത് എന്നാണ് ഭഗവാൻ പറയുന്നത് ഇത് കേൾക്കുമ്പോൾ സാധാരണക്കാരന് പല സംശയങ്ങളും ഉണ്ടാകും ഭീകരവാദികളും സ്ത്രീപീഡനം നടത്തുന്നവരും ഒക്കെ ആ ബ്രഹ്മത്തിൽ നിന്ന് തന്നെയാണോ ഉത്ഭവിച്ചത്? പിന്നെന്തിന് ദുഷ്ടരെ സൃഷ്ടിച്ചു? ഇവിടെ യാണ് സാഹചര്യത്തിന്റെ പ്രസക്തി ' ജനിച്ച് ഭൂജാതനാകുമ്പോൾ ഭീകരവാദിയോ പീഡിപ്പിക്കുന്നവനോ അല്ല ആരും' ചെറുപ്പകാലത്ത് കിട്ടുന്ന ആത്മീയ വിദ്യഭ്യാസത്തിന്റെ കുറവ് അല്ലെങ്കിൽ വികലമായ ആത്മീയ പഠനം ഇതാണ് വഴി തെറ്റി അധർമ്മത്തിൽ എത്താൻ കാരണം അപ്പോൾ ബ്രഹ്മത്തിൽ നിന്ന് ഉണ്ടാകുമ്പോൾ സത്താണ് എല്ലാം പിറന്നു വീണ സാഹചര്യം ആണ് അധർമ്മ മാർഗ്ഗത്തിലേക്ക് നയിക്കുന്നത് എന്നാൽ സത്തും അസത്തും എന്നിൽ നിന്ന് തന്നെയാണ് ഉണ്ടാവുന്നത് അതിനാൽ ആണ് അസത്തായ മാർഗ്ഗത്തിൽ ചിലർ എത്തിച്ചേരുന്നത് അസത്തായ വഴിയിൽ എത്തിയവരെ ശിക്ഷിക്കാനായി ബ്രഹ്മം അഥവാ ഈശ്വരൻ തന്നെ നിഷ്കള ശരീരം സ്വീകരിച്ച് അവതരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ