2017, ജനുവരി 31, ചൊവ്വാഴ്ച

പൗരധർമ്മം!!!

എന്താണ് പൗരധർമ്മം? ചിന്തിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യരാജ്യമായ ഭാരതത്തിൽ വിവിധ തരത്തിലുള്ള ഭരണ സമ്പ്രദായങ്ങൾ കാലാകാലങ്ങളിൽ വന്നു കൊണ്ടിരിക്കും.ഇന്നലെ വരെ ഒരു പാർട്ടിയുടെ പ്രവർത്തകനായിരുന്ന വ്യക്തി ഇന്ന് മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ ആയി ക്കഴിഞ്ഞാൽ പിന്നെ ആ പാർട്ടിയുടെ മാത്രം നേതാവല്ല ! സംസ്ഥാനമുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഒക്കെ ആണ്. ആ സ്ഥാനത്ത് അവർ നിൽക്കുകയും ജനങ്ങൾ ആ സ്ഥാനത്ത് കാണുകയും വേണം. മുഖ്യമന്ത്രി ആയാലും പ്രധാന മന്ത്രി ആയാലും ഓരോ വിഷയത്തിന്്രേയും പുറകെ നടന്ന് അത് ശരിയാക്കാൻ കഴിയില്ല എന്ന് നമുക്കറിയാം .ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം കൊടുക്കാനേ കഴിയൂ! പിന്നെ അത് നടപ്പാക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അതിൽ വീഴ്ച്ച വരുത്തിയാൽ ക്രൂശിക്കപ്പെടുന്നത് മുഖ്യമന്ത്രിയോ പ്രധാന മന്ത്രിയോ ആണ്. അപ്പോൾ ഈ സംഗതി മനസ്സിലാക്കി പെരുമാറുകയാണ് ഒരു പൗരന്റെ പ്രഥമ കടമകളിൽ ഒന്ന്!

ഇവിടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അവരുടെ സഹപ്രവർത്തകരും മാത്രമേ ഒരേ പാർട്ടിക്കാരായി ഉള്ളൂ! ഉദ്യോഗസ്ഥർ വിവിധ ചിന്താഗതിക്കാരായിരിക്കും.അപ്പോൾ അവർക്ക് പൗരബോധം ഉണർന്നേ പറ്റൂ! ഏത് ഗവർമെന്റ് ആണോ ഭരിക്കുന്നത്? അവർ കൊണ്ടുവരുന്ന പദ്ധതികൾ ശ്രദ്ധയോടും ആത്മാർത്ഥതയോടും കൂടി നടപ്പാക്കുക എന്നതായിരിക്കണം ഉദ്യോഗസ്ഥ ധർമ്മം!കാരണം ഭൂരിഭാഗം ജനങ്ങളും കൂടി തിരഞ്ഞെടുത്ത ഗവർമെന്റ് ആണ്. അപ്പോൾ ആത്മാർത്ഥമായി ഗവർമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി നടപ്പാക്കുമ്പോൾ ജനഹിതം കൂടി നടപ്പാവുകയാണ് അങ്ങിനെ ഭരണത്തിൽ ഉദ്യോഗസ്ഥ വർഗ്ഗവും പങ്കാളികളാകുന്നു!

ഭരണത്തിൽ സംതൃപ്തരല്ലെങ്കിൽ കോടതി വഴി പരാതിപ്പെടാനും തെറ്റ് തിരുത്തപ്പെടാനും ഉള്ള സാഹചര്യം ഉണ്ട്. അത് കാര്യക്ഷമമായി കൊണ്ടുപോകാനുള്ള ആർജ്ജവം ജനങ്ങൾ കാണിക്കണം! വ്യക്തി ഹത്യയിലേക്ക് കടക്കാതെ വിഷയ വിമർശനം ആണ് അഭികാമ്യം. കാരണം ജനങ്ങളെ ദ്രോഹിക്കണം എന്ന ഉദ്ദേശത്തോടെ ഒരൂ പാർട്ടിയുടെ നേതാക്കളും ഭരണത്തിലെത്തിയാൽ ചെയ്യില്ല. അതിനാൽ തന്നെ മുഖ്യമന്ത്രിയൂടെ ആയാലും പ്രധാനമന്ത്രിയുടെ ആയാലും ജനദ്രോഹ പരിപാടിക്കെതിരെ-----എന്ന വാചകം പൗരന്മാർ ഉന്നയിക്കുന്നത് ഉചിതമല്ല. ഒരു പദ്ധതി വിജയിച്ചെന്ന് വരാം വേറൊന്ന് പരാജയപ്പെട്ടു എന്നും വരാം ഇതിലൊക്കെ കീഴ് ഉദ്യോഗസ്ഥരുടെ നിലപാട് വളരെ വില  പ്പെ ട്ട താണ്. അതിനാൽ ത്തന്നെ ഒരു പദ്ധതി പരാജയപ്പെട്ടാൽ അത് മുഖ്യമന്ത്രിയുടെ അല്ലേങ്കിൽ പ്രധാന മന്ത്രിയുടെ ജനദ്രോഹ നടപടി ആണ് എന്ന് പറയുന്നൽ യാതൊരു അർത്ഥവും ഇല്ല.

വിമർശനം വ്യക്തി ഹത്യയിലേക്ക് നീങ്ങുമ്പോൾ സമൂഹത്തിൽ സ്പർദ്ധ വർദ്ധിക്കുകയും ജനങ്ങൾ ചേരിയായിത്തിരിയുകയും ചെയ്യും .അതിനാൽ വിഷയം മാത്രമാണ് വിമർശന വിധേയമാകേണ്ടത്! ഒരാളെ കണ്ടുകൊണ്ടല്ല ആ വ്യക്തിയുടെ പ്രവർത്തനം എങ്ങിനെ എന്നായിരിക്കണം നിഷ്പക്ഷമായി ചിന്തിക്കേണ്ടത്!തന്റെ എതിർ പാർട്ടി ആണെന്ന് കരുതി ജനദ്രോഹപരിപാടി ആയിരിക്കും എന്ന മുൻ വിധി ഭൂഷണമല്ല ---തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ