2017, ജനുവരി 31, ചൊവ്വാഴ്ച

പൗരധർമ്മം - ഭാഗം -2

അധികാരത്തിൽ എത്തിയാൽ ഒരുവൻ ഒരു രാജ്യത്തിന്റെ ഭരണാധികാരിയാണ്. എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസ പ്രമാണങ്ങളും ജീവിത സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണം. സമൂഹത്തിലെ അന്ധവിശ്വാസവും അനീതിയും തുടച്ചു മാറ്റാൻ യത്നിക്കണം. പക്ഷെ അന്ധവിശ്വാസം ഏതൊക്കെയാണ് എന്ന് തിരിച്ചറിയണം. അതാത് വിഷയങ്ങളിൽ അറിവുള്ളവരായിരിക്കണം അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ടത് അല്ലെങ്കിൽ അത് വിദ്വേഷത്തിന് കാരണമാകും.

ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായ ജ്ഞാനം ഇല്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാൽ അത് സാമുദായിക കലാപത്തിലേക്ക് നയിക്കും. പ്രത്യേകിച്ച് മതപരമായ കാര്യങ്ങൾ സ്വാർത്ഥലാഭത്തിന് വേണ്ടി പ്രയോഗിക്കുന്ന വാക്കുകൾ അതാരായാലും ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല. അത് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ.

അവനവൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കും വേണം. എതിർ പാർട്ടികളെ അന്ധമായി എതിർക്കുക എന്നതായിരിക്കരുത് ഒരു രാഷ്ട്രീയക്കാരനായ പൗരന്റെ ധർമ്മം. നല്ലത് എവിടെ കണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഒരു പരന് ഉണ്ടായിരിക്കണം. ആരാധനയും ഈശ്വരവിശ്വാസവും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ടതാണ്. അത് ചോദ്യം ചെയ്യാനോ അപഹസിക്കാനോ മറ്റൊരാൾക്ക് അധികാരമില്ല. വല്ല അനാചാരവും ഉണ്ടെങ്കിൽ അതാത് സമൂഹത്തിന് സ്വീകാര്യനായ വ്യക്തിയെ കൊണ്ട് അത് തിരുത്താനുള്ള സാഹചര്യം ആണ് ഒരുക്കേണ്ടത് '-- തുടരും 
കണ്ണാ!നീയും ഇത് കാണുന്നില്ലേ?

വർഷങ്ങളായി നിന്നെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന പ്രിയ ഗാന ഗന്ധർവ്വന്റെ മനസ്സ് നീ കാണുന്നില്ലേ? ആ മനസ്സിലെ സ്വപ്നങ്ങൾ കാണാൻ നിനക്ക് കഴിയില്ലേ? കണ്ണാ നീ അമ്പാടിയിൽ ഓടിക്കളിച്ചിരുന്ന സമയത്ത്, വൃന്ദാവനത്തിൽ കാളിയമർദ്ദനം ത്തിയ സമയത്ത്, ഗീത ഉപദേശിച്ച സമയത്ത് മറ്റു മതങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലല്ലോ!  അതിന് ശേഷം വന്ന മതങ്ങൾ നിനക്കെങ്ങിനെ ബാധകമാകും?

മതത്തിനോ? ഭക്തിക്കോ? നിന്റെ മുന്നിൽ സ്ഥാനം? നീ എന്നെ ശരണം പ്രാപിക്കുക നിന്റെ സകലപാപങ്ങളും ഇല്ലാതാക്കും എന്ന് പറഞ്ഞത് മനുഷ്യരോടല്ലേ? അല്ലാതെ ഹിന്ദുക്കളോട് മാത്രമല്ലല്ലോ! അഥവാ ഹിന്ദൂ മതം എന്ന പേരിൽ ഒന്ന് നിന്റെ കാലത്ത് ഉണ്ടായിരുന്നില്ലല്ലോ!

കൃഷ്ണാ ! അസുരവംശത്തിൽ ജനിച്ച പ്രഹ്ളാദൻ നിനക്ക് പ്രിയപ്പെട്ടവനായിരുന്നില്ലേ? പ്രഹ്ളാദന്റെ പേരക്കുട്ടിയായ മഹാബലിക്ക് ഇന്നും സുതലത്തിൽ വിഷ്ണുരൂപത്തിൽ നീ കാവൽ നിൽക്കുന്നു എന്നാണല്ലോ ഋഷികൾ പറഞ്ഞിട്ടുള്ളത്? മനോഹരമായ ശബ്ദത്തിൽ നിന്റെ അപദാനങ്ങൾ എത്ര തവണ നീ ഗാന ഗന്ധർവ്വൻ പാടിയത് നീ കേട്ടു? തൃണ സമാനനായ എനിക്ക് പോലും നിന്റെ ഭജനം നടത്തുന്നതിന്റെ പേരിൽ ആഗ്രഹിച്ചതെല്ലാം നടത്തിത്തരുന്നു? അപ്പോൾ ഏറ്റവും കൂടുതൽ ഏവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് നിന്റെ അപദാനങ്ങൾ പാടിയ ആ ചൈതന്യപുരുഷനെ ഒന്ന് നേരിൽ കാണാൻ അനുവദിച്ചു കൂടെ? കൃഷ്ണാ നിന്നെ അത്യാഗ്രഹത്തോടെ കാണാൻ കൊതിക്കുന്ന ഒരു ഭക്തനെ അകറ്റി നിർത്തുമ്പോൾ ഞാനടക്കമുള്ള നിന്റെ ഉപാസക ർ എത്ര ദു:ഖിക്കുന്നു എന്നത് നീ അറിയുന്നില്ലേ?

കൃഷ്ണാ! നിന്റെ ഗീതോപദേശം പഠിച്ച് അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന എനിക്ക് ഗാന ഗന്ധർവ്വന്റെ ഈ ആഗ്രഹം മതത്തിന്റെ പേരിൽ നടക്കാതിരുന്നാൽ അത് എന്നെന്നേക്കുമുള്ള വേദനയായി മാറും. ചില ചരിത്രകാരന്മാർ പറയുന്നത് യേശു കൃസ്തുപോലും നിന്റെ ഭക്തനായിരുന്നു എന്നാണ് അത് ശരിയാണോ അല്ലയോ എന്ന് നിനക്കറിയാമല്ലോ; കൃഷ്ണാ ഇത് നീ തന്നെ വിചാരിക്കണം' മതത്തിന്റെ പേരിൽ ഒരു ഭക്തനെ തടയുന്നത് ധർമ്മമല്ല. ശാസ്താരു പത്തിൽ ഇന്നും ശബരിമലയിൽ അദ്ദേഹത്തിന്റെ ഹരിവരാസനം കേട്ടല്ലേ നീ ഇരിക്കുന്നത്? പണ്ട് അദ്ദേഹം പാടി - ഗുരുവായൂർ അമ്പലനടയിൽ - ഒരു ദിവസം ഞാൻ പോകും- ഗോപുരവാതിൽ തുറക്കും  ഗോപകുമാരനെ കാണും. - അത് സാധിപ്പിക്കണേ കൃഷ്ണാ! 
സംശയനിവാരണം

സാർ ഞാൻ ജലജ പട്ടാമ്പി-പാലക്കാട് ജില്ല
ഒരു ഗ്രൂപ്പിൽ ഉപവാസം എന്നത് പട്ടിണി കിടക്കുകയല്ല എന്ന് പറഞ്ഞ് വരാഹോപനിഷത്തിലെ ഒരൂ സൂക്തം ഉദ്ധരിച്ചിരിക്കുന്നു

ഉപസമീപേ യോ വാസോ ജീവാത്മാ പരമാത്മയോ ഉപവാസഃ സവിജ്ഞയോ ന തു കായസ്യ ശോഷണം (വരാഹോപനിഷത്ത്)

ഉപ എന്നാൽ അടുത്ത്  അതായത് ജീവാത്മാവ് പരമാത്മാവിന്റെ അടുത്തിരിക്കലാണ് അല്ലാതെ ഒന്നും കഴിക്കാതിരിക്കലല്ല! എന്ന് പറഞ്ഞിരിക്കുന്നു. ഇത് ശരിയാണോ സാർ
                   ഉത്തരം
ഒരു പദത്തിന് നിരവധി അർത്ഥങ്ങൾ ഉണ്ടാകും സന്ദർഭത്തിന് അനുസരിച്ചാണ് അർത്ഥം എടുക്കേണ്ടത്.ഓരോ ഉപനിഷത്തിലും ഓരോ പദങ്ങൾക്ക് ഓരോ അർത്ഥം കൊടുത്തിരിക്കും .അപ്പോൾ ആ ഉപനിഷത്ത് പഠിക്കുമ്പോൾ ആ അർത്ഥം തന്നെ എടുക്കണം.എന്നാൽ മറ്റു സന്ദർഭങ്ങളിൽ ഉപനിഷത് അർത്ഥം യോജിച്ചെന്ന് വരില്ല.ഉദാഹരണം  അശ്വം എന്ന വാക്ക് വേദത്തിൽ പ്രകാശം എന്ന അർത്ഥിൽ പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരു യോദ്ധാവ് അശ്വാരൂഢനായി എന്ന് പറയുമ്പോൾ കുതിര എന്ന അർത്ഥമാണല്ലോ !അത് പോലെ ത്തന്നെ ഇതും. വരാഹോപനിഷത്ത് പഠിക്കുമ്പോൾ മേൽ പറഞ്ഞ അർത്ഥം എടുക്കണം എന്നാൽ ഏകാദശിയിൽ ഉപവസിക്കണം എന്ന് പറയുമ്പോൾ ഭക്ഷണം കഴിക്കാതെ ഇരിക്കണം എന്ന് തന്നെയാണ് അർത്ഥം. അതിന് യാതൊരു സംശയവും വേണ്ടാ! ശബ്ദതാരാവലി നോക്കുക അതിൽ രണ്ടർത്ഥവും കൊടുത്തിട്ടുണ്ട്. സംസ്കൃത നിഘണ്ടുവിലും രണ്ടർത്ഥം കൊടുത്തിട്ടുണ്ട്

അപ്പോൾ ഏകാദശി ഉപവാസം എന്ന് പറയുമ്പോൾ ഭക്ഷണം കഴിക്കാതെയുള്ള നോൽമ്പ് തന്നെയാണ്. ഒരു പദ്യം നോക്കുക

സ്നേഹം കൊടുത്തമ്മസ്നേഹമോടോമന
പുത്രന് സ്നാനം കഴിപ്പതിന്നായ്

ഇവിടെ ആദ്യത്തെ സ്നേഹം എന്നതിന് എണ്ണ എന്നും രണ്ടാമത്തെ സ്നേഹം എന്നതിന് നാം സാധാരണ പ്രയോഗിക്കുന്ന ഇഷ്ടം എന്നുമാണ് അർത്ഥം എടുക്കേണ്ടത്   അതായത് സനേഹത്തോടെ തന്റെ പുത്രന് കുളിക്കുവാനായി എണ്ണ നൽകി എന്ന്!  ചിന്തിക്കുക 
പൗരധർമ്മം!!!

എന്താണ് പൗരധർമ്മം? ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യരാജ്യമായ ഭാരതത്തിൽ വിവിധ തരത്തിലുള്ള ഭരണ സമ്പ്രദായങ്ങൾ കാലാകാലങ്ങളിൽ വന്നു കൊണ്ടിരിക്കും.ഇന്നലെ വരെ ഒരു പാർട്ടിയുടെ പ്രവർത്തകനായിരുന്ന വ്യക്തി ഇന്ന് മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ ആയി ക്കഴിഞ്ഞാൽ പിന്നെ ആ പാർട്ടിയുടെ മാത്രം നേതാവല്ല ! സംസ്ഥാനമുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഒക്കെ ആണ്. ആ സ്ഥാനത്ത് അവർ നിൽക്കുകയും ജനങ്ങൾ ആ സ്ഥാനത്ത് കാണുകയും വേണം. മുഖ്യമന്ത്രി ആയാലും പ്രധാന മന്ത്രി ആയാലും ഓരോ വിഷയത്തിന്്രേയും പുറകെ നടന്ന് അത് ശരിയാക്കാൻ കഴിയില്ല എന്ന് നമുക്കറിയാം .ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം കൊടുക്കാനേ കഴിയൂ! പിന്നെ അത് നടപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതിൽ വീഴ്ച്ച വരുത്തിയാൽ ക്രൂശിക്കപ്പെടുന്നത് മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ ആണ്. അപ്പോൾ ഈ സംഗതി മനസ്സിലാക്കി പെരുമാറുകയാണ് ഒരു പൗരന്റെ പ്രഥമ കടമകളിൽ ഒന്ന്!

ഇവിടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അവരുടെ സഹപ്രവർത്തകരും മാത്രമേ ഒരേ പാർട്ടിക്കാരായി ഉള്ളൂ! ഉദ്യോഗസ്ഥർ വിവിധ ചിന്താഗതിക്കാരായിരിക്കും.അപ്പോൾ അവർക്ക് പൗരബോധം ഉണർന്നേ പറ്റൂ! ഏത് ഗവർമെന്റ് ആണോ ഭരിക്കുന്നത്? അവർ കൊണ്ടുവരുന്ന പദ്ധതികൾ ശ്രദ്ധയോടും ആത്മാർത്ഥതയോടും കൂടി നടപ്പാക്കുക എന്നതായിരിക്കണം ഉദ്യോഗസ്ഥ ധർമ്മം!കാരണം ഭൂരിഭാഗം ജനങ്ങളും കൂടി തിരഞ്ഞെടുത്ത ഗവർമെന്റ് ആണ്. അപ്പോൾ ആത്മാർത്ഥമായി ഗവർമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി നടപ്പാക്കുമ്പോൾ ജനഹിതം കൂടി നടപ്പാവുകയാണ് അങ്ങിനെ ഭരണത്തിൽ ഉദ്യോഗസ്ഥ വർഗ്ഗവും പങ്കാളികളാകുന്നു!

ഭരണത്തിൽ സംതൃപ്തരല്ലെങ്കിൽ കോടതി വഴി പരാതിപ്പെടാനും തെറ്റ് തിരുത്തപ്പെടാനും ഉള്ള സാഹചര്യം ഉണ്ട്. അത് കാര്യക്ഷമമായി കൊണ്ടുപോകാനുള്ള ആർജ്ജവം ജനങ്ങൾ കാണിക്കണം! വ്യക്തി ഹത്യയിലേക്ക് കടക്കാതെ വിഷയ വിമർശനം ആണ് അഭികാമ്യം. കാരണം ജനങ്ങളെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെ ഒരൂ പാർട്ടിയുടെ നേതാക്കളും ഭരണത്തിലെത്തിയാൽ ചെയ്യില്ല. അതിനാൽ തന്നെ മുഖ്യമന്ത്രിയൂടെ ആയാലും പ്രധാനമന്ത്രിയുടെ ആയാലും ജനദ്രോഹ പരിപാടിക്കെതിരെ-----എന്ന വാചകം പൗരന്മാർ ഉന്നയിക്കുന്നത് ഉചിതമല്ല. ഒരു പദ്ധതി വിജയിച്ചെന്ന് വരാം വേറൊന്ന് പരാജയപ്പെട്ടു എന്നും വരാം ഇതിലൊക്കെ കീഴ് ഉദ്യോഗസ്ഥരുടെ നിലപാട് വളരെ വില  പ്പെ ട്ട താണ്. അതിനാൽ ത്തന്നെ ഒരു പദ്ധതി പരാജയപ്പെട്ടാൽ അത് മുഖ്യമന്ത്രിയുടെ അല്ലേങ്കിൽ പ്രധാന മന്ത്രിയുടെ ജനദ്രോഹ നടപടി ആണ് എന്ന് പറയുന്നൽ യാതൊരു അർത്ഥവും ഇല്ല.

വിമർശനം വ്യക്തി ഹത്യയിലേക്ക് നീങ്ങുമ്പോൾ സമൂഹത്തിൽ സ്പർദ്ധ വർദ്ധിക്കുകയും ജനങ്ങൾ ചേരിയായിത്തിരിയുകയും ചെയ്യും .അതിനാൽ വിഷയം മാത്രമാണ് വിമർശന വിധേയമാകേണ്ടത്! ഒരാളെ കണ്ടുകൊണ്ടല്ല ആ വ്യക്തിയുടെ പ്രവർത്തനം എങ്ങിനെ എന്നായിരിക്കണം നിഷ്പക്ഷമായി ചിന്തിക്കേണ്ടത്!തന്റെ എതിർ പാർട്ടി ആണെന്ന് കരുതി ജനദ്രോഹപരിപാടി ആയിരിക്കും എന്ന മുൻ വിധി ഭൂഷണമല്ല ---തുടരും 

2017, ജനുവരി 30, തിങ്കളാഴ്‌ച

ക്ഷേത്രോപാസന --ഭാഗം-14
ശ്രീ4 മദ് ഭാഗവതം --ഇരുപത്തിഒന്‍പതാം ദിവസം --14/9/0 15
*******************************************************************************
വി പ്രൈര്‍ ഭാഗ വതീ വാര്‍ത്താ ഗേഹേ ഗേഹേ ജനേജാനേ
കാരിതാ കണ ലോഭേന കഥാ സാര സ്തതോ ഗത ഃ
***************************************************************************************
അര്‍ഥം ---ബ്രാഹ്മണര്‍ വീട് തോറും ചെന്ന് ദക്ഷിണ മോഹിചു ഭാഗവതം വായിക്ക ന്നതിനാല്‍ കഥ യുടെ അന്ത സാ രാവും മഹത്വവും നഷ്ട മായിത്തീര്‍ന്നു
2
ശ്ലോകം ---71
^^^^^^^^^^^^^^^
അത്യുഗ്ര ഭൂരി കര്‍മ്മാണോ നാസ്ഥികാ രൌ ര വാ ജനാ ഃ
തേ /അപി തിഷ്ടന്തി തീര്‍ ത്ഥേഷു തീര്‍ ത്ഥ സാരസ്തതോ ഗത ഃ
***********************************************************************************************ഏതു
അര്‍ത്ഥം------ജനങ്ങള്‍ അതി ക്രൂരങ്ങളും നീച്ചങ്ങളും ആയ കര്‍മ്മങ്ങള്‍ ചെയ്യുന്ന വരും നാസ്തിക ന്മാരും ആയി ---അവര്‍ സ്വാര്‍ത്ഥ ലാഭത്തിനു തീര്‍ ത്ഥങ്ങളില്‍ അടിഞ്ഞു കൂടുന്നു അങ്ങിനെ തീര്‍ ത്ഥങ്ങളുടെ മഹത്വം നശിച്ചു
**************************************************************************************
വ്യാഖ്യാനം
****************
ബ്രാഹ്മണര്‍ ചെയ്യേണ്ടുന്ന ധര്‍മ്മങ്ങള്‍ ദക്ഷിണ മോഹിച്ചു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഭാഗവത തത്വം സാരം എന്നിവ നഷ്ടമായി ത്തീര്‍ന്നു ജനങ്ങള്‍ നാസ്ത്കര്‍ ആയി ത്തീര്‍ന്നു -----ഏതു നീച കര്‍മ്മവും ചെയ്യുവാന്‍ മടിയില്ലാത്ത വര്‍ ആയി --സ്വാര്‍ത്ഥ ലാഭ ത്തിനായി തീ ര്‍ഥസ്ഥാന ങ്ങളില്‍ അവര്‍ സ്വയം അര്‍ഹത ഉണ്ടോ എന്ന് പരിഗണിക്കാതെ ഓരോ കര്‍മ്മവും ചെയ്യുവാന്‍ വേണ്ടി ബ്രാഹ്മണ വേഷം കെട്ടി --അങ്ങിനെ തീര്‍ ത്ഥങ്ങളുടെ മഹത്വവും പവിത്ര തയും നഷ്ടപ്പെട്ടു പുണ്യ നദികള്‍ മലിനപ്പെട്ടു ഭൂമി തൊടാനോ കാണാനോ പറ്റാത്തതായി രിക്കുന്നു എന്ന് നാരദര്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ --
3. നവീകരണകലശം
********************
കലശങ്ങളിൽ വെച്ച് ഏറ്റവും മഹത്തായത് നവീകരണ കലശമാകുന്നു.ദേവന്റെ പ്രാസാദം അഥവാ ശ്രീകോവിൽ ജീർണ്ണമാവുകയോ ബിംബത്തിന് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ കേട് തീർക്കുകയോലമാറ്റി സ്ഥാപിക്കുകയോ ചെയ്യണം.ഇതോടൊപ്പം ചെയ്യേണ്ട നിരവധി ക്രിയകളുടെ മൊത്തം പേരാണ് നവീകരണം.ബിംബത്തിൽ കുടി കൊള്ളുന്ന ചൈതന്യത്തെ അനുജ്ഞയോട് കൂടി ഒരു കലശത്തിലേക്ക് ഉ ദ്വസിക്കുകയും പിന്നീട് പുതിയ ബിംബം പ്രതിഷ്ഠിച്ച് അതിലേക്ക് തന്നെ സമ്മേളിപ്പിക്കുകയും ആണ് ഇവിടെ ചെയ്യുന്നത്. ആദ്യത്തെ നാലു ദിവസം മ ററു പ്രായശ്ചിത്തക്രിയകളാണ്.പിന്നെയുള്ള നാലു ദിവസം നവീകരണ സംബന്ധമായ വിശേഷക്രിയകളാണ്. തുടർന്ന് നാലു ദിവസം ചൈതന്യം പുഷ്ടിപ്പെടുത്തുന്ന ക്രിയകളാണ് നടക്കുന്നത്. നല്ല ഏകാഗ്രതയും മനോ ദാർഡ്യവും ഇച്ഛാശക്തിയും ആവശ്യമായ ഈ കർമ്മങ്ങൾ ഒരു തന്ത്രിയുടെ പ്രവൃത്തികളിൽ വെച്ചേറ്റവും ഗൗരവമുള്ളതും പിഴ പറ്റിയാൽ അയാളുടെ കുടുംബത്തിന് കൂടി ദോഷഫലം ചെയ്യുന്നതുമാണ്.
പാവം കാറൽ മാർക്സ്: അദ്ദേഹത്തിന്റെ സിദ്ധാന്തത്തിൽ അണികൾ മായം ചേർക്കുന്നത് അറിയുന്നുണ്ടോ?

പാവപ്പെട്ടവന്റെ ഉന്നമനം - ഇതായിരുന്നുവല്ലോ മാർക്സിസിന്റെ ലക്ഷ്യം? ആ ലക്ഷ്യത്തിൽ മനസാ വാചാ കർമ്മണാ മായം ചേർക്കപ്പെടുന്നത് അദ്ദേഹം എവിടെയെങ്കിലും ഇരുന്ന് അറിയുന്നുണ്ടാവുമോ? ഉണ്ടെങ്കിൽ സഖാവേ അങ്ങ് വിഭാവനം ചെയ്ത ആശയങ്ങൾ ഈ കലിയുഗത്തിൽ നടപ്പാക്കാൻ അങ്ങയ്ക്ക് സിന്ദാ ബാദ് വിളിക്കുന്നവർ തന്നെ സമ്മതിക്കില്ല.ഒരു വലിയ ധനാഢ്യൻ ഭരണാധികാരി ആയാൽ വിമർശിക്കാം.അയാൾക്ക് സാധാരണക്കാരന്റെ ദുരിതം മനസ്സിലാവില്ല. എന്നാൽ അങ്ങ് വിഭാവനം ചെയ്ത പോലെ ഒരു സാധാരണ തൊഴിലാളി ഭരണാധികാരി ആയാൽ ജനങ്ങൾ ഇഷ്ടപ്പെട്ടാൽ. അതൊന്നും കണക്കിലെടുക്കാതെ ഒരു ചായക്കച്ചവടക്കാരൻ പ്രധാനമന്ത്രി ആയാൽ!!! എന്ന് പരിഹസിക്കുന്നത് അങ്ങ് വിഭാവനം ചെയ്ത ആശയത്തിൽ പെട്ടതാണോ?

പ്രിയ സഖാവേ! ജാതിയും മതവും നോക്കിയാണോ അങ്ങ് തൊഴിലാളി മുതലാളി സമസ്യ പൂരിപ്പിച്ചത്? രാഷ്ട്രം നന്നാവണമെങ്കിൽ പ്രജകളും ത്യാഗം ചെയ്യേണ്ടി വരും എന്ന് അങ്ങ് സൂചിപ്പിച്ചിരുന്നുവല്ലോ! എത്രയോ പേർ ത്യാഗം ചെയ്തിട്ടുമുണ്ട്. എന്നാൽ ഇന്നത്തെ തലമുറ അങ്ങയ്ക്ക് ജയ് വിളിക്കുന്നു വെങ്കിലും അങ്ങ് ആരാണെന്ന് അവർക്കറിയില്ല.അങ്ങയുടെ തത്ത്വങ്ങളുടെ പ്രസക്തിയോ ഉദ്ദേശ ശുദ്ധിയോ അവർക്കറിയില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് അങ്ങ് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ അങ്ങയുടെ പേരിൽ വന്ന അണികൾക്ക് ആയില്ല. അങ്ങ് ഒരിക്കലും ആരാധനാ കാര്യത്തിലോ ആരാധ്യ കഥാപാത്രങ്ങളുടെ കിര്യത്തിലോ അസഹിഷ്ണുത പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. മാത്രമല്ല യൂറോപ്പിലെ പുരോഹിത വർഗ്ഗത്തെ കുറിച്ചാണ് അങ്ങ് പറഞ്ഞത്. ഭാരതത്തിലെ ഒരു കാര്യവും അങ്ങ് പറഞ്ഞിട്ടില്ല.

അങ്ങയുടെ അണികളുടെ അഭിപ്രായങ്ങളെ വിമർശിച്ചാൽ വിമർശിക്കുന്നവൻ വർഗ്ഗീയവാദി ആകുമത്രേ! ഭാരതത്തിൽ ഇന്ന് നടക്കുന്നത് ഇഷ്ടമില്ലാത്തവരെ വർഗ്ഗീയ വാദി ആക്കുന്ന സ്വഭാവമാണ്.ഹൈന്ദവ ദർശനങ്ങളെ അപഹസിക്കാൻ അങ്ങ് പറഞ്ഞതായി അറിവില്ല എന്നാൽ അങ്ങയുടെ അനുയായികൾ കുറേ മതങ്ങൾ ഇവിടെ ഉണ്ടങ്കിലും ഹൈന്ദവരെ പ്രകോപിപ്പിച്ചും പരിഹസിച്ചും കഴിയുന്നു. ഫലമൊ ? അങ്ങയ്ക്ക് കൂടി ചീത്തപ്പേര് വരുത്തിവെയ്ക്കുന്നു. അവകാശങ്ങൾ പിടിച്ചു വാങ്ങാൻ അങ്ങ് ഉപദേശിച്ചുവല്ലോ! ആരെ ഭരണാധികാരി ആക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അങ്ങിനെ ആ അവകാശം ഉപയോഗിച്ച് ഒരാളെ തിരഞ്ഞെടുത്താൽ അയാളെ അപഹസിക്കണം എന്ന് അങ്ങ് പറഞ്ഞതായി ഈയുള്ളവൻ ഇത് വരെ കേട്ടിട്ടില്ല - എന്നാൽ അങ്ങയുടെ അനുയായികൾ എന്ന് പറയുന്നവർ നിരന്തരം അത് ചെയ്യുന്നു. ജനങ്ങളുടെ മനസ്സ് കാണാനുള്ള വിവേകം അവർക്കില്ല. അധികാരത്തിൽ ഏറാൻ വിനയവും ധർമ്മവും ശത്രു വിനോട് പോലും ആദരവും കാണിക്കണമെന്ന സാമാന്യജ്ഞാനം പോലും അവർക്കില്ല. വിദ്വേഷം മാത്രമേ അവരുടെ സിദ്ധാന്തത്തിലുള്ളു.  അപ്പോൾ അതിന് പ്രതികരണവും സ്വാഭാവിക മാണല്ലോ!  ചുരുക്കിപ്പറഞ്ഞാൽ അങ്ങയുടെ അനുയായികൾ ഉണ്ടായ ശേഷം വന്ന വരൊക്കെ ഭാരതത്തിൽ ഓരോ മൂലയിലായി സ്ഥാനം പിടിച്ചു. അങ്ങയുടെ പേരിന്റെ മഹത്വം കൊണ്ട് മാത്രം ഒന്നു രണ്ട് സ്ഥലത്ത് തപ്പി നോക്കിയാൽ കാണാം -- എന്നാൽ കേരളത്തിൽ സ്ഥിരമല്ല താനും അഞ്ച് വർഷം ഭരിച്ചാൽ പിന്നെ മൈക്ക് കൈമാറും മൈക്ക് കിട്ടിയവൻ ഇതിലും ദരിദ്രരായത് കൊണ്ട് മൈക്ക് 5 വർഷം കഴിഞ്ഞാൽ തിരിച്ചു കിട്ടുന്നു. - പൊതു ജനം ചിന്തിക്കട്ടെ! 
ചായക്കടക്കാരൻ പ്രധാനമന്ത്രി ആയാൽ"!!!!!

ഒരു കമന്റ് കണ്ടു. അബ്ദുൾഖാദർ എന്ന ഒരാളുടെ .ലക്ഷ്മീ നായരെ കുറിച്ചുള്ള പരാമർശത്തിൽ. ചായക്കടക്കാരൻ പ്രധാനമന്ത്രി ആയ നാട്ടിൽ അടുക്കളക്കാരി പ്രിൻസിപ്പൾ ആയതിൽ അത്ഭുതപ്പെടാനില്ല എന്നാണ് മാന്യ ദേഹത്തിന്റെ പ്രതികരണം.

അതെ! ഞങ്ങൾ അതിൽ അഭിമാനിക്കുന്നു. താങ്കൾക്ക് അഭിമാനിക്കാൻ കഴിയില്ലായിരിക്കാം .അത് താങ്കളുട കുഴപ്പമല്ല. പിടിച്ചുപറിക്കാരനായിരുന്ന രത്നാകരൻ വാൽമീകി മഹർഷി ആയപ്പോൾ പുർവ്വാശ്രമ കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയല്ല ഭാരതീയർ ചെയ്തത്. വാൽമീകി മഹർഷിയെ ആചാര്യനായി കാണുകയാണ്. അതാണ് ഭാരതീയ സംസ്കാരം' ഇന്ന് ഭൂരിപക്ഷം ജനങ്ങളും തിരഞ്ഞെടുത്ത പ്രധാനമന്ത്രി ആണ് ചായക്കടക്കാരൻ. അതിൽ അഭിമാനിക്കുന്നവരാണ് ഭൂരിഭാഗം ഭാരതീയരും

സവർണ്ണ മേധാവിത്വം എന്ന് പറഞ്ഞ് ബഹളം വെയ്ക്കുന്നത് നിങ്ങൾ ഒരു തൊഴിലാളി പ്രധാനമന്ത്രി ആയപ്പോൾ കളിയാക്കുന്നതും നിങ്ങൾ 'സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താണ് മനോരോഗമോ? അതോ അസഹിഷ്ണുതയോ?

കേരളത്തിലെ ഭരണാധികാരിയെ കുറിച്ച് ഞാൻ പറയില്ല. കാരണം ജനങ്ങൾ തിരഞ്ഞെടുത്തതാണ്. അതിനെ അംഗീകരിക്കുക എന്നതാണ് പൗരധർമ്മം. എന്നാൽ വിവരദോഷികളായ ചിലരെ പരാമർശിക്കാതെ തരമില്ല. ലോകം മുഴുവനും അറബ് രാഷ്ട്രങ്ങൾ അടക്കം ഐക മത്യസൂക്തം ചൊല്ലിയപ്പോൾ കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അസഹിഷ്ണുത പ്രകടിപ്പിച്ചത് ചായക്കടക്കാരൻ പ്രധാനമന്ത്രി ആയത് കൊണ്ടാണോ? ഞങ്ങൾ നിരവധി പേരെ കൊന്നിട്ടുണ്ട് എന്ന് കുമ്പസരിച്ച ഒരു വ്യക്തി മന്ത്രിയായപ്പോൾ ആ മന്യനെ സല്യൂട്ട് ചെയ്യാൻ ഇവിടുത്തെ 1Pട ഉദ്യോഗസ്ഥർക്ക് വിധിയുണ്ടായത് ചായക്കടക്കാരൻ പ്രധാനമന്ത്രി ആയത് കൊണ്ടാണോ? മുട്ടിൻ കൈ ഇല്ലാത്തവൻ ചെറുവിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നു. ഈ ചൊല്ല് ഇയാളെ പോലുള്ളവരുടെ കാര്യത്തിൽ പ്രസക്തമാണ്.  ഇവിടെ ചാണക്യന്റെ ഒരു തത്വം ഓർമ്മ വരുന്നു. പണക്കാരും അധികാരമോഹികളും രാജാവിനെ ആക്രമിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പാണ് രാജാവ് നേരായ പാതയിലൂടെ ആണ് ഭരണം നടത്തുന്നത്  എന്ന്    ചിന്തിക്കുക 

2017, ജനുവരി 29, ഞായറാഴ്‌ച

ആത്മാവും ,ഷാജു കടയ്ക്കലും

ഒരു സുഹൃത്ത് അയച്ചു തന്ന ഒരു ലിങ്ക് നോക്കിയപ്പോൾ ഷാജു കടയ്ക്കൽ എന്നൊരാൾ ആത്മാവിനെ പറ്റി പറയുന്നു. ആൾ ഒരു മജീഷ്യനാണ് എന്ന് തോന്നുന്നു. ആത്മാവ് എന്നൊന്ന് ഇല്ലത്രേ! തെളിവിനായി ഒരു മെഴുകു തിരി കത്തിച്ച് അത് ഒരു ഗ്ലാസ് കൊണ്ട് മൂടുന്നു കുറച്ച് കഴിഞ്ഞ് മെഴുകുതിരി കെട്ടു പോകുന്നു. ഓക്സിജൻ സ്വീകരിക്കാൻ കഴിയാത്തതിനാൽ കെട്ടു പോകുന്നു ഇവിടെ ഒന്നും പുറത്തേക്ക് പോയിട്ടില്ലെന്ന് അയാൾ പറയുന്നു.

ഇവിടെ അനങ്ങാതെ നിൽക്കുന്ന മെഴുകുതിരിയുടെ നാളത്തേയും വിശേഷബുദ്ധിയുള്ള കർമ്മബന്ധങ്ങളുള്ള ഒരു മനുഷ്യനേയും താരതമ്യം ചെയ്തപ്പോഴേ അയാളുടെ വിവരക്കേട് പ്രകടമായി. ആ മെഴുകുതിരിയിൽ നിന്നും അഗ്നി പോയി എന്ന വിവരവും അയാൾക്കില്ല.  എവിടെയും പോയിട്ടില്ലെങ്കിൽ അഗ്നിയുടെ സാന്നിദ്ധ്യം അവിടെ ഉണ്ടാകേണ്ടേ? ഇല്ലാത്ത സ്ഥിതിക്ക് അഗ്നി പോയി ആ മെഴുകുതിരി എന്ന ശരീരത്തിൽ നിന്ന് എന്നല്ലേ അർത്ഥം?

ബോധം പോവുക എന്നൊരവസ്ഥ ഉണ്ടല്ലോ! ആ ബോധം ബുദ്ധിയുടെ പ്രകടനമാണ് ബുദ്ധിയാണെങ്കിൽ ജ്ഞാനത്തിന്റെ ലക്ഷണവും ജ്ഞാനം ആത്മാവിന്റെ സ്വഭാവവും ആണ്. പ്രകൃതിയിൽ നിറഞ്ഞു നിൽക്കുന്ന ആത്മചൈതന്യം അയാൾ വിസ്മരിക്കുന്നു. അയാളുടെ കണക്കിൽ മരണം എന്നത് ശരീരത്തിന് ഓക്സിജൻ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതാണ് ഗീതയും ഉപനിഷത്തും എന്താണ് എന്ന് അറിയാത്തതിന്റെ കുഴപ്പം 'ഞാൻ എന്ന ആത്മാവിന് നിലനിൽക്കാൻ ഈ ശരീരം പര്യാപ്തമല്ല എന്നു വരുമ്പോൾ ഞാൻ എന്ന ആത്മാവ് ഈ ശരീരം ഉപേക്ഷിക്കുന്നു. ഇതിനെയാണ് മരണം എന്നു പറയുന്നത്. സയൻസിൽ ഊർജ്ജം എന്നൊന്ന് ഉണ്ടല്ലോ അത് തന്നെയാണ് പുരുഷൻ അത് തന്നെയാണ് ആത്മാവ് അത് തന്നെയാണ് ക്ഷേത്രജ്ഞൻ

ഭാരതീയ ഋഷികൾ പറഞ്ഞത്, ഗീത പറഞ്ഞത് ഇതൊക്കെ നിഷേധിച്ച് കുറച്ച് വാചകമടിച്ചാൽ ജനം അത് വിശ്വസിക്കും എന്നായിരിക്കും അയാൾ ധരിച്ചിട്ടുണ്ടാവുക - ഓരോരോ കോലങ്ങൾ !!! 
ക്ഷേത്രോപാസന  ഭാഗം  13

ക്ഷേത്രത്തിലെ അശുദ്ധികൾക്ക് പ്രായശ്ചിത്തം വേണമെന്ന് പറഞ്ഞുവല്ലോ! അതിന് വിധിക്കപ്പെട്ട കർമ്മങ്ങളാണ് കലശങ്ങൾ എന്ന സാങ്കേതിക സംജ്ഞ കൊണ്ട് അറിയപ്പെടുന്ന കർമ്മങ്ങൾ

1 ദ്രവ്യകലശം
**************
സാധാരണ ഗതിയിൽ ദുർന്നിമിത്തവും അശുദ്ധിയും ഇല്ലെങ്കിലും ദ്രവ്യകലശം നടത്താം. ഇതിൽ സാധാരണ സംഭവിക്കാൻ സാദ്ധ്യതയുള്ള ദോഷങ്ങൾക്കെല്ലാം പ്രായശ്ചിത്തങ്ങൾ ചെയ്ത ശേഷം അതാത് ദേവന്മാർക്ക് വിധിക്കപ്പെട്ടിട്ടുള്ള അനേകം ദ്രവ്യങ്ങൾ നിറച്ച നിശ്ചിത എണ്ണം കലശ കുംഭങ്ങളിൽ ഋക് മന്ത്രങ്ങളും അധിദേവാ താ മന്ത്രങ്ങളും ചേർത്ത് പൂജിച്ച് അഭിഷേകം ചെയ്യുന്നു. ദ്രവ്യങ്ങൾ പൂജിച്ച് അഭിഷേകം ചെയ്യുന്നത് ചൈതന്യ വർദ്ധനവിന് ഉത്തമമായി വിധിക്കപ്പെട്ടിരിക്കുന്നു.

2  അഷ്ടബന്ധകലശം
++++++++++++++++++++
ക്ഷേത്രത്തിൽ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പീഠവും യഥാക്രമം പുരുഷനേയും പ്രകൃതിയേയും പ്രതിനിധാനം ചെയ്യുന്നു. പ്രകൃതിയുടേയും പുരുഷന്റേയും സമ്യക്കായസംയോജനത്തിലൂടെയാണ് ക്ഷേത്രത്തിലെ ചൈതന്യം സമ്പൂർണ്ണമാകുന്നത്.ഈ സംയോജനത്തിന് ഉപയോഗിക്കുന്ന ദൈവീക മാദ്ധ്യമമാണ് അഷ്ട ബന്ധം. എട്ട് പ്രകൃതിദത്തമായ പദാർത്ഥങ്ങൾ ചേർത്ത് ഇടിച്ച് തയ്യാറാക്കുന്ന ഒരു ബന്ധന പദാർത്ഥം അഥവാ പശ ആണിത് നവ ശക്തികൾ എന്നറിയപ്പെടുന്ന ഒമ്പത് ദിവ്യ ചൈതന്യങ്ങളുടെ ഇരിപ്പിടമാണ് അഷ്ട ബന്ധം. ബിംബവും പീഠവും ചേരുന്ന സ്ഥലത്ത് നവശക്തികളെ പ്രത്യേകം ആവാഹിച്ച് സകളീകരിച്ചതും നവശക്തിഹോമസംപാദം സ്പർശിച്ചതും ആയ അഷ്ടബന്ധം മന്ത്രപുരസ്സരം ഇട്ട് ഉറപ്പിക്കുന്നു.പ്രത്യേക കലശാഭിഷേകവും ചെയ്യുന്നു
        ക്ഷേത്രത്തിൽ പ്രതിഷ്ഠാ സമയത്ത് ആദ്യം ഇടുന്ന അഷ്ട ബന്ധം കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് അടർന്ന് പോയേക്കാം അങ്ങിനെ സംഭവിച്ചാൽ പീഠവും ബിംബവും തമ്മിലുള്ള ദൈവീക ബന്ധം ഇല്ലാതാകും.അങ്ങിനെ ക്ഷേത്ര ചൈതന്യത്തിന് ഹാനിയും സംഭവിക്കും.അപ്പോൾ എത്രയും പെട്ടെന്ന് അത് ശരിയാക്കാൻ അഷ്ട ബന്ധ കലശം അനിവാര്യമാണ്.(തുടരും)

2017, ജനുവരി 28, ശനിയാഴ്‌ച

ചിദാനന്ദപുരി സ്വാമികൾ പറഞ്ഞതും കേട്ടവർ ധരിച്ചതും

ഒരിക്കൽ സ്വാമികൾ ഒരു പ്രഭാഷണത്തിന്ന് ചെന്നപ്പോൾ സംഘാടകർ ചില നിർദ്ദേശങ്ങൾ വെച്ചു. ഈശ്വരനിലും, ക്ഷേത്രത്തിലും ആചാരങ്ങളിലും ഒക്കെ വിശ്വാസം വേണമെന്ന് ജനങ്ങളെ ബോധവത്കരിക്കണം എന്ന്.

അപ്പോൾ സ്വാമിജി പറഞ്ഞു അത് ഞാൻ ഒരിക്കലും പറയില്ല. സത്യമായ കാര്യങ്ങളിൽ വിശ്വസിക്കണം എന്ന് പറയണമെന്നതിൽ യുക്തിയില്ല. ഇതെന്റെ തലയാണ് എന്ന് വിശ്വസിക്കണം എന്ന് എന്തിനാ പറയുന്നത്? അത് തലതനെ ആണല്ലോ!  ഇവിടെ അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ എന്ത്? എന്ന് ചിന്തിക്കണം. സത്യസന്ധമായ കാര്യങ്ങൾ സ്വയം അംഗീകരിക്കുകയാണ് വേണ്ടത് അല്ലാതെ മറ്റുള്ളവർ നിർബ്ബന്ധിച്ച് ചെയ്യിക്കുകയല്ല. അത് സനാതന ധർമ്മ മാർഗ്ഗമല്ല. അപ്പോൾ ഈശ്വര സങ്കൽപത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും ആചാര അനുഷ്ഠാനങ്ങളെ കുറിച്ചും പഠിപ്പിക്കുക. അത് പഠിച്ച് അംഗീകരിക്കുക അല്ലാതെ ഇവയിലൊക്കെ വിശ്വസിക്കണം എന്ന് പറയുകയല്ല വേണ്ടത്. എന്ന അർത്ഥത്തിലാണ് ചിദാനന്ദപുരി സ്വാമികൾ പറഞ്ഞത്. തികച്ചും ഭഗവാൻ ശ്രീകൃഷ്ണൻ സ്വീകരിച്ച അതേ നിലപാടാണ് സ്വാമിജിയും സ്വീകരിച്ചത്. ഗീത എല്ലാം ഉപദേശിച്ച ശേഷം യഥാ ഇച്ഛസി തഥാ കുരു
ഒരു സംവാദത്തിൽ നിന്ന്

സനാതന ധർമ്മ പ്രചാരണാർത്ഥം ഒരു സംഘടന ഒരു സംവാദം ഏർപ്പെടുത്തി. എന്നേയും അവർക്ഷണിച്ചു. തെക്കൻ ജില്ലയിൽ എവിടെയോ ഉള്ള ഒരു സ്വാമിജി ആയിരുന്നു സംവാദം നിയന്ത്രിച്ചിരുന്നത്. സംവാദം തുടരവേ ഞാൻ ആകെ അസ്വസ്ഥനായിരുന്നു. കാരണം യുക്തിക്ക് നിരക്കാത്ത പലതും അംഗീകരിക്കുന്ന ഒരു ഘട്ടമെത്തി. അത് വരെ മൗനം പാലിച്ചിരുന്ന എന്നോട് മാഷക്ക് ഒന്നും പറയാനില്ലേ ? എന്ന് കുറച്ചു പേർ ചോദിച്ചു.ഇവിടെ പറഞ്ഞ പലകാര്യങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്.എന്ന് ഞാൻ പറഞ്ഞു. ഏതിൽ എന്നായി അവർ തുറന്നു പറഞ്ഞോളൂ!

ആദ്യം സ്വാമിജി നിങ്ങൾ ഈശ്വര വിശ്വാസികളാണോ എന്ന് ചോദിച്ചിരുന്നു  അതെ എന്ന് ചിലർ പറഞ്ഞപ്പോൾ സ്വാമിജി പറഞ്ഞു സത്യത്തിൽ എന്തിന് വിശ്വസിക്കണം? അംഗീകരിച്ചാൽ പോരേ? എന്നായി സ്വാമിജി. ഞാൻ പറഞ്ഞു ഒരു വാക്കിന് നിരവധി അർത്ഥ തലങ്ങളുണ്ട്. അംഗീകരിക്കണമെങ്കിൽ ആദ്യം വിശ്വാസം വേണ്ടേ? സ്വാമി പാത്രത്തിലിരിക്കുന്ന ചുക്കുവെള്ളം കുടിക്കുകയാണെങ്കിൽ ഒരു വിശ്വാസം വേണ്ടേ? ജലം മലിനമല്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടല്ലേ അത് കുടിക്കുന്നത്? ആ ഒരു വിശ്വാസം ഇല്ലെങ്കിൽ എങ്ങിനെയാണ് വെള്ളം കുടിക്കുക? അപ്പോൾ ആദ്യം ഈശ്വരനിൽ വിശ്വാസം വേണം എങ്കിലേ അംഗീകരിക്കാനും ആചരിക്കാനും കഴിയൂ! ഞാൻ പറഞ്ഞു നിർത്തി.

ഇപ്പോൾ പകലാണ് എന്നാണ് എന്റെ വിശ്വാസം എന്ന് ആരെങ്കിലും പറയാറുണ്ടോ? ഇപ്പോൾ പകലാണല്ലോ! പിന്നെന്തിന് വിശ്വസിക്കണം? സ്വാമി ചോദ്യം ഉന്നയിച്ചു! പകലാണെന്ന സത്യം അംഗീകരിച്ചു കൊണ്ടാണല്ലോ നമ്മൾ ഇരിക്കുന്നത്? അപ്പോൾ ആ സത്യത്തിൽ നമ്മൾ വിശ്വസിക്കുന്നു എന്നല്ലേ അതിനർത്ഥം? സത്യത്തിലല്ലാതെ അസത്യത്തിൽ ആരെങ്കിലും വിശ്വസിക്കാറുണ്ടോ?

വിശ്വസിക്കുന്നത് മുഴുവൻ സത്യമാണോ എന്നായി സ്വാമിജി! ശരീയാണ് വിശ്വസിക്കുന്നത് മുഴുവനും സത്യമല്ല.പക്ഷേ സത്യത്തിൽ ആണ് എല്ലാവരും വിശ്വസിക്കുന്നത്. വിശ്വാസം രണ്ട് അർത്ഥ തലങ്ങളിൽ പറയപ്പെടുന്നു. ഒന്ന് ശാസ്ത്രീയ പിൻബലമുള്ളതിനെ അംഗീകരികാകുന്നത്.മറ്റൊന്ന് പ്രത്യക്ഷത്തിലെ അനുഭവപ്രകടനം. ഈ പ്രത്യ  ക്ഷ അനുഭവപ്രകടനം സത്യമായിക്കൊള്ളണം എന്നില്ല എന്നാൽ ശാസ്ത്രത്തിന്റെ പിൻ ബലമുള്ളത് സത്യവുമായിരിക്കും. രണ്ടിനും വിശ്വാസം എന്ന പ്രയോഗം ഉണ്ട്. കാരണം എന്തും നമ്മൾ അംഗീകരിക്കണമെങ്കിൽ ആദ്യം അതിൽ വിശ്വാസം വേണം.വിശ്വാസമില്ലാതെ ഒരു നിമിഷം പോലും നമുക്ക് ഒന്നും അംഗീകരിക്കാൻ കഴിയില്ല. അപ്പോൾ വിശ്വസിക്കുന്നത് എ    ല്ലാം സത്യമായി ക്കോളണം  എന്നില്ല.പക്ഷേ സത്യത്തെ വിശ്വസിച്ചെ മതിയാകൂ! കാരണം എന്നാലെ നമുക്ക് അതിനെ അംഗീകരിക്കാൻ കഴിയൂ! ആരും ഞാൻ പറഞ്ഞതിനെ എതിർക്കുകയുണ്ടായില്ല. എന്നാൽ എല്ലാവരും അംഗീകരിച്ചതായി തോന്നി. കുറെ നേരം ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം സഭ പിരിഞ്ഞു! 

2017, ജനുവരി 27, വെള്ളിയാഴ്‌ച

ക്ഷേത്രോപാസന - ഭാഗം -12

സൃഷ്ടിക്ക് മുമ്പും പ്രളയത്തിന് ശേഷവും ഉള്ള അവസ്ഥയാണ് അദ്വൈതം' രണ്ടല്ലാത്ത ബ്രഹ്മത്തിന്റെ മനോവ്യാപാരങ്ങൾ ദൃഷ്ടി പഥത്തിൽ എത്തിയപ്പോഴാണ് പ്രപഞ്ചം എന്ന ഭൂത സമുച്ചയം ആ വിർഭവിച്ചത് ഏകമായി നിലകൊണ്ട ആ ബ്രഹ്മത്തിൽ ലയിച്ചു ചേർന്ന ഞാനും നീയും അവനും പ്രപഞ്ച വ്യവഹാരം തുടങ്ങിയപ്പോൾ വ്യത്യസ്ഥരായി, വ്യത്യസ്ഥ രൂപഭാവ ഗുണങ്ങളോടെ പ്രത്യക്ഷമായി.

പ്രപഞ്ച വ്യവഹാരത്തിൽ ദ്വൈത മേ ഉള്ളൂ! ഞാൻ തന്നെ പലതായി ഭവിച്ചു. ഞാൻ എന്ന ക്ഷേത്രത്തിലെ ക്ഷേത്രജ്ഞനെ ഞാൻ തന്നെയായ ഉപാസകൻ ഞാൻ തന്നെയായ ഭക്തിയിലൂടെ ഉപാസിക്കുന്നു. ഇവിടെ ഉപാസിക്കുന്നവനും ഉപാ സ്യവും ഞാൻ തന്നെ - ഞാനാകുന്ന ഉപാസകൻ ഞാനാകുന്ന കർമ്മത്തെ ഞാനാകുന്ന ക്ഷേത്രജ്ഞനിൽ സമർപ്പിക്കുന്നു. ക്രിയ ദൃശ്യമായതിനാൽ ഞാനെന്ന ഉപാസകനും ഞാനെന്ന ക്ഷേത്രജ്ഞനും വ്യത്യസ്ഥമാണെന്ന് ഞാനാകുന്ന മറ്റുള്ളവർക്ക് തോന്നുന്നു.

അപ്പോൾ ഞാൻ ഏകമായിരിക്കുന്ന അവസ്ഥ മാത്രമാണ് സത്യം ശരീരം എടുത്തപ്പോൾ നാമരൂപങ്ങൾ സംജാതമായി എന്നു മാത്രം ജലം നാമരൂപങ്ങൾക്ക് അതീതമാണ് എന്നാൽ ദൃശ്യ പ്രപഞ്ചത്തിൽ കടൽ, നദി, കുളം, കിണർ എന്നീ നാമരൂപാ ദികളോടെ നമ്മുടെ ദൃഷ്ടി പഥത്തിൽ പതിയുന്നു,

ഈ പ്രപഞ്ചം അതായത് ഞാൻ, നീ അത്, ഇത് എന്നീ ഭാവങ്ങളോടെ എന്റെയും നിന്റെയും സ്മൃതിയിൽ നിൽക്കുന്നത് ദ്വൈതമാണ് ഈ ദ്വൈതം ഭഗവാന്റെ ഒരു ലീലയാണ്.- ഭഗവദ് ലീല

അതിനാൽ ത്തന്നെ ഈ ദൃഷ്ടി പ്ര' പഞ്ചം മിഥ്യ എന്ന് പറയപ്പെടുന്നു ബ്രഹ്മ സത്യം ജഗദ് മിഥ്യ' പക്ഷെ ദ്വൈത പ്രപഞ്ചത്തിലെ അനുഭവം ആത്മാവ് അനുഭവിക്കുന്നുണ്ട്. മനോഹരമായ ഒരു സങ്കല്പം അഥവാ സ്വപ്നം നമ്മൾ അനുഭവിക്കുന്നു ആസ്വദിക്കുന്നു. അതേപോലെ സർവ്വ ചരാചരങ്ങളിലും ഇരുന്ന് ആ ശരീരത്തിലൂടെ അനുഭവിക്കുന്നു. പാമ്പ് എന്ന ശരീരത്തിലിരുന്ന് നിർഭയമായി ഭക്ഷണം തേടുമ്പോൾ എലി എന്ന ശരീരത്തിലിരുന്ന് ഭയ പീഡനാദികൾ അനുഭവിക്കുന്നു. എല്ലാം മായ - ഭഗവദ് ലീല - ചിന്തിക്കുക. 
ക്ഷേത്രോപാസന --ഭാഗം-11

പ്രപഞ്ചം മുഴുവനായി വ്യാപിച്ചു നിൽക്കുന്ന നിഷ്കളമായ ഈശ്വര ചൈതന്യത്തെ ഒരു പ്രദേശത്തിന്റെ നന്മയ്ക്കായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ബിംബത്തിലേക്കാവാഹിച്ച് പൂജിക്കുമ്പോൾ അത്യന്തം ശുദ്ധിയും ആദരവും ശ്രദ്ധയും ആവശ്യമാണ്. മനുഷ്യന്റെ ഭാഗത്ത് നിന്ന് അറിഞ്ഞോ അറിയാതെയോ പലതരം അശുദ്ധികളും വീഴ്ച്ചകളും സംഭവിക്കാൻ സാദ്ധ്യതയുണ്ടാകുമല്ലോ! അതിനെല്ലാം പരിഹാരമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ക്രിയകളാണ് പ്രായശ്ചിത്തങ്ങൾ,

ക്ഷേത്രത്തിൽ ഭഗവാന്റെ ചൈതന്യം നിരന്തരം പരിലസിക്കണമെങ്കിൽ ഈ ക്രിയകൾ അത്യാവശ്യമാണ്‌. ഭക്തരുടെ മന:ശുദ്ധിയോട് കൂടിയ ആരാധനയും ശുദ്ധമായ ബാഹ്യ സാഹചര്യങ്ങളും ഉണ്ടങ്കിൽ മാത്രമേ ഭഗവാൻ ക്ഷേത്രത്തിൽ സാന്നിദ്ധ്യം ചെയ്ത രുളുകയുള്ളൂ! ശ്രദ്ധയോടും ഭക്തിയോടും അർപ്പിക്കുന്ന എന്തും ഭഗവാനെ സന്തുഷ്ടനാക്കുകയും ചെയ്യും. കേവലം കുളിച്ച തൊഴൽ പോലും ഇതിന് മതിയാകും. അ വ ന വ ന്റെ കഴിവിനനുസരിച്ചുള്ള ഉപഹാര സമർപ്പണം കൂടിയായാൽ വിശേഷമായി. സംപ്രീതനായ ഭഗവാൻ ചോദിക്കാതെ തന്നെ എല്ലായ്പ്പോളും ഭക്തൻമാർക്ക് അനുഗ്രഹം ചൊരിയുന്നു.'

ക്ഷേത്രത്തിൽ ജീവികളുടെ രക്തം മാംസം മൃതശരീരങ്ങൾ എന്നിവ വീഴുക ജനന മരണങ്ങൾ സംഭവിക്കുക തുടങ്ങിയവ പ്രത്യക്ഷത്തിലുള്ള അശുദ്ധിയാണ്. എന്നാൽ ദേവന് അനിഷ്ടകരവും വിരോധം ഉള്ളതുമായ പ്രവർത്തികൾ ഭക്തരിൽ നിന്നോ ക്ഷേത്ര ഭാരവാഹികളിൽ നിന്നോ പ്രവൃത്തിക്കാരിൽ നിന്നോ സംഭവിക്കുന്നത് അദൃശ്യമായ പ്രായശ്ചിത്ത കാരണങ്ങളിൽ പെടുന്നു. ഉദാഹരണം പൂജാരിയോ കഴകക്കാരോ ഭക്തരോ ക്ഷേത്രത്തിനകത്ത് കടക്കുന്ന ഭാരവാഹികളോ മൂത്ര വിസർജ്ജനത്തിന് ശേഷം ശൗച്യം കഴിക്കാതെ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അത് പ്രായശ്ചിത്ത കാരണങ്ങളിൽ പെടുന്നു.പുച്ഛഭാവത്തിൽ സംസാരിക്കുക, കലഹിക്കുക,ചീത്ത മനോവ്യാപാരത്തിലേർപ്പെടുക ഇവയും പ്രായശ്ചിത്ത കാരണങ്ങളിൽ പെടുന്നു (തുടരും) 

2017, ജനുവരി 26, വ്യാഴാഴ്‌ച

കലയും സാഹിത്യവും എന്തിന്?

മനുഷ്യന്റെ സന്തോഷത്തിനും ആനന്ദത്തിനും ഉതകുന്ന തരത്തിലാണ് കലയുടെയും സാഹിത്യത്തിന്റേയും ആരംഭം അത് വഴി - അറിവുകൾ നേടാനും സഹായകം - ഒരു വ്യക്തിയുടെ അല്ലെങ്കിൽ സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങൾക്ക് പോറലേൽപ്പിക്കുക എന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ല. ക്ഷേത്രം ആരാധനാമൂർത്തികൾ എന്നിവ അപമാനിക്കപ്പെടുന്നത് ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ആവശ്യപ്രകാരമാണ്.

ഏത് മതാനുയായികൾക്കും പ്രിയപ്പെട്ടതാണ് അവനവന്റെ ആരാധനാലയം, വിശിഷ്ട ഗ്രന്ഥം പ്രവാചകൻ എന്നിവ അവ അവഹേളിക്കപ്പെടുമ്പോൾ വിമർശനവും പ്രതിഷേധവും ഉണ്ടാകും. നിർമ്മാല്യത്തിലെ കഥാനായകന്റ മാനസികാവസ്ഥ നമുക്ക് മനസ്സിലാക്കാം. പക്ഷെ ആ മാനസികാവസ്ഥ ജനങ്ങളെ ധരിപ്പിച്ചത് ക്ഷേത്ര വിഗ്രഹത്തിന്റെ മുഖത്ത് തുപ്പിയിട്ടാണ്. അതല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ലേ? ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന്  പറയുന്നവന് ഒരു പള്ളി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് പറയാനുള്ള ധൈര്യം ഇല്ല.

ഒരു വെളിച്ചപ്പാടിന്റെ കഥയ്ക്ക് പകരം അതേ ആശയം ഒരു പള്ളീലച്ചന്റേയോ ഒരു മുസലിയാരുടേയോ കഥയിലൂടെ പറഞ്ഞ് പള്ളിക്കകത്ത് കയറി തുപ്പുന്ന ഒരു രംഗം കാണിക്കാൻ ഈ എം ടിക്ക് ചങ്കൂറ്റമുണ്ടോ? അപ്പോ ആരെയെങ്കിലും സംതൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശം കൂടി അതിലില്ലേ? അന്ന് മുറുമുറുപ്പ് ഉണ്ടായെങ്കിലും വലിയ പ്രശ്നമില്ലാതെ പോയി. പിന്നെ വീണ്ടും രണ്ടാമൂഴം എഴുതിയപ്പോൾ ശ്രീകൃഷ്ണനെ മദ്യപാനിയാക്കി ചിത്രീകരിച്ചു. അന്നും ഞാൻ ചോദിച്ചു കൊണ്ടിരുന്നു. കൃസ്തുവിനെ കൂറിച്ചോ ,മുഹമ്മദ് നബിയെ കുറിച്ചോ ഇങ്ങിനെ പരാമർശിക്കാൻ ഇയാൾക്ക്  നട്ടെല്ലുണ്ടോ? ഇല്ല. കാലം കുറെ വീണ്ടും കഴിഞ്ഞു. പ്രതികരിക്കാൻ ഒരു തലമുറ വളർന്നു. അപ്പോൾ ഫാസിസ്റ്റ് എന്ന് പറഞ്ഞു മുദ്ര കുത്തുന്നു. ഈ കള്ളക്കളി ജനം അറിയുന്നു.

ഹൈന്ദവീയതയെ ദിനം പ്രതി അവഹേളിക്കുന്ന മൂഢന്മാർ ഉണ്ടായിക്കൊണ്ടിരിക്കേ അതിനെതിരെ പ്രതികരിക്കുന്നതിൽ ഏത് മുസൽമാനാണ് എതീർപ്പ്? ഏത് കൃസ്ത്യാനിക്കാണ് എതിർ പ്പ്?ഇത് വർഗ്ഗീയതയാണോ? ഇത് ഫാസിസമാണോ? സാഹിത്യകാരന്മാർ എഴുതുന്ന ചവറുകൾക്ക് മാർക്കറ്റ് ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ കാല് നക്കിക്കൊണ്ട് അവരവിടെ കിടന്നോളും.ധൈര്യമുണ്ടെങ്കിൽ ഹിന്ദുത്വത്തെ അപമാനിക്കുന്ന രീതിയിൽ ഇസ്ലാമിനേയോ കൃസ്തീയ വിശ്വാസങ്ങളേയോ ഒന്ന് തൊട്ട് നോക്ക് എന്നാൽ സമ്മതിക്കാം ഇവന്മാരുടെ ഒക്കേ ആവിആവിഷ്കാര സ്വാതന്ത്ര്യ വാഞ്ഛ! ഹൈന്ദവ ദർശനങ്ങളെ മാത്രം അപമാനിക്കുന്നതിൽ ആവിഷ്കാര സ്വാതന്ത്രം എന്നും പറഞ്ഞ് വന്നാൽ എനിക്ക് ഒന്നേ പറയാനുള്ളൂ! കാലം മാറി! യുവതലമുറയും മാറി --ചിന്തിക്കുക! 

2017, ജനുവരി 24, ചൊവ്വാഴ്ച

ക്ഷേത്ര ധ്വംസനങ്ങൾ

ഈ അടുത്തകാലത്തായി കേരളത്തിലെ ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പെട്ട വാണിയമ്പലം ക്ഷേത്രം നാശനഷ്ടങ്ങൾക്ക് ഇരയായത്. ഇപ്പോഴും ഹൈന്ദവ സമൂഹം സംയമനം പാലിച്ചുകൊണ്ടിരിക്കയാണ് - മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിലെ ഹൈന്ദവരേയും ഒരു പരിധി വരെ ഇസ് ലാം കൃസ്ത്യൻ സഹോദരന്മാരേയും ബിജെപിയിൽ ചേർത്തേ അടങ്ങു എന്ന് ചിലർ നേർച്ച നേർന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഇവിടെ ബി ജെ പിയും ആർ എസ് എസും വളരുന്നുവെങ്കിൽ അതിന് കൃത്യമായ പോഷക വളം മറ്റു പാർട്ടിക്കാരും ചില വർഗ്ഗീയ മനോഭാവക്കാരും ഇടുന്നു എന്ന കാര്യം നന്ദിയോടെ മാത്രമേ സ്മരിക്കാൻ കഴിയൂ. അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ തന്നെ കൊയ്യുന്നു.

ഇതിന്റെ ഒക്കെ പിന്നിൽ  വലിയ അജണ്ട ഉണ്ട്. കേന്ദ്ര ഭരണം ബി ജെ പി യ്ക്ക് കിട്ടിയപ്പോൾ വലിയ തോതിലൊന്നും അങ്കലാപ്പ് കണ്ടില്ല. പക്ഷെ വാജ്പേയി മന്ത്രിസഭയല്ല മോദി മന്ത്രിസഭ എന്ന് വ്യക്തമാകാൻ തുടങ്ങിയതോടെ പലരും അങ്കലാപ്പിലായി. കള്ളപ്പണക്കാർ ആരായാലും വെളിച്ചത്ത് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നോട്ട് പിൻ വലിച്ചപ്പോൾ ബി.ജെ.പിക്കാരടക്കം പലരും കുടുങ്ങിയപ്പോൾ ഇറക്കാൻ തുരുപ്പ് ചീട്ട് ഇല്ലാതെ പോയി. പാവപ്പെട്ടവന്റെ ദുരിതം പറഞ്ഞ് കുറെ മുതലക്കണ്ണീർ ഒഴുക്കി നോക്കി രക്ഷ കണ്ടില്ല. പാക്കിസ്ഥാനിൽ നിന്നും 15000 കോടി രൂപയുടെ കള്ളനോട്ട് എത്തി എന്നതും അത് പിടിക്കാൻ കഴിഞ്ഞില്ല എന്നതും അതോ മനപൂർവ്വം പിടിക്കാത്തതാണോ എന്നതും സാധാരണക്കാരിൽ ചോദ്യചിഹ്നമായപ്പോൾ ഈ പാവപ്പെട്ടവന്റെ കാര്യത്തിൽ ഒഴുക്കുന കണ്ണീർ യഥാർത്ഥത്തിൽ വേറെ ചിലർക്ക് വേണ്ടിയാണെന്ന് ഒരു വിഭാഗം ജനം തിരിച്ചറിഞ്ഞു.

സലിം കുമാറിനേയും ഹരിശ്രീ അശോകനേയും അനുസ്മരിപ്പിക്കും വിധം രാഹുൽ ഗാന്ധി നടത്തിയ കോമഡി വില കൂടിയ കാറിൽ ചെന്ന് 4000 രൂപയ്ക്ക് ക്യൂ നിൽക്കുക, ജുബ്ബയുടെ പോക്കറ്റ് കീറിക്കാണിക്കുക ഒരിക്കൽ കെജ് രിവാൾ ഉയർത്തി നാണംകെട്ട അഴിമതി ആരോപണം വീണ്ടും കുത്തിപ്പൊക്കി നാണം കെടുക മുതലായവ തലയുയർത്തി നിൽക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്സിന് തലക്ക് ഏറ്റ താഡനങ്ങളാണ്.

കേരളത്തിലെങ്കിലും ബി ജെ പി യെ വളരാൻ അനുവദിക്കരുത് അവരെക്കൊണ്ട് ഹൈന്ദവർക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിന്റെ ഫലം കൂടിയാണ് ക്ഷേത്ര ധ്വംസനങ്ങൾ - പിന്നെ ചില തീവ്രവാദി ഗ്രൂപ്പിന്റെ പ്രവർത്തനവും. പക്ഷെ ജന മനസ്സ് മനസ്സിലാക്കാനുള്ള വിവേകം ഇവിടുത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിക്കാർക്കല്ലാതെ പോയി. 
തിരുമേനിയും ,അന്തർജ്ജനവും

അന്തർജ്ജനം--നോക്കൂ! ഇത് കാണ് ണ്ടായ്യോ?മ്ക്റ്റയുടെ ലെജന്റ് ഓണർ പുരസ്കാരം എം.ടിയ്ക്കാത്രേ! വയലാർ രാമവർമ്മ സ്മാരക ഫൗണ്ടേഷൻ പുരസ്കാരം മഞ്ജു വാര്യർക്കും ആണത്രേ!

തിരുമേനി - ഈയിടെ അവരൊക്കെ വായ തുറന്നപ്പോഴേ നോം നിരീച്ചിരിയ്ക്കണു അവാർഡുകളുടെ മണം അവരൊക്കെ ശ്വസിച്ചിട്ടുണ്ട്ന്ന്. ഇനി ആരെങ്കിലും ണ്ടോ ആവോ മോദിയേയും കേന്ദ്ര ഗവർമ്മെന്റിനേയും പറ്റി നാല് അശ്ലീലം അങ്ങ് ട് പറയ്യാ " അവാർഡ് കിട്ടും ഒറപ്പാ! ഒരു ലക്ഷം ങ്ങ് ട് പോര്വേം ചെയ്യും!

അന്തർജ്ജനം--ഇത് കണ്ട്വോ? പത്ത് മാസത്തിന്നിടെ 1319 ബലാത്സംഗ ക്കേസുകൾ കേരളത്തിൽ ണ്ടായീത്രേ!

തിരുമേനി--കേരളീയരെ ഒരു വഹയാക്കും കൊള്ളില്യാന്ന് ഇനി പറയില്ലല്ലോ! അതിനും വയ്യാച്ചാ പിന്നെ മരിക്യാവും ഭേദം!

അന്തർജ്ജനം--സ്വാശ്രയ-എയ്ഡഡ് മേഖല അഴിമതിയുടെ കൂത്തരങ്ങാത്രേ! ആന്റണി പറഞ്ഞിരിക്ക്ണു!

തിരുമേനി--അയാള് അത്ര കേമനല്ലെങ്കിലും അയാൾടെ നാവ് ചിലപ്പോ കേമത്തം കാണിക്കാറ്ണ്ട്. സത്യോം പറയാറ്ണ്ട്.

അന്തർജ്ജനം--ഏകീകൃത വ്യക്തിനിയമം അത്യാവശ്യാണെന്ന് തസ്ലീമ നസ്രിൻ പറഞ്ഞിരിക്ക്ണു!

തിരുമേനി--മുസ്ലിം സ്ത്രീകൾക്ക് വിദ്യഭ്യാസം ലഭിച്ചാ ഇതാ കുഴപ്പം!അതോണ്ടാ വ്ടെ സ്ത്രീകളെ പൊതു വേദിയിൽ പങ്കെടുപ്പിക്കാത്തതും പ്രസംഗിക്കാൻ അവസരം കൊടുക്കാത്തതും.ഇതേ പോലെ ഓരോരുത്തരും തൊടങ്ങ്യാല് ശരീ അത്തിന്റെ സ്ഥിതി എന്താകും? 

2017, ജനുവരി 23, തിങ്കളാഴ്‌ച

സത്സംഗത്തിൽ നിന്ന്!

വിവേക്--സാർ ഈ ജാതകവും നമ്മുടെ ജീവിതവും തമ്മിൽ ബന്ധമുണ്ടോ?ജാതകമെഴുതുന്നതും ഫലം പറയുന്നതും അന്ധവിശ്വാസമാണ് എന്ന് ചില സ്വാമിജിമാർ പോലും പറയുന്നു.പ്രത്യേകിച്ച് സന്ദീപാനന്ദഗിരി എന്നാൽ ചിലർ പറയുന്നു ജാതകഫലം വളരെ ശരിയാണ് എന്ന് ഏതാണ് മുഖവിലയ്ക്ക് എടുക്കേണ്ടത്?

ഉത്തരം.
കാലാവസ്ഥാ പ്രവചനം ഉണ്ടല്ലോ! ചിലതൊക്കെ ശരിയാകും ചിലത് അത്ര ശരിയാകില്ല. ഏതാണ്ട് അത് പോലെത്തന്നെയാണ് ഇതും രണ്ടിലും ശാസ്ത്രമുണ്ട്. വേണ്ട വിധം അത് കൈകാര്യം ചെയ്താൽ കുഴപ്പമില്ല. ഒരു വസ്തു ഉണ്ടെങ്കിൽ അതിനുള്ള കാരണവും,ഗുണങ്ങളും അതിന്റെ കാലയളവും നിർണ്ണയിക്കാം.ഒരു മനുഷ്യൻ ഉണ്ടായാൽ അവനെ പ്പറ്റി എല്ലാം അറിയാനുള്ള വഴിയും ഉണ്ട്. ആ വഴി കൃത്യമായി പാലിക്കണം എന്ന് മാത്രം

ഇന്ന് എങ്ങിനെ നോക്കുന്നു എന്നറിയില്ല. പക്ഷേ നോക്കേണ്ടതും അറിയേ ണ്ട തും കാര്യങ്ങൾ കണ്ടുപിടിക്കാൻ ശാസ്ത്രമുണ്ട്.നാം ഒന്ന് പരീക്ഷിക്കണമെന്ന് മാത്രം. എന്റെ ജനനം പൂരം നക്ഷത്രത്തിൽ പ്രഭാതത്തിൽ 5.30 ന് ആയിരുന്നു എന്റെ ബ്ലഡ് ഗ്രൂപ്പ്  A+ ആണ്. ഇതേ സമയത്ത് ജനിച്ച 26 പേരുടെ ലിസ്റ്റ് എന്റെ കൈവശമുണ്ട് അവരൊക്കെ A+ കാരാണ്. അപ്പോൾ പൊരുത്തം നോക്കുമ്പോൾ ഇതും അതിൽ പരിഗണിക്കപ്പെടുന്നുണ്ട് എന്ന് അനുമാനിക്കാം. പിന്നെ ഗന്ധം .ഓരോ മനുഷ്യനും ഓരോ ഗന്ധമാണ്.ചില ഗന്ധങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകാറുണ്ടല്ലോ! അത്തരത്തിൽ നമ്മെ മയക്കുന്ന ഗന്ധമുള്ള ഇണയാണെങ്കിൽ ദാമ്പത്യജീവിതം വളരെ സുഖമുള്ളതാകും എന്ന് ഉറപ്പാണല്ലോ! ഓരോ നക്ഷത്രത്തിലും ഓരോ സമയത്തും ജനിക്കുന്നവരുടെ ബ്ലഡ് ഗ്രൂപ്പ് .ഗന്ധം എന്നിവ വ്യത്യസ്ഥമായിരിക്കും.ചില വ്യക്തികളോട് ചിലർക്ക് വലിയ ആസക്തി ആയിരിക്കും അത് ഈ ഗന്ധത്തിന്റെആകർഷണീയതയാണ്. നാം അത് അറിയുന്നില്ലെന്ന് മാത്രം.

യോനിപ്പൊരുത്തം എന്നത് ഇന്ന് വിവക്ഷിക്കുന്നത് എന്താണെന്നറിയില്ല. പക്ഷേ അതിൽ ഏത് യോനിയിൽ പിറന്നു? ഓരോ യോനികളിൽ പിറക്കുമ്പോളും സംസ്കാരം മുതൽ എല്ലാം വ്യത്യസ്ഥമായിരിക്കും അപ്പോൾ സാംസ്കാരിക പൊരുത്തം കൂടി യോനിപ്പൊരുത്തത്തിൽ വിലയിരുത്തപ്പെടണം എന്നാണ് ചില പണ്ഡിതരുടെ നിഗമനം. അത് ശരിയാണ് എന്ന് എനിക്കും തോന്നുന്നു. ഒരേ ഗണത്തിൽ പെട്ടവരാണെങ്കിൽ വിവാഹത്തിന് വളരെ ഉത്തമമാണ്. പ്രണയ വിവാഹം വിജയിക്കുന്നവയും പരാജയപ്പെടുന്നവയും ഉണ്ടല്ലോ! വിജയിക്കുന്നവരിൽ യോനിപ്പൊരുത്തവും ഗന്ധപ്പൊരുത്തവും ഉണ്ടാകും. പരാജയപ്പെടുന്നവരിൽ ഇത് ഉണ്ടാകില്ല. പ്രണയം മുള പൊട്ടുന്നത് നിരവധി സാഹചര്യങ്ങളിൽ കൂടെയാണല്ലോ! അതിൽ പരസ്പരം ബാഹ്യ ആകർഷണത്തിൽ പെട്ടവരും,പരസ്പരം മനസ്സിലാക്കിയവരും പെടും. രണ്ടും പ്രണയം എന്ന സമസ്യയിൽ തന്നെയാണ് പെടുന്നത്!

ചുരുക്കി പ്പറഞ്ഞാൽ ജ്യോതിഷം ശാസ്ത്രമാണ്. ആ ശാസ്ത്രം കൈകാര്യം ചെയ്യുന്നത് ദ്വിജന്മാരായ ജ്ഞാനികൾ ആണെങ്കിൽ ഒരിക്കലും തെറ്റ് പറ്റില്ല. വയറ്റിൽ പിഴപ്പിനായ്ക്കൊണ്ട് ആരെങ്കിലുമ ഈ ശാസ്ത്രത്തെ കൈകാര്യം ചെ യ്യു മ്പോ ളാണ് ജ്യോതിഷശാസ്ത്രം അപമാനിക്കപ്പെടുന്നതും ഫലപ്രാപ്തിയില്ലാത്തതും ആകുന്നത് --ചിന്തിക്കുക.
ചോദ്യവും ഉത്തരവും (സത്സംഗത്തിൽ നിന്ന് )

വിവേക് --സാർ ഭാരതീയ സനാതന ധർമ്മം ഏറ്റവും.  ശ്രേ ഷ്ഠ മാണെ ന്നി രിക്കെ ലോകത്തിൽ സനാതന ധർമ്മികൾ കുറവാണല്ലോ എന്താണതിന് കാരണം?

ഉത്തരം--ഇത് കലിയുഗമാണ്. കലിയൂഗം അധർമ്മത്തിന്റേതാണ്. ആയതിനാൽ അധർമ്മം ലോകം മുഴുവൻ വ്യാപിക്കും. അസഹനീയമായ അവസ്ഥ എത്തുമ്പോളാണ് പത്താമത്തെ അവതാരമായ കൽക്കി അവതരിക്കുന്നത്. അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്ത് കൃതയുഗം ആരംഭിക്കുമ്പോൾ സനാതനധർമ്മമായിരിക്കും ലോകത്തിൽ മുഴുവനും.

വിവേക് --ആചാര്യനും ഗുരുവും ഒന്നല്ല എന്നൊരു കമന്റ് സാറിന്റെ ഒരു പോസ്റ്റിന് ഒരാൾ ഇട്ടതായി കണ്ടു. അത് ശരിയാണോ?

ഉത്തരം--ഓരേ അവസ്ഥയെ പലരും പല രൂപത്തിൽ പറയുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ വരുന്നത്. ലളിതമായതിനെ ഗഹനമാക്കിസ്വയം വലുതാവുന്ന ചിലരുണ്ട്. അത്തരക്കാർ സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആദ്യം രണ്ട് പദത്തിന്റേയും അർത്ഥം നോക്കാം. ഗുരു എന്നാൽ ഇരുട്ടിനെ നീക്കുന്നവൻ എന്നാണർത്ഥം. ഒന്ന് ബാഹ്യമായ ഇരുട്ട്. അത് നീക്കുന്നത് സൂര്യനാണല്ലോ! മറ്റൊന്ന് അജ്ഞാനമാകുന്ന ഇരുട്ട് .അത് നീക്കുന്നവൻ ആണ് ഗുരു. ആചാര്യൻ എന്നാൽ ധാർമ്മികമായി ധർമ്മത്തെ ആചരിക്കുന്നവൻ എന്നർത്ഥം. അപ്പോൾ ധാർമ്മികമായി ആചാരങ്ങൾ അനുഷ്ഠിക്കുന്നവനേ ഒരു സത്തായ ഗുരു ആകുവാൻ കഴിയൂ! അപ്പോൾ ആചാര്യനാണ് ഗുരു എന്ന് വന്നുവല്ലോ! അതാണ് സത്യം.  ചിലർ അഗ്നിയും ചൂടും വെളിച്ചവും വ്യത്യസ്ഥമാണ് എന്ന് പറയും. എന്നാൽ വെളിച്ചത്തേയും ചൂടിനേയും വേറെ വേറെ ആയി കണ്ടാൽ അഗ്നി ഉണ്ടാകില്ലല്ലോ! അഗ്നിയുടെ സ്വഭാവമാണ് ചൂടും വെളിച്ചവും. അപ്പോൾ അവയെ വ്യത്യസ്ഥമായി കാണുന്നത് വിവരക്കേട് എന്നെ പറയാൻ പറ്റൂ! ഒരു വസ്തുവിനെ നാം മനസ്സിലാക്കുന്നത് അതിന്റെ സ്വഭാവത്തെ കൂടി കണക്കിൽ എടുത്താണ്. വസ്തുവും സ്വഭാവവും വേറെ യായി കണ്ടാൽ പിന്നെ വസ്തു ഇല്ല എന്ന് മനസ്സിലാക്കുന്നില്ല.  ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളൊക്കെ ജനങ്ങളെ മനഃപൂർവ്വം വലയ്ക്കുക എന്ന ഉദ്ദേശമേ ഉള്ളു! സ്വയം കേമനാണ് എന്ന് വരുത്തി ത്തീർക്കുവാനുള്ള ചില കാപട്യങ്ങൾ മാത്രം. ഗഹനമായ കാര്യങ്ങളെ ലളിതമായി വിശദീകരിക്കുന്നവനാണ് സദ്ഗുരു. അല്ലാതെ ലളിതമിയതിനെ ഗഹനമാക്കി ഞെളിയുന്നവനല്ല.
ഒളിച്ചോട്ടങ്ങൾ

പലപ്പോഴും മറ്റു മതങ്ങളെ പറ്റി പരാമർശം നടത്തുമ്പോൾ അവർ പറയുന്ന ചില വാക്കുകളുണ്ട്  നിങ്ങൾക്ക് ഇസ്ലാമിന്റെ ബാല പാഠങ്ങൾ പോലും അറിയില്ല .അല്ലെങ്കിൽ കൃസ്തു മതത്തെ പറ്റി പ്രാഥമികമായ ഒരുകാര്യവും അറിയില്ല എന്നൊക്കെ! പക്ഷെ അവർ ഒന്ന് മനസ്സിലാക്കുന്നില്ല. പഠിക്കുമ്പോളേ സംശയം ഉണ്ടാകൂ! അപ്പോളേ നിരൂപണം ഉണ്ടാകൂ! ഒന്നും അറിയാത്തവന് സംശയം ഉണ്ടാകുമോ? ആദ്ധ്യാത്മിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന എന്നെപ്പോലുള്ളവർ മറ്റു മതങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളും മനസ്സിലാക്കിയിരിക്കും. എത്രയോ പണ്ഡിതന്മാരായ സുഹൃത്തുക്കൾ എനിക്കുണ്ട്. അവർ പറയുന്നത് കേൾക്കും.യുക്തിക്ക് നിരക്കാത്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിന് വ്യക്തമായ മറുപടി തരാൻ കഴിയാത്തവർ രണ്ട് മാർഗ്ഗം സ്വീകരിക്കും - ഒന്ന് - നിങ്ങൾക്ക് ഒന്നും അറിയില്ല എന്ന് - രണ്ട് - നിങ്ങളുടെ മതത്തിലെ അനീതികൾ കാണാതെ മറ്റുള്ളവരിൽ കുറ്റം കാണുന്നു എന്ന്. ഇത് രണ്ടും ഒളിച്ചോട്ടമാണ്

കാരണം. ഒരു ചോദ്യം ചോദിച്ചാൽ മറു ചോദ്യമല്ല ഉത്തരം.. ആദ്യം ചോദിച്ചതിന് മറുപടി പറയുക. പിന്നെ നിങ്ങൾക്കും എന്നോട് ചോദിക്കാമല്ലോ! അതിന് പകരം ഒരു ചോദ്യം ചോദിച്ചാൽ മറു ചോദ്യം ഉത്തരമാകുന്നതെങ്ങിനെ?

മര്യാദക്ക് മാന്യമായി ഉത്തരം പറയാൻ കഴിയുമെങ്കിൽ ചില ചോദ്യങ്ങൾ ചോദിക്കുന്നു. കഴിയുമെങ്കിൽ ഉത്തരം പറയുക. ആർക്ക് വേണമെങ്കിലും മറുപടി പറയാം. എന്നതിന് ശേഷം നിങ്ങൾക്ക് ചോദിക്കാനുള്ളത് ചോദിക്കാം. വ്യക്തമായ മറുപടി മാന്യമായ ഭാഷയിൽ തരുകയും ചെയ്യും.

ചോദ്യം
ഇസ്ലാം, കൃസ്ത്യൻ ഹിന്ദു, ബുദ്ധ ജൈന, സിക്ക് തുടങ്ങി നിരവധി മതങ്ങൾ ഉണ്ടല്ലോ! ഇവയിൽ മതപഠനം കൃത്യമായി നടക്കുന്നത് ഇസ്‌ലാം കൃസ്ത്യൻ മതങ്ങളിലാണ് ' എന്നിട്ടും ലോകത്ത് ഭീകര സംഘടനകളായി പ്രവർത്തിക്കുന്നത് മുസ്ലിം നാമധാരികളാണ് എന്ത് കൊണ്ട്? ഏത് ധർമ്മം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്? പരിശുദ്ധ ഖുറാൻ ഈ ഭീകര പ്രവർത്തനത്തെ ന്യായീകരിക്കുന്നുണ്ടോ? ജിഹാദ് എന്നാൽ പരിശുദ്ധ അല്ലെങ്കിൽ ധർമ്മയുദ്ധം എന്നല്ലേ? ഭീകരപ്രവർത്തനം നടത്തുന്നവർ ചെയ്യുന്നത് ജിഹാദ് ആണോ?

മാന്യമായ ഭാഷയിലുള്ള മറുപടി പ്രതീക്ഷിക്കുന്നു. ആരിൽ നിന്നായാലും '''....

2017, ജനുവരി 22, ഞായറാഴ്‌ച

ക്ഷേത്രോപാസന ഭാഗം 10

സ്വാമി നിർമ്മലാന്ദഗിരി മഹരാജ് പറയുന്നു --ആരാധനയെ ക്കുറിച്ച് പഠിക്കുമ്പോൾ ആദ്യമറിയേണ്ടത് തനിക്ക് സമനോട് മാത്രമേ പൂജയുള്ളൂ എന്നാണ്. പൂജയുടെ അടിസ്ഥാനമിതാണ്. സനാതനധർമ്മത്തിലെ പൂജാവിധിയിലെ ആദ്യത്തെ ധർമ്മം സമന്മാർ തമ്മിലേ പൂജ്യപൂജാദികൾ ഉള്ളൂ എന്നതാണ്. തനിക്ക് മീതെ യുള്ളവരെ അല്ലേ പൂജിക്കേണ്ടത്? എന്ന് നിങ്ങൾ ധരിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്.സമൻ സമനെയാണ് പൂജിക്കുന്നത്.  സെമിറ്റിക് മതത്തിന്റെ ആരാധനയിൽ നിന്നുള്ള വഴിത്തിരിവ് ഇവിടെയാണ്.

പെട്ടെന്ന് കേട്ടാൽ സ്വാമി പറയുന്നത് തെറ്റാണ് എന്ന് തോന്നാം എന്നാൽ മനനം ചെയ്താലോ സ്വാമി പറയുന്നതാണ് ശരി എന്ന് നമുക്ക് ബോധ്യമാകും. കാരണം അദ്വൈതമാണല്ലോ നമ്മുടെ സിദ്ധാന്തം . അപ്പോൾ എന്റെ ഈ ശരീരത്തിലിരിക്കുന്ന ബ്രഹ്മചൈതന്യം തന്നെയല്ലേ പുറത്തുള്ള ചൈതന്യം?അപ്പോൾ ഞാൻ പൂജിക്കുന്നത് വിവിധ നാമരൂപങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട എന്നെത്തന്നെയല്ലേ? അപ്പോൾ എന്റെ ഉള്ളിലുള്ള ജീവാത്മാവ് തത്തുല്യമായ പരമാത്മാവിനെ ത്തന്നെയല്ലേ പൂജിക്കുന്നത്? ശരീരം ഉള്ളത് കൊണ്ട് പരമാത്മാ ചൈതന്യം പ്രകടമാകുന്നില്ല എന്നല്ലേയുള്ളൂ? അതായത് ഞാൻ എന്നെത്തന്നെ രണ്ടായി കണ്ട് അതിൽ ഒന്നിനെ പൂജിക്കുന്നു. ആ ഒന്ന് ശരീരമില്ലാത്ത പരമാത്മാവ് ആകുന്നു.

പൗരാണിക കാലങ്ങളിൽ ബഹുമുഖകാന്തികളോടെ നില നിന്നിരുന്ന ക്ഷേത്രങ്ങൾ - അതിലൊരു മുഖമാണ് തന്ത്രാഗമം' അത് പ്രഥമമായ ആരാധനാ ക്രമമല്ല മറിച്ച് പരമമായ ആരാധനാ ക്രമമാണ് 'ശിലയിൽ ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കാം. പക്ഷെ ഈ ജഗത്ത് മുഴുവൻ ഈശ്വരൻ ഉണ്ടെന്ന് അറിഞ്ഞവനേ ശിലയിൽ ഈശ്വരനെ കണ്ടെത്താനാകൂ.   വിശേഷേണ ഗ്ര ഹ്യ തേ ഇതി വിഗ്രഹ:- വിശേഷേണ ഗ്രഹിക്കാൻ അജ്ഞാനിക്ക് കഴിയില്ല. അത്ര വിശേഷ വിധിയായി ഗ്രഹിക്കണമെങ്കിൽ ജ്ഞാനിക്കേ കഴിയൂ. (തുടരും) 
ആചാര്യ ദേവോ ഭവഃ

സനാതന ധർമ്മ ശാസ്ഥ്രത്തിൽ ആചാര്യന് ഈശ്വര ഭാവമാണ് നൽകിയിരിക്കുന്നത് എ ന്താണ് കാരണം? അവർ ദ്വിജന്മാരാണ് എന്നതാണ് സത്യം. ആരാണ് ദ്വിജൻ? നേരത്തെ പറഞ്ഞു എങ്കിലും ഒരിക്കൽ കൂടി പറയാം  ശാസ്ത്രം നിർദ്ദേശിച്ച നല്ല സമയത്ത് പുത്രോൽപ്പാദനം നടത്തി ആ പുത്രന് ഏഴ് വയസ്സ് തികയുന്നതിന് മുമ്പ് ഉപനയനം നടത്തണം. മൂന്ന് പകലും മൂന്ന് രാത്രിയും ഭക്ഷണവും ജലപാനവും ഇല്ലാതെ ഉറങ്ങാതെ ബാലനെ കിടത്തുമ്പോൾ അവൻ മൃത്യുവിന്റെ വക്ത്രത്തിൽ എത്തുന്നു. അപ്പോൾ അവന് പൂർവ്വ ജന്മാന്തര സ്മരണകൾ ഉണ്ടാകുന്നു. അതിന് ശേഷം ജലം കൊടുത്ത് പതുക്കെ സാത്വികമായ ലഘുഭക്ഷണം കൊടുത്ത് ആരോഗ്യം വീണ്ടെടുത്ത് പൂണൂൽ ധാരണം വേദപഠനം എന്നിവ പൂർത്തിയാക്കുമ്പോൾ ലക്ഷണമൊത്ത ദ്വിജൻ ആകുന്നു. ഭാരതീയ ഗുരുപരമ്പരകളിലെ എല്ലാ ഗുരുക്കന്മാരും ഇങ്ങിനെ ഉപനയനം   ക ഴിച്ചവരാണ്  .അങ്ങിനെ ഉ  ള്ള ദ്വിജന്മാരെ ഈശ്വരനായി കണ്ടില്ലെങ്കിൽ പിന്നെ ആരെയാണ് കാണുക

വ്യാസനും ശങ്കരാചാര്യർക്കും ഒക്കെ തെറ്റുകൾ പറ്റാം എന്ന് ചില വിവരദോഷികൾ പറയാറുണ്ട്. യഥാർത്ഥ ദ്വിജൻ ആരാണ് എന്ന് മനസ്സിലാക്കിയ അന്നു മുതൽ ഇത്തരം ഗുരു നിന്ദ ചെയ്യുന്നവരെ എനിയ്ക്ക് പുച്ഛമാണ്. അവർ പറഞ്ഞ കാര്യങ്ങളെ തെറ്റായി വിലയിരുത്തി അവർക്കും തെറ്റുപറ്റാം എന്നു പറയുന്ന മൂഢന്മാർ ശരിക്കും ജന്മങ്ങളോളം ഗുരുത്വം നിഷേധിക്കപ്പെട്ട് ജനിക്കാനുള്ള അവസരം നേടുകയാണ് ചെയ്യുന്നത്.

മറ്റൊരു സംസ്കാരത്തിലും ദ്വിജത്വം നേടിയ ഗുരുക്കന്മാരുടെ കാര്യം പറയുന്നില്ല.ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതിയിൽ സത്യം കണ്ടെത്താൻ പ്രധാന മായും 4 ഉപാധികൾ പറയുന്നുണ്ട്  ദൃഷ്ടാന്തം  അനുമാനം ഉപമാനം  ആപ്തവാക്യം  മറ്റ് മൂന്നിനും സാധ്യതയില്ലെങ്കിൽ ആപ്തന്മാരുടെ അതായത് ദ്വിജന്മാരായ ജ്ഞാനികളുടെ വാക്കിനെ ആധാരമായി എടുക്കാം എന്ന്. കുരുക്ഷേത്രയുദ്ധം നേരിൽ കാണാനും ഭഗവാൻ ഉപദേശിച്ച ഗീത ഒട്ടും ചോർന്ന് പോകാതെ പറയാനും സഞ്ജയന് ദിവ്യ ശക്തി കൊടുക്കാനും വ്യാസന് കഴിഞ്ഞത് ദ്വിജത്വം ഉള്ളത് കൊണ്ടാണ്.അങ്ങിനെ ദ്വിജന്മാരായ മഹത്തുക്കളുടെ വചനങ്ങളുടെ സമാഹാരമാണ് ഭാരതീയ സനാതനധർമ്മം നമുക്ക് നൽകിയിട്ടുള്ളത് --ചിന്തിക്കുക 

2017, ജനുവരി 21, ശനിയാഴ്‌ച

ദുരുപയോഗം ചെയ്യാതിരുന്നാൽ !!!

അവനവന്റെ വിശ്വാസ പ്രമാണങ്ങളെ ദുരുപയോഗം ചെയ്യാതിരുന്നാൽ ഇവിടെ ശാന്തിയും സമാധാനവും നിലനിൽക്കും. ഒരു മനുഷ്യന് മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മസംഹിതകൾ അടങ്ങിയതാണ് മതം. കാലദേശങ്ങൾക്കും മതം ആവിർഭവിച്ച സമൂഹത്തിന്റെ സംസ്കാരത്തിന് അനുസരിച്ച ചട്ടക്കൂടുകളാണ് മതത്തിലുള്ളത്.  കൃസ്തുവിന് മുമ്പ് ഇവിടെ ആദ്യമായി മതം എന്ന മലയാള വാക്കിന്റെ അർത്ഥത്തിലുള്ള ഒരു മ.ത സിദ്ധാന്തം നിലവിലുണ്ടായിരുന്നില്ല സത്യവാദത്തിന്റെ സൂചന എന്നർത്ഥം വരുന്ന ഒരു മതം ലോകത്ത് ആദ്യമായി ഉണ്ടായത് ബുദ്ധമതമാണ്. പിന്നെ ജൈനമതവും' ഈ രണ്ട് മതത്തിന്റേയും മാതൃഭൂമി ഭാരതമാണ് അത് കൊണ്ട് തന്നെ ഹിന്ദൂ മതം എന്ന പേരിലറിയപ്പെടുന്ന സനാതന ധർമ്മ സിദ്ധാന്തക്കാർ ബുദ്ധമത മോ ജൈനമത മോ സ്വീകരിച്ചാൽ വലിയ പ്രശ്നങ്ങളൊന്നും ഭാരതത്തിൽ ഉണ്ടാകാറില്ല'

ബുദ്ധമതവും ജൈനമതവും നാസ്തികരുടെ പട്ടികയിൽ പെടുത്തിയത് വിദേശികളാണ്. നാസ്തികവുമായി ഈ മതങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. വൈദേശിക മതങ്ങളായ ഇസ് ലാം കൃസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ഹിന്ദുക്കളിൽ നിന്ന് ഉണ്ടായപ്പോഴാണ് പ്രശ്നങ്ങൾ ആവിർഭവിച്ചത് 'അതിന് കാരണം വേദേതിഹാസങ്ങളും  ഉപനിഷത്തുക്കളും ഗീതയും അവർ അംഗീകരിക്കുന്നില്ല എന്നതാണ് വസുധൈവ കുടുംബകം -എന്ന ആശയവും  ലോകാ സമസ്താ സുഖിനോ ഭവന്തു   എന്ന ആശയവും കൈമുതലായുള്ള സനാതന ധർമ്മ വ്യവസ്തിതിക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല. ഏറ്റവും ശ്രേഷ്ഠം ഇതാണ് എന്ന് പറഞ്ഞു നടക്കുന്ന ഇസ് ലാം കൃസ്ത്യൻ ശൈലി.

വേദാന്തപരമായ കാഴ്ചപ്പാടിലൂടെ ഉരുത്തിരിഞ്ഞു വന്ന ക്ഷേത്രസങ്കല്പത്തെ കേവലം ദൈവത്തിന് രൂപം കൽപ്പിക്കുന്ന ഒന്നാണത് എന്ന ഇസ്ലാമിന്റെ വീക്ഷണം ബാലിശമായ വാദഗതിയായി. അതോടെ ജ്ഞാനികളായ സനാതന ധർമ്മികൾക്ക് ഇസ്‌ലാം സിദ്ധാന്തം വളരെ നിലവാരം കുറഞ്ഞ സിദ്ധാന്തമായി അനുഭവപ്പെട്ടു. കാരണം ഈശ്വരന്റ രൂപമല്ല ക്ഷേത്രത്തിനകത്ത് ഉള്ളത്. ഈ പ്രപഞ്ചമെന്ന ക്ഷേത്രത്തിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രജ്ഞനെന്ന ഈശ്വരന്റെ പ്രതീകമാണ് ക്ഷേത്രങ്ങൾ' ബ്രഹ്മാണ്ഡം മുതൽ കാരണ ശരീരം വരെയുള്ള തത്വങ്ങളുടെ പ്രതീകം. അത് മനസ്സിലാക്കാനുള്ള കഴിവ് ഇസ്ലാം കൃസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇല്ലാതെ പോയി. 'എല്ലാം ഉൾക്കൊള്ളുന്ന സനാതന ധർമ്മവ്യവസ്ഥിതിയുടെ കടകവിരുദ്ധമായിരുന്നു ഇന്നും ഇസ്ലാം കൃസ്ത്യൻ മതങ്ങൾ. അവരുടെ പ്രബോധനങ്ങളിൽ നിന്ന് അത് വ്യക്തമാണ്.

ഇസ്ലാമിൽ വിശ്വാസമില്ലാത്തവരെല്ലാം കാഫിറുകളാണ് എന്ന സിദ്ധാന്തം ഇടുങ്ങിയ ചിന്താധാരയുടെ സന്താനമാണ്. യഹൂദമതവും കൃസ്തുമതവും ഇസ്ലാമിന്റെ പൂർവ്വികരാണ് എങ്കിലും അവരും ഇസ്ലാമിന്റെ കണ്ണിൽ കാഫിറുകൾ തന്നെ. ഇവിടെയാണ് വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ മഹിമ ഏറുന്നത്. ' 'ചിന്തിക്കുക 

2017, ജനുവരി 20, വെള്ളിയാഴ്‌ച

ഇന്നത്തെ അനുഭവം

സാധാരണ ഗതിയിൽ എന്തെങ്കിലും ഒരാവശ്യം കൃഷ്ണനോട് പറഞ്ഞാൽ അത് ഇന്നേവരെ നടക്കാതിരുന്നിട്ടില്ല.കാരണം എനിക്ക് അർഹതയുള്ളതേ പറയാറുള്ളൂ! സാംപത്തിക പരിഷ്കരണം ഞങ്ങൾ കലാകാരന്മാരേയും ബാധിച്ചിട്ടുണ്ട്.അതിൽ വിഷമമില്ല.നല്ല നാളേക്ക് വേണ്ടി ഇതൊക്കെ ആവശ്യമാണ്. കഴിഞ്ഞ വർഷം ജനുവരി ആകുമ്പോഴേക്കും 20 കഥാപ്രസംഗം നടത്തിയിരുന്നു .കർക്കിടകമാസം മുതലാണ് ഞാൻ പരിപാടികളുടെ വർഷമായി കണക്കാക്കുന്നത്. രാമായണമാസ പ്രഭാഷണം മുതൽ തുടങ്ങും. ഇക്കുറി പ്രഭാഷണങ്ങൾ ധാരാളം ഉണ്ടായിരുന്നു. കഥാപ്രസംഗം കുറച്ച് ബുക്കിംഗ് ആയിട്ടുണ്ടെങ്കിലും ഇത് വരെ ഒന്നും കഴിഞ്ഞിട്ടില്ല. എല്ലാ കൊല്ലവും നവംബർ മാസത്തിൽ ശിവരാത്രിക്കുള്ള ബുക്കിംഗ് നടക്കും. എന്നാൽ ഇത് വരെ അത് ഉണ്ടായില്ല. ഇന്ന് രാവീലെ വിഷമത്തോടെ കൃഷ്ണനോട് പറഞ്ഞു ഭഗവാനേ ! ഇക്കുറി എന്റെ കഥ വേണ്ടേ? ശിവരാത്രിക്ക് ശിവന്റെ കഥ പറയാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ആലോചിക്കുവാൻ പോലും വയ്യ.ഈ കഥാപ്രസംഗം തുടങ്ങിയ മുതൽ ഇന്ന് വരെ ശിവരാത്രിക്ക് കഥ അവതരിപ്പിക്കാതിരുന്നിട്ടില്ല. ഇക്കുറി എന്നെ കൃഷ്ണാ തഴയരുതേ!  പ്രാർത്ഥിച്ചു. ഏകദേശം12 മണി ആയിക്കാണും ഒരു ഫോൺ! കൃഷ്ണേട്ടാ! ശിവരാത്രിക്ക് ഒരു കഥ അവതരിപ്പിക്കുവാൻ ഒഴിവുണ്ടാകുമോ? കാരാക്കുറിശ്ശിയിൽ നിന്നും ഒരു സസുഹൃത്തിന്റെ വിളി . ആകാം ഞാൻ മറുപടി പറഞ്ഞു. എന്നാൽ എഴുതി വെച്ചോളൂ! പാലക്കാട് ജില്ലയിൽ മാങ്കുറുശ്ശി കുറുംബ ഭഗവതി ക്ഷേത്രത്തിൽ!  മനസ്സിൽ ദുഃഖം ! ഭഗവാന്റെ കാരുണ്യം! അതെ! കൃഷ്ണനാണ് എന്റെ എല്ലാം ആ കൃഷ്ണനെ ഭജിക്കാൻ കഴിയാത്ത ഒരു സംസ്കാരത്തിൽ എനിക്ക് മനുഷ്യ ജന്മം ഇനി വേണ്ടാ! വല്ല മൃഗമോ പക്ഷിയോ ആയാൽ മതി .മനുഷ്യ ജന്മമാണെങ്കിൽ ഉത്തമ കുലത്തിൽ കൃഷ്ണ ഭക്തി ജന്മ വാസനയിയി ജനിക്കണം! വീണ്ടും കൃഷ്ണനോട് ഇങ്ങിനെ പ്രാർത്ഥിച്ചു.  ഇനി ഞാൻ ഇറങ്ങട്ടെ ഒരു സ്ഥലത്ത് സംഗീത ക്ലിസിനുള്ള സമയമായി!!!!!!!
നിയാസിന്റെ നിഗമനം

സാർ ഞാൻ മുഹമ്മദ് നിയാസ് പട്ടിക്കാട്-- 2100 ആകുമ്പോളേക്ക് ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമാകുമെന്ന് ഒരു പോസ്റ്റ് കണ്ടു. അങ്ങിനെയാണെങ്കിൽ ഇസ്ലാം ആണ് പരമസത്യം എന്നല്ലേ വരുന്നത്? ഒരു പ്രവാചകനോ അടിത്തറയുള്ള ഒരു മത വിദ്യാഭ്യാസമോ ഇല്ലാത്തതല്ലേ ഹിന്ദുമതത്തിന്റെ പരാജയത്തിന് കാരണം?
*****+++++++++++++++++++++++++++++++++++++++++++++++++++
മറുപടി
 താങ്കളുടെ  നിഗമനം താങ്കളെ സംബന്ധിച്ച് ശരിയാകാം .ഇനി എന്റെ നിഗമനം പറയാം. താങ്കൾ കണ്ട ആ വാർത്ത ഏതാണെന്ന് എനിക്കറിയില്ല.എന്നാൽ ഞാൻ കണ്ട വാർത്തയിൽ ഒരു വാചകം കൂടി ഉണ്ടായിരുന്നു.-- രണ്ടായിരത്തി ഒരുനൂറാമാണ്ട് ആകുമ്പോഴേക്കും ലോകത്തിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളായിരിക്കും എന്നാൽ ഭാരതത്തിൽ മുസ്ലിം ഭൂരിപക്ഷമായിരിക്കും --എന്നാണ്.അപ്പോൾ ഹിന്ദുവിന് പേടിക്കാൻ എന്തിരിക്കുന്നു? വസുധൈവ കുടുംബകം എന്നാണ് ഞങ്ങളുടെ വീക്ഷണം. ഭാരതത്തിന് പകരം ലോകം തന്നെ ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികൾ ആയാൽ അതിൽ ഹിന്ദുക്കൾക്ക് എന്താണ് പ്രശ്നം? അന്നത്തെ തലമുറ ഹിന്ദുമത വിശ്വാസികൾ കൂടുതലുള്ള സ്ഥലത്താണ് ജനിക്കുന്നതെങ്കിലോ? ഭാരതീയ സനാതന ധർമ്മത്തിൽ അടിയുറച്ച് അംഗീകരിക്കുന്ന ഒരാളും മറ്റൊരു സംസ്കാരത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടില്ല. എന്താണോ സദാ  സമയത്തും ചിന്തിക്കുന്നത് ? ആ അവസ്ഥയെ പ്രാപിക്കും എന്നാണ് ഹൈന്ദവ ദർശനങ്ങൾ പറയുന്നത്.

ഇനി നിങ്ങൾക്ക്  അടുക്കും ചിട്ടയുമുള്ള ഒരു സംവിധാനം ഉണ്ടെന്ന് പറഞ്ഞല്ലോ? പക്ഷെ അതിന്റെ ഗുണം നിങ്ങളുടെ സമൂഹത്തിൽ കാണുന്നുണ്ടോ? അധർമ്മങ്ങളിൽ, കുറ്റകൃത്യങ്ങളിൽ ബഹുഭാര്യാത്വത്തിൽ, വിവാഹ മോചനത്തിൽ നിങ്ങളല്ലേ മുൻപന്തിയിൽ നിൽക്കുന്നത്? കൃത്യമായ മത പഠനം ഉള്ള സ്ഥിതിക്ക് നിങ്ങൾ ഈ വക കുറ്റകൃത്യങ്ങളിൽ നിങ്ങൾ പ്രതിയാകാൻ പാടില്ലല്ലോ? അപ്പോൾ എവിടെയാണ് പിഴച്ചത്?

മറ്റൊരു രാജ്യത്ത് കയറി ഭീകരപ്രവർത്തനം നടത്തുന്നവരിൽ ഹിന്ദു സംഘടനകൾ ഒന്നുമില്ലല്ലോ? അൽ ഖ്വൈദ പോലുള്ള ഭീകര സംഘടനകൾ മുഴുവൻ ഇസ്ലാമിന്റെ പേരിലല്ലേ അറിയപ്പെടുന്നത്? കുറ്റ കൃത്യങ്ങൾ നിങ്ങളെ അപേക്ഷിച്ച് ഹൈന്ദവ രിൽ കുറവാണെന്ന് ദിവസവും വാർത്തകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ത് കൊണ്ട്? നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോ ണ്ടുന്നു..  അശാസ്ത്രീയമായ മതം മാറ്റം ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം എന്ന നിയമത്തിന്റെ പേരിൽ ഇപ്പോഴും നടക്കുന്നു. മുഗൾ ഭരണകാലത്തും ടിപ്പുവിന്റെ കാലത്തും നടന്ന നിർബന്ധിത മതം മാറ്റത്തിൽ മതം മാറ്റപ്പെട്ടവർ അന്നേ ഇസ് ലാമിനെ ഉൾക്കൊണ്ടിട്ടില്ല. ആ മാനസികാവസ്ഥയുടെ പരിണതഫലമാണ് ഇന്ന്  ഭാരതത്തിൽ ഇസ് ലാം സമൂഹത്തിൽ കാണുന്ന അപചയത്തിന് കാരണം'

എന്നാൽ ഹൈന്ദവ സമൂഹം ആരെയും ഇത് വരെ മതം മാറ്റിയിട്ടില്ല. ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി ,ശ്രീ സത്യസായി ബാബ, ബ്രഹ്മകുമാരീസ്, ഹരേ രാമ ഹരേ കൃഷ്ണ എന്നീ സംഘടനകളുടെ സനാതന ധർമ്മ പ്രചരണ ദൗത്യം ധാർമ്മികമായി നടക്കുമ്പോൾ ലോകം ഇന്ന് വരെ കാണാത്ത ആത്മീയ തലങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. അതിന്റെ അർത്ഥമെന്താണ്? വിവേകാനന്ദൻ അമേരിക്കയിൽ ചെന്ന് സഹോദരീ സഹോദരന്മാരേ എന്ന് വിളിച്ചത് കേട്ട് അമ്പരന്ന വിദേശികൾ ഇന്ന് കേൾക്കുന്നത് അമൃതാനന്ദമയിയുടെ മക്കളേ എന്ന വിളിയാണ്.

 സംഭവിക്കേണ്ടത് സംഭവിച്ചുകൊണ്ടിരിക്കും.സത്യസന്ധവും ധാർമ്മികവുമായി ജീവിക്കുന്നവർ ഏത് മതത്തിലായാലും എവിടേയും സുഖമായി കഴിയും. ഹിന്ദുക്കൾ ഒരിക്കലും മതത്തെ വളർത്താൻ ശ്രമിക്കാറില്ല. സനാതനധർമ്മം എല്ലാവരിലും എത്തിക്കാനേ ശ്രമിക്കാറുള്ളൂ! അതും സമാധാനപരമായി!  ചിന്തിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങളെ പ്പറ്റി ചിന്തിക്കുക.

2017, ജനുവരി 19, വ്യാഴാഴ്‌ച

ക്ഷേത്രോപാസന. ഭാഗം -9(ഉപനയനവും,ദ്വിജത്വവും)

ഒരുവൻ താൻ മൃത്യുവിന് ഇരയാകേണ്ടവനാണ് എന്ന് തിരിച്ചറിയുന്നു.തന്റെ പുത്രനും ജനിച്ചത് മൃത്യുവിന് ഇരയാകുവാൻ വേണ്ടി ത്തന്നെ! അത് കൊണ്ട് പിതാവ് പുത്രനെ മൃത്യുവിന്റെ അടുക്കലേക്ക് പറഞ്ഞു വിടുകയാണ്. ആ ചടങ്ങിനാണ് ഉപനയനം എന്ന് പറയുന്നത്.ഉപനയന സന്ദർഭത്തെ ഋഷി ഔപനിഷദികമായ ഒരു അറിവിലേക്ക് വളർത്തിക്കൊണ്ട് പോകുന്നതാണ് ഉശൻ സ്വന്തം പുത്രനായ നചികേതസ്സിനെ മൃത്യുവിന് കൊടുക്കും എന്ന് പറയുന്ന കഠോപനിഷത്ത്. പിതാവിനെ ആചാര്യനായി സ്വീകരിച്ച് ഇതുവരെ വളർന്ന പുത്രനെ മൃത്യുവിന്റെ ആചാര്യപദവിക്ക് മുന്നിലേക്ക് വിടുകയാണ് ഇതിൽ. തുടർന്ന് മൂന്ന് പകലും രാത്രിയും അവൻ പട്ടിണി കിടക്കും.ഉറങ്ങാതെ നോക്കണം. അപ്പോൾ അവൻ ചെറുപ്പമായത് കൊണ്ട് മൃത്യുവിന്റെ ദ്വാരത്തിലെത്തും

ആ മൃത്യു ദ്വാരത്തിൽ നിന്ന് ഏഴു വയസ്സ് തികയാത്തതു കൊണ്ട് പൂർവ്വജന്മ സ്മരണകൾ അവനിലുണരും.തന്റെ ജന്മജന്മാന്തരങ്ങളുടെ അറിവിൽ നിന്ന് തന്റെ ജനിതക വിജ്ഞാനത്തിന്റെ ആന്തരികമായ അറിവിന്റെ തലങ്ങളിലേക്കവൻ ഇറങ്ങിപ്പോകും.പുറം ലോകം സത്യമാണെന്നും പുറത്തുള്ളതെല്ലാം ശരിയാണ് എന്നും പഠിക്കുന്നതിന് മുമ്പുള്ള അവന്റെ അകത്തേക്കുള്ള ഒരു തീർത്ഥയാത്രയാണിത്.അപ്പോൾ അവനൊരു സത്യം അറിയും--ദൃഷ്ടവും,നഷ്ടവുമാകുന്ന ഈ പ്രപഞ്ചവും,അതിനെ കാണുന്നവനായ ഞാനും മൃത്യു മുഖത്ത് നിന്ന് മൃത്യുവിനോട് ചോദ്യം ചെയ്ത് മൃത്യുവിന്റെ കരാളഹസ്തങ്ങളിൽ നിന്ന് മോചനം നേടി മൃത്യുവിന് അതിജീവിച്ച് തിരിച്ചെത്തുമ്പോൾ ഞാൻ ദ്വിജനാകുന്നുവെന്ന് അറിയുന്ന അനുഭൂതിസമ്പന്നമായൊരു മുഹൂർത്തം.

ഇങ്ങിനെയൊരു ഭാവാതീതന്മാരുടെ പാരമ്പര്യ സ്രോതസ്സുകളിൽ നിന്ന് അന്തരിന്ദ്രിയ തലത്തിലെത്തി അതിനെ ബോധ്യപ്പെട്ട് തിരിച്ചു വന്ന് സമാവർത്തനം കഴിഞ്ഞ് വേദവേദാംഗങ്ങളൊക്കെ തുടർന്ന് പഠിക്കും 4 വേദങ്ങൾ,6 ശാസ്ത്രങ്ങൾ, 4 ഉപവേദങ്ങൾ ഇവയൊക്കെ പഠിക്കും.ഇതൊക്കെ പഠിച്ചു കഴിഞ്ഞവനാണ് ബാഹ്യമായ ക്ഷേത്രത്തിൽ പെരുമാറുന്നത്. പ്രാചീന കാലത്ത് ഇങ്ങിനെ ആയിരുന്നു. ഇന്ന് എങ്ങിനെ നടക്കുന്നു എന്നറിയില്ല.പൂജകനൊക്കെ ദ്വിജൻ ആകുന്നുണ്ടോ എന്നും അറിയില്ല.

ഏതായാലും ഒരു കാര്യം തീർച്ച ഇങ്ങിനെ ഒക്കെ ചെയ്തവനേ പൂജിക്കാൻ അർഹതയുള്ളൂ! വെറുതെ വേദമന്ത്രങ്ങൾ പഠിച്ച് പൂണൂൽ ഇട്ടാൽ യഥാർത്ഥ പൂജകനാകില്ല. ബ്രാഹ്മണർക്ക് മാത്രമേ പൂജിക്കാൻ പാടുള്ളോ എന്ന ചോദ്യം ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്. അതായത് താന്ത്രിക വിദ്യാ പീഠത്തിലോ മറ്റോ പോയി പഠിച്ച് പൂണൂൽ ധരിച്ചാൽ ദ്വിജനാവില്ല എന്ന് സാരം. ദ്വിജനായാലേ പൂജകനാകാൻ അർഹതയുള്ളൂ എന്ന് ചുരുക്കം --ചിന്തിക്കുക 

2017, ജനുവരി 18, ബുധനാഴ്‌ച

ക്ഷേത്രോപാസന-ഭാഗം 8
(വേദാന്തവും ക്ഷേത്രവും)
ക്ഷേത്രം രണ്ടായിരത്തിലധികം വർഷം പഴക്കമുള്ളവ ഭാരതത്തിൽ ഉണ്ട്. എന്നാൽ ഇന്ന് കാണുന്ന രീതിയിലുള്ള ആരാധനാ സമ്പ്രദായം ആണെന്ന് കരുതരുത്! പുരാതന ക്ഷേത്രങ്ങൾ പലതും പുതുക്കി പണി ചെയ്യുന്നതിന് മുമ്പുള്ള രീതികൾ നോക്കിയാൽ ഒരു സമൂഹ ആരാധനയ്ക്ക് പാകത്തിൽ ഉള്ളതായിരുന്നില്ല എന്ന് മനസ്സിലാകും. അപ്പോൾ ആർക്കായിരിക്കും അല്ലെങ്കിൽ എങ്ങിനെ ആയിരിക്കും അവിടുത്തെ ആരാധനാ രീതി?

മനുഷ്യൻ ഭൂജാതനായാൽ. വസുധൈവ കുടുംബകം എന്ന അവസ്ഥയാണ്. ഭൂമി അവന്റെ ആലയമാകുന്നു. അവിടെ നിന്ന് താഴേക്ക് വന്നാൽ ഭാരതം ആണ് അവന്റെ ആലയം അവിടുന്നും കീഴേക്ക് വന്നാൽ സംസ്ഥാനമാണ് ആലയം. പിന്നെ അവന്റെ ഗ്രാമമാകും അവിടുന്നും താഴേക്ക് പോയ്ക്കൊണ്ടിരുന്നാൽ അവന്റെ ഗൃഹമാകും പിന്നെ അവന്റെ ആലയം സ്വന്തം ശരീരമാകും.ഇതിന് ഗീത സാക്ഷി. ഇദം ശരീരം കൗന്തേയാ ക്ഷേത്രമിത്യഭി ധിയതേ!   --അവിടുന്നും ചുരുങ്ങി വന്നാൽ അവന്റെ അന്തഃകരണം ആണ് ആലയം. പിന്നെ സുഷുപ്തി എന്ന അവസ്ഥ സുഷുപ്തിയിൽ ആനന്ദം മാത്രമെ ഉള്ളു! ഇന്നലെ ഞാൻ നന്നായി ഉറങ്ങി എന്ന് നാം പറയാറുണ്ട് അപ്പോൾ ഇന്നലെ നന്നായി ഉറങ്ങിയപ്പോൾ ആ വിവരം അറിയുന്ന ഒരാൾ ഉണർന്നിരിപ്പുണ്ട്. സത്യത്തിൽ ആ ഉണർന്നിരിക്കുന്നവനാണ് ഞാൻ. സുക്ഷുപ്തി ആണ് എന്റെ ആലയം അഥവാ ക്ഷേത്രം. ഇന്നലെ ഞാൻ നന്നായി ഉറങ്ങി എന്നറിഞ്ഞ ആ ഞാൻ ആണ് ക്ഷേത്രജൻ. അതിന്റെ പ്രതീകമായാണ് ബാഹ്യക്ഷേത്ര സങ്കൽപ്പം ഉടലെടുത്തത്. സത്യത്തിൽ ഗഹനമായ ഒരു വേദാന്ത ചിന്തയാണ് ക്ഷേത്രത്തിന് പിന്നിൽ.

ബ്രഹ്മാണ്ഡം മുതൽ നമ്മുടെ കാരണ ശരീരം വരെ എത്തുന്ന ക്ഷേത്രസങ്കല്പമാണ് സനാതനമായ ക്ഷേത്രസങ്കല്പം. ഇതാണ് ഭാരതീയ ശ്രുതികളിലും സ്മൃതികളിലും ഉള്ള ക്ഷേത്ര സങ്കല്പം.ആ സങ്കല്പത്തിനെ നിലനിർത്താനാണ് എല്ലാ സനാതന ധർമ്മ ഗ്രന്ഥങ്ങളും ഋഷിമാരും ശ്രദ്ധിച്ചിട്ടുള്ളത്. ഈ തത്വം അറിയുന്നവർ മാത്രമേ പുരാതന കാലത്ത് ക്ഷേത്രത്തിൽ പോയിരുന്നുള്ളൂ  കലിയുഗത്തിൽ നാമജപം ആണ് ആരാധനാ സമ്പ്രദായം എന്നതിനാൽ സമൂഹ ആരാധനയ്ക്ക് പ്രസക്തി ഏറുകയും ക്ഷേത്രം സാമൂഹിക ആരാധനാ സമ്പ്രദായത്തിന് പുറമെ ഒരു സാംസ്കാരിക കേന്ദ്രമായും പരിണാമം ചെയ്യപ്പെട്ടു

ദ്വാപരയുഗത്തിൽ പൂജയാണ് ആരാധനാ വിധി. അപ്പോൾ എല്ലാ ഗൃഹങ്ങളിലും പൂജ നടന്നിരുന്നു.  കർമ്മത്തെ ആധാരമാക്കി മാത്രമായിരുന്നു ചാതുർവർണ്യത്തെ സമൂഹം കണ്ടിരുന്നത്. ബാഹ്യമായ രാഷ്ട്രീയ സ്വാർത്ഥത ചാതുർ വർണ്യത്തെ ജാതീയതയായി ബന്ധപ്പെടുത്തി. സമൂഹ ആരാധന ഇല്ലാതിരുന്ന ക്ഷേത്രത്തെ സമൂഹ ആരാധനയ്ക്ക് പാകമാക്കിയപ്പോൾ വേദാന്തികൾക്ക് പകരം എല്ലാവരും ആരാധനയ്ക്കായി വന്നപ്പോൾ ക്ഷേത്ര നിയമങ്ങളും മറ്റ് ആചാരങ്ങളും അതിനനുസരിച്ച് മാറി. ആയതിനാൽ ഇന്നും ചില തർക്കങ്ങൾ നിലനിൽക്കുന്നു. ബാഹ്യമായ ക്ഷേത്രത്തിൽ  ഞാൻ  ആരെന്ന് വ്യക്തമായി ബോധമുള്ളവനായിരിക്കണം പൂജകൻ.
?ക്ഷേത്രോപാസന ഭാഗം --7

നമ്മൾ പലവിധ നിലകളിൽ എത്തി നിൽക്കുന്നവരാണ്.പലവിധഔദ്യോഗിക പദവികളിൽ എത്തിയവരാണ്.ഗൃഹസ്ഥൻ,ബ്രഹ്മചാരി, സന്യാസി ,വിവിധ ജാതിമത രൂപങ്ങളിലൊക്കെ എത്തി നിൽക്കുന്നവരാണ്.അത് കൊണ്ടുതന്നെ  ആരാധനാലയത്തെ  കുറിച്ചും ആരാധനയെ കുറിച്ചും പഠിക്കണമെങ്കിൽ നമുക്ക് നമ്മുടെ ആദി ബോധത്തിലേക്ക് ഒന്ന് എത്തി നോക്കണം. എന്ന് സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് പറയുന്നു.

ഭൂജാതനാകുന്നതിന് മുമ്പ് മാതൃ ഗർഭത്തിൽ സ്ഥിതി ചെയ്യുവാനാരംഭിക്കുന്ന  ഒരു ഏക കോശ ജീവിയിലേക്ക് ധ്യാനാത്മകമായി നിങ്ങൾ ഇറങ്ങിപ്പോകുമെങ്കിൽ  ആ ഏകകോശത്തിൽ നിങ്ങൾ ബോധമായി രൂപാന്തരപ്പെടുന്നതിന് മുമ്പ് ഏത് ആലയമാണ് സ്വീകരിച്ചത്? പിതൃ ബീജമായും, മാതൃ രക്തമായും യോജിച്ച് എക കോശമാകുന്നതിന് മുമ്പുള്ള പിതൃ ബീജത്തിലെത്തുന്നതിന് മുമ്പുള്ള  ആ ബോധത്തെ സംബന്ധിച്ചിടത്തോളം ചന്ദ്ര മണ്ഡലത്തിലൊക്കെ സന്നിവേശിച്ച് അവിടുന്നെല്ലാം പരിണമിച്ച് പിതൃ ബീജമായിത്തീരുന്നു. പിതൃബീജം മാതൃ ഗർഭത്തിലെത്തി മാതാവിന്റെ ഗർഭത്തിൽ നിന്ന് ഭൂമിയിലേക്ക് ജാതനാകുന്നു  ജാതനാകുമ്പോൾ അ പിതൃ ബീജവും, മാതൃ രക്തവും, മാതാവിന്റെ ഗർഭാശയവും എല്ലാം ബാഹ്യമായ ആലയങ്ങൾ തന്നെയാണ്.

പ്രാഥമികമായ ഈ ആലയങ്ങളിലൂടെ രൂപാന്തരം പ്രാപിച്ചു വന്ന ജീവൻ അന്നത്തിലൂടെ വളരുന്ന തിന്ന് മുമ്പ് ആകാശമാണ് ദഹരാകാശമാണ്. അപ്പോൾ ആ ആകാശവും ജീവന് ആലയമാണ്. ആകാശം പരിണമിച്ച് വായു വാകുന്നു അപ്പോൾ വായുവും ജീവന് ആലയമാണ്.വായു പരിണമിച്ച് അഗ്നിയാകുന്നു. കഴിക്കുന്നതൊക്കെ ആ കോശങ്ങളെ വിഭജിച്ചു വളരുവാൻ പര്യാപ്തമാകു മാറ് ഏതൊരു ആഗ്നേയ  വസ്തുവാണോ തന്റെ ബോധത്തിലിരുന്ന് പരിണാമ പ്രക്രിയകൾക്ക് വിധേയമായി കോശങ്ങളെ വളർത്തി കൈകളും കാലുകളും മറ്റ് അവയവങ്ങളും ഒരുക്കാൻ പര്യാപ്തമായ അഗ്നിയായി രൂപാന്തരപ്പെട്ടത്? ആ അഗ്നിയും ജീവന് ആലയമാണ്. അഗ്നി സജീവമായി പരിണമിച്ച് ജലമാകുന്നു. ആ ജലത്തിൽത്തന്നെ ജീവൻ ഉപവിഷ്ടനാകുന്നു. അപ്പോൾ ജലവും ആലയമാണ്. ജലത്തിൽ നിന്ന് പിണ്ഡ രൂപിയായി ഭൂമിയിലേക്കെത്തുമ്പോൾ പിണ്ഡാണ്ഡമായി. അതിനാൽ അതും ജീവന് ആലയമാണ്.(തുടരും)
സമയത്തിന് പ്രസക്തിയുണ്ട്!!!!

ഏതു രംഗത്തായാലും ഒരാൾ കയറി വരുന്ന സമയം നന്നായിരിക്കണം. കഴിവ് ഉണ്ടായത് കൊണ്ട് മാത്രമായില്ല. കഴിവില്ലെങ്കിലും സമയം നന്നായാൽ ആ നല്ല സമയം തീരുന്നത് വരെ പിടിച്ചു നിൽക്കാം. കഴിവുണ്ടെങ്കിൽ തുടരുകയും ചെയ്യാം പേരും പ്രശസ്തിയും മാർക്കറ്റിംഗും  സ്റ്റാർ വാല്യുവും സമയത്തെ ആധാരമാക്കിയാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. സിനിമാ ഫീൽഡിലേക്ക് ഒന്ന് നോക്കിയാൽ മതി. ശങ്കറും മോഹൻലാലും വന്ന സമയം നന്നായിരുന്നു. മികച്ച കഴിവുള്ള ലാൽ താര ചക്രവർത്തിയായി. ശങ്ക റോ? നല്ല സമയം കഴിയുന്നത് വരെ കളിച്ചു. പിന്നെ അപ്രത്യക്ഷമായി.

നല്ല പ്രതിഭയുള്ള പലരും വന്ന സമയം മോശമായതിനാൽ ശോഭിക്കാതെ പോയി. മോഹൻ ഒരു വിധം നല്ല നടനായിരുന്നു. അമിതാബച്ചനെ അനുസ്മരിപ്പിക്കുന്ന ഉയരവും ശ്രീത്വവും ഒത്തിണങ്ങിയവൻ. ചട്ടക്കാരി എന്ന സിനിമയിൽ തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. പിന്നെ അധികമൊന്നും നിലനിന്നില്ല. അഭിനയത്തിൽ വലിയ ആധിപത്യം പുലർത്താനായില്ലെങ്കിലും അത് വരെ കാണാത്ത ഒരു സ്റ്റൈൽ കൊണ്ടുവന്ന ജയൻ നായക വേഷം അണിഞ്ഞത് നല്ല സമയത്തായിരുന്നു.

ഇതൊക്കെ സിനിമാ രംഗത്ത് മാത്രമല്ല. സാഹിത്യ രംഗത്തും ഉണ്ട്. മലയാള സാഹിത്യത്തിൽ എം.ടി വാസുദേവൻ നായർ മുടിചൂടാമന്നനായി വിരാജിക്കുമ്പോഴും ഒരു സാഹിത്യാസ്വാദകനെ സംബന്ധിച്ച് വിലാ സിനി ഒ.വി വിജയൻ ആനന്ദ് എന്നിവരുടെയൊക്കെ വളരെ പുറകിലാണ് എം.ടിയുടെ സ്ഥാനം.

ബംഗാളി നോവലുകളായ  വിലയ്ക്ക് വാങ്ങാം,മേരി ബീഗം ബിസ്വാസ്,പ്രഥമപ്രതിശ്രുതി, ആരോഗ്യനികേതനം,പഥേർ പാഞ്ചാലി, അപരാജിത, പത്മ-മേഘന തുടങ്ങിയ നോവലുകളുടെ ഒക്കെ ആഴം മലയാള നോവലുകളിൽ അധികമൊന്നും കാണാൻ കഴിയില്ല എസ് കെ പൊറ്റേക്കാടിന്റെ ഒരു ദേശത്തിന്റെ കഥ മാത്രമാണ് ആ നിലവാരം പുലർത്തുന്നവയിൽ പെട്ടെന്ന് ഓർമ്മ വരുന്നത്!  കന്നട സാഹിത്യകാരനായ ശ്രീകൃഷ്ണ ആനലഹള്ളിയൂടെ ഭുജംഗയ്യന്റെ ദശാവതാരം. അത്തരത്തിൽ ഒന്നാണ് അത് വായിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അറിയപ്പെടുന്ന മറ്റ്   മലയാള നോവലിസ്റ്റ് കളുടെ കൃതികൾ വായിച്ചാൽ നമുക്ക് കിട്ടില്ല.

എം ടി യുടെ ഭേദപ്പെട്ട കൃതി എന്ന് പറയാവുന്നത് മഞ്ഞ് മാത്രമാണ്.പിന്നെ ഓരോ എഴുത്തുകാരുടേയും ചില കൃതികൾ മാത്രം. സി രാധാകൃഷ്ണന്റെ  പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, തീക്കടൽ കടഞ്ഞ തിരുമധുരം എന്നിവ തരക്കേടില്ല. എൻ.പി മുഹമ്മദിന്റെ ഹിരണ്യകശിപു,കൊച്ചു ബാവയുടെ  വൃദ്ധസദനം,  മുകുന്ദന്റെ മഞ്ഞഴിപ്പുഴയുടെ തീരങ്ങളിൽ. വത്സലയുടെ നെല്ല്, ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നസാക്ഷി.തകഴിയുടെ ചെമ്മീൻ കയർ ഏണിപ്പടികൾ മുതലായവ നിലവാരം പുലർത്തുന്നവയാണ്.

തിരക്കഥാ രചനയിലൂടെ ആണ് എം ടി കൂടുതൽ ശ്രദ്ധേയനായതും സ്റ്റാർ വാല്യു നേടിയതും. കാലം നാലുകെട്ട് തുടങ്ങിയവ പൈങ്കിളി പ്പട്ടത്തിൽ നിന്ന് വളരെയൊന്നും അകലെയല്ല! മേൽ പ്പറഞ്ഞ ബംഗാളി നോവൽ വായിച്ച ഒരാൾക്ക് എം ടി യുടെ നോവലിനോടോന്നും ഒരു ആരാധനയും തോന്നില്ല. ആക്ഷേപ ഹാസ്യത്തിലൂടെ മലയാളികളെ ഏറെ ചിന്തിപ്പികാകുകയും ചിരിപ്പിക്കുകയും ചെയ്ത വി കെ എൻ എന്ന സാഹിത്യകാരന്റെ സാന്നിധ്യം മലയാള ഭാഷയുടെ ആക്ഷേപഹാസ്യ വിഭാഗത്തിന് നല്ല മുതൽക്കൂട്ടാണ്. മഞ്ചലും  അധികാരവും ! അധികാരവും അതിലെ രാമൻ നമ്പൂതിരിപ്പാടിനേയും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല.

2017, ജനുവരി 17, ചൊവ്വാഴ്ച

ക്ഷേത്രോപാസന --ഭാഗം -6

ശിവൻ ,വിഷ്ണു, എന്നിങ്ങനെ വേറിട്ടറിയപ്പെടുന്നവരെല്ലാം തന്നെ ഒരേ പരമാത്മാവിന്റെ വ്യത്യസ്ഥ ഭാവങ്ങൾ മാത്രമാണെന്ന് ആഗമങ്ങൾ ഉദ്ഘോഷിക്കുന്നു. നാമങ്ങളിലും ,സംബോധനകളിലും മാത്രം അവർ വ്യത്യസ്ഥരായിയിക്കുന്നു. പ്രതിഷ്ഠാ സമയത്ത് ചെയ്യുന്ന പ്രാർത്ഥന ശ്രദ്ധിക്കുക

ത്വമേവ  പരമാശക്തിഃ
ത്വമേവാസനധാരികാ
ദേവായജ്ഞാ ത്വയാ ദേവീ
സ്ഥാതവ്യമിഹ സർവ്വദാ,
സ്ഥിതം ചരാചരം യസ്യാം
രത്നാനാം നിധിരവ്യയഃ
സാത്വം ബ്രഹ്മശിലാരൂപാ
തിഷ്ഠാത്ര ധരണീസ്ഥിരം

ആവാഹന സമയത്തെ ഒരു പ്രാർത്ഥനാ മന്ത്രം നോക്കുക

ലോകാനുഗ്രഹഹേത്വർത്ഥം
സ്ഥിരീഭവസുഖായനഃ
സാന്നിദ്ധ്യഞ്ച തഥാദേവ
പ്രത്യഹം പരിവർദ്ധയ
മാഭൂൽ പ്രജാവിരോധോസ്മിൻ
യജമാനസ്സമൃദ്ധ്യതാം .
സഭൂപാലം തഥാരാഷ്ട്രം
സർവ്വോപദ്രവവർജ്ജിതം
ക്ഷേമേണ വൃദ്ധിമതുലാം
സുഖമക്ഷയമശ്നുതാം
പൂജാംഗൃഹാണസതതം
മാമുദ്ധര നമോസ്തുതേ.

പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈശ്വരനോട് ഈ ജനപഥത്തിന്റെ ക്ഷേമത്തിനായി ഈ അർച്ചിക്കുന്ന ബിംബത്തിൽ വന്നു സാന്നിദ്ധ്യം കൊണ്ടാലും എന്ന് പ്രാർത്ഥിക്കയാണ് ആചാര്യൻ ചെയ്യുന്നത്. (തുടരും)

2017, ജനുവരി 16, തിങ്കളാഴ്‌ച

കുതന്ത്രങ്ങൾ പലവിധം

ഇന്നലെ യാദൃശ്ചികമായി വാട്സ് അപ്പ് ഒരു ഗ്രൂപ്പ് സന്ദർശിച്ചു അതിൽ കുറച്ചു മുമ്പുള്ള ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു . omar Rao Story - Hinduism to Islam -- ഇതാണ് ആ പോസ്റ്റ്. ഒരു RSS പ്രവർത്തകൻ, ഇസ്ലാം മതത്തെ വെറുത്തവൻ അവസാനം സത്യം ഇസ്ലാം ആണെന്ന് മനസ്സിലാക്കുന്നു. അതിന് രാമായണത്തെ വികൃതമായി മനസ്സിലാക്കിയത് കാരണമായി കാണിച്ചിരിക്കുന്നു.

രാമൻ ദൈവമാണെങ്കിൽ രാവണൻ സീതയെ തട്ടിക്കൊണ്ട് പോകുന്നത് അറിയാൻ കഴിയില്ലേ? അയാൾ ചോദിക്കുന്നു. രാമായണം അയാൾ വായിച്ചിട്ടില്ല പഠിച്ചിട്ടില്ല എന്ന് വ്യക്തം. അങ്ങിനെ രാമായണം ശരിക്കും മനസ്സിലാക്കാത്ത ഒരു RSട ' കാരനോ? സീതയെ സാക്ഷിയാക്കി രാവണവധം ഞാൻ നടത്തുന്നുണ്ട് എന്ന് നാരദ രോട് രാമൻ പറയുന്നത് ശ്രദ്ധിക്കാത്ത ഒരു സംഘ പ്രവർത്തകനോ?

ശൂർപ്പണഖയുടെ അംഗഭംഗം വന്ന ഉടനെത്തന്നെ ഇനി രാവണന്റെ വരവുണ്ട് എന്ന് മനസ്സിലാക്കി യഥാർത്ഥ സീതയെ ഒഴിവാക്കി മായാ സീതയെ നിർത്തിയത് അയാൾ കേട്ടിട്ടില്ലേ? ലക്ഷ്മണൻ പോലും അറിഞ്ഞിട്ടില്ല. അവസാനം അഗ്നിപരീക്ഷ എന്ന വ്യാജേന യഥാർത്ഥ സീതയെ വീണ്ടെടുത്ത കഥ അദ്ധ്യാത്മരാമായണത്തിലും എഴുത്തശ്ശന്റെ കിളിപ്പാട്ടിലും ഉള്ളത് അയാൾ ശ്രദ്ധിച്ചിട്ടില്ലേ? എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ് എന്ന് മനസ്സിലാക്കാൻ അയാൾക്ക് കഴിയുന്നില്ല.  ഇവിടെ രാമൻ ഈശ്വരാവതാരം അല്ലെന്നും ഹൈന്ദവ ദർശനങ്ങൾ പൊരുത്തക്കേട് ഉള്ളതാണ് എന്നും വരുത്തിത്തീർത്ത് ഇസ്ലാം ആണ് സത്യം എന്ന് സ്ഥാപിക്കാനായി രാമായണം വായിക്കാതെ കേട്ട് കേൾവിയുടെ പേരിൽ ഓരോന്ന് എഴുതിവിടുന്നു. അതിന് സ്വയം ഒരു RSS പ്രവർത്തകനായിരുന്നു എന്ന് പറഞ്ഞ് ഹൈന്ദവരെ വശീകരിക്കാൻ ശ്രമിക്കുന്നു. ഓരോ സംഭവം എടുത്ത് കാണിക്കുമ്പോഴും ഉത്തരമുണ്ടോ എന്ന് ചോദിച്ചിരിക്കുന്നു.  ഈ കുതന്ത്രങ്ങളൊന്നും മനസ്സിലാകാത്ത മൂഢന്മാർ ആണ് ഹിന്ദുക്കൾ എന്ന് അയാൾ അന്ധമായി വിശ്വസിക്കുന്നു. രാമായണപരമായി എന്തിനും വ്യക്തമായ ഉത്തരം പറയാൻ ഞാൻ തയ്യാറാണ്. കുതന്ത്രങ്ങൾ ഇവിടെ വിലപ്പോകില്ല - ചിന്തിക്കുക ഓരോ പാരകളെക്കുറിച്ച് - 
ക്ഷേത്രോപാസന   ഭാഗം-5

സംസ്കൃത ഭാഷയ്ക്ക് സംഭവിച്ച അപ്രാപ്യമായ അവസ്ഥ തന്ത്ര വിഷയത്തിലെ  മിക്ക ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും ഇന്നുള്ളവരെ അകറ്റി നിർത്തുകയാണ് ചെയ്യുന്നത്. ഇന്നും സംസ്കൃത പഠനം കേവലം ന്യൂനപക്ഷം ജനങ്ങളാണ് ചെയ്യുന്നത്. വേണ്ടത്ര പ്രചാരമോ പ്രോത്സാഹന മോ സംസ്കൃത ഭാഷാ പഠനത്തിന് ലഭിക്കുന്നില്ല. ഭാരതീയ സനാതന ധർമ്മത്തെ ജനങ്ങളിൽ നിന്നും അകറ്റുന്നതിൽ ഈ അവഗണനയ്ക്ക് വലിയ പങ്കുണ്ട്.

ക്ഷേത്ര നിർമ്മാണം തൊട്ട് എല്ലാ കാര്യങ്ങൾക്കും ഇന്ന് കേരളത്തിൽ ശാസ്ത്രീയാവലംബമായി കണക്കാക്കി വരുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ സാമൂതിരിയുടെ  വിദ്വൽ സദസ്സിലെ പ്രസിദ്ധമായ പതിനെട്ടരക്കവികളിൽ ഒരാളും പ്രമുഖ തന്ത്രി കുടുംബത്തിലെ ഒരംഗവുമായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് രചിച്ച തന്ത്രസമുച്ചയം  എന്ന മനോഹര ഗ്രന്ഥമാണ്. ആഗമങ്ങളിലും പുരാണങ്ങളിലും അവിടവിടെയായി വിവരിക്കപ്പെട്ടിരിക്കുന്ന ക്ഷേത്ര സംബന്ധമായ താന്ത്രിക ക്രിയകളെ ക്രോഡീകരിച്ച് ഒരു ഗൈഡ് തയ്യാറാക്കുകയാണ് ഞാൻ ചെയ്തിരിക്കുന്നതെന്ന് ഗ്രന്ഥകർത്താവ് പറയുന്നുണ്ട്.

ശിവൻ, വിഷ്ണു ,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ 6 ദേവന്മാരുടെയും ദുർഗ്ഗയുടേയും ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി സ്വീകരിക്കൽ തൊട്ട് എല്ലാ ക്രിയകളും തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു. മറ്റു ദേവന്മാരുടെ ക്രിയകളെല്ലാം ക്രോഡീകരിച്ച് ശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ പുത്രനും ശിഷ്യനുമായ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാട് രചിച്ച  ശേഷസുച്ചയം എന്ന ഗ്രന്ഥത്തിലാണ് ഉള്ളത്.

ക്ഷേത്ര നിർമ്മാണം, ദേവ പ്രതിഷ്ഠ, നിത്യപൂജ ഉത്സവം അശുദ്ധിയും പ്രായശ്ചിത്തവും തുടങ്ങിയ വിഷയങ്ങൾ വസ്തുനിഷ്ഠമായും ശാസ്ത്രീയമായും മേൽ പറഞ്ഞ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.  ഒരു ഗ്രാമത്തിന്റെ അഥവാ സമുഹത്തിന്റെ സർവ്വതോമുഖമായ അഭിവൃദ്ധിയെ ലക്ഷ്യമാക്കിക്കൊണ്ട് സ്ഥാപിക്കുന്ന ഈശ്വര സന്നിധാനമാണ് ക്ഷേത്രം. സമുദ്രതീരവും, നദികളുടെ സമ്മേളന സ്ഥാനവും പർവ്വതശിഖരവും വനമദ്ധ്യവും  ഉപവനവും സിദ്ധന്മാരുടെ ആശ്രമവും മറ്റുമാണ് ക്ഷേത്രം സ്ഥാപിക്കുവാനുള്ള സ്ഥലമായി വിധിക്കപ്പെട്ടിട്ടുള്ളത്. ഒന്നിന്നുള്ളിൽ മറ്റൊന്നായി സ്ഥിതി ചെയ്യുന്ന രണ്ട് താമരപ്പൂക്കളായിട്ടാണ് ക്ഷേത്രം സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നത്.(തുടരും)
നാരായണീയം -ദശകം 27 ശ്ലോകം -7 തിയ്യതി-16/1/2017

വജ്രാതിസ്ഥിരതരകർപ്പരേണ വിഷ്ണോ!
വിസ്താരാത് പരിഗതലക്ഷയോജനേന
അംബോധേഃ കുഹരഗതേന വർഷ്മണാ ത്വം
നിർമ്മഗ്നം ക്ഷിതിധരനാഥ മുന്നിനേഥ.
*******************************************
അർത്ഥം
സർവ്വ വ്യാപിയായ ഭഗവാനേ! നിന്തിരുവടി വജ്രത്തേക്കാൾ  കടുപ്പം  കൂടിയ പുറം ചട്ടയുള്ളതും  ലക്ഷം യോജന വിസ്താരമുള്ളതും സമുദ്രത്തിന്റെ അടിയിലെത്തിയതുമായ ശരീരം കൊണ്ട് താണുപോയ മന്ദരപർവ്വതത്തെ മേൽപ്പോട്ട് പൊക്കി.
**************************************************************
8
ഉന്മഗ്നേ ഝടിതി തദാ ധരാധരേന്ദ്രേ
നിർമ്മേഥൂർദൃഢമിഹ സമ്മദേന സർവ്വേ
ആവിശ്യ ദ്വിതയഗണേ/പി സർപ്പരാജേ
വൈവവശ്യം പരിശമയന്നവീവൃധസ്താൻ.
****************************************
അർത്ഥം
അപ്പോൾ മന്ദര പർവ്വതം പെട്ടെന്ന് പൊങ്ങി വന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന എല്ലാവരും ആഹ്ലാദത്തള്ളലോടെ വളരെ ശക്തിയോടുകൂടി കടയുവാൻ തുടങ്ങി. നിന്തിരുവടി രണ്ട് സംഘത്തിലും വാസുകിയിലും പ്രവേശിച്ച് ക്ഷീണം തീർത്തിട്ട് അവർക്ക് ശക്തിയും ഉത്സാഹവും വർദ്ധിപ്പിച്ചു.

2017, ജനുവരി 15, ഞായറാഴ്‌ച

വഴിപിഴച്ചവർ  ഭാഗം  2

ഏതൊരു കാര്യം പറയുമ്പോഴും വളരെ ശ്രദ്ധിക്കണം.ഇപ്പോൾ കമലുമായി ഉള്ള പ്രശ്നം തുടങ്ങിയത് പ്രധാനമന്ത്രിയെ പൊതു സദസ്സിൽ വെച്ച് നരാധമൻ എന്ന് സംബോധന ചെയ്തത് മുതൽക്കാണ്.യാതൊരു കാരണവും അതിന് കാണുന്നില്ല. ഗുജറാത്ത് കലാപത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞതെങ്കിൽ മോദിജി കുറ്റ വിമുക്തനാക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അന്ന് ആരാണ് ഭാരതം ഭരിച്ചിരുന്നത്? അവർക്ക് മോദിജിയെ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കാൻ വകുപ്പ് ഉണ്ടായിരുന്നില്ലേ? ഗുജറാത്ത് സംഭവം ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് എന്ന് അവിടെ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്. മോദിജി പ്രതിയാണെങ്കിൽ പിന്നെങ്ങിനെയാണ് ബി.ജെ.പി വീണ്ടും അവിടെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്? എങ്ങിനെയാണ് മോദിജി പ്രധാനമന്ത്രി ആയത്?

അപ്പോൾ യാതൊരു അടിസ്ഥാനവുമില്ലാതെ കേരളത്തിലെ വാർത്താ മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച കാര്യങ്ങൾ അക്ഷരം പ്രതി വിഴുങ്ങിയിട്ട് പ്രധാനമന്ത്രിയെ നരാധമൻ എന്ന് വിളിച്ചതിനെ സാധാരണക്കാരൻ പഞ്ച പുച്ഛമടക്കി അംഗീകരിക്കണോ? മോദിജിയെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമാണോ ഇയാളുടെ അഭിപ്രായ സ്വാതന്ത്ര്യം? വിമർശിക്കാം പക്ഷെ അതിന് ഒരു ഭാഷയുണ്ട്. വിമർശനവും അവഹേളനവും രണ്ടും രണ്ടാണ്.

എന്നിട്ടും അയാൾ വളഞ്ഞ വഴിയാണ് സ്വീകരിച്ചത്. ഞാൻ ഒരു മുസൽമാൻ ആയത് കൊണ്ടാണ് എന്നെ വേട്ടയാടുന്നത് എന്നാണ് പിന്നീട് അയാളുടെ പ്രതികരണം. അത് ശരിയാണോ? സിനിമാ ലോകത്ത് നിന്ന് തന്നെ യുള്ള മുസൽമാൻ മാരെ ഇവിടുത്തെ ഹിന്ദുക്കളും ,ഹൈന്ദവ സംഘടനകളും നെഞ്ചോട് ചേർത്ത് പിടിച്ചിട്ടില്ലേ? പ്രേംനസീർ,കെ.പി.ഉമ്മർ, ബഹദൂർ സുധീർ ബാബുരാജ്,കോഴിക്കോട് അബ്ദുൾഖാദർ, മുഹമ്മദ് റാഫി.ഇങ്ങിനെ എത്രയോ പേരെ ഇന്നും ആരാധനയോടെ ഇവിടുത്തെ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളും കാണുന്നില്ലേ?

നമ്മുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിനെ മുസ്ലിം സമൂഹത്തേക്കാൾ കൂടുതൽ ഹൃദയത്തിൽ ചേർത്തത് ഇവിടുത്തെ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളും അല്ലേ? എന്നിട്ടും മുസൽമാനായത് കൊണ്ടാണ് തന്നെ വേട്ടയാടുന്നത് എന്ന് പറയുമ്പോൾ അയാൾ പ്രധാനമന്ത്രിയെ അവഹേളിച്ചത് ശരിയിണ് എന്നല്ലേ അയാൾ കരുതുന്നത്? വർഗ്ഗീയ മനോഭാവം സത്യത്തിൽ അയാൾക്കല്ലേ? കാര്യസാധ്യതയ്ക്കായി അയാളെ പിൻ തുണയ്ക്കാൻ ചില ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില കുബുദ്ധികളും! അതല്ലേ സത്യം?

ഇങ്ങിനെ ഇവിടുത്തെ ഹൈന്ദവരെ മനഃപൂർവ്വം വർഗ്ഗീയ വാദികളായി ചിത്രീകരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി കമലിന് പ്രധാനമന്ത്രിയെ അവഹേളിക്കാമെങ്കിൽ അയാളെ അവഹേളിക്കാൻ മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ട്. അതിൽ പരിഭവിച്ചിട്ട് കാര്യമില്ല അപ്പോൾ ആരായാലും നല്ല ഭാഷ പ്രയോഗിക്കുക അല്ലെങ്കിൽ എത്ര വലിയ തമ്പുരാനാണെങ്കിലും പൊതുജനം പ്രതികരിക്കും. വലിയവനെന്ന് സ്വയം നടിച്ചാൽ പോരാ  പ്രവർത്തിക്കുമ്പോൾആ വലുപ്പത്തരം കാണിക്കണം അപ്പോളേ ജനം ബഹുമാനിക്കൂ! ചിന്തിക്കുക !
ക്ഷേത്രോപാസന. --ഭാഗം --4

നമ്മുടെ ആരാധനാക്രമങ്ങളെ രണ്ടായി തരം തിരിക്കാം 1  വൈദികം  2. താന്ത്രികം .സോമയാഗം, അതിരാത്രം തുടങ്ങിയവ വൈദികത്തിന് ഉദാഹരണമാണ്.ദ്രവ്യങ്ങൾ മന്ത്രോച്ചാരണ സമേതം അഗ്നിയിൽ ആഹൂതി ചെയ്യുകയാണ് ഇതിലെ പ്രധാന ക്രിയ. ഇന്ദ്രൻ, അഗ്നി ,വരുണൻ, പ്രജാപതി ,മിത്രൻ മുതലായ പേരുകളിലാണ് ഈശ്വരനെ പ്രീതിപ്പെടുത്തുന്നത്. വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിക്കുന്ന ക്ഷേത്രങ്ങൾതാന്ത്രീക മായ ആരാധനാക്രമത്തിന് ഉദാഹരണമാണ്.

പരമാത്മാവായ ഈശ്വരനെ വിവിധ സങ്കൽപ്പങ്ങളിൽ പ്രതിഷ്ഠിച്ച് ആരാധിക്കുമ്പോൾ അനുസരിക്കേണ്ട ക്രിയകളാണ് താന്ത്രിക മാർഗ്ഗത്തിലെ പ്രത്യേകത.ഓരോ ദേവീ ദേവന്മാർക്കും ചൈതന്യപരമായും ഭാവപരമായും വ്യത്യാസമുണ്ട്.അതിനാൽ ഓരോരുത്തർക്കും വെവ്വേറെ ബീജാക്ഷരങ്ങളും, മൂലമന്ത്രവും ,അംഗങ്ങളും ,ആയുധങ്ങളും,അലങ്കാരങ്ങളും പറയപ്പെട്ടിട്ടുണ്ട്. ഇഷ്ട ദേവനെ  ബിംബത്തിലേക്കോ,പ്രത്യേകം തയ്യാറാക്കിയ പീഠത്തിലേക്കോ ഈ ബീജാക്ഷരങ്ങളുടേയും മൂലമന്ത്രത്തിന്റേയും ജപത്തോടെ ആവാഹിക്കുകയും  അംഗോപാംഗങ്ങളുടെ  പൂർത്തീകരണത്തിലേക്കായി വിവിധതരം ന്യാസങ്ങൾ ചെയ്യുകയും വേണം. ദേവൻ അഥവാ ദേവി നാലോ എട്ടോ കയ്യുകളും മറ്റുപല അതിമാനുഷത്വവും ഉള്ള! രൂപമായിട്ടാണ് സങ്കൽപ്പം. ഓരോ കയ്യിലും പ്രത്യേകം ആയുധങ്ങളും ഉണ്ടാകും.ദേവന്റെ ചൈതന്യം പൂജകന്റെ ഹൃദയ പത്മത്തിൽ നിന്ന് തന്നെയാണ് പൂർണ്ണമായും ആവാഹിച്ചെടുക്കുന്നത്.  പൂജകനായ ആചാര്യൻ. പൂജ ആരംഭിക്കുന്നതിന് മുമ്പായി  ശരീര ശുദ്ധി വരുത്തുകയും പൂജിതനായ ദേവന്റെ ന്യാസങ്ങളെല്ലാം വിധിയാം വണ്ണം സ്വന്തം ശരീരത്തിൽ ചെയ്ത് ദേഹശുദ്ധി വരുത്തുകയും വേണം. പൂജയ്ക്ക്  ഉപയോഗിക്കുന്ന ജലവും ആവാഹനാ ന്യാസാദികൾ ചെയ്ത് പരിപൂരിതമാക്കണം.

പൂജകന്റെ ഹൃദയത്തിൽ നിന്നാണ് ദേവന്റെ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നത് എന്നു പറഞ്ഞല്ലോ! അപ്പോൾ അതിനനുസരിച്ച സാത്വിക ജീവിതമിയിരിക്കണം പൂജകനായ ആചാര്യൻ നയിക്കേണ്ടത് അതിനാൽ ലക്ഷണമൊത്ത ബ്രാഹ്മണനേ അതിനർഹതയുള്ളൂ എന്ന് സാരം.പാരമ്പര്യം ഇതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ്.പിതാവിൽ നിന്ന് ലഭിച്ച ബ്രാഹ്മണ സംസ്കാരം ഒരു പൂജകനാകാൻ ഒരു മുതൽക്കൂട്ടാണ്. ഇവിടെ ജാതിയല്ല ബ്രാഹ്മണൻ എന്ന് പറയുന്നത്. മുൻ ജന്മ കർമ്മ ഫല വാസന കൊണ്ടാണ് ഒരാൾ ബ്രാഹ്മണൻ ആകുന്നത്. ഇതിനെ നിഷേധീക്കാൻ സാധ്യമല്ല. ഇത് സംബന്ധിച്ച സമൂഹത്തിൽ നില നിൽക്കുന്ന വാദ ഗതികളൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാണ്  
വഴിപിഴച്ചവർ

എന്തിനും ഒരൂ വഴിയുണ്ട്.അതിലൂടെ യാത്ര ചെയ്താൽ വലിയ കുഴപ്പമില്ല എന്നാൽ ആ വഴി അറിയണമെന്ന് മാത്രം.ആവിഷ്കാ ര സ്വാതന്ത്ര്യം എന്നാൽ എന്ത്?ഏതൊക്കെ ആ സ്വാതന്ത്ര്യത്തിനകത്ത് പെടും? ഏതൊക്കെ പെടില്ല? ഇവയെ പ്പറ്റി ഒരു ബോധം ബുദ്ധിജീവികൾ എന്നഭിമാനിക്കുന്നവർക്ക് ഇല്ലാതെ പോയി.ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വിഷയം വിമർശനമുണ്ടെങ്കിൽ അതിന് ഒരു വഴിയുമുണ്ട്. ആ വഴിയിലൂടെ തന്നെ പോകണം.

ഏതൊരു മനുഷ്യന്റേയും വികാരമാണ് ആരാധനാ ലയങ്ങളും മതഗ്രന്ഥങ്ങളും ആരാധനാമൂർത്തികളും 'അവയെ ഒക്കെ വിമർശിക്കുമ്പോൾ വിമർശകൻ അതിന് അർഹനാണോ എന്ന് സ്വയം വിലയിരുത്തേണ്ടതാണ്. ശ്രീകൃഷ്ണൻ മദ്യപാനിയാണ് എന്ന സൂചന തരുന്ന വാചകം ഇല്ലായിരുന്നു എങ്കിലും എം.ടിക്ക് രണ്ടാമൂഴം എഴുതാം. ചന്തുവിനെ നല്ലവൻ ആക്കിയപ്പോഴും ഉണ്ണിയാർച്ചയെ മോശക്കാരിയാക്കിയ പ്പോഴും ഒന്നും ജനം പ്രതികരിച്ചില്ല. അതിന് കാരണം അവരൊന്നും അവതാരങ്ങളോ പൂജ്യരോ ആയിരുന്നില്ല. എന്നാൽ ശ്രീകൃഷ്ണന്റെ സ്ഥിതി അതല്ല. ശ്രീമദ് മഹാഭാഗവതത്തിലെ പ്രതിപാദ്യ വിഷയം തന്നെ ശ്രീകൃഷ്ണ ഭക്തിയാണ്. നൂറ്റാണ്ടുകളോളമായി ക്ഷേത്രങ്ങളിൽ പൂജിക്കപ്പെടുന്ന ഒരു അവതാരത്തെ സാധാരണ മനുഷ്യനായി ചിത്രീകരിച്ചപ്പോൾ ഭഗവാന്റെ തന്നെ വാക്കുകൾ ഓർക്കാതിരിക്കാൻ വയ്യ. പ്രത്യേക ആവശ്യത്തിനായി അവതരിച്ച എന്നെ കേവലം നവേഷധാരി എന്ന് ആരോപിച്ച് ആക്ഷേപിക്കുന്നു മൂഢന്മാർ - അപ്പോൾ ആ മൂഢന്മാരുടെ ഇടയിലെ പ്രധാന മൂഢനാണ് എം.ടി.

ഇത് പറയുമ്പോൾ ചിലർക്ക് ഈ പറയുന്നവൻ സംഘിയാണ്. അവർ ഒന്നാലോചിക്കുന്നില്ല. പ്രവാചകന്മാരായ മുഹമ്മദ് നബിയേയോ, യേശു കൃസ്തുവിനേയോ കുറിച്ചാണ് ഇത് പറയുന്നതെങ്കിൽ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി? അപ്പോൾ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ നല്ല ചേല്  എന്ന രീതിയിലാണ് മറ്റ് മതങ്ങളും രാഷ്ട്രീയക്കാരും ഇതിനെ കാണുന്നത്. ഇവിടെ യാണ് പ്രശ്നം! ഹൈന്ദവ ആരാധനാ മൂർത്തികളേയും മറ്റും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുത്തുമ്പോൾ ഇവിടുത്തെ ഹൈന്ദവരും അവരെ പ്രതിനിധീകരിക്കുന്ന ഹൈന്ദവ സംഘടനകളും പ്രതികരിച്ചെന്നിരിക്കും അതിന് ആരെയാണ് കുറ്റപ്പെടുത്തുന്നത്? ഒരു മതം ഭൂരിപക്ഷമുള്ള സ്ഥലത്ത് ജനാധിപത്യ ഭരണം നിലവിലുള്ളത് ഭാരതത്തിൽ മാത്രമാണ് എന്ന് കുബുദ്ധി ജീവികൾ ചിന്തിക്കണം.ഇവിടെയുള്ള ഇസ്ലാം കൃസ്ത്യൻ സഹോദരന്മാർ അന്യരല്ലെന്നും മറ്റ് മതങ്ങളെ സ്വീകരിച്ചവരാണെന്നൂം ആർക്കും അറിയില്ലെങ്കിലും ഇവിടുത്തെ ഹിന്ദുവിന് നന്നായി അറിയാം.എന്നിട്ടും തങ്ങൾക്ക് നേരെ വരുന്ന അവഹേളനങ്ങളെ സഹിഷ്ണുതയോടെ തന്നെയാണ് ഹിന്ദുക്കൾ കാണുന്നത്. അതിന്റെ പേരിൽ കൊല്ലാനോ കൈ വെട്ടുവാനോ എം ടിയുടെ നേരെ ഒരു ഹിന്ദുവും പോയിട്ടില്ല. കാരണം സഹിഷ്ണുതയുടെ പാഠമാണ് ശ്രീകൃഷ്ണനും ഇവിടുത്തെ ഹിന്ദുവിനെ ഗീതയിലൂടെ പഠിപ്പിച്ചിട്ടുള്ളത്! ചിന്തിക്കുക 

2017, ജനുവരി 14, ശനിയാഴ്‌ച

ക്ഷേത്രോ പാസ ന  ഭാഗം-3

ആരാധനാ രീതികൾ കാലത്തിനും സമൂഹത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നതായി പുണ്യ ഗ്രന്ഥങ്ങൾ തന്നെ പറയുന്നു. കൃതയുഗത്തിൽ ധ്യാനവും, ത്രേതായുഗത്തിൽ യാഗവും ദ്വാപരയുഗത്തിൽ പൂജയും  കലിയുഗത്തിൽ നാമജപവും ഭക്തർക്കായി ഋഷികൾ നിർദ്ദേശിച്ചിരിക്കുന്നു.  കലിയുഗം ത്തിൽ ക്ഷേത്രങ്ങളിൽ മാത്രമാണ് അധികവും ലക്ഷണമൊത്ത പൂജ നടക്കുന്നത്.

ക്ഷേത്രങ്ങൾ ഒരു വ്യക്തിയുടെ യോ കുടുംബത്തിന്റേയോ ശ്രേയസ്സിന് വേണ്ടി മാത്രം ഉള്ളതല്ല.മറിച്ച് വിശാലമായ ലക്ഷ്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. ഭഗവാനെ സംബന്ധിച്ചിടത്തോളം അടിയുറച്ച വിശ്വാസവും ഭക്തിയും സമഗ്രമായ ആത്മസമർപ്പണവുമാണ് പ്രധാനം.ചിത്തശുദ്ധി യോടെയുള്ള പ്രാർത്ഥനയ്ക്ക് ക്ഷേത്രങ്ങളിൽ വ്യക്തമായ ഫലങ്ങൾ ലഭിക്കുന്നു.

നിഷ്കാമ ഭക്തിയിലൂടെ സംശുദ്ധമായ ജീവിത ചര്യകളിലൂടെ നശ്വരരായ മനുഷ്യരുടെ ദൈനംദിന ദു:ഖങ്ങൾക്ക് പരിഹാരം ലഭിക്കാൻ സഹായിക്കുന്ന  ആത്മീയ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ
ഒരു കാലഘട്ടത്തിലെ ആദ്ധ്യാത്മിക ചിന്തകളുടേയും ജീവിത തത്ത്വശാസ്ത്രത്തിന്റേയും സന്തുഷ്ട ജീവിതത്തിന്റെ രഹസ്യങ്ങളെപ്പറ്റി തങ്ങൾ കൈ വരിച്ച തത്ത്വചിന്താപരമായ വിജ്ഞാനം വരും തലമുറകൾക്കായി  ഒരുക്കി വെച്ച മാർഗ്ഗത്തിന്റേയും പ്രതീകങ്ങളായിട്ടായിരിക്കണം ക്ഷേത്രങ്ങളെ കാണേണ്ടത്. ചരാചര പ്രപഞ്ചത്തിന്റെ  കാരണമായ ആധിഭൗതിക ശക്തിയെ കുറിച്ച് നമ്മുടെ പൂർവ്വികർക്ക് ദിവ്യദർശനത്തിലൂടെ തെളിഞ്ഞു കിട്ടിയ ജ്ഞാനവും ആ ശക്തിയെ പ്രതിഷ്ഠിച്ച് ആരാധിക്കാൻ അവർ ചിട്ടപ്പെടുത്തിയ സാങ്കേതിക രീതികളും വളരെ ഗാംഭീര്യത്തോടെ പരിലസിക്കുന്ന കേന്ദ്രങ്ങളാണ്. കേരളത്തിലെ ക്ഷേത്രങ്ങൾ (തുടരും) 
നാരായണീയം ദശകം 27 ശ്ലോകം -4 തിയ്യതി 14/1/2017

സന്ധാനം കൃതവതി ദാനവൈഃ സുരൗഘേ
മന്ഥാനം നയതി മദേന മന്ദരാദ്രീം
ഭ്രഷ്ടേ/സ്മിൻ,ബദരമിവോദ്വഹൻ ഖഗേന്ദ്രേ
സദ്യസ്ത്വം വിനിഹിതവാൻ പയഃപയോധൗ.
++++++++++++++++++++++++++++++++++++
അർത്ഥം
ദേവന്മാർ അസുരന്മാരുമായി സന്ധി ചെയ്തതിന് ശേഷം കടയാൻ കട കോലായി നിശ്ചയിച്ചിട്ടുള്ള മന്ദര പർവ്വതത്തെ അഹങ്കാരത്തോട് കൂടി എടുത്ത് കൊണ്ടു പോകുമ്പോൾ ആ പർവ്വതം വീണു പോകയാൽ വേഗത്തിൽ നിന്തിരുവടി ലന്തപ്പഴത്തെ എന്ന പോലെ അനായാസമായി ആ മന്ദരത്തെ ഗരുഡനിൽ എടുത്ത് വെച്ച് പാലാഴിയിൽ കൊണ്ടുപോയി ഇട്ടു '
++++++++++++++++++++++++±++++++++++++++++++++++++++
5
ആധായ ദ്രുതമഥ വാസുകിം വരത്രാം
പാഥോധൗ വിനിഹിതസർവ്വബീജജാലേ
പ്രാരബ്ധേ മഥനവിധൗ സുരാസുരൈസ്തൈർ-
വ്യാജാത്ത്വം ഭുജഗമുഖേ/കരോഃ സുരാരീൻ.
+++++++++++++++++++++++++++++++++++++
അർത്ഥം
പിന്നെ ആ ദേവാസുരന്മാർ വാസുകിയെ കയറാക്കിയിട്ട് എല്ലാ ഔഷധി ബീജങ്ങളും ഇട്ടിട്ടുള്ള സമുദ്രത്തിൽ മഥനം തുടങ്ങിയപ്പോൾ തിന്തിരുവടി കപടം പ്രയോഗിച്ച് അസുരന്മാരെ വാസുകിയുടെ തലയ്ക്കൽ ആക്കിത്തീർത്തു.
++++++++++++++++++++++++++++++++++++++++++++++++
6
ക്ഷുബ്ധാദ്രൗ ക്ഷുഭിതജലോദരേ തദാനീം
ദുഗ്ധാബ്ധൗ ഗുരുതരഭാരതോ നിമഗ്നേ,
ദേവേഷു വ്യഥിതതമേഷു, തത്പ്രിയൈഷീ
പ്രാണൈഷീഃ കമഠതനും കഠോരപൃഷ്ഠാം.
+++++++++++++++++++++++++++++++++++
അർത്ഥം
വെള്ളത്തിന്റെ ഉൾഭാഗം ആകെ കലങ്ങി മറിയുന്ന പാലാഴിയിൽ അപ്പോൾ കടകോലായ മന്ദര പർവ്വതം അതി മഹത്തായ ഭാരത്താൽ താണു പോവുകയും ദേവന്മാർ വളരെയേറെ ദുഃഖിക്കുകയും ചെയ്ത സമയത്ത് ആ ദേവന്മാരുടെ സന്തോഷത്തിന് വേണ്ടി നിന്തിരുവടി കടുപ്പമുള്ള പൃഷ്ഠഭാഗത്തോട് കൂടിയ കൂർമ്മത്തിന്റെ ശരീരം സ്വീകരിച്ചു
താപത്രയം
**********
മൂന്ന് വിധത്തിലുള്ള ദുഃഖങ്ങളെയാണ് താപത്രയം എന്ന് പറയുന്നത്
1. ആധി ആത്മികം
2. ആധിഭൗതികം
3. ആധി ദൈവികം
      ഇവ ശ്രീമദ് ഭാഗവതം ഒന്നാമത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു കൂടി വിശദീകരിക്കണം എന്ന ആവശ്യം ഉയർന്ന് വന്നു അത് കൊണ്ട് വിശദീകരിക്കുന്നു.
               1. ആധി ആത്മികം
                ******************
അവനവന്റെ കർമ്മ ദോഷം മൂലമുണ്ടാകുന്ന ദുഃഖങ്ങളെയാണ് ആധിആത്മികം എന്ന് പറയുന്നത്.അതി മോഹം കൊണ്ടാണ് ഇത് അധികവും സംഭവിക്കുന്നത്. പണം അമിതമായ പലിശക്ക് കൊടുത്ത് അത് കൊണ്ട് ജീവിക്കാമെന്ന അധാർമ്മികമായ ചിന്ത കൊടുത്ത പണം തിരിച്ച് മേടിക്കുവാൻ കഴിയാത്തവൻ ആ പണിക്ക് പോകരുത്. വട്ടി പരിപാടി തുടങ്ങിയാൽ പിന്നെ തുടർച്ചയായി അധർമ്മം തന്നെ ചെയ്ത് കൊണ്ടിരിക്കണം. ഇത് ഭൂരിഭാഗവും വലിയ ദുരന്തത്തിലാണ് കലാശിക്കാറ്. എനിക്ക് അറിയാവുന്ന 3 അദ്ധ്യാപകരെ പ്പറ്റി യിതൊരു വിവരവും വർഷങ്ങളോളമായി ഇല്ല സുഖമായി ശമ്പളം കൊണ്ട് കഴിഞ്ഞിരുന്ന അവർ എപ്പളോ തോന്നിയ ഒരു അതി മോഹം കൊണ്ട് കുടുംബം തന്നെ നാശമാക്കി.ഇത് തികച്ചും ആധി ആത്മികമാണ്.കാശ് മോഹിച്ച്തനിക്ക് തീരെ പരിചയമില്ലാത്ത മേഖലകളിൽ പണം മുടക്കി മുടിഞ്ഞവർ ധാരാളമുണ്ട്.

അത് പോലെ മക്കളുടെ വിവാഹം. കുട്ടിയുടെ സുഖജീവിതം നോക്കുന്നതിന് പകരം മറ്റു വല്ല നേട്ടങ്ങളും കണക്കാക്കി വിവാഹം നടത്തുമ്പോൾ അത് പരാജയപ്പെട്ടാൽ തീർച്ചയായും അതും ആധി ആത്മികം തന്നെ! ചുരുക്കി പറഞ്ഞാൽ അധർമ്മത്തിന്റെ വഴിക്ക് തിരിഞ്ഞ് നേരിടുന്ന ദുഃഖങ്ങളൊക്കെയും ആധി ആത്മികമാണ്. ഇന്നത്തെ ലൗജിഹാദ് ആധി ആത്മികമാണ്. പെൺകുട്ടി ബുദ്ധിഹീനമായി പെരുമാറിയതിന്റെ പരിണത ഫലം.ആദ്യം നാം നമ്മുടെ കാര്യം സേയ്ഫ് ആക്കണം. എന്നാൽ ആധി ആത്മിക ദുഃഖം ഈ കാര്യത്തിൽ ഒഴിവാക്കാം. ലൗജിഹാദിന്റെ കാര്യത്തിൽ ആരേയും വേറെ കുറ്റം പറയേണ്ടതില്ല. ചതിയിൽ പെടാതെ നോക്കേണ്ത് നമ്മുടെ കടമയാണ്.ഈ കാര്യത്തിൽ മാത്രമല്ല. ഒരു ടൂ വീലറിൽ സഞ്ചരിക്കുമ്പോളും നമ്മുടെ രക്ഷ നാം തന്നെ നോക്കണം.എന്നിട്ടും ദുഃഖം വരുന്നുണ്ടെങ്കിലേ അത് ആധി ഭൗതികമാകുകയുള്ളൂ! നമ്മുടെ ദുരന്തങ്ങളിൽ മുക്കാൽ ശതമാനവും ആധി ആത്മികമാണ്.

        2. ആധി ഭൗതികം
         *****************
മറ്റുള്!വരിൽ നിന്ന് നേരിടുന്ന ദുഃഖങ്ങളെ ആണ് ആധി ഭൗതികം എന്ന് പറയുന്നത്.ഇവിടെയാണ്നിയമത്തിനും  കോടതിക്കും ഒക്കെ പ്രസക്തി.യാതൊരു കാരണവും കൂടാതെ മറ്റുള്ളവരെ മനസാ വാചാ കർമ്മണാ ഉപദ്രവിക്കുന്നതിനെ ആണ് ഹിംസ എന്ന് പറയുന്നത്. ആ ഉപദ്രവം അനുഭവിക്കുന്നവരെ സംബന്ധിച്ച് അത് ആധി ഭൗതികമാണ്.ർപ്പദംശം, ശ്വാവിന്റെ കടി ഏൽക്കൽ മുതലായവയും ആധി ഭൗതിക ദുഃഖമാണ്
             3. ആധി ദൈവികം
              *****************
ഇതിന്റെ നിയന്ത്രണം പരിപൂർണ്ണമായും നമ്മളിലല്ല. എന്നാൽ ചിലത് മനുഷ്യന്റെ ദുര മൂലം വന്നു ചേരുന്നതാണ് അപ്പോൾ ആധി പരോക്ഷമായി ചിലതിൽ നമ്മൾ പങ്കാളികളാണ്. ഇടി മിന്നലേൽക്കുക ഇത് പരിപൂർണ്ണമായും ആധി ദൈവികമാണ്. എന്നാൽ വരൾച്ച നമ്മുടെ പ്രകൃതിയോടുള്ള നീചമായ സമീപനത്തിന്റെ ഉൽപ്പന്നമായതിനാൽ പ്രകൃതിയെ നശിപ്പിക്കാതെ സ്നേഹിക്കുന്നവരും വരൾച്ച അനുഭവിക്കുമ്പോൾ അവരെ സംബന്ധിച്ചേ ഇത് ആധി ദൈവീക ദുഃഖമാകുന്നുള്ളൂ! മരം മുറിക്കുക മണൽ വാരുക തുടങ്ങി പ്രകൃതിക്ക് ദ്രോഹം ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ആധി ആത്മിക വിഭാഗത്തിൽ പെടും  എങ്കിലും പൊതുവെ വരൾച്ച ,വെള്ളപ്പൊക്കം ഭൂമി കുലുക്കം ഇടിമിന്നലേൽക്കുക എന്നിവ ആധി ദൈവികമാണ് .

2017, ജനുവരി 13, വെള്ളിയാഴ്‌ച

         മധുപാലിന്റെ സുവിശേഷം

ഹിന്ദു വല്ലാത്തവരെല്ലാം  ഇവിടെ നിന്നും പോകണം എന്നു പറയുമ്പോൾ ഹിന്ദുവും ഇവിടെയുള്ളവരല്ല. എന്നെങ്കിലും ഓർക്കണം. എവിടെ നിന്നൊക്കെയോ വന്നവരാണ്. ഇവിടുത്തെ ഹിന്ദുക്കളും. ദളിതർ മാത്രമാണ് ഇവിടുത്തെ ആദിമ മനുഷ്യർ ' ബാക്കിയെല്ലാം കടന്നുകയറ്റമാണ്. ഇവിടെ മുമ്പുണ്ടായിരുന്ന ദളിതർ ഇന്നും മാറ്റി നിർത്തപ്പെട്ടവരായിത്തന്നെ ജീവിക്കുന്നു.+
+++++++++++++++++++++++++++++++++++++++++++++++++++
മറുപടി
    അല്ല ഈ സാഹിത്യകാരന്മാരിലും ബുദ്ധിജീവികളിലും വിവരം എന്നൊന്ന് ഉള്ളവർ ഇല്ലേ? ഇയാൾ കുറെയോക്കെ ദേശസഞ്ചാരം ചെയ്ത വ്യക്തിയല്ലേ? എന്നിട്ട് ഇതാണോ നേടിയ അറിവ്?

ദളിതർ ഹിന്ദുവല്ലേ? പേർഷ്യക്കാർ ഭാരത നിവാസികളെ ഹിന്ദുക്കൾ എന്ന് വിളിച്ചപ്പോൾ ഇയാൾ പറയുന്ന ദളിതരെ മാത്രം നോക്കിയാണോ വിളിച്ചത്? ദ്വാപരയുഗത്തിൽ വ്യാസൻ അറേബ്യയിൽ പോയിരുന്നതായും  ഹിന്ദ് ദേശത്ത് നിന്ന് പ്രവാചക തുല്യനായ ഒരു ജ്ഞാനി അവിടെ ചെന്നതായും പറയുന്ന രേഖക¡ൾ ഉണ്ട്.   സംസ്കൃതത്തിൽ ഈ ദേശത്തിന് ഹിന്ദു ദേശം എന്ന് വളരെ മുമ്പ് തന്നെ പേരുണ്ട്. ഒരു പക്ഷെ അത് കൊണ്ട് കൂടിയായിരിക്കണം വിദേശികൾ ഇവിടെ താസിക്കുന്നവരെ ഹിന്ദുക്കൾ എന്ന് പറഞ്ഞത്!

അന്ന് നിലവിലുള്ള ജനങ്ങളിൽ പട്ടണത്തിൽ താമസിക്കുന്നവരും വിദ്യിഭ്യാസം ലഭിച്ചവരും ഉയർന്ന് പോയി .എന്നാൽ മല നിവാസികളെ ശ്രദ്ധിക്കാനോ അവരെ ഉന്നതിയിലെത്തിക്കാനോ ആരും ശ്രമിച്ചില്ല. ഇന്നും അതിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഭരണകൂടങ്ങൾക്ക് അവർക്കൊരു പുതിയ പേര് നൽകാൻ സാധിച്ചു. ദളിതർ. അതാണ് മഹത്തായ കാര്യം. പൂരോഗതി പ്രാപിച്ചവരുടെ പിൻ തലമുറക്കാർ ഇന്നും ഇവിടെ വസിക്കുന്നു. ഇയാൾ പറയുന്ന ദളിതർ ഉൾപ്പടെയുള്ളവരെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്. അതിൽ ഇസ്ലാം കൃസ്ത്യൻ വിഭാഗങ്ങളും പെടും കാരണം അവരൊക്കെ ഭാരതത്തിലെ ആദ്യം ഉണ്ടായവരിൽ നിന്ന് പരിവർത്തനം ചെയ്ത് വേറിട്ട് നിൽക്കുന്നവരാണ്.

ഇവിടെ രാജ്യ സ്നേഹപരമായ കാര്യങ്ങളിൽ വിമുഖത കാണിക്കുമ്പോളാണ് തർക്കങ്ങളും ഇത്തരം പ്രശ്നങ്ങളും വരുന്നത്. കമൽ ഇന്നാണോ ജനിച്ചത്? ഇതുവരെ അയാളെ പ്പറ്റി ആരൂം ഒന്നും പറഞ്ഞിരുന്നില്ലല്ലോ! ആവിഷ്കാ സ്വാതന്ത്ര്യത്തിന്റെ പേരിൽ തോന്നിവാസം പറയാൻ തുടങ്ങിയതല്ലേ പ്രശ്നത്തിന് തുടക്കം കുറിച്ചത്?

ആരെങ്കിലും തോന്നിയ പോലെ ചരിത്രം എഴുതിവെച്ചത് അതേ പോലെ ഛർദ്ദിക്കുകയാണ് മധുപാൽ ചെയ്യുന്നത്. മനനം ചെയ്യുകയോ ചരിത്രപരമായ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ബുദ്ധിജീവി ചമയുന്നു. എല്ലാവരും പേരെടുക്കുന്നു. എന്നാൽ നമുക്കും കിടക്കട്ടെ അങ്ങിനെ ഒന്ന്! നല്ലതാണ് കാരണം രാവണൻ ഉണ്ടെങ്കിലെ രാമന് പ്രസക്തിയുള്ളൂ! അപ്പോൾ രാവണന്മാർ കൂടുന്നത് എന്ത് കൊണ്ടും നല്ലതാണ്!

2017, ജനുവരി 12, വ്യാഴാഴ്‌ച

ആത്മാവും ബ്രഹ്മവും രണ്ടോ?

ആത്മാവും ബ്രഹ്മവും രണ്ടാണെന്ന് ഒരു സുഹൃത്തിന്റെ പോസ്റ്റ് കണ്ടു. അതാണ് ഈ പോസ്റ്ററിന് കാരണം. അതിനെ നിഷേധിക്കാതിരിക്കാൻ വയ്യ.  ഉദാഹരണമായി പലതും നിരത്താം പക്ഷെ നിരത്തുന്നവർ ഉദ്ദേശിച്ചതായിരിക്കില്ല അതിന്റെ ഒക്കെ ആന്തരികാർത്ഥം. ആദ്യം കാണിപ്പുരിന്റെ സംസ്കൃതം - മലയാളം നിഘണ്ടു പരിശോധിക്കാം. അതിൽ ആത്മാ ശബ്ദത്തിന് പര ബ്രഹ്മം ക്ഷേത്രജ്ഞൻ  എന്നീ അർത്ഥങ്ങൾ കൊടുത്തിരിക്കുന്നു.

ബ്രഹ്മം എന്നതിന് വേദാന്ത സാരമായി  വിരാട് ,ഹിരണ്യഗർഭൻ ,ഈശ്വരൻ, തുരീയൻ  എന്നിങ്ങനെ നാല് പ്രകാരമായി കൊടുത്തിരിക്കുന്നു. അപ്പോൾ  ആത്മാവ് തന്നെയാണ് ബ്രഹ്മം എന്നു വന്നു. ജീവാത്മാവ്, പരമാത്മാവ് എന്നീ വേർതിരിവുകളും സത്യത്തിൽ ഇല്ല. കാരണം ജീവനോട് കൂടിയതാണ് ജീവാത്മാവ്' അഥവാ ആത്മാവിന്റെ ലക്ഷണത്തിൽ പെട്ടതാണ് ജീവൻ ഒരു ശരീരത്തിലെ ആത്മാവിനെ ജീവാത്മാവ് എന്ന് വ്യവഹാരത്തിന് വേണ്ടി പറയുമെങ്കിലും ശരീരത്തിന് പുറത്തുള്ള പരമാത്മാവും ജീവനോട് കൂടിയുള്ളതാണ്. അതാണ് ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന് പറയുന്നത് '

ഒരു കാര്യം ആശയ വിനിമയം നടത്തണ മെങ്കിൽ ചില നാമങ്ങൾ പല അർത്ഥത്തിലും പ്രയോഗിച്ചെന്നിരിക്കും. എന്നാൽ ആ പ്രയോഗം ആധികാരിക ലക്ഷണമല്ല. ഇവിടെ ആത്മാവ് എന്നത് പുല്ലിംഗവും ബ്രഹ്മം എന്നത് നപുംസക ലിംഗവും ആണ് എന്ന ഭാഷാ പരമായ വ്യത്യാസ മേ ഉള്ളൂ ഒരു നാമം കേൾക്കുമ്പോൾ നമ്മളിൽ സൃഷ്ടിക്കപ്പെടുന്ന വാങ്മയ രൂപം കേൾക്കുന്നവന്റെ ജ്ഞാനത്തിനനുസരിച്ചായിരിക്കും സൃഷ്ടിക്കപ്പെടുക ' ചില ഗ്രന്ഥങ്ങളിൽ വിരാട് പുരുഷന്റെ  ആത്മാവിനെ യാണ് ഹിരണ്യഗർഭൻ എന്ന് പറയുന്നത് എന്ന് കാണാം. വാസ്തവത്തിൽ സർവ്വ ചരാചരങ്ങൾക്കും ആശ്രയ ഭൂതനും സർവ്വ ചരാചരങ്ങളിലും അധിവസിക്കുന്നവനും അജനും അവിനാശിയുമായ ശക്തി ചൈതന്യത്തെയാണ്  ബ്രഹ്മം എന്നും പരമാത്മാവ് എന്നും ഈശ്വരൻ എന്നും പറയുന്നത്. ബാക്കിയുള്ള വിശകലനങ്ങൾ ഒക്കെ ഒരുവനെ സംശയത്തിന്റെയും അസ്വസ്ഥതയുടെയും വഴിയിൽ ചെന്നു തള്ളാനേ ഉപകരിക്കൂ: ചിന്തിക്കുക  ബ്രഹ്മവും ആത്മാവും രണ്ടല്ല ഒന്നാണ്. അഥവാ ഒരേ ഒരു ശക്തിവിശേഷത്തെയാണ് ആ നാമങ്ങൾ സൂചിപ്പിക്കുന്നത്. 
തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ദ് നോക്യോ! എം ടിക്ക് യു എൽ സി സി വാഗ്ഭടാനന്ദ പ്രഥമ പുരസ്കാരം കിട്ടീത്രേ! മുഖ്യമന്ത്ര്യാത്രേ അവാർഡ് നൽക്ണത്!

തിരുമേനി--അയാൾക്ക് അവാർഡ് ഏതെങ്കിലും ഒന്ന് കിട്ടാണ്ടിരിക്കില്യാന്ന് നോം കര്തീർന്നു. ഏതാന്ന് മാത്രേ സംശ്യം ണ്ടായിര്ന്നുള്ളൂ! ന്താച്ചാ അതിന് ള്ള പണ്യാ പ്പോ കഴിഞ്ഞാഴ്ച്ച ചെയ്തതേയ്!

അന്തർജ്ജനം--ദ് കണ്ട്വോ! അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ചതിന് കോയങ്കുളംസ്വദേശി പുതിയ നാലകത്ത് മുഹമ്മദാലി എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തൂത്രേ! മുസ്ലീംങ്ങൾക്ക് മദ്യം കഴിക്കാൻ പാടില്ലാന്നല്ലേ അവര് പറേണത് ?

തിരുമേനി - അതിന് പ്പൊ മദ്യം ക ഴിച്ചതിനല്ലല്ലോ അറസ്റ്റ്! കൈവശം വെച്ചേനല്ലേ? കഴിക്കാൻ പാടില്ലാന്നേ ള്ളൂ!കൈവശം വെയ്ക്കാം കച്ചോടോം നടത്താം. ന്നാവും മതനിയമം.

അന്തർജ്ജനം -- കമലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വേദിയില് യുവ മോർച്ചക്കാര് ചാണക വെള്ളം തളിച്ചൂത്രേ!

തിരുമേനി -- അയാള് പോണ വഴിക്കൊക്കെ ചാണകം തളിച്ച് ശുദ്ധാ ക്വാ ' വേണ്ടത് അത്രയ്ക്കും മാലിന്യം ള്ള ആളാ!

അന്തർജ്ജനം - ദ് വായിച്ചോ? ആയുധം കാണിച്ച് സി.പി.എമ്മിനെ തകർക്കാനാവാല്യാ ന്ന് കൊടിയേരി പറഞ്ഞിരിക്ക്ണു

തിരുമേനി -- അയാള് വിഡ്ഢിത്തേ പറയൂ ! ആയുധം കാണിച്ചാൽ സി.പി.എമ്മിനെ മാത്രല്ല ഒന്നിനീം തകർക്കാൻ പറ്റില്ലാ ' തകർക്കണം ച്ചാൽ ആയുധം പ്രയോഗിക്യന്നെ വേണം. 
നാരായണീയം  ദശകം 27 ക്ഷീരാബ്ധിമഥനവും ,കൂർമ്മാവതാരവും  തിയ്യതി--13/1/2017

ദുർവ്വാസാഃസുരവനിതാപ്തദിവ്യമാല്യം
ശക്രായ സ്വയമുപദായ, തത്രഭൂയഃ
നാഗേന്ദ്രപ്രതിമൃദിതേ ശശാപേ ശക്രം,
കാ ക്ഷാന്തിസ്ത്വദിതരദേവതാംശജാനാം.
****************************************
അർത്ഥം
ദുർവ്വാസാവ് മഹർഷി ഒരു ദേവസ്ത്രീയിൽ നിന്ന് കിട്ടിയ കല്പകപ്പൂമാല ദേവേന്ദ്രന് തന്നത്താൻ സമ്മാനിച്ചിട്ട് അത് പിന്നെ എെരാവതത്താൽ നശിപ്പിക്ക്പ്പെട്ടപ്പോൾ  ദേവേന്ദ്രനെ ശപിച്ചു.നിന്തിരുവടി ഒഴികെ മറ്റുള്ള ദേവന്മാരുടെ അംശങ്ങളിൽ നിന്ന് ജനിച്ചവർക്ക് എന്ത് ക്ഷമയാണ്?
         വിദ്യാധര യുവതിയിൽ നിന്നാണ് ദുർവാസാവിന് മാല ലഭിച്ചത് വിദ്യാധരൻമാർ, ഗന്ധർവ്വന്മാർ മുതലായവർ ദേവന്മാരുടെ വംശം തന്നെ ആയതിനാലാണ് ഒരു ദേവ സ്ത്രീയിൽ നിന്ന് കിട്ടിയ മാല എന്ന് ഭട്ടതിരിപ്പാട് പറഞ്ഞത്,
************************************************************
2
ശാപേന പ്രഥിതജരേ/ഥ നിർജ്ജരേന്ദ്ര
ദേവേഷ്വപ്യസുരജിതേഷു നിഷ്പ്രഭേഷു
ശർവ്വാദ്യാഃ കമലജമേത്യ സർവ്വദേവാഃ
നിർവ്വാണപ്രഭവ! സമം ഭവന്തമാപുഃ.
*********************************
അർത്ഥം
പിന്നെ ദേവേന്ദ്രൻ ശാപത്താൽ ജരാനര ബാധിച്ചവനും ,ദേവന്മാർ അസുരന്മാരോട് തോറ്റ് തെളിവറ്റവരും ആയിത്തീർന്നപ്പോൾ ശിവൻ തുടങ്ങിയ എല്ലാ ദേവന്മാരും ബ്രഹ്മാവിന്റെ അടുക്കൽ ചെന്ന് അവരെല്ലാവരും ഒന്നിച്ചു ചേർന്ന് സുഖത്തിന്റെ ഉത്ഭവസ്ഥാനമായ ഭഗവാനേ!അവിടുത്തെ ശരണം പ്രാപിച്ചു.
********************************************************
3
ബ്രഹ്മാദൈഃസ്തുതമഹിമാ ചിരം തദാനീം
പ്രാദുഷ്ഷൻവരദ! പുരഃ പരേണ ധാമ്നാ
ഹേ ദേവാ,ദിതിജകുലൈർവിധായ സന്ധിം
പീയൂഷം പരിമഥതേ തി പര്യശാസ്ത്വം.
************************************
അർത്ഥം
ഭക്തന്മാർക്ക് അഭീഷ്ടവരങ്ങൾ നൽകുന്ന ഗുരുവായൂരപ്പാ!ബ്രഹ്മാദി ദേവന്മാർ അവിടുത്തെ മാഹാത്മ്യത്തെപ്പറ്റി വളരെ നേരം സ്തുതിച്ചതു കേട്ട നിന്തിരുവടി അപ്പോൾ അവരുടെ മുമ്പിൽ വളരെ തേജസ്സോടു കൂടി പ്രത്യക്ഷപ്പെട്ടിട്ട്  അ ല്ലയോ ദേവന്മാരെ! നിങ്ങൾ അസുരന്മാരുമായി സന്ധി ചെയ്ത് അമൃത് കടഞ്ഞെടുക്കുവിൻ. എന്ന് ഉപദേശിിച്ചു.
നാരായണീയം  ദശകം 26 ശ്ലോകം 8 തിയ്യതി--12/1/2017

ശ്രുത്വാ സ്തോത്രം  നിർഗ്ഗുണസ്ഥം സമസ്തം
ബ്രഹ്മേശാദശാദ്യൈർനാഹമിത്യപ്രയാതേ
സർവ്വാത്മാ ത്വം ഭൂരികാരുണ്യവേഗാത്
താർക്ഷ്യാരൂഢഃ പ്രേക്ഷിതോ/ഭൂഃ പുരസ്താത്.
   ****************************************
അർത്ഥം
നിർഗ്ഗുണ  ബ്രഹ്മ പ്രതിപാദകമായ സ്തോത്രം മുഴുവനും കേട്ടിട്ട് ബ്രഹ്മാദി ദേവന്മാർ ഞാനല്ല എന്നിങ്ങനെ അറിഞ്ഞ് പുറപ്പെടാതെ ഇരുന്നപ്പോൾ സർവ്വാത്മക നായ നിന്തിരുവടി ദയ കവിഞ്ഞൊഴുകുന്നവനായി ഗരുഡന്റ പുറത്ത് കയറി ഗജേന്ദ്രന്റെ മുമ്പിൽ പ്രത്യക്ഷനായി ഭവിച്ചു.
*******††*************************************
9
ഹസ്തീന്ദ്രം തം ഹസ്തപദ്മേന ധൃത്വാ
ചക്രേണ ത്വം നക്രവര്യം വ്യദാരീഃ
ഗന്ധർവ്വേ/സ്മിൻ മുക്തശാപേ സ ഹസ്തീ
ത്വത്സാരൂപ്യം പ്രാപ്യ ദേദീപ്യതേ സ്മ.
++++++++++++++++++++++++++++++++
അർത്ഥം
നിന്തിരുവടി  ഗജേന്ദ്രനെ തൃക്കൈകൊണ്ടുദ്ധരിച്ചിട്ട് ചക്രം കൊണ്ട് മുതലയെ പിളർന്നു. ആ ഗന്ധർവ്വൻ ശാപത്തിൽ നിന്നും മുക്തനായിത്തീർന്നപ്പോൾ ആ ആനയാകട്ടെ ഭവത്സമാനമായ ദിവ്യരൂപം പ്രാപിച്ചവനായിട്ട്  അധികം ശോഭിച്ചു.
+++++++++++++++++++++++++++++++++++++++++
10
ഏതദ് വൃത്തം ത്വാം ച മാം ച പ്രഗേ യോ
ഗായേത് സോ/യം ഭൂയസേ ശ്രേയസേ സ്യാത്
ഇത്യുക്ത്വൈനം തേന സാർദ്ധം ഗതസ്ത്വം
ധിഷ്ണ്യം വിഷ്ണോ!പാഹി വാതാലയേശ!
+++++++++++++++++++++++++++++++++++++
അർത്ഥം
ഈ കഥയും നിന്നേയും എന്നേയും ഏതൊരാൾ പ്രഭാതത്തിൽ പ്രകീർത്തിക്കുന്നുവോ അയാൾ ഉത്തമമായ ശ്രേയസ്സുള്ളവനാകും --എന്ന് ഇവനോട് അരുളിച്ചെയ്ത് ,അവനോട് കൂടി സ്വസ്ഥാനമായ വൈകുണ്ഠത്തിലേക്ക് എഴുന്നള്ളിയ നിന്തിരുവടി അല്ലേ! സാക്ഷാൽ മഹാവിഷ്ണുവായ ഗുരുവായൂരപ്പാ! അടിയനെ രക്ഷിക്കേണമേ.
               ദശകം 26 അവസാനിക്കുന്നു.

2017, ജനുവരി 11, ബുധനാഴ്‌ച

നാരായണീയം --ദശകം -26 ശ്ലോകം -5 തിയ്യതി-11/1/2017

ഹൂഹൂസ്താവദ് ദേവലസ്യാപി ശാപാദ്-
ഗ്രാഹീഭൂതസ്തജ്ജലേ വർത്തമാനഃ
ജഗ്രാഹൈനം ഹസ്തിനം പാദദേശേ
ശാന്ത്യർത്ഥം ഹി ശ്രാന്തിദോ/സി സ്വകാനാം.
             അർത്ഥം
അക്കാലത്ത്  ദേവലമുനിയുടെ  ശാപം മൂലം മുതലയായിത്തീർന്ന് ആ തടാകജലത്തിൽ  കിടന്നിരുന്ന. ഹൂഹൂ എന്ന. ഗന്ധർവ്വനാകട്ടെ ഈ ആനയെ കാലിൽ. പിടി കൂടി. അല്ലേ ഭഗവൻ!  അവിടുന്ന്  ശാന്തി നൽകുവാനായിട്ടാണല്ലോ  സ്വ ഭക്തന്മാർക്ക് ക്ലേശകരനായി തീരുന്നത്.
6
ത്വത്സേവായാ വൈഭവാദ്ദൂർന്നിരോധം
യുദ്ധ്യന്തം തം വത്സരാണാം സഹസ്രം
പ്രാപ്തേ കാലേ ത്വത്പദൈകാഗ്ര്യസിദ്ധ്യൈ
നക്രാകാന്തം ഹസ്തിവര്യം വൃധാസ്ത്വം.
            അർത്ഥം
ഭവദ്ഭക്തിമശത്ത്വത്താൽ. ആയിരം കൊല്ലം നീക്കുപോക്കില്ലാതെ  എതിർത്തു നിന്ന ആ ഗജേന്ദ്രനെ  നിന്തിരുവടിയുടെ  പാദങ്ങളിൽ. ഏകാഗ്രതാ സിദ്ധിക്കുവേണ്ടി സമയമായപ്പോൾ. നിന്തിരുവടി മുതലയ്ക്ക് കീഴടങ്ങുന്നവനാക്കി ച്ചെയ്തു.

ഇവിടെ സ്വ ശക്തി കൊണ്ട് രക്ഷയില്ലെന്ന് ആനയ്ക്ക് ബോധ്യം വരുത്തി പൂർവ്വ സ്മരണയുണ്ടാക്കി ഏകാഗ്രമാക്കിത്തീർത്തു.
7
ആർത്തിവ്യക്തപ്രാക്തനജ്ഞാനഭക്തിഃ
ശുണ്ഡോത്ക്ഷിപ്തൈഃപുണ്ഡരീകൈഃ സമർച്ചൻ
പൂർവ്വാഭ്യസ്തം നിർവിശേഷാത്മനിഷ്ഠം
സ്തോത്രശ്രേഷ്ഠം സോ/ന്വഗാദീത്  പരാത്മൻ!
            അർത്ഥം
ഹേ പരമാത്മാവായ ഗുരുവായൂരപ്പാ!പീഡ വർദ്ധിച്ചപ്പോൾ. വ്യക്തമായ പൂർവ്വ ജന്മത്തിലെ  ജ്ഞാന ഭക്തികളോട് കൂടിയ ഇന്ദ്രദ്യുമ്നൻ. തുമ്പിക്കൈ കൊണ്ട് എത്തിപ്പിടിച്ച് മേലോട്ടെറിഞ്ഞ താമരപ്പൂക്കളാൽ ഭഗവാനെ അർച്ചിച്ചു കൊണ്ട് മുൻ ജന്മത്തിൽ അഭ്യസിച്ചിരുന്ന നിർഗ്ഗുണ ബ്രഹ്മപ്രതി പാദകമായ ഉത്തമ സ്തോത്രം ചൊല്ലി ആരാധിച്ചു. 
ഇപ്പോൾ നിഴൽ മാത്രം!!!!!

നോട്ട് പിൻവലിച്ചതിനെ തുടർന്ന് എന്തൊക്കെ ആയിരുന്നു കോലാഹലം? ഇപ്പോളോ? മോദിജിയെ നഖശിഖാന്തം എതിർത്തിരുന്ന സാധാരണക്കാരിൽ ഭൂരി പക്ഷവും പറയുന്നു ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല 500 ന്റെ നോട്ടുകൾ സുലഭം .ഇന്നലെ പ്രഭാഷണത്തിന് പോയപ്പോൾ ദക്ഷിണയായി ക്ഷേത്രക്കമ്മറ്റി തന്നത് അഞ്ഞൂറിന്റെ നോട്ടുകൾ!!!

കച്ചവടക്കാർ പറയുന്നു കുറച്ച് ദിവസം ബുദ്ധിമ്മുട്ടായിരുന്നു.ഇപ്പോൾ ഒക്കെ ശരിയായി. ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ഇത് പോലുള്ള ശക്തമായ പരിഷ്കാരങ്ങൾ ഇനിയും വരണം. മോദി വിരോധം ഉണ്ടായിരുന്നു.എന്നാൽ അനുഭവം അതില്ലാതാക്കി. വിരോധം കുത്തിവെച്ചത് ഭയപ്പെടൂത്തിയത് മറ്റുള്ള രാഷ്ട്രീയക്കാരാണ് .ചിലർ തുറന്നു പറയുന്നു.



ഇപ്പോളും നോട്ട് പിൻ വലിച്ചതിനെ അപലപിക്കുന്നത് മാർക്സിസ്റ്റ്,കോൺഗ്രസ്സ് മുസ്ലിം ലീഗ് മുതലായ പാർട്ടികൾ മാത്രമാണ്. സാധാരണ ജനങ്ങൾ അതെല്ലാം നല്ല കാര്യത്തിന് വേണ്ടിയാണ് എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു!

വരാൻ പോകുന്ന മറ്റ് സംസ്ഥാനങ്ങളിലേയും, ലോകസഭാ തിരഞ്ഞെടുപ്പിലേയും നേരിടാൻ പോകുന്ന പരാജയം രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി കാണുന്നു. അതിന്റെ പരിഭ്രാന്തിയിലാണവർ! അതിനെ തടയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നാണവർ ചിന്തിക്കുന്നത്! പക്ഷേ മോദിജിയുടെ ചിന്താഗതി വെറും തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടു കൊണ്ടല്ല എന്ന് കുറച്ച് പേരെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. മനസ്സിലാകാത്തവർ മേൽപ്പറഞ്ഞ രാഷ്ട്രീയ കക്ഷികളും ചില മാദ്ധ്യമങ്ങളും ചാനലുകളുമാണ്.  ഏകീകൃത സിവിൽ കോട് ഭാരതത്തിൽ നടപ്പാക്കില്ല എന്ന് രമേഷ് ചെന്നിത്തല വെല്ലുവിളിച്ചിരിക്കുന്നു. എന്നാൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളിലും അതിനെ ഉദ്ദേശിച്ച നിയമങ്ങളാണെന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി വളരെ കുറവ്.

കൈവശം വെയ്ക്കുന്ന സ്ഥലത്തിന് പരിധി ശക്തമായി ഉറപ്പിക്കൽ, സ്വർണ്ണം കൈവശം വെക്കുവാനുള്ള പരിധി ഇന്ത്യ മൊത്തം ഒരേ വിദ്യാഭ്യാസ നയം, തുടങ്ങി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പലതും ഏകീകൃത സിവിൽ കോഡ് നിയമങ്ങളിൽ ചിലത് മാത്രമാണ്. ആരാധനാ സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റമാണ് ഏകീകൃത സിവിൽ കോഡ് എന്നാണ് പറഞ്ഞു പരത്തുന്നത്. അത് വിശ്വസിച്ച് അണികളും പ്രക്ഷുബ്ധരാകുന്നു. എന്നാൽ അത് നടപ്പാക്കി കഴിഞ്ഞിട്ടും പ്രശ്നങ്ങൾ ഒന്നുമില്ല എന്നറിയുമ്പോൾ ഈ നേതൃത്വത്തിന്റെ നിഗമനം തെറ്റായിരുന്നു എന്ന് തിരിച്ചറിയും. ഭാവിയിൽ രാഷ്ട്രീയ പാർട്ടികളുടെ കെട്ടുറപ്പ് തന്നെ അവതാളത്തിലാകും. കുറച്ച് സമയം പിടിക്കുമെന്ന് മാത്രം - ചിന്തിക്കുക '

2017, ജനുവരി 10, ചൊവ്വാഴ്ച

നാരായണീയം  ദശകം 26 ശ്ലോകം - 3 Date  10/1/2017

ദുഗ്ധാംധാംഭോധേർമധ്യഭാജി ത്രികുടേ
ക്രീഡൻ ശൈലേ യൂഥപോ/യം വശാഭിഃ
സർവ്വാൻ ജന്തൂനത്യവർത്തിഷ്ട ശക്ത്യാ
ത്വദ്ഭക്താനാം കുത്ര നോത്കർഷലാഭഃ.
             അർത്ഥം
ഗജേന്ദ്രനായ ഇവൻ പിടിയാനകളോട് കൂടി പാലാഴിയുടെ നടുക്കുള്ള ത്രികുട പർവ്വതത്തിൽ വിഹരിക്കുന്നവനായിട്ട് ശരീരശക്തിയിൽ എല്ലാ ജന്തുക്കളേയും കവച്ചു വെച്ചു നിന്തിരുവടിയുടെ ഭക്തന്മാർക്ക് എവിടെയാണ് ഉദ്ഗതിക്ക് കുറവു വരുന്നത്?
      ഇവിടെ പാലാഴി എന്ന് ഭട്ടതിരിപ്പാട് പറഞ്ഞത് വൈകുണ്ഠത്തിലെ പാലാഴിയല്ല. ഭക്തനായ ഇന്ദ്ര ദ്യുമ്നൻ മനസ്സും ശരീരവും വിഷ്ണുവിൽ സമർപ്പിച്ച രാജാവായിരുന്നു. ആയതിനാൽ ആനയായിത്തീർന്നെങ്കിലും മനസ്സ് ഇപ്പോഴും വിഷ്ണുവിലും വൈകുണ്ഠത്തിലുമാണ് അപ്പോൾ അയാൾ വിഹരിക്കുന്ന ത്രി കു ടാചലത്തിന് ചുറ്റുമുള്ള സമുദ്രത്തെ പവിത്രമായ പാലാഴിയായി ഭട്ടതിരിപ്പാട് കല്പിച്ചതാണ്.
4
സ്വേന സ്ഥേ മ്നാ ദിവ്യദേശത്വ ശ ക്ത്യാ
സോfയം ഖേദാന പ്രജാനൻ  കദാചിത്
ശൈലപ്രാന്തേ  ഘർമ്മ താന്തസ്സരസ്യാം
യുഥൈസ്സാർദ്ധം ത്വത് പ്രണുന്നോ fഭിരേമേ '
          അർത്ഥം
ആ ആന തന്റെ ശക്തി കൊണ്ടും ആ ദിവ്യദേശത്തിന്റെ മഹിമ കൊണ്ടും യാതൊരു ദു:ഖവും അറിയാതെ കഴിയുമ്പോൾ ഒരിക്കൽ വേനൽ കാഠിന്യം കൊണ്ട് തളർന്ന് പർവ്വതച്ചെരിവിലുള്ള താമരപ്പൊയ്കയിൽ നിന്തിരുവടിയുടെ പ്രേരണ മൂലം ഇറങ്ങിച്ചെന്ന് ആനകളോട് കൂടി ക്രീഡിച്ചു രസിച്ചു - (തുടരും) 
മതം മാറ്റത്തിന്റെ ദൂഷ്യഫലങ്ങൾ!മനശ്ശാസ്ത്രത്തിൽ. വിലയിരുത്തുമ്പോൾ!!!!!

നിർബ്ബന്ധപൂർവ മായ മതം മാറ്റം ഏത് മതത്തിലേക്കാണോ മാറുന്നത്? ആ മതത്തിന്റെ സംസ്കാരത്തിന് ദോഷമായി ഭവിക്കും .ഇന്ന് കാണുന്നതും അതാണ്

വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം തൊട്ടും ദക്ഷിണ ഭാരതത്തിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്തും നിർബ്ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് ഹൈന്ദവരെ മാറാറിയിട്ടുണ്ട്. നിർബ്ബന്ധിച്ച് ആയതിനാൽ മതം മാറ്റപ്പെട്ടവർ അന്നേ ഇസ്ലാമിനെ ഉൾക്കൊണ്ടിട്ടില്ല.തുടർന്ന് വന്ന അവരുടെ പിൻ തലമുറക്കാർ എങ്ങിനെ ഉൾക്കൊള്ളും? അപ്പൊൾ മത നിയമം അനുശാസിക്കുന്ന ചില നിയമങ്ങളെ തങ്ങളുടെ സിദ്ധാന്തത്തിന് അനുസരിച്ച് വളച്ചൊടിക്കാൻ അവർക്ക് യാതൊരു മടിയും ഇല്ല. അവർക്ക് മതം ബാഹ്യമായ ചില ചടങ്ങുകൾ മാത്രമാണ്.ആദ്ധ്യാത്മികമായി പറയുമെങ്കിലും ഉള്ളിൽ തട്ടി പ്രാർത്ഥനയൊ ചടങ്ങുകളോ നീർവഹിക്കാൻ അവർക്ക് കഴിയില്ല മനസ്സിന്റെ ഈ അശ്വസ്ഥ ഭാവം  തന്നെയാണ് ഭീകരവാദികളെ സൃഷ്ടിക്കുന്നത്.

പൊതുവെ ഇസ്ലാമിക സമൂഹം ഭാരതത്തിൽ അസ്വസ്ഥരാണ്. അത് മോദി ഭരിച്ചതു കൊണ്ടൊന്നുമല്ല. മോദി അല്ലായിരുന്നെങ്കിലം അവർ അസ്വസ്ഥർ തന്നെ!  ഇഷ്ടമില്ലാതെ നിർബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയതിന്റെ പ്രതിഫലനമാണ് ദോഷവശങ്ങളായി ഇസ്ലാം കൃസ്ത്യൻ മതവിഭാഗങ്ങളിൽ കാണുന്ന ചില കാര്യങ്ങൾ ! സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ ഭാരതീയ മുസ്ലിംഗളെ ഉത്തമ മുസൽമാനായി കാണുന്നില്ല. നിരവധി പണ്ഡിതന്മാരുടെ ലേഖനത്തിൽ കണ്ടിട്ടുള്ളതാണ് ഈ വിവരം! കാലാകാലങ്ങളായീ കാണുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഈ രീതിയിൽ നിന്ന് ഉടലെടുത്തതാണ്

 എന്നാൽ ഹൈന്ദവരെ സംബന്ധിച്ച് ഉണ്ടായിരുന്ന ജാതീയത വളരെ കുറഞ്ഞു. അത് കൊണ്ട് തന്നെ മുമ്പില്ലാത്ത വിധം ഒരു എെക്യഭാവം ഹിന്ദുക്കളിൽ ഉണ്ട്. അത് പൂർണ്ണമായും പോകാത്തത് ചില രാഷ്ട്രീയക്കാരുടെ കള്ളക്കളി മൂലമാണ്. പക്ഷെ അതും സമൂഹം തിരിച്ചറിയാൻ തുടങ്ങിയിരീക്കുന്നു എന്നത് ഹൈന്ദവരെ സംബന്ധിച്ച് ആശ്വാസകരമാണ്!

2017, ജനുവരി 9, തിങ്കളാഴ്‌ച

നാളെ തിരുവാതിര ,ശിവന്റെ ജന്മനാളാകുന്നതെങ്ങിനെ?

ഒരേ ശക്തിയുടെ മൂന്ന് ഭാവങ്ങൾ! ബ്രഹ്മാവ് ,വിഷ്ണു ,ശിവൻ! ആ ശക്തി ആണെങ്കിൽ അജനും. പിന്നെങ്ങിനെ ശിവന്റെ ജന്മ ദിനം കണക്കാക്കും? മാത്രമല്ല അന്ന് ഭൂമിയിൽ ജനങ്ങൾ ഉണ്ടായിരുന്നോ? ശാസ്ത്രങ്ങൾ മനുഷ്യോൽപ്പത്തിക്ക്  ശേഷമല്ലേ വികസിച്ചത്? ഇതിന്ന് എന്താണ് ഉത്തരം? തിരുവല്ലയിൽ നിന്നും നാരായണൻ എമ്പ്രാന്തിരിയുടെ ചോദ്യമാണ്!
                 മറുപടി
അങ്ങ് പ്രകടിപ്പിച്ച സംശയം യുക്തം തന്നെ! കുറച്ച് ചിന്താശീലമുള്ളവർക്കേ ഇങ്ങിനെ ഒരു സംശയം ഉണ്ടാകൂ!

ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചത് സനകാദികളെയാണ്. ജന്മനാ യോഗികളായിരുന്നു. ബ്രഹ്മാവ് സൃഷ്ടിയിൽ സഹായിക്കാൻ മക്കളോട് അഭ്യർത്ഥിച്ചപ്പോൾ സനകാദികൾ അതിൽ താൽപ്പര്യം കാണിച്ചില്ല. ബ്രഹ്മാവ് കോപിച്ചു.ഉടൻ പുരികക്കൊടികൾക്കിടയിൽ കോപം ഉരുണ്ട് കൂടി വലിയ ശബ്ദത്തിൽ കരഞ്ഞ് കൊണ്ട് ഒരു സാത്വിക ഭാവം രൂപം കൊണ്ടു! എനിക്ക് നാമവും സ്ഥാനവും കൽപ്പിച്ചു തരിക എന്ന് ആ ശിശു ഉറക്കെ വിളിച്ചു പറഞ്ഞു. പിതാവായ വിഷ്ണുവിന്റെ നിർദ്ദേശത്താൽ ബ്രഹ്മാവ് പതിനൊന്ന് സ്ഥാനങ്ങൾ കൽപ്പിച്ചു നൽകി.ഉറക്കെ രോദനം ചെയ്ത് കൊണ്ട് ജനിച്ചതിനാൽ രുദ്രൻ എന്ന് നാമകരണവും ചെയ്തു. ഈ പതിനൊന്ന് ഭാവങ്ങളിൽ ഏറ്റവും  പ്രാധാന്യമുള്ള ഭാവമാണ് പരമശിവൻ

ഭൂമിയിൽ സൃഷ്ടി തുടങ്ങി നിരവധി കാലം കഴിഞ്ഞു സപ്തർഷികളിൽ നിന്നും ആവിർഭവിച്ച കുലങ്ങളിൽ നിന്നും ഉദയം കൊണ്ട ശ്രേഷ്ഠരായ യോഗികൾക്ക് ധ്യാനത്തിലുടെ ഈശ്വരന്റെ വിവിധ ഭാവങ്ങൾ ദൃശ്യമായി. പരമശിവരൂപം ദൃശ്യമായത് തിരുവാതിര നാളിലായിരുന്നു. മനുഷ്യകുലത്തിന്റെ ശ്രദ്ധയിൽ ആദ്യമായി പരമശിവ രൂപം പ്രത്യക്ഷപ്പെട്ട ദിവസം തിരുവാതിര നാളിൽ ' ആയതിനാൽ പരമശിവന്റെ ജന്മദിനം തിരുവാതിരയായി ഭൂമിയിലെ മനുഷ്യർ ആഘോഷിക്കുന്നു.

ഇതിൽ നിന്നും ഒരു സത്യവും കൂടി നമുക്ക് ലഭിക്കുന്നു '' യഥാർത്ഥത്തിൽ പരമശിവ ഭാവം എന്നാണ് ഉത്ഭവിച്ചത് എന്ന് ഭൂമിയിലെ മനുഷ്യർക്ക് അറിയില്ല. മനുഷ്യരുടെ / യോഗി ക ളു ടെ സ്മൃതിപഥത്തിൽ വന്ന ദിവസമേ കണക്കാക്കാൻ കഴിയൂ. ഇന്ന് നമ്മൾ ചെയ്യുന്നതും അതല്ലേ? എപ്പോഴാണ് ജന്മം കൊണ്ടത്? അഥവാ എപ്പോഴാണ് ബീജ സങ്കലനം നടന്നത് എന്ന് നമുക്കറിയില്ല എന്നാൽ കുട്ടി ഭൂജാതനായ ദിവസം ജന്മ നാളായി നാം എടുക്കുന്നു. അത് പോലെത്തന്നെയാണ് ശിവന്റെ ജന്മനാളും നമ്മൾ കണക്കാക്കുന്നത്- ചിന്തിക്കുക. 
ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം  54 Date 9/1/2017 ലെ മൂന്നാം പോസ്റ്റ്.

ദാനം ചെയ്യുന്നതിൽ  ഇത് കൊടുക്കേണ്ടത് എന്റെ ധർമ്മമാണ് എന്ന ബോധത്തോടെ  പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവന് തക്ക ദേശത്തിലും തക്ക കാലത്തിലും തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്വികമാണ്.

പ്രത്യുപകാരം ലഭിക്കുമെന്നാഗ്രഹിച്ചോ  പുണ്യ ലോക പ്രാപ്തി ഉദ്ദേശിച്ചോ ക്ലേശിച്ച് കൊടുക്കുന്ന ദാനം രാജസമാണ്.

ആവശ്യമില്ലാത്തിടത്തും  അനുചിതമായ കാലത്തും  അനർഹന്മാർക്ക് ബഹുമാനമില്ലാതേയും പുച്ഛിച്ചും കൊടുക്കുന്ന ദാനം  താമസമാകുന്നു.

പ്രിയ സുഹൃത്തുക്കളെ  ഗീതാ പുനരവലോകനം ഇവിടെ സമാപിക്കുന്നു.  കൃഷ്ണഗാഥ  എന്ന ഗ്രൂപ്പ് ഇത് വരെയുള്ള ഗീതാ വ്യാഖ്യാനം നിങ്ങൾക്ക് കിട്ടും. അത് close ചെയ്യന്നു. അതായത് വേറെ വിഷയങ്ങൾ അതാലിടില്ല' അത് ഒരു റഫറൻസ് ഗ്രൂപ്പ് ആക്കി മാറ്റുന്നു. ഗീതയെ സംബന്ധിച്ച എല്ലാ കാര്യവും അതിലുണ്ട്.

ഇത് വരെ നിങ്ങൾ തന്ന പ്രോത്സാഹനത്തിനും ബഹുമാനത്തിനും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. നാളെ മുതൽ ശ്രീമദ് ഭാഗവതം ആരംഭിക്കുന്നു. സാലോ ക്യം എന്ന ഗ്രൂപ്പിൽ ശ്രീമദ് ഭാഗവതം order ആയി ഉണ്ട്. അതിലേക്ക് എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം

സസ്നേഹം
       തുവ്വൂർ കൃഷ്ണകുമാർ

ഭഗവദ് ഗീത ഒരു പുനരവലോകനം  ഭാഗം - 53 തിയ്യതി 9/1/2017 ലെ രണ്ടാം പോസ്റ്റ്.

അർജ്ജുനൻ ചോദിക്കുന്നു - ചിലർ ശാസ്ത്ര വിധിയൊന്നും നോക്കാതെ ആസ്തിക്യ ബുദ്ധിയോടെ സാധനകൾ അനുഷ്ഠിക്കുന്നുണ്ടല്ലോ അവരുടെ അവസ്ഥ എന്തായിരിക്കും?

ഭഗവാൻ മറുപടി പറയുന്നു.സാത്വികം, രാജസം  താമസം എന്നിങ്ങനെ മനുഷ്യരുടെ ശ്രദ്ധ മൂന്ന് തരത്തിലാണ്.ഇവ അവനവന്റെ സംസ്കാരത്തിനനുസരിച്ച് രൂപപ്പെടുന്നതാണ്. സംസ്കാരമാണെങ്കിലോ  അവനവന്റെ ജന്മവാസന അനുസരിച്ചും രൂപാന്തരപ്പെടുന്നു. ജന്മവാസനയാണെങ്കിലോ പൂർവ്വജന്മ കർമ്മഫലം നിമിത്തം രൂപാന്തരപ്പെടുന്നവയുമാണ്.

സാത്വികമാർ  ദേവന്മാരെ ആരാധിക്കുന്നു. രാജസന്മാർ യക്ഷ രക്ഷഷ സ്സുകളെ പൂജിക്കുന്നു. താമസന്മാർ പ്രേതഭൂത ഗണങ്ങളേയും സേവിക്കുന്നു. ദംഭം, അഹംകാരം എന്നിവയോട് കൂടിയവരും  കാമം രാഗം ബലം എന്നിവ ഉള്ളവരും  ശരീരത്തിലെ ഇന്ദ്രിയങ്ങളേയും  അന്തര്യാമിയായ എന്നേയും ക്ലേശിപ്പിക്കുന്നവരും  അവിവേകികളും ആയവർ ആ സുര പ്രകൃതികൾ എന്നറിയുക. 1  ആയുസ്സ്,  ആന്തരബലം ആരോഗ്യം സുഖം  പ്രീതി ഇവയെ വർദ്ധിപ്പിക്കുന്നതും  സ്വാദുള്ള മെഴുക്ക് ചേർന്നവയും സ്ഥായിയായ ദേഹപുഷ്ടി പ്രദാനം ചെയ്യുന്നവയും ഹൃദ്യങ്ങളും ആയ ആഹാരം കഴിക്കുന്നവർ സത്വഗുണമുള്ളവരാകുന്നു.

കടുത്ത ചവർപ്പ്, പുളി, ഉപ്പ് ചുട്  എരിവ് കാഠിന്യമുള്ളതും മെഴുക്ക് ചേർക്കാത്തവയും  ദഹനക്കേട് ഉണ്ടാക്കുന്നവയുമായ ഭക്ഷണം കഴിക്കുന്നവർ രാജസന്മാരാകുന്നു. അത്തരം ആഹാരസാധനങ്ങൾ ദേഹത്തിനും മനസ്സിനും അസുഖം ഉണ്ടാക്കുന്നവയാണ്.

തണുത്താറിയതും വെന്ത ശേഷം ഒരു യാമം കഴിഞ്ഞതും അതായത് 3 മണിക്കൂർ കഴിഞ്ഞതും  സ്വാദ് പോയതും ദുർഗന്ധമുള്ളതും  കെട്ടതും  എച്ചിലായതും അശുദ്ധവും ആയ ആഹാരം കഴിക്കുന്നവർ താമസ ഗുണമുള്ളവരാകുന്നു.

ദേവന്മാരേയും  ബ്രാഹ്മണരേയും  ഗുരുവിനേയും ആത്മജ്ഞാനികളേയും ശുചിത്വം  ബ്രഹ്മചര്യം  അഹിംസ എന്നിവ ശരീരം കൊണ്ട് നിർവഹിക്കേണ്ട തപസ്സാകുന്നു.

ആരേയും ക്ഷോഭിപ്പിക്കാതെയും  സത്യവും പ്രിയവും  ഹിതവുമായ വാക്കും  ആദ്ധ്യാത്മിക ശാസ്ത്ര പഠനവും / വാങ്മയമായ തപസ്സാകുന്നു.

മനഃശുദ്ധി സൗമ്യഭാവം  ആത്മ ചിന്തയുടെ ഫലമായി ഉണ്ടാകുന്ന ഏകാഗ്രത ഇന്ദ്രിയ മനോബുദ്ധികളെ അടക്കി നിർത്തൽ  വിചാര ശുദ്ധി ഇവ മാനസ മായ തപസ്സാകുന്നു.

യാതൊരു തപസ്സ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും മാനവും പൂജയും കിട്ടുവാനായി അനുഷ്ഠിക്കപ്പെടുന്നുവോ അത് രാജസ തപസ്സാകുന്നു.

ഫല കാംക്ഷയില്ലാതെ അതീവശ്രദ്ധയോടെ ആര് തപസ്സ് അനുഷ്ഠിക്കുന്നുവോ അവൻ സാത്വിക തപസനാകുന്നു.

മൂഢ ധാരണ വെച്ചു കൊണ്ട്  സ്വയം ക്ലേശിപ്പിച്ചു കൊണ്ടോ അന്യരെ ദ്രോഹിക്കാൻ വേണ്ടിയോ ചെയ്യുന്ന തപസ്സ് താമസമാകുന്നു.(തുടരും)

2017, ജനുവരി 8, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം-52 തിയ്യതി --9/1/2017

ഭഗവാൻ ദൈവീസമ്പത്തുള്ളവരുടെ ലക്ഷണം പറയുന്നു --പരദ്രോഹം ചെയ്യാതിരിക്കൽ,കള്ളത്തരമില്ലായ്മ,ക്രോധമില്ലായ്മ, ത്യാഗമനോഭാവം ,മനഃക്ഷോഭമില്ലായ്മ, പരദൂഷണം പറയാതിരിക്കൽ ,ഭൂതദയ ,ദുരയില്ലായ്മ ,മൃദുത്വം ,ലജ്ജയും ,ചാപല്യവും ഇല്ല്യ്മ  തേജസ്സ്, ക്ഷമ ,ധൈര്യം ,ബാഹ്യാന്തരശുദ്ധി ,പൊങ്ങച്ചം കാട്ടാതിരിക്കൽ ,ഈ ഗുണങ്ങളൊക്കെ ദൈവീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവന് ഉണ്ടാകുന്നു,  ഇതിന് നേരെ വിപരീതമായി ആർക്കുണ്ടോ അലരൊക്കെ ആസുരീ സമ്പത്തിനെ ആശ്രയിച്ച് ജനിച്ചവരാകുന്നു.

ദൈവീ സമ്പത്ത് മോക്ഷത്തിനും ,ആസുരീ സമ്പത്ത് ബന്ധത്തിനും കാരണമാകുന്നു.ചെയ്യേണ്ടതെന്തെന്നും ,ചെയ്യരുതാത്തത് എന്തെന്നും ആസുരജനങ്ങൾക്ക് അറിയില്ല.അവരിൽ ശുചിത്വമോ സദാചാരമോ ,സത്യനിഷ്ഠയോ ഒന്നും കാണുകയില്ല.

ജഗത്ത് അസത്യമാണ്, കള്ളം നിറഞ്ഞതാണ് ,അതിന് ഒരു ആധാരം ഇല്ല നിയാമകനും ഇല്ല കാമവികാരം കൊണ്ട് അന്യോന്യം ചേർന്നുണ്ടായവയാണ് ഒക്കെയും അല്ലാതെ മറ്റെന്തുണ്ട്? എന്നൊക്കെ ആസുരീ സമ്പത്തുകാർ വാദിക്കുന്നു. ഈ ഒരു നാസ്തികതയെ മുറുകെ പിടിച്ച് വിവേകം കെട്ടവരും ക്ഷുദ്ര ബുദ്ധികളും ,കടും കൈ ചെയ്യുന്നവരും ദ്രോഹികളുമായ അവർ ലോകം മുടിക്കാൻ പിറന്നവരത്രേ!   അവർ പല തരത്തിലുള്ള ചിത്തഭ്രമത്തോട് കൂടി വ്യാമോഹമാകുന്ന വലയിലകപ്പെട്ട് കാമഭോഗങ്ങളിൽ മുഴുകി  മലിനമായ നരകത്തിൽ ചെന്ന് വീഴുന്നു.

അർജ്ജുനാ! ആസുരയോനിയിൽ ജനിച്ചും മരിച്ചും കഴിയുന്ന മൂഢന്മാർ അത്തരം ജന്മങ്ങളിൽ ഒന്നിലും എന്നെ പ്രാപിക്കാൻ കഴിയാതെ തന്നെ അതിലും താണ നിലയിലേക്ക് വീഴുന്നു.കാമം ,ക്രോധം ,ലോഭം എന്നിങ്ങനെ നരകത്തിലേക്ക് മൂന്ന് വാതിലുകളുണ്ട്. ആത്മാവിന് അനർത്ഥ ഹേതുക്കളാണവ.അതിനാൽ ഈ മൂന്നും ഉപേക്ഷിക്കണം.. അത് കൊണ്ട് നിനക്ക് ചെയ്യേണ്ടതും ,ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന്  ശാസ്ത്രമാണ് പ്രമാണം. ശാസ്ത്ര സമ്മതമായ കർമ്മം ഏതെന്നറിഞ്ഞ് ഇവിടെ നീ പ്രവർത്തിക്കേണ്ടതാണ്.(തുടരും) 
അന്വേഷണം

ഒരൂ സുഹൃത്ത് സംശയം ചോദിച്ചിരിക്കുന്നു

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ  ന. കാരായ നമഃശിവായ

 അപ്പോൾ നാഗേന്ദ്രൻ അനന്തനല്ലേ? പിന്നെ എന്ത് കൊണ്ടാണ് ശിവന്റെ ഹാരം വാസുകി എന്ന് പറയപ്പെടുന്നത്?   ശേഷം തെളിവായീ ഗീത വിഭൂതി യോഗത്തിലെ 2 ശ്ലോകവും കൊടുത്തിട്ടുണ്ട്.

മറുപടി

നാഗം എന്ന് പോതുവെയുള്ള പേരാണ് .സർപ്പം എന്നും പൊതുവെയുയുള്ള പേരാണ്. എന്നാൽ സ്വഭാവമനുസരിച്ച് ഭാഷാപരമായി രണ്ട് വേർതിരിവുകൾ നടത്തിയീട്ടുണ്ട്. അതായത് നാഗത്തിന് വിഷമില്ല സർപ്പത്തിന് വിഷമുണ്ട്. സംഹാര സ്വരൂപനാണ് വിഷത്തിന്റെ ആവശ്യം ആയതിനാൽ ശിവന്റെ ഹാരം വാസുകി തന്നെ! സംരക്ഷണത്തിന് വിഷം ആകുകയുമരുത്. അതിനാൽ വിഷ്ണുവിന്റെ ശയനം അനന്തനിലാണ്


  • ഇവിടെ അർത്ഥം കൊണ്ട് വസ്തുവിനെ കണ്ടു പിടിക്കയല്ല മറിച്ച് വസ്തുവിന് അനുസരിച്ച് അർത്ഥം കൊടുക്കുകയാണ് വേണ്ടത്.നാഗം എന്നത് വിഷമില്ലാത്ത സർപ്പവും വിഷമുള്ള സർപ്പവും പെടും.രണ്ടിലും ഒരോരുത്തർ ശ്രേഷ്ഠരാണ് . ഇവിടെ നാഗേന്ദ്രൻ എന്ന് വീശേഷിപ്പിച്ചത് വിസുകീയെ ആണ്.ഇവരുടെ സഹോദരനായ തക്ഷകനേയും,കാളിയനേയും കാർക്കോടകനേയും നാഗേന്ദ്രൻ എന്നും ഫണീന്ദ്രൻ എന്നും ഉരഗരാജൻ എന്നു മൊക്കെ പറയാറുണ്ട്. ഇവിടെ സാന്ദർഭികാർത്ഥമാണ് എടുക്കേണ്ടത്. വിഷ്ണുവിന്റെ കൂടെ യിണെങ്കിൽ നാഗേന്ദ്രൻ എന്നാൽ അനന്തനും ശിവന്റെ കൂടെ യാണ് നാഗേന്ദ്രൻ എന്ന് കാണുന്നതെങ്കിൽ വാസുകിയേയൂം കൽപ്പിക്കണം. നളന്റെ കൂടെയാണെങ്കിൽ കാർക്കോടകനേയൂം,പരീക്ഷിത്തീനോട് കൂടെയെങ്കിൽ തക്ഷകനേയും, വൃന്ദാവനസംബന്ധമായ കാര്യമാണെങ്കിൽ കാളിയൻ എന്നും ഊഹിക്കണം. നാഗാരി --എന്നാൽ ഗരുഡനേയൂം,കീരിയേയും ആകാം സന്ദർഭം നോക്കി അർത്ഥം എടൂക്കണം എന്നു മാത്രം   ഇത്തരത്തിലുള്ളതിനെയാണ്  സാന്ദർഭികാർത്ഥം എന്ന് പറയുന്നത്.